ആണ്ട് കുമ്പസാരം ചെയ്യാൻ കുമ്പസാര കൂട് മുതൽ പള്ളി നട വരെയുള്ള വലിയ വരി കണ്ടു ഫാദർ ആബേൽ വണ്ടൻമേട് ഞെട്ടി പോയി..
എല്ലാ ഞായറാഴ്ചയും കുഞ്ഞാടുകളെ ഉപദേശിച്ചിട്ടും ശാസിച്ചിട്ടും ,ഇത്രയും അനുസരണക്കേടോ..
വരിയുടെ നീളം കണ്ടു അൽപ്പം ഞെട്ടിയെങ്കിലും , ഫാഷൻ ഷോയ്ക്ക് നിൽക്കുന്ന പോലെ വസ്ത്രമിട്ട് വരിയിൽ നിൽക്കുന്ന തരുണീമണികളെയും അമ്മായിമാരെയും കണ്ടപ്പോൾ ആബേലച്ചന്റെ സന്യാസ മനസ്സിൽ ആയിരം പൂക്കൾ വിരിഞ്ഞു.
കഴിഞ്ഞ പ്രാവശ്യത്തേക്കാളും കൂടുതലാണ് ഇത്തവണ പാപം ചെയ്തവർ. വരികളുൾടെ വലിപ്പം അത് വിളിച്ചറിയിക്കുന്നുണ്ട്.
ഒരു വിധത്തിൽ പറഞ്ഞാൽ ഇവളുമാരൊക്കെ രഹസ്യപാപങ്ങൾ ചെയ്തില്ല എങ്കിൽ ഈ കുമ്പസാരത്തിനൊക്കെ എന്ത് രസം. ഓരോ തവണ ഇവർ കുമ്പസാരിക്കുമ്പോഴും വിലക്കപ്പെട്ട കനി ഭക്ഷിച്ച മധുരമാണ് മനസ്സിൽ. ആബേലച്ചൻ മനസ്സിൽ പറഞ്ഞു
ഭക്തി സാന്ദ്രമായി ആബേലച്ചൻ കുമ്പസാര കൂട്ടിലേക്ക് വരുമ്പോൾ , ഏറ്റവും ആദ്യം നിൽക്കുന്ന മഹാനെ കണ്ട് ഒന്നോടെ ഞെട്ടി.. തന്റെ കൂടെ രാവും പകലും കുർബ്ബാനയും വെഞ്ചരിപ്പും , കൂദാശയുമായി കഴിയുന്ന കപ്യാർ ലോനപ്പൻ ചേട്ടൻ.
അമ്പട പുളുസാ... നിന്നെ ഈ വരിയിൽ പ്രതീക്ഷിച്ചില്ല . പണി ഞാൻ പിന്നെ തരാം.
ആണ്ട് കുമ്പസാരം ഉള്ളപ്പോൾ അഞ്ചു കുപ്പി വെള്ളവുമായാണ് ആബേലച്ചൻ വരാറ്. ചിലരുടെ കുമ്പസാര പാപം കേട്ടാൽ വെള്ളംകുടിച്ചു പോകും. പുറമെ എന്തൊരു ആദരവ്, മാന്യത, അച്ഛൻ മനസ്സിൽ ചിന്തിച്ചു...
കാര്യങ്ങളൊക്കെ ഇങ്ങനെ ആണേലും ആബേലച്ചന്റെ കണ്ണുകൾ ഒരാളെ തപ്പിക്കൊണ്ടിരുന്നു ...
നമ്മുടെ കുഞ്ഞമ്മിണി ...
ഭക്തി മാർഗ്ഗം സ്വീകരിച്ച് വിവാഹം വേണ്ടായെന്നു തീരുമാനിച്ച് സദാ സമയവും പ്രാർത്ഥനയും നൊവേനയും കൊന്തയുമായി നടക്കുന്ന 32 വയസ്സുള്ള കുഞ്ഞമ്മിണി. പള്ളിയിലെ എല്ലാ കാര്യങ്ങൾക്കും അതീവ സജീവം. അത് മാത്രമല്ല 22 കാരിയുടെ സൗന്ദര്യവും മേനിയഴകും.
അത്രക്ക് സൗന്ദര്യമായിരുന്നു അവൾക്ക് .. അവളെ പോലെ സൗന്ദര്യവതി ആ ഇടവകയിൽ അല്ല ആ പഞ്ചായത്തിൽ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം
കുഞ്ഞമ്മിണിയുടെ കുമ്പസാരം മാത്രം മതി ഏതച്ചനും ലോഹ ഊരി വച്ച് സന്യാസം അവസാനിപ്പിക്കും.
ഈപ്രാവശ്യവും കുഞ്ഞമ്മിണി കുമ്പസാരിക്കാനില്ല ..
അച്ചൻ നോക്കുമ്പോൾ , അതാ അൾത്താരയുടെ മുന്നിൽ മുട്ട് കുത്തി നിന്ന് കുഞ്ഞമ്മിണി കൊന്ത ചൊല്ലുന്നു...
ഇവൾക്കൊക്കെ ചെറിയ പാപമൊക്കെ ചെയ്തു കൂടെ ..
ഇവളെ ഞാൻ പെട്ടെന്ന് തന്നെ കുമ്പസാരിപ്പിക്കും. അച്ചൻ ദൃഡനിശ്ചയമെടുത്ത് കുമ്പസാര കൂട്ടിലേക്ക് കയറി.
ഇവളെ ഞാൻ പെട്ടെന്ന് തന്നെ കുമ്പസാരിപ്പിക്കും. അച്ചൻ ദൃഡനിശ്ചയമെടുത്ത് കുമ്പസാര കൂട്ടിലേക്ക് കയറി.
3 മണിക്കൂറിനു ശേഷം വിയർത്തു കുളിച്ച് പുറത്ത് വന്ന അച്ചൻ. ആകെ ഷീണിതനായിരുന്നു. എന്റെ കുരിശുമല മുത്തപ്പാ. ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെ ചെയ്താൽ എന്താവും സ്ഥിതി. ചില അമ്മായിമാരുടെ പാപങ്ങളോർത്തപ്പോൾ അവരുടെ ഭർത്താക്കന്മാരോട് അച്ചന് പുച്ഛം തോന്നി. ഇങ്ങനേം ഉണ്ടോ പെണ്ണുങ്ങളുടെ വേലി ചാട്ടം.
ഇതൊക്കെ സണ്ണി ലിയോൺ അറിഞ്ഞാൽ ഹോ... അവൾ അടിയറവു പറയും . സണ്ണി ലിയോനെ പോലും വെല്ലു വിളിക്കുന്ന പ്രവൃത്തികൾ..
ഇനി ഇവളുമാരൊക്കെ സണ്ണി ലിയോനെ വിശുദ്ധയാക്കണം എന്ന് പറയുന്ന കാലം അതി വിദൂരമല്ല..അതിനു മുന്നേ ഇടവകയിൽ നിന്നും മാറ്റം കിട്ടിയാൽ കൊള്ളാം.
(അല്ലടാ ഉവ്വേ, ഈ എഴുത്ത് കാരനായ എനിക്ക് ഒരു സംശയം. സണ്ണി ലിയോൻ ആരാണെന്നു അച്ചന് എങ്ങനെ അറിയാം? മാർപ്പാപ്പ വിശുദ്ധീകരിച്ച വിശുദ്ധയൊന്നുമല്ലല്ലോ. അമ്പട കള്ളൻ അച്ചാ പള്ളി മേടയിലിരുന് ഇതാലേ പണി)
കുമ്പസാരവും കുർബാനയും കഴിഞ്ഞ് , അച്ചൻ പള്ളി മേടയിലേക്കു പോയി. സുന്ദരിയായ കുഞ്ഞമ്മിണി തന്നെ മനസ്സിൽ .. അവൾ ഒരു വാക്ക് പറഞ്ഞാൽ ഈ ളോഹ വലിച്ചെറിഞ്ഞ് അവളെ കെട്ടാൻ പോലും തയ്യാറാ . അച്ചനിലെ പച്ച മനുഷ്യൻ ഉണർന്നു.
അല്ലെങ്കിലും പച്ച വികാരം ഇല്ലാത്ത ഏതു സന്യാസി/സന്യാസിനി ഉണ്ടിവിടെ ?
കുഞ്ഞമ്മിണിക്ക് ഫേസ്ബുക്ക് ഉണ്ടെന്നു , അന്നാണ് അച്ഛൻ മനസ്സിലാക്കിയത്.
കുഞ്ഞമ്മിണിയുടെ ഫേസ് ബുക്ക് പ്രൊഫൈൽ എടുത്ത് ഒന്ന് കണ്ണോടിച്ചു. നൊവേനയും ഭക്തിയും , ഭക്തിഗാനങ്ങളും മാത്രം ഷെയർ ചെയ്യപ്പെട്ടിരിക്കുന്നു. ഇത്രക്കും ഭക്തി സാന്ദ്രമായ ഒരു ഫേസ് ബുക്ക് പ്രൊഫൈൽ ഞാനിന്നു വരെ കണ്ടിട്ടില്ല .അച്ചൻ മനസ്സിൽ മന്ത്രിച്ചു
അന്ന് ആദ്യമായി അച്ചൻ കുഞ്ഞമ്മിണിയുടെ മെസ്സഞ്ചറിൽ ടൈപ്പി ..
"ഹായ് കുഞ്ഞമ്മിണി ... ഇത് ആബേലച്ചനാണ് ..."
ഒരാഴ്ച്ച കഴിഞ്ഞിട്ടാണ് കുഞ്ഞമ്മിണിയുടെ മറുപടി വന്നത്..
"അച്ചോ ... സ്തുതി"
കുഞ്ഞമ്മിണിയുടെ സ്തുതി കേട്ടതും അച്ചന്റെ
ദേഹമാകെ പൂത്തു കയറി.. ഒരു രോമാഞ്ചം ..
കുഞ്ഞമ്മിണിയെ കണ്ട അന്ന് മുതലാണ് സന്യാസത്തോട് ഒരു വെറുപ്പ് തോന്നി തുടങ്ങിയത്.. എത്ര ഇടവകയിൽ പോയിരിക്കുന്നു. എത്ര പെണുങ്ങളെ കണ്ടിരിക്കുന്നു.
ദേഹമാകെ പൂത്തു കയറി.. ഒരു രോമാഞ്ചം ..
കുഞ്ഞമ്മിണിയെ കണ്ട അന്ന് മുതലാണ് സന്യാസത്തോട് ഒരു വെറുപ്പ് തോന്നി തുടങ്ങിയത്.. എത്ര ഇടവകയിൽ പോയിരിക്കുന്നു. എത്ര പെണുങ്ങളെ കണ്ടിരിക്കുന്നു.
അമേരിക്കയിൽ പോയപ്പോൾ ബിക്കിനി ഇട്ട പെണ്ണുങ്ങളെ കണ്ടിട്ടും സന്യാസത്തിനു ഒരു കോട്ടവും പറ്റിയിട്ടില്ല.
എന്നാൽ കുഞ്ഞമ്മിണി, അവളൊരു കൊച്ചു അമ്മിണി തന്നെ
പിറ്റേ ദിവസം .. അച്ചന് അവൾ ഒരു ഗുഡ് മോർണിംഗ് അയച്ചു ..പതിവില്ലാത്ത വന്ദനം കണ്ടു അച്ചൻ ഞെട്ടി ...
അച്ചൻ കഴിച്ചോ ?
ഇല്ല ...
എങ്കിൽ ഞാൻ ദോശയും ചട്ണിയും ചേട്ടന്റെ മോന്റെ കയ്യിൽ കൊടുത്തു വിടട്ടെ .. ?
അച്ഛനത് വിശ്വസിക്കാനായില്ല.. കുഞ്ഞമ്മിണി തന്നെയാണോ പറയുന്നത്.
അന്ന് വൈകുന്നേരം കുഞ്ഞമ്മിണി ഓൺലൈനിൽ വന്നപ്പോൾ അച്ചൻ സംസാരിച്ചു ...
കുഞ്ഞമ്മിണി .... ഞാനൊരു കാര്യം പറയട്ടെ
ഉം ..അവൾ മൂളി
നീ എത്ര സുന്ദരിയാണ് , നീ വളരെ മനോഹാരിയാണ്. നീ എന്ത് കൊണ്ട് വിവാഹം കഴിക്കാതെ നില്കുന്നു ..
ഒന്നുമില്ല അച്ചാ...
"അച്ചാ സന്ധ്യാ പ്രാർതഥനക്ക് സമയമായി ..'അമ്മ വിളിക്കുന്നു. ഞാൻ പിന്നെ വരാവേ.
അച്ചന്റെ സംസാരം വഴി മാറുന്നു എന്ന് മനസ്സിലാക്കി അവൾ ഒഴിഞ്ഞു മാറാൻ പറഞ്ഞ ഒന്നായിരുന്നു പ്രാർത്ഥന ഡയലോഗ് . എങ്കിലും സന്ധ്യാ പ്രാർത്‌ഥനക്കുള്ള സമയമായിരുന്നു.
അച്ചന്റെ വാക്കുകൾ അവളുടെ മനസ്സിൽ തെല്ലൊന്നുമല്ല പ്രകമ്പനം കൊണ്ടത്.
പലരും തന്റെ സൗന്ദര്യത്തെ കുറിച്ച് പുകഴ്ത്തിയിട്ടുണ്ടെങ്കിലും .. ആബേലച്ചന്റെ ആ വാക്കുകൾക്ക് തീവ്രത ഉണ്ടായിരുന്നു.
ആ വാക്കുകൾ മനസ്സിൽ വീണ്ടും അലയടിച്ചു
"കുഞ്ഞമ്മിണി നീ സുന്ദരിയാണ് ..വളരെ മനോഹാരിയാണെന്ന ആ വാക്കുകൾ"
ഇന്ന് വരെ തന്റെ മുഖം കാണാത്ത പോലെ അവൾ കണ്ണാടി നോക്കാൻ ഓടി .. തന്റെ മുഖം ആദ്യമായി കാണുന്ന പോലെ അവൾ നോക്കി നിന്നു...
"അതെ ഞാൻ കൂടുതൽ സുന്ദരിയായിരിക്കുന്നു" അവൾ സ്വയം തന്നെ നോക്കി പറഞ്ഞു
അവളുടെ സൗന്ദര്യ ആസ്വാദനത്തിനു വിഘ്‌നം വരുത്തിയ പോലെ 'അമ്മ വിളിച്ചു..
"മോളെ കുഞ്ഞമ്മിണി പ്രാർത്ഥിക്കാൻ വാ"
അന്ന് അവൾ പ്രാർത്ഥന ചൊല്ലുമ്പോൾ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
അതെ ഒരു സ്ത്രീ സൗന്ദര്യവതിയെന്നു മറ്റൊരു സൗന്ദര്യമുള്ള പുരുഷനിൽ നിന്നും കേൾക്കുമ്പോൾ അവൾക്ക് ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാൻ പറ്റില്ല. എത്ര വലിയ ഭക്തിക്കാരിയാണെങ്കിലും.
കുഞ്ഞമ്മിണി ചിന്തിക്കാൻ തുടങ്ങി ...ജീവിതത്തെ കുറിച്ച്
പിറ്റേ ഞായറാഴ്ച്ച പള്ളിയിൽ വന്ന കുഞ്ഞമ്മിണിയെ കണ്ടു അച്ചൻ ഞെട്ടി.
പൊട്ട് തൊട്ട് , നിറമുള്ള സാരി ഉടുത്ത് , മനോഹരമായി മുടി കെട്ടി അവൾ, വന്നിരിക്കുന്നു. സാധാരണ വെള്ള സാരി മാത്രമുടുത്ത് വന്നു കൊണ്ടിരുന്ന കുഞ്ഞമ്മിണി തന്നെയോ ഇത് ? അച്ചൻ കണ്ണ് തിരുമ്മി നോക്കി ...അതെ കുഞ്ഞമ്മിണി തന്നെ ...
അച്ചൻ മാത്രമല്ല .. പള്ളിയിൽ വന്ന പൊങ്ങച്ചക്കാരി പെണ്ണുങ്ങൾ മുതൽ അപ്പച്ചന്മാർ വരെ അവളെ നോക്കി നിന്ന് പോയി ... കുഞ്ഞമ്മിണി പൊട്ടു തൊട്ടു നിറമുള്ള സാരി ഉടുത്ത് വന്നിരിക്കുന്നു. എന്തൊരു സൗന്ദര്യം.
പിന്നീട് കുഞ്ഞമ്മിണി അകെ മാറുകയായിരുന്നു .. കുഞ്ഞമ്മിണിയും ആബേലച്ചനും നല്ല സുഹൃത്തുക്കളായി .. ആ സൗഹൃദം പിന്നെ അതിർ വരമ്പുകൾ ഭേദിക്കുകയായിരുന്നു.
കുഞ്ഞമ്മിണി..
എന്തോ...അനുസരണയുള്ള ഒരു വിനീതയായ സ്ത്രീയെ പോലെ അവൾ വിളികേട്ടു.
എനിക്ക് ജീവിക്കണം എന്ന് തോന്നുന്നു ....അച്ചൻ മൊഴിഞ്ഞു
എനിക്കും.... കുഞ്ഞമ്മിണി ആകെ വികാരഭരിതയായി
അങ്ങനെ ഫേസ്ബുക്ക് ചാറ്റും വട്സാപ്പും ഒകെ ആയി അവർ ദിവസങ്ങൾ സംസാരിച്ചു.. ഇടക്കിടക്ക് അവൾ പള്ളി മേടയിൽ അച്ചനെ കാണാൻ വരുമായിരുന്നു.
പിന്നീടുള്ള ദിവസങ്ങൾ അവൾ പള്ളിയിൽ പോകുന്നത് അച്ഛനെ കാണാനായി മാത്രം എന്നപോലെയായി കാര്യങ്ങൾ
ഒരിക്കൽ കുർബ്ബാനയുണ്ടെന്നു കരുതി പള്ളിയിൽ വന്ന കുഞ്ഞമ്മിണി പള്ളി പൂട്ടിയിട്ടിരിക്കുന്നത് കണ്ട്, അച്ചൻ താമസിക്കുന്നിടത്ത് ചെന്നു
അച്ചൻ അപ്പോൾ കുളിച്ച് ലോനപ്പൻ കപ്യാരുണ്ടാക്കിയ ബ്രെഡും ചായയും കുടിക്കുവാരുന്നു.
ആഹാ കുഞ്ഞമ്മിണിയോ, വരൂ
ഇന്ന് കുർബ്ബാന ഇല്ലേ അച്ചാ ?
ഇല്ല..അത് അറിയിച്ചിരുന്നല്ലോ.പള്ളിയിൽ പറഞ്ഞിരുന്നതാണല്ലോ.
ഞാനത് ശ്രദ്ധിച്ചില്ല അച്ചാ
എങ്ങനെ ശ്രദ്ധിക്കാനാണ് കുഞ്ഞമ്മിണി കുർബ്ബാനയ്ക്കും അച്ചന്റെ മുഖത്തേക്കല്ലേ നോക്കിയിരിക്കുന്നത്.
കുഞ്ഞമ്മിണി നീയാകെ സുന്ദരിയായിരിക്കുന്നു, അച്ചൻ മനോഹരമായി അവളെ ഒന്ന് പൊക്കി
ഉം...അവൾ മെല്ലെ മൂളി
അച്ചൻ അവളോട് ഇരിക്കാൻ പറഞ്ഞു. അവൾ ഇരുന്നു. കുറെ നേരം സംസാരിച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു ..ഞാൻ പോട്ടെ അച്ചാ
നിൽക്കൂ. കുഞ്ഞമ്മിണി എന്റെ മുറിയിലേക്ക് വരൂ ...ഒരു കാര്യം കാണിച്ച് തരാം
അല്പം ശങ്കയോടെ തന്നെ അവൾ അച്ഛന്റ്റെ മുറിയിൽ കയറി.
അവൾ മുറിയിൽ കയറിയതും.. അച്ചൻ വാതിൽ അടച്ചു.
അച്ചാ..ആരെങ്കിലും കാണും ...കപ്യാർ ഇവിടില്ലേ
ഇല്ല ലോനപ്പൻ കുറച്ച് മുന്നേ പുറത്ത് പോയി, ആരുടെയോ കല്ല്യാണത്തിന്. രാത്രിയെ വരൂ.
സന്യാസി ആയാലും ആരായാലും .. പച്ച മനുഷ്യന്റെ വികാരങ്ങൾ അവിടെ തളിർക്കുകയായിരുന്നു
സന്യാസത്തിന്റെ അവസാനമെന്നവണ്ണം .. അവിടെ ആദ്യ കനിയുട മധുരം അവർ നുകർന്നു.
എല്ലാം കഴിഞ്ഞ്, കുഞ്ഞമ്മിണി പോകുമ്പോൾ, അവളുടെ മുഖം പ്രസന്നമായിരുന്നു .
പിറ്റേ ശനിയാഴ്ച്ച പ്രത്യേകം നടത്തിയ കുമ്പസാര ശുശ്രൂഷയിൽ കുമ്പസരിക്കാൻ നിൽക്കുന്നവരുടെ കൂട്ടത്തിൽ ആദ്യമായി കുഞ്ഞമ്മിണിയും നിൽക്കുന്നുണ്ടായിരുന്നു.
ആ കുമ്പസാര ശുശ്രൂഷയിൽ, അവൾ ആദ്യമായി വിലക്കപ്പെട്ട കനി ഭക്ഷിച്ച പാപം ഏറ്റു പറഞ്ഞു.
അവളെ കുമ്പസാരിപ്പിക്കുമെന്നു അന്ന് വിചാരിച്ചത് പൂവണിഞ്ഞതോർത്ത് ആബേലച്ചൻ ചെറുതായി പുഞ്ചിരിച്ചു.
അടുത്ത ദിവസം കുർബ്ബാനയ്ക്ക് വന്ന വിശ്വാസികൾ പള്ളി നടയിൽ ഊരി വെച്ചിരിക്കുന്ന അച്ചന്റെ വെള്ള ളോഹയും ഒരു കത്തും കണ്ടു ഞെട്ടി..
അതിൽ ഇപ്രകാരം പറഞ്ഞിരുന്നു ....അതിന്റെ ഉള്ളടക്കം ഇത്രമാത്രം
ഞങ്ങൾ ജീവിക്കാൻ പോകുന്നു..
സ്നേഹ പൂർവം ആബേലച്ചൻ, ക്ഷമിക്കണം
ആബേൽ & കുഞ്ഞമ്മിണി.
NB:ഭക്തിയും സന്യാസവും കൊള്ളാം ... വിലക്കപ്പെട്ട കനി സ്വപ്നത്തിലെങ്കിലും ഭക്ഷിക്കാത്തവർ ഉണ്ടെങ്കിൽ എന്നെ കല്ലെറിയട്ടെ
.......................
ജിജോ പുത്തൻപുരയിൽ
NB:ഭക്തിയും സന്യാസവും കൊള്ളാം ... വിലക്കപ്പെട്ട കനി സ്വപ്നത്തിലെങ്കിലും ഭക്ഷിക്കാത്തവർ ഉണ്ടെങ്കിൽ എന്നെ കല്ലെറിയട്ടെ
.......................
ജിജോ പുത്തൻപുരയിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക