പത്രത്താളുകളിലെ വരികളിൽ നിന്നും അദ്ദേഹം കണ്ണുകളെടുത്തു. ചിന്തകളുമായി കസേരയിലേയ്ക്ക് ചാഞ്ഞിരുന്നു....
"ഏട്ടാ, ചൂട് ആറുന്ന മുന്നെ ചായ കുടിക്കു,."ഭാര്യയുടെ ശബ്ദം കേട്ടാണ് ചിന്തകളിൽ നിന്നും അദ്ദേഹം ഉണർന്നത്....
"മോള് സ്കൂളിൽ പോയോ ."
"മോളിപ്പോൾ ഇറങ്ങിയതേയുള്ളു ഏട്ടാ."
"ഉം."മുളലോടെ വീണ്ടും കസേരയിലേയ്‌ക്ക് ചാഞ്ഞു....
"ഏട്ടാ , ഞാൻ ഒന്ന് ചോദിക്കട്ടെ,
എന്നോട് സത്യം പറയണം."
എന്നോട് സത്യം പറയണം."
"ചോദിക്കു, . അവളുടെ ചോദ്യത്തിനായി അദ്ദേഹം കാതുകളോർത്തു....
"കുറച്ചു നാളുകൾ കൊണ്ട് ഞാൻ ശ്രദ്ധിക്കുന്നു,ഏട്ടന്റെ മനസ്സു വല്ലാതെ അസ്വസ്ഥതമാണ്. ഇങ്ങനെ ആയിരുന്നില്ലല്ലൊ എന്റെ ഏട്ടൻ,എന്താ പറ്റിയെ ഏട്ടന്?"
അവൾ പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ഇങ്ങനെ ഒന്നുമല്ലായിരുന്നു കുറച്ചുനാൾ മുൻപ് വരെ.എല്ലാവരേക്കാളും സന്തോഷവാനായ ഭർത്താവും,അച്ഛനും ഞാനായിരുന്നു . സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഭാര്യ, അല്പം വൈകിയാണെങ്കിലും ദൈവ കൃപയായി ഉണ്ടായ കുഞ്ഞുമോള്. ഒരു മനുഷ്യന് ഇതിൽകൂടുതൽ എന്ത് സന്തോഷമാണ് വേണ്ടത്,സമാധാനമായ അന്തരീക്ഷം..........

"ഒന്നുമില്ലട,നിനക്ക് തോന്നുന്നതാ."
ചോദ്യത്തിന് മുന്നിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.....
ചോദ്യത്തിന് മുന്നിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.....
"എന്നിട്ടെന്താ ഏട്ടന്റെ കണ്ണുകളിപ്പോൾ നിറഞ്ഞത്. പറയാൻ ഇഷ്ടമല്ലെങ്കിൽ പറയണ്ട, ഞാൻ പോകുന്നു".
മനസ്സു തുറന്നു സംസാരിക്കണമെന്ന് പലതവണ ആഗ്രഹിച്ചിട്ടുള്ളതാ.ഇനിയും ചിന്തകളെ മനസ്സിലിട്ടു അലട്ടാൻ വയ്യ........
"എങ്ങും പോകണ്ട അവിടെ ഇരിക്കടാ.
കുറച്ചു നാളുകളായിട്ട് മനസ്സ്
അസ്വസ്ഥതമാണ്, നീ പറഞ്ഞത് ശരിയാണ്. എങ്ങനെയാണ് നിന്നോടത് അവതരിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ല." കൈയിലിരുന്ന പത്ര കടലാസ് ഭാര്യയുടെ മുന്നിലേയ്ക്ക് നീട്ടി........
കുറച്ചു നാളുകളായിട്ട് മനസ്സ്
അസ്വസ്ഥതമാണ്, നീ പറഞ്ഞത് ശരിയാണ്. എങ്ങനെയാണ് നിന്നോടത് അവതരിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ല." കൈയിലിരുന്ന പത്ര കടലാസ് ഭാര്യയുടെ മുന്നിലേയ്ക്ക് നീട്ടി........
"താഴെയുള്ള വാർത്ത വായിച്ചു നോക്കു. "
ഈ വാർത്ത അവൾ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല, ഒരു അമ്മമാർക്കും സഹിക്കാൻ കഴിയുന്ന വാർത്തയായിരുന്നില്ല അത്,ദിനവും വരുന്നുണ്ട് ഇതുപോലുള്ള വാർത്തകൾ........
ഈ വാർത്ത അവൾ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല, ഒരു അമ്മമാർക്കും സഹിക്കാൻ കഴിയുന്ന വാർത്തയായിരുന്നില്ല അത്,ദിനവും വരുന്നുണ്ട് ഇതുപോലുള്ള വാർത്തകൾ........
"അച്ഛന്റെ പീഡനത്തിൽ മകൾ ഗർഭിണിയായി, അമ്മയുടെ പരാതിയിൽ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്‌തു."
ഏട്ടാ......!!
ഏട്ടാ വിളിയിൽ തന്ന നെഞ്ചു പിടഞ്ഞത് എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.....
ഏട്ടാ......!!
ഏട്ടാ വിളിയിൽ തന്ന നെഞ്ചു പിടഞ്ഞത് എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.....
"ഇതുപോലെ എത്ര വാർത്തകളാണ് പുറത്തു വരുന്നത് .പുറത്തുവരാത്തത് ഇതിനേക്കാൾ ഇരട്ടിയാകും. മാനത്തെ ഭയന്നും, മുന്നോട്ടുള്ള മക്കളുടെ ഭാവിയെ ഓർത്തും പലരും പലകാര്യങ്ങളും മറയ്ക്കുന്നു. ചിലത് മാത്രമേ പുറത്തു വരുന്നുള്ളൂ."
"അതെ ഏട്ടാ, പെൺ കുട്ടികൾ വീട്ടിൽ പോലും സുരക്ഷിതരല്ല,പിന്നെ എങ്ങനെയാണ് സമൂഹത്തിൽ സുരക്ഷിതരാവുക.ഓരോ വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ നെഞ്ചിനകത്തു തീയാണ്. നമ്മുടെ മോളും വലുതായി വരികയല്ലേ?. എങ്ങനെയാ ഏട്ടാ ജനിപ്പിച്ച അച്ഛൻ തന്നെ മകളെ....
അയ്യോ! ഓർക്കുമ്പോൾ തലകറങ്ങുന്നു."
മക്കളെ ജീവന് തുല്ല്യം സ്നേഹിക്കുന്ന ഒരു അച്ഛനും അമ്മമാർക്കും സഹിക്കാൻ
കഴിയില്ല.........
മക്കളെ ജീവന് തുല്ല്യം സ്നേഹിക്കുന്ന ഒരു അച്ഛനും അമ്മമാർക്കും സഹിക്കാൻ
കഴിയില്ല.........
"കഞ്ചാവിനും കള്ളിനും
അടിമയായവരിൽ തീരുന്നില്ല,
വിവരവും വിദ്യാഭ്യാസമുളളവരും ഇതിൽ ഉൾപ്പെടുന്നു. കുട്ടികളെ ഇരയാക്കുന്നു .
അപ്പോൾ എവിടെയാണ് മനുഷ്യന് പിഴക്കുന്നത്?"........
അടിമയായവരിൽ തീരുന്നില്ല,
വിവരവും വിദ്യാഭ്യാസമുളളവരും ഇതിൽ ഉൾപ്പെടുന്നു. കുട്ടികളെ ഇരയാക്കുന്നു .
അപ്പോൾ എവിടെയാണ് മനുഷ്യന് പിഴക്കുന്നത്?"........
"വിവരവും വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ ഏട്ടാ കാര്യം. മൃഗങ്ങളെക്കാളും അധപതിച്ചു പോയി മനുഷ്യർ".
"അതേടാ,പക്ഷെ ഇവിടെ എല്ലാം തോറ്റുപോകുന്ന കുറച്ചു ജന്മങ്ങളുണ്ട്, പെൺമക്കളെ ഹൃദയത്തോട് ചേർത്തു വെച്ച് സ്നേഹിക്കുന്ന പിതാക്കന്മാർ,മറ്റുള്ളവർ ചെയ്‌ത തെറ്റിന്റെ പേരിൽ സ്വയം നെറ്റി ചുളിക്കേണ്ടി വരുന്നവർ .അവരുടെയുള്ളിലെ വേദന ആരും തിരിച്ചറിയുന്നില്ല. എന്നെപോലെ തന്നെയാകണം അവരുടെ മാനസിക അവസ്ഥയും.പെൺമക്കളുടെ വളർച്ച ദൂരെ നിന്നു മാത്രം വീക്ഷിക്കേണ്ടി വരുന്നു,എന്തൊരു അവസ്ഥയാണത്.......
ഒഴിവുകിട്ടുന്ന വേളകളെല്ലാം മോളോടൊപ്പം ചിലവഴിക്കാനായിരുന്നു എനിക്കേറെ ഇഷ്ടം, അതിനായി സമയം കണ്ടെത്തിയിരുന്നു. ഓഫീസിൽ നിന്നും വീട്ടിൽ വന്നു കയറുമ്പോൾ വാതിൽ പടിയിൽ ചിരിച്ചു നില്ക്കുന്ന മോളുടെ മുഖം. ഓടിവന്നു തോളിൽ കയറും. മോളുടെ ഓരോ കുസൃതിയും ഞാൻ ആസ്വദിച്ചു.
മുന്നോട്ടുള്ള ജീവിതത്തിന്റെ അർത്ഥം തന്നെ നമ്മുടെ മോളുടെ സന്തോഷമാണെന്ന് തിരിച്ചറിഞ്ഞ നാളുകൾ .എന്റെ നെഞ്ചിൽ കിടന്നേ മോള് ഉറങ്ങാറുള്ളു. എന്റെ സാന്നിദ്ധ്യം ആഗ്രഹിക്കുമ്പോഴെല്ലാം ഞാൻ മോളുടെ കൂടെയുണ്ടായിരുന്നു.എന്നും എന്റെ മോള് കുഞ്ഞായിരുന്നാൽ മതിയെന്ന് ആഗ്രഹിച്ചു പോകുകയാണ്".

"അതെ ഏട്ടാ, അച്ഛന്റെ കടമകൾ എല്ലാം നല്ലതുപോലെ തന്നെയാണ് ഏട്ടൻ നിറവേറ്റിയത്, പലപ്പോഴും എനിക്ക് തന്നെ അസൂയ തോന്നിയിട്ടുണ്ട്, അച്ഛന്റെയും മോളുടെയും സ്നേഹം കണ്ടിട്ട്."
"ഇപ്പോൾ മനസ്സ് തളർന്നുപോയിരിക്കുന്നടാ.
എല്ലാം മനപൂർവ്വമാണ്. ഓഫീസിൽ ജോലിയില്ലങ്കിലും ഞാൻ താമസിച്ചേ വരാറുള്ളൂ . വീട്ടിൽ, വരുമ്പോൾ മോള് ഉറങ്ങിയിട്ടുണ്ടാകും.ഒരു ഇടവേളകളും മോളോടോപ്പം ചിലവഴിക്കാറില്ല.
മോള് ആഗ്രഹിക്കുമ്പോളൊന്നും അടുത്തുണ്ടാകാറില്ല.എന്റെ മോള്
ഒരുപാട് വിഷമിക്കുന്നാണ്ടാകും.എന്റെ അച്ഛൻ ഇങ്ങനെയായിരുന്നില്ലലോന്ന് മോളിപ്പോൾ ചിന്തിക്കുന്നുണ്ടാകും."
അച്ഛനന്മാരുടെ മനസ്സിനുള്ളിലെ പിടച്ചിൽ ആരും കാണാൻ ശ്രമിക്കാറില്ല......

"ഏട്ടാ.ഏട്ടന്റെ വേദന മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എനിക്ക്. നെഗറ്റീവ് വാർത്തകൾ ഏട്ടന്റെ മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നു. എന്നെക്കാളും എനിക്കെന്റെ ഏട്ടനെ നന്നായി അറിയാം. നമ്മുടെ മോളുടെ മനസ്സ് ഒന്ന് ആലോചിച്ചു നോക്കിയേ. എന്നോടുള്ള ഇഷ്ടത്തെക്കാളും ഏട്ടനോടല്ലേ മോൾക്ക് കൂടുതൽ ഇഷ്ടം. മോളുടെ ഓരോ വിജയത്തിനും പപ്പയാണ് കാരണം എന്ന് മോള് എപ്പോഴും പറയുന്നതല്ലേ.
തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാട്ടാനും തിരുത്താനും എനിക്കും മോൾക്കും ഏട്ടനല്ലേ കൂടെയുള്ളു .ഏട്ടൻ കഴിഞ്ഞിട്ടേ ദൈവംപോലും നമ്മുടെ മുന്നിലുള്ളൂ.
"മനസ്സ് അറിഞ്ഞു സ്നേഹിക്കുന്ന ഭാര്യയുണ്ടെങ്കിൽ ജീവിതത്തിലെ ഏത് പ്രതിസന്ധിഘട്ടവും നിഷ്പ്രയാസ്സം മറികടക്കുവാൻ ഏതൊരു ഭർത്താക്കൻമാർക്കും കഴിയും, പരസ്‌പര ആശയ വിനിമയമാണ് അതിനുള്ള വഴിയെന്ന് നീയാണ് എന്നെ പഠിപ്പിച്ചത്.
നെഞ്ചിൽനിന്നും ഭാരം ഇറക്കിവെച്ച
പോലെ ".......
നെഞ്ചിൽനിന്നും ഭാരം ഇറക്കിവെച്ച
പോലെ ".......
"ഏട്ടാ...... സ്നേഹം മനസ്സ് നിറഞ്ഞു കൊടുക്കാനുള്ളതാണ്. അങ്ങനെ
കൊടുക്കുന്ന സ്നേഹത്തിന് ഒരിക്കലും
തെറ്റ് സംഭവിക്കാറില്ല. സമൂഹത്തിലെ
കാഴ്ചപ്പാട് നമുക്ക് മാറ്റുവാൻ കഴിയില്ല.
ഏട്ടൻ അതൊന്നും കാര്യമാക്കേണ്ട.
മോളെ ഏട്ടൻ നെഞ്ചോട് ചേർത്തു വയ്ക്കുക അവിടെ മാത്രമാണ് നമ്മുടെ മോള് ഏറ്റവും കൂടുതൽ സുരക്ഷിതയായി ഇരിക്കുക.".....

"എടീ ഭാര്യേ".
"എന്താ ഏട്ടാ."
"ഇപ്പൊഴാടാ നീ ശരിക്കും ഭാര്യ ആയത്,
എന്റെ മോളുടെ അമ്മ ആയതിൽ ഞാനിപ്പോൾ അഭിമാനിക്കുന്നു."........
എന്റെ മോളുടെ അമ്മ ആയതിൽ ഞാനിപ്പോൾ അഭിമാനിക്കുന്നു."........
(നെഗറ്റീവ് വാർത്തകളിൽ നമുക്ക് ചിന്തിക്കുവാൻ പോസിറ്റീവായ ഒരു കാരണമുണ്ടാകും.
ആ പോസറ്റീവ് കാരണം മാത്രം മനസ്സിലേയ്ക്ക് പകർത്തുക...)
ആ പോസറ്റീവ് കാരണം മാത്രം മനസ്സിലേയ്ക്ക് പകർത്തുക...)
കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണ്,
അവരുടെ സുരക്ഷിതത്വം നമ്മുടെ ഓരോരുത്തരുടെയും കൈകളിലാണ്.....
അവരുടെ സുരക്ഷിതത്വം നമ്മുടെ ഓരോരുത്തരുടെയും കൈകളിലാണ്.....
നന്ദി
ശരൺ
😊
ശരൺ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക