ഗവൺമെന്റ് സ്ക്കൂളിൽ നിന്നും വിരമിച്ച സേതുലക്ഷ്മി ടീച്ചറുടെ ഏകമകൻ രജി എന്ന വിളിപ്പേരുള്ള രജീഷ് ആണ്.മകനോടൊത്ത് ഒറ്റപ്പാലത്തെ കണിയാംപുറത്ത് കൈതാരം എന്ന വീട്ടിലാണ് താമസം. മുപ്പത്തിമൂന്നു വയസ്സുള്ള രജി വിവാഹിതനല്ല. അമ്മയോടുള്ള തന്റെ സ്നേഹം നഷ്ടമാകും എന്ന വേവലാതിയാണ് അയാൾക്കുള്ളത്. പല തവണ മകനെ ഉപദേശിച്ചെങ്കിലും ,അതിന് മാത്രം രജി ചെവി കൊണ്ടില്ല. നാട്ടിൽ പ്രത്യേക കൂട്ടുകെട്ടുകളൊന്നുമില്ലാത്ത രജി അമ്മയുടെ അരികത്ത് എപ്പോഴും കാണും .പലപ്പോഴും അമ്മയെ അടുക്കള കാര്യങ്ങളിൽ സഹായിക്കുന്നതും രജിയാണ്.
ചപ്പാത്തി ചുട്ടെടുക്കുന്ന തിരക്കിലാണ് രജി.
"മോനെ, ഇത് കണ്ടോ?പത്രം കൈയിലെടുത്തു സേതുലക്ഷമി പറഞ്ഞു.
പ്രത്യേക ഡിമാന്റുകളൊന്നുമില്ലാത്ത സുന്ദരിയായ യുവതിക്ക് വരനെ ആവശ്യമുണ്ട്. വരനെയും അമ്മയെയും പൊന്നുപോലെ നോക്കും." ഇതൊന്നു നോക്കിയാലോ രജി.

ഇതൊന്നും കേൾക്കാത്ത മട്ടിൽ രജി ചപ്പാത്തി ചുട്ടെടുക്കുകയായിരുന്നു.
ചപ്പാത്തിക്ക് കുറുമയാണോ അതോ മുട്ട റോസ്റ്റോ? എന്താ ഉണ്ടാക്കേണ്ടത്.
മകന്റെ സംസാരം ഇഷ്ടപ്പെട്ടില്ലെങ്കിലും അവർ മകനെ സ്നേഹത്തോടെ വിളിച്ചു.
'' രജീ .... എന്താ മോനെ അമ്മ പറഞ്ഞതൊന്നും കേട്ടില്ലെന്നുണ്ടോ...''
രജി അമ്മയുടെ അരികിൽ വന്നു. മടിയിൽ തലവെച്ചു കിടന്നു.അമ്മയുടെ കവിളിൽ തലോടി.
ഞാനാ നിന്നെ കൊഞ്ചിച്ചു വഷളാക്കിയതെന്നാ ഓരോരത്തരും പറയുന്നത്. നിന്റെ സ്വഭാവം അങ്ങനെയാണല്ലോ, എത്ര നേരമായി ഞാൻ ഒരു കാര്യം പറയുന്നു. നീ കേട്ട ഭാവം നടിച്ചില്ല.
"ഒക്കെ നടക്കും സമയാസമയത്ത്'"
ഉം, നടക്കും മൂക്കിൽ പല്ല് വന്നിട്ട്, എണീറ്റ് പോടാ...
രജി ചിരിച്ചു കൂടെ ടീച്ചറും.
പിന്നെ ഒരു കാര്യം, അമ്മ തന്നെയാ എന്നെ കൊഞ്ചിച്ചു വഷളാക്കിയത്.അതുകൊണ്ട്
ബാങ്ക് കഴിഞ്ഞാൽ വീട് ,വീട് കഴിഞ്ഞാൽ ബാങ്ക് അതായി എന്റെ ലോകം കുട്ടിക്കാലത്ത് അമ്മ അടുത്തുള്ള വീട്ടിൽ കളിയ്ക്കാൻ വിടില്ല. ഓടി ചാടികളിയ്ക്കാനും സൈക്കിൾ ഓടിയ്ക്കാൻ പോലും അമ്മ സമ്മതിച്ചില്ല. വീണു കാലൊടിയും, മുറിവ് വന്നാൽ ഞാൻ മരിച്ചു പോകും എന്ന ആപത് ശങ്ക, അന്ന് അമ്മ കുറച്ച് സ്വാതന്ത്ര്യം തന്നിരുന്നെങ്കിൽ പുറം ലോകം എന്തെന്ന് ഞാൻ അറിയുമായിരുന്നു.
അമ്മയുടെ മുഖഭാവം മാറുന്നത് രജി കണ്ടു.
ഇങ്ങനെയായതുകൊണ്ടെന്താ എന്റെ അമ്മയെ ആവോളം സ്നേഹിക്കാൻ പറ്റിയല്ലോ... ഇങ്ങനെ മതി.
രജി അമ്മയെ ഇറുകെ പിടിച്ചു. അമ്മ കരഞ്ഞു പോകുമെന്ന അവസ്ഥ കണ്ടപ്പോൾ വിഷയം മാറ്റാൻ ശ്രമിച്ചു.
അമ്മയുടെ മക്കൾക്കൊക്കെ സുഖമല്ലെ, അവരൊക്കെ എന്താ പറയുന്നെ? മുഖപുസ്തകത്തിലെ തന്റെ സുഹൃത്തുക്കളെ പറ്റിയാ രജിയുടെ ചോദ്യം.
ഇന്നലെ അമ്മ എഴുതിയതിന് പൊങ്കാല വല്ലതും വന്നോ?'
അമ്മയുടെ മുഖം താഴുന്നത് രജി ശ്രദ്ധിച്ചു.
"എന്തു പറ്റി, അമ്മ തമ്പുരാട്ടിക്ക് .....ഉം, പറ.....
അപ്പോൾ ശരിയ്ക്കും പൊങ്കാല കിട്ടി അല്ലെ.
" ഉം, അവർ തലയാട്ടി.
ഇന്നലെ എഴുതിയ മാതൃഭൂമി എന്ന കവിതക്ക് ശരിയ്ക്കും കിട്ടി പൊങ്കാല
"ഈശ്വരാ, കിട്ടിയോ? അമ്മ എഴുത്തു സംഘം ഗ്രൂപ്പിലെ അഡ്മിനല്ലെ ആ പരിഗണനയും അവർ തന്നില്ലെ?
അതുകൊണ്ടൊന്നും പ്രയോജനമില്ലെടാ കിട്ടേണ്ടതു കിട്ടി. അത്ര തന്നെ...
" ഹ ഹ ഹ പാവം പകച്ചുപോയി അമ്മേടെ വാർദ്ധക്യം.'' രജി ഉറക്കെ ചിരിച്ചു.
ആരാ പൊങ്കാലയിട്ട ആൾ, സ്ഥിരം ഇടുന്ന ആൾ തന്നെയാണോ ...?
"ജാതവേദൻ മാഷാ, അയാൾക്കാണെങ്കിൽ വൃത്തം അലങ്കാരങ്ങളൊക്കെ വേണം. ഞാൻ എഴുതുന്ന പാട് എനിയ്ക്കല്ലെ അറിയൂ... കണ്ണൊന്നും ശരിയല്ല, ടൈപ്പ് ചെയ്യാനും ബുദ്ധിമുട്ട്, ഒക്കെ പിഴയ്ക്കുന്നു."
ഹ ഹ ഹ അതു കൊള്ളാല്ലോ. രജിചിരിച്ചു.
മുമ്പും കിട്ടി മറ്റൊരു പൊങ്കാല.അതിനായി ജനിച്ച പണ്ഡിതശ്രഷ്ഠൻ
ജ്ഞാനിയാ സംസ്ക്കൃതത്തിൽ അഗ്രഗണ്യൻ എന്നൊക്കെയാ ഭാവം.
നീ കണ്ടുകാണും, ഒരു ഗിരിജൻ തോട്ടോടത്ത്, ഞാൻ എഴുതിയത് ഗദ്യമോ പദ്യമോ എന്ന് മനസ്സിലായില്ലാപ്പോലും
അമ്മയുടെ പലരോടുള്ള രോഷം കണ്ടപ്പോൾ രജിക്ക് ചിരി വന്നു.
എന്നിട്ട് ...." അതിശയോക്തിയോടുളള മകന്റെ മുഖഭാവം കണ്ടപ്പോൾ സേതുലക്ഷ്മി പറഞ്ഞു.
സത്യത്തിൽ അതു രണ്ടും അല്ലെടാ ഞാൻ എഴുതിയത് ഒരു മിനിക്കഥയായിരുന്നു.
അതു കേട്ടാൽ എങ്ങനെ ചിരിക്കാതിരിക്കും രജി ചിരിക്കുന്നതിനോടൊപ്പം സേതുലകഷ്മിയും ചിരിച്ചു.
"പ്രായായാൽ ഒരു ഭാഗത്തിരുന്ന് രാമനാമം ജപിക്കുന്നതിനു പകരം എഫ് ബി യിൽ കഥയും കവിതയും എഴുതി ഇരിക്കുവാ, "രജി ചിരിച്ചു കൊണ്ട് പറഞ്ഞു.
"പോടാ, പ്രായായിന്ന് പറഞ്ഞ് നീ എന്നെ തളച്ചിടാൻ നോക്കണ്ട. കേട്ടോ?
മുഖപുസ്തകം തുറന്നു നോക്ക്, സേതുലകഷ്മി കൈതാരം അറിയാത്തവർ ആരും ഇല്ല.
'' ഉം, കേട്ടിരിക്കണൂ ഒരു പാട്, പൊങ്കാലകൾ ഏറ്റുവാങ്ങിയ സേതുലകഷ്മി കൈതാരത്തെ കുറിച്ച് അറിയാത്തവർ ആരും ഇല്ല.
'' വേണ്ട രജീ, തമാശ കൂടുന്നുണ്ട്. നീ മാത്രം എന്നെ അംഗീകരിക്കുന്നില്ലല്ലോ .. കഷ്ടം ഉണ്ട് ട്ടോ...
എന്റെ അമ്മയെ ശുണ്ഠി പിടിപ്പിച്ചതല്ലെ ഞാൻ.
സേതുലക്ഷ്മി ടാബ് കൈയിലെടുത്തു. നെറ്റ് ഓൺ ചെയ്തു. "മോനെ നോക്കൂ...
ജയൻ വിജയൻ എഴുതിയ അവനിയുടെ വിലാപം എത്ര മനോഹരമായ വരികളാ, അവന്റെ മിക്ക രചനകളും ജ്വലിയ്ക്കുന്ന വാക്കുകളാ. സമയം കിട്ടുമ്പോൾ അവന്റെ കവിതകൾ വായിക്കണം. അമ്മ മിക്കതും ഷെയർ ചെയ്തിട്ടുണ്ട്. പിന്നെ ഷാനവാസിന്റെ കഥ സുഹൃത്തിന്റെ മകൻ, അനീഷിന്റെ കഥയും രാജീവിന്റെ ആത്മ വിലാപവും സൂപ്പർ, ഇതൊക്കെ വായിക്കണം. പിന്നെ അശ്വതി ദേവിന്റെ കവിതകൾ സൂപ്പർ. എന്റെ ഗ്രൂപ്പിലെ അഡ്മിനാ. ഒരു കുസൃതി കൊച്ച്, ആ കൊച്ചിന്റെ കല്യാണം കഴിഞ്ഞില്ലെങ്കിൽ നിനക്ക് വേണ്ടി ആലോചിച്ചേനെ. എപ്പോഴും ഞാനുമായി ചാറ്റ് ചെയ്യും. അമ്മ ഉണ്ടോ, ഉറങ്ങിയോ, സുഖാണോ ...... എന്നിങ്ങനെ സുഖാന്വേഷണങ്ങൾ.
അമ്മ പറഞ്ഞതുപോലെ സമയം കിട്ടും പോലെ വായിക്കാം. മതിയോ...
മകന്റെ വാക്കിൽ ടീച്ചർക്ക് സംതൃപ്തിയായി.

ടച്ച് സ്ക്രീൻ നീക്കുമ്പോൾ ഇന്നലെയിട്ട പ്രൊഫൈൽ ചിത്രം കണ്ടു. അമ്മയും ഞാനും സെൽഫിയെടുത്തത്.
കണ്ടില്ലെ ഞാൻ ഉള്ളതുകൊണ്ടാ ഇത്രേം ലൈക്കും കമന്റ് കിട്ടിയത്.
ഉം, സമ്മതിച്ചു. തർക്കത്തിന് ഞാനില്ല. സേതുലക്ഷ്മി മുറിയിലേക്ക് പോയി.
കട്ടിലിൽ ചെന്നിരുന്ന് ഭർത്താവിന്റെ മാലയിട്ട ഫോട്ടോയിലേക്ക് നോക്കി..
മകന്റെ ഉള്ളിലും തന്നോടുള്ള നീരസം ഉണ്ട്. തമാശ ആണെങ്കിൽ പോലും അവനത് പറഞ്ഞു. എന്തിനായിരുന്നു ഞാനവനെ ഇത്രയധികം സ്നേഹിച്ചത്. പുറത്തു പോയി കളിച്ചാൽ കൂട്ടുകൂടി സ്വഭാവം മോശമാകും. വണ്ടി ഓടിയ്ക്കുവാൻ പഠിച്ചാൽ അപകടം പറ്റും തനിക്ക് എന്റെ മകനെ നഷ്ടപ്പെടും എന്ന ചിന്ത അതായിരുന്നു കാരണം. ഇന്ന് ഞാൻ അവന്റെ ചോദ്യങ്ങൾക്ക്, കുറ്റപ്പെടുത്തലുകൾക്ക് മറുപടി.ഇല്ലാതെ നില്ക്കുന്നു. സത്യങ്ങൾ ഒന്നും അറിയാത്ത എന്നെ മാത്രം സ്നേഹിക്കുന്ന മകനാണവൻ.

"അമ്മേ..., കുളി കഴിഞ്ഞുള്ള മകന്റെ പതിവു വിളി.
തല തോർത്തി കൊടുക്കണം അതെന്റെ ജോലിയാണ്.
ദാ, വരണൂ... സേതുലക്ഷ്മി തല തുടച്ചു കൊടുത്തു
അമ്മേ, ഒക്കെ റെഡിയാക്കൂ നേരം ലേറ്റായി.
ഭക്ഷണം ബാഗിൽ വെയ്ക്കുന്നതിനിടയിൽ ടീച്ചർ ഒരു കാര്യം സൂചിപ്പിച്ചു.
മോനെ, ഇടയ്ക്കിടെ എന്റെ ഇൻബോക്സിൽ ഒരു പെങ്കൊച്ച് നിന്റെ കാര്യങ്ങൾ തിരക്കാറുണ്ട്. ജ്വാല എന്നതാണ് അവൾടെ പേര്.
" അമ്മ, ഉജാലയും മുക്കി ഇവിടിരുന്നോ ഞാൻ പോകാ..."
"എടാ, ഞാൻ പറയുന്നതു കേൾക്ക്, അവൾ നല്ല കൊച്ചാ നല്ല സ്വഭാവം നല്ല കുടുംബത്തിൽ പിറന്നതാണെന്ന് കണ്ടാൽ പറയും .അവളോട് ഇക്കാര്യം സൂചിപ്പിച്ചാലോ അവൾക്കിഷ്ടപ്പെടും. നമ്മുടെ ചിത്രത്തിന് അവളിട്ട കമന്റ് കണ്ടോ, അമ്മയെ ഇഷ്ടപ്പെട്ടു അതിനെക്കാൾ സുന്ദരനായ മകനെയും ഇഷ്ടമായി എന്ന് സ്നേഹത്തോടെ ജ്വാല .അതിനർത്ഥമെന്താ അവൾക്ക് നിന്നെ ഇഷ്ടമാണെന്ന്.
"അയ്യെ ... അമ്മ ഇതെന്നാ ഭാവിച്ചാ എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ.ഇനി മുതൽ അമ്മ എഫ്ബി തുറക്കല്ലെ, അവളുമാരു പറയുന്ന പോഴത്തരം കേട്ട് തുള്ളുകയാ കഷ്ടം. അതിൽ കാണുന്ന നല്ല പെങ്കൊച്ചുകളെ എന്റെ മേൽ കെട്ടിവെയ്ക്കാനാ ശ്രമം അല്ലെ ... "
രജി ധൃതിയിൽ നടന്നു.' കൈതാരം, എന്ന പേര് കൊത്തിവെച്ച മനോഹരമായ കൂറ്റൻ ഗേറ്റ് പുറത്തു നിന്നുംഅടച്ചു.

മകൻ ജോലി കഴിഞ്ഞു വരുന്നതുവരെ ഏകാന്തത വല്ലാതെ മടുപ്പിക്കുന്നു. ആ വിരസത ഒഴിവാക്കാനായിട്ടാണ് എഫ് ബി തുറന്നത്. ഒരുപാടു നല്ല സൗഹൃദങ്ങൾ, സ്വന്തം എന്ന തരത്തിലുള്ള കുറെപ്പേർ, മനസ്സിന് സന്തോഷം ചെറുപ്പം ആയതു പോലെ തോന്നുന്നു.
ദിവസങ്ങളും മാസവും കടന്നു പോയി.
ഞായറാഴ്ച ഒഴിവായതിനാൽ അമ്മയെ ചുറ്റിപറ്റി രജി നിന്നു.
"എടാ, ആ ജ്വാല അവൾക്ക് നിന്നെ ഇഷ്ടമാണെന്ന്. അവൾ പി ജി കഴിഞ്ഞതാ. ജോലിക്ക് പോകാൻ താൽപര്യം ഇല്ലാത്തതു കൊണ്ട് വീട്ടിലിരിപ്പാണെന്ന് ..."
"അതെന്താ ,അവൾ മടിച്ചിയാകും... മടിച്ചിയെ തന്നെ എന്റെ തലയിൽ കെട്ടിവെയ്ക്കണം"
"ഏയ് അതൊന്നുമല്ല. സമ്പാദിക്കണ്ട ആവശ്യമൊന്നും ഉണ്ടാകില്ല. എന്തായാലും അടുത്ത ദിവസം അവർ വരും..
"ആഹാ എല്ലാം ഉറപ്പിച്ചോ? അമ്മേ വേണ്ടാത്തതിനു നില്ക്കല്ലെ, ഇവളുമാര് ഏത് ഗണത്തിൽ പെട്ടതാണെന്ന് പറയാൻ പറ്റില്ല. അമ്മേടെ ഫ്രണ്ടാണെന്ന് പറഞ്ഞിട്ടു കാര്യമൊന്നും ഉണ്ടാകില്ല. പറഞ്ഞേക്കാം "
"ഏയ് ഈ കൊച്ച് പാവമാ...
'' ഉം, ഒക്കെ അമ്മേടെ ഇഷ്ടം." രജിയുടെ സമ്മതം സേതുലക്ഷ്മിയെ സന്തോഷത്തിലാക്കി.
അവർ മകന് ഫോട്ടോ കാണിച്ചു കൊടുത്തു. നല്ല മുഖശ്രീയുള്ള കുട്ടിയാ. കോന്നിയിലാ വീട്, ഇഷ്ടായോ നിനക്ക്?
അമ്മ തെരഞ്ഞെടുത്തതല്ലെ .....? അമ്മേടെ ഇഷ്ടം ഈ രജിക്കും.

കാര്യങ്ങൾ ദ്രുതഗതിയിൽ നടന്നു.
രജി കൈതാരം ജ്വാലയുടെ കഴുത്തിൽ മിന്നുചാർത്തി.
സന്തോഷം നിറഞ്ഞ നാളുകൾ കുറച്ചു കടന്നു പോയി.
പിന്നീട്, ചില അസ്വാരസ്യങ്ങൾ പൊന്തി വന്നു.
ഭർത്താവിനെ അമ്മ കൂടുതൽ സ്നേഹിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായി. രജി അറിയാതെ ജ്വാല സേതുലക്ഷ്മിയെ വിലക്കി. ചിലപ്പോഴെക്കെ ഭീഷണിയും മുഴക്കി. ഒന്നിനും ടീച്ചർ പ്രതികരിച്ചില്ല. ഒന്നും മകനെ അറിയിച്ചതുമില്ല.

"അതെന്താ, നിങ്ങ് ടെ മകൻ ഇളളക്കുട്ടിയാണോ..? എപ്പോഴും താലോലിക്കാനും കൊഞ്ചിക്കാനും, ഇനി അതു വേണ്ട. എന്തിനാ ഞങ്ങളുടെ ജീവിതം നശിപ്പിക്കുന്നത്, ഞങ്ങൾക്കിടയിൽ അപശകുനം ആയി നിങ്ങൾ വരരുത്. കിടപ്പറയിൽ പോലും മകന് നിങ്ങൾടെ ചിന്തയാ .ഛെ ... ഭാര്യയെ സന്തോഷിപ്പിക്കുന്ന ആ നല്ല നിമിഷങ്ങളിൽപ്പോലും.... രജിയുടെ മനസ്സിൽ നിങ്ങളാ...
ഏതു നേരവും മൊബൈലും കുത്തി പിടിച്ചിരിക്കും, അത് സ്വിച്ചോഫ് ആക്കി രാമനാമം ചെല്ലൂ പുണ്യമെങ്കിലും കിട്ടും.
എത്ര പണം വേണമെങ്കിലും തരാം പോയി തരൂ..... നിങ്ങൾ മകന് നല്കുന്ന നല്ല പ്രവൃത്തിയായിരിക്കും അത്. ഷുവർ '
ജ്വാലയുടെ വാക്കുകൾ ചെവിയിൽ കൂരമ്പുകൾ പോലെ തറഞ്ഞു നിന്നു.
തിരിഞ്ഞും മറിഞ്ഞും കിടന്നു.
വേദന നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ മനസ്സ് പിടയുന്നുണ്ട്.
രജി ജോലി കഴിഞ്ഞ് വന്നെങ്കിലും ചായയുമായി അമ്മയെ കണ്ടില്ല.
ജ്വാലയാണ് ചായകൊടുത്തത്.
അമ്മയെ തിരക്കണ്ട രജീ ... ഒരു കഥ ടൈപ്പ് ചെയ്യുവാ അതു കഴിയാതെ പുറത്തിറങ്ങില്ല
ശല്യപ്പെടുത്തണ്ടെന്ന് കരുതി രജി വിളിച്ചില്ല.

രാവിലെ എഴുന്നേറ്റപ്പോൾ അമ്മയെ കണ്ടില്ല.
മുറിയിൽ നോക്കി അവിടെയുമില്ല.
"നമ്മളോട് പറയാതെ അമ്പലത്തിൽ പോയതാകും " ജ്വാല പറഞ്ഞു.
അപ്പോഴാണ് ഒരു എഴുത്ത് അവന്റെ കണ്ണിൽ പെട്ടത്.
അമ്മയുടെ കൈപ്പടയിൽ എഴുതിയ എഴുത്ത്.
"മോനെ... രജീ, അമ്മേടെ പൊന്നേ ,അമ്മ പോകുന്നു. ഒരു യാത്ര, കൈതാരത്ത് ഞാനിനി ഉണ്ടാകില്ല. മരണത്തിലേയ്ക്കല്ലെന്ന് അറിയുക,എന്നെ അന്വേഷിച്ചു കണ്ടെത്തരുത്. പോലീസിൽ അറിയിക്കരുത്. എന്റെ ഷെൽഫിൽ ബാഗ് വെച്ചിട്ടുണ്ട് അതിൽ ഉണ്ട് എല്ലാ കാര്യങ്ങളും ..... ഞാൻ നിന്നെ സ്നേഹിച്ചിട്ടെയുള്ളൂ എന്ന് നിന്റെ മാത്രം അമ്മ"
ആ കത്ത് കൈകളിലിരുന്ന് വിറച്ചു.രജിക്ക് സങ്കടം വന്നു.
ഷെൽഫ് തുറന്നു നോക്കി. കുറെ വിലപ്പെട്ട രേഖകൾ
നാലു മാസം പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞിന്റെ ഫോട്ടോ, അതിൽ ഒരു കുറിപ്പും വെച്ചിട്ടുണ്ട്. അത് വായിച്ചപ്പോൾ ഞെട്ടിപ്പോയി.അവിശ്വനീയമായ ചില കാര്യങ്ങൾ

ഒരുപാടു അന്വേഷിച്ചു കണ്ടെത്തിയില്ല.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു.
ജ്വാല പതിവിലും ഹാപ്പിയായി
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു.
ജ്വാല പതിവിലും ഹാപ്പിയായി
രജിക്ക് അപ്പോഴാണ് ഒരു കാര്യം ഓർമ വന്നത്.തമാശ രൂപത്തിൽ അമ്മ പറഞ്ഞ വാക്കുകൾ." നീ എന്നെ കൈവിട്ടാൽ അമ്മ അനാഥരായ കുഞ്ഞുങ്ങളുടെ അമ്മയാകും, സുകൃതം ബാലമന്ദിരത്തിലെ ആരോരുമില്ലാത്തവരുടെ അമ്മ .
ആ പറഞ്ഞ വാക്കുകൾ അവന്റെ ചെവിയിൽ ഇപ്പോഴും ഉണ്ട്.
വീട് വിട്ടിറങ്ങാൻ ഇവിടെ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലല്ലോ, പിന്നെന്തു പറ്റി.
കൂടുതൽ ഒന്നും ചിന്തിക്കാൻ നിൽക്കാതെ ആ സ്ഥലത്തേയ്ക്കു പോയി.

സുകൃതം ബാലമന്ദിരത്തിൽ എത്തുമ്പോൾ രണ്ടു കന്യാസ്ത്രീകൾ അവിടെ നില്പ്പുണ്ടായിരുന്നു. കാര്യങ്ങൾ അവരുമായി സംസാരിച്ചു. അവർക്കു പിന്നാലെ അവനും നടന്നു.
പിൻവശത്തെ നീളൻ വരാന്തയിൽ കുറെ കുട്ടികൾ ഇരിക്കുന്നു.
സേതുലക്ഷ്മി ആ കുട്ടികൾക്ക് ചോറ് വാരി കൊടുക്കുകയായിരുന്നു
ഒരു വയസ്സും രണ്ടു വയസ്സും പ്രായം വരുന്ന കുഞ്ഞുങ്ങൾ അവരുടെ മടിയിൽ ഇരിപ്പുണ്ടായിരുന്നു.
ആ രംഗം നിറകണ്ണുകളോടെയാണ് രജി നോക്കി നിന്നത്.
"അമ്മേ.... വിറയാർന്ന സ്വരത്തിൽ അമ്മയെ വിളിച്ചു.
പരിചയമുള്ള ശബ്ദം കേട്ടതു പോലെ ടീച്ചർ തിരിഞ്ഞു നോക്കി.
"മോ ... നേ... രജീ, നീ .. ഇവിടെങ്ങനെ..
മകനെ കണ്ടതിന്റെ സന്തോഷത്തിൽ മതിമറന്ന് കണ്ണ് നിറഞ്ഞിരുന്നു.
" മക്കൾ കഴിക്ക് അമ്മ ഇപ്പം വരാട്ടോ ...
"വാ, പുറത്തേയ്ക്കിറങ്ങാം..
രണ്ടു പേരും പുറത്തുള്ള ഉദ്യാനത്തിലെ സ്ലാബിൽ പണിത ബെഞ്ചിൽ ഇരുന്നു.
" അമ്മയ്ക്ക് രജിയെ വേണ്ടാതായോ..... എന്തിനാ അമ്മെ ഇങ്ങനെയൊക്കെ, എന്താ ഈ ഒളിച്ചോട്ടത്തിനു കാരണം പറയൂ...
" നോക്കൂ... ഇതാണ് എന്റെ ലോകം. ഇവിടെ കുറെ കുഞ്ഞുങ്ങൾ അച്ഛനുമമ്മയും ആരെന്ന് അറിയാത്ത കുറെ ജന്മങ്ങൾ, അവർക്കൊക്കെ ഞാൻ അമ്മയാണ്.ഒരു വയസ്സുള്ള നന്ദനമോൾക്കും ഈ അറുപത്തിമൂന്നാം വയസ്സിലും ഞാൻ അമ്മയാണ്. അതൊരു ഭാഗ്യമല്ലടാ ... മോനെ... "
"അവർക്കത് ഭാഗ്യം.എനിക്കോ...? പറയണം അമ്മ... എനിയ്ക്ക് അമ്മ വേണ്ടെ....
ഒരു കുഞ്ഞിന്റെ ഫോട്ടോ വെച്ചിട്ട് കള്ളത്തരങ്ങൾ ഓരോന്നും എഴുതി പിടിപ്പിച്ചിരിക്കുന്നു. ഒന്നും ഞാൻ വിശ്വസിച്ചിട്ടില്ല. ഒന്നും,
അമ്മയുടെ നാവിൽ നിന്നും എനിക്ക് കേൾക്കണം പറയൂ...
ഞാൻ അമ്മയുടെ മോനല്ലെ ...
വിറയാർന്ന ചുണ്ടിൽ ശബ്ദം പതറി നിന്നു.
അതാണ് സത്യം .നീ എന്റെ മകനല്ല, മകനല്ല
അമ്മയുടെ ചുണ്ടുകൾ കൈ കൊണ്ട് തടഞ്ഞുവെച്ചു.
അമ്മ ഇനി പറയരുത്, എനിയ്ക്കൊന്നും കേൾക്കണ്ട
അവൻ പിൻതിരിഞ്ഞിരുന്നു.
എങ്കിലും അവർ തുടർന്നു.
മുപ്പത്തിമൂന്നു വർഷങ്ങൾക്കു മുമ്പ് ഇവിടുന്നാ നിന്നെ കിട്ടിയത്.സുകൃതത്തിൽ നിന്ന്.
നിന്റെ അച്ഛനും അമ്മയും ആരെന്ന് എനിയ്ക്കറിയില്ല.സത്യമാണ്.
കുഞ്ഞുങ്ങളില്ലാത്ത ഞങ്ങൾ നിന്നെ ദത്തെടുത്തതാ.
നിനക്കെന്തെങ്കിലും പറ്റുമോ എന്ന ഭയം അതാ നിന്നെ ഇങ്ങനെ വളർത്തിയത്. നിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയത്. ക്ഷമിക്കണം മോനെ...
" അമ്മ എന്തിനാ എന്നോട് ക്ഷമ ചോദിക്കുന്നത്. അതു വേണ്ട ... പക്ഷെ, അമ്മേടെ മോനല്ല ഞാനെന്ന് പറഞ്ഞു...
രജിയുടെ കണ്ണുകൾ നിറഞ്ഞു. അധരം വിറകൊണ്ടു.
ഞാനാ അമ്മേടെ മോൻ കളളത്തരം പറഞ്ഞ് എന്നെ പറ്റിക്കണ്ട. ഇത്രേം കാലം ഞാൻ അമ്മയ്ക്കും അമ്മ എനിയ്ക്കും സ്നേഹം പങ്കുവെച്ചല്ലെ കഴിഞ്ഞത്.ഈ നാളുകൾ ഞാനെങ്ങനെ കഴിച്ചുകൂട്ടിയെന്ന് അമ്മ ചിന്തിച്ചോ...
അമ്മ ഈ ലോകത്ത് എത്തിയപ്പോൾ എല്ലാം മറന്നു അല്ലെ...
വേണ്ടമ്മേ ,പോകാം നമുക്ക് വേഗം ...
ഒരു കൊച്ചു കുഞ്ഞിനെ പോലെ മകൻ വാശി പിടിക്കുന്നതു കണ്ടപ്പോൾ ടീച്ചർ ചിരിച്ചു.
"എന്താ രജീ .... ഇത് ,
അപ്പോഴെയ്ക്കും ജ്വാലയും അവിടെ എത്തി.അവൾ വണ്ടിയിൽ ഇരിക്കുകയായിരുന്നു.
"ഇവൾക്ക് വിശേഷം ഉണ്ട് അമ്മേ...
"ആണോ ? സേതുലക്ഷ്മി ജ്വാലയെ ചേർത്തു പിടിച്ചു.
"അമ്മ വരണം കൈതാരത്തേക്ക്,
ജ്വാല അമ്മയുടെ മാറിലേക്ക് വീണുകൊണ്ട് പറഞ്ഞു.
കുറച്ചു കുട്ടികൾ അമ്മേ... ന്ന് വിളിച്ച് അവിടെ എത്തി.
സേതുലക്ഷ്മിക്കു ചുറ്റും കുട്ടികൾ കൂടി നിന്നു.
" ചേച്ചി അമ്മയെ കൊണ്ടോവല്ലെ... ഞങ്ങ് ടെ അമ്മയാ,പാട്ട് പാടി തരും കഥ പറഞ്ഞു തരും, ഒക്കെ ... തരും.
മൂന്നു വയസ്സുള്ള കുഞ്ഞിന്റെ വാക്കുകൾ ജ്വാലയെ വിഷമത്തിലാക്കി.
അമ്മയ്ക്കു ചുറ്റും കുട്ടികളുടെ സ്നേഹപ്രകടനങ്ങൾ കണ്ടപ്പോൾ അവരിൽ അമ്മ ഒരുപാടു സ്വാധീനിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാവുന്നതെയുള്ളൂ.
" രജീ, കണ്ടില്ലെ നീ ഇത്... ഈ സ്നേഹ കുരുന്നുകൾക്കിടയിൽ നിന്നും ഞാൻ എങ്ങനെ വരും.
എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി സേതുലക്ഷ്മി ടീച്ചർ ,
"അമ്മേ....
രജി അമ്മയുടെ മടിയിൽ തലവെച്ചു കിടന്നു.
മന്ദമാരുതൻ വീശിയപ്പോൾ അവന്റെ തലമുടിയിഴകൾ പാറി,
മകന്റെ നെറ്റിയിൽ ഉമ്മ വെച്ചു ".അമ്മ നിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ നില്ക്കുകയാണ് ഇപ്പോഴും "' അമ്മ ശരിയ്ക്കും ബന്ധനത്തിലായി.
''സേതുബന്ധനം"

NB :ഹരികൃഷ്ണൻസ് സിനിമയിൽ ഉള്ളതുപോലെ ഈ കഥയിലും രണ്ടു ക്ലൈമാക്സ് പിഞ്ചോമനകൾക്ക് നല്ലൊരമ്മയായി സുകൃതം ബാലമന്ദിരത്തിൽ കഴിയുന്ന ഒരു പര്യവസാനം. മറ്റൊന്ന് സ്വന്തമെന്ന് കരുതി സ്നേഹിക്കുന്ന മകനോടൊത്ത് കൈതാരത്തേക്ക് പോകുന്ന രംഗം. വായനക്കാരുടെ ഇഷ്ടത്തിനു വിട്ടിരിക്കുന്നു.
സുമേഷ് കൗസ്തുഭം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക