Slider

"വെള്ളത്തണ്ട് "

0


മഞ്ഞു വീണു തണുത്ത നാട്ടുവഴിയിൽ അബ്ദു ഉമ്മുകുൽസുവിനേയും കാത്തു നിന്നു,
ഇന്ന് ഉസ്താദിന്റെ കയ്യീന്ന് അടിയുറപ്പാ'.... ഈ പെണ്ണിതെവിടെ പോയി .......?
അതികം വൈകാതെ തന്നെ കിതാബിന്റെ കെട്ടും കൊണ്ട് ഓടിക്കിതച്ച് ഉമ്മുകുൽസു എത്തി ,
നീ ഇതെവിടെയായിരുന്നു, നിന്നെ കാത്ത് നിന്ന എനിക്കും കിട്ടും ഇന്ന് നല്ല അടി - ....
ഞാമ്പറഞ്ഞു കൊടുക്കും നീ വരാൻ വൈകിയതാന്ന്.......
പറഞ്ഞിക്കിലേ ഞാൻ ഒരു സാധനം തരാം ....:
എന്താ.....? കാണിക്ക്?
ഉമ്മുകുൽസു പുസ്തക കെട്ടിനിടയിൽ നിന്നും ഒരു പൊതിയെടുത്ത് അബ്ദുവിന് നേരേ നീട്ടി ഇതാ......
ഉണ്ണിയപ്പം .....!! ഇതേടന്നാ...?.
ഇന്നല ഉമ്മാമ വന്നേരം കൊണ്ടോന്നതാ....
ഇന്നാ
എന്നക്ക് മാണ്ട ഞാൻ തിന്നിക്ക്, എന്നെ പറഞ്ഞ് കൊടുക്കരുത് ട്ടോ ''..
ഇല്ല ..... വാ വേഗം നടക്ക്:
ഒറ്റമുണ്ടും ഉടുത്ത് ഒരു നേതാവിനെപ്പോലെ അബ്ദു മുന്നിലും കൂടെ ഓടിയെത്താൻ പാട് പെട്ട് ഉമ്മുകുൽസു പിന്നിലും യാത്ര തുടങ്ങി ........
ദാ നിന്റെ ക്ലാസിൽ പഠിക്കുന്ന സബിയയും റംലത്തും പോണു,നീ അവരുടെ കൂടെ പോയ്കോ ?
ബെല്ലടിച്ചിട്ടില്ല, പടച്ചോൻ കാത്ത്,
...............
മദറസവിട്ട് പുറത്തേക്കിറങ്ങിയ അബ്ദു ഉമ്മുകുൽസുവിനേയും കാത്തു നിന്നു,
വേഗം വാ''''...
ഇല്ലെങ്കിൽ നമ്മളെത്തും മുന്നേ കുട്ട്യേള് മാങ്ങ മുയ്മനും പെറുക്കും,
ഇത്കേട്ട് ഉമ്മുകുൽസുവിനും ഉത്സാഹമായി .......
നിഷ്കളങ്കമായ ബാല്യങ്ങൾ ,
തിരിച്ച് വരുമ്പോൾ അബ്ദുവിന്റെ പുസ്തക കെട്ട് ഉമ്മുകുൽസു ചുമക്കണം,
അബ്ദു ഒരു വടിയൊടിച്ച് കയ്യിൽ പിടിക്കും,
ഇടവഴിയുടെ ഇരുവശത്തും പൊങ്ങി നിൽക്കുന്ന കാട്ടപ്പ (കമ്യൂണിസ്റ്റ്പ്പ ) യുടെ തലകൾ കൊയ്ത് താഴേയിടും, ഒരു പോരാളിയേ പോലെ,
ഇടക്കിടെ ഉമ്മുകുൽസൂന നോക്കും,
അവളപ്പോൾ ഇനിയത് ഇനിയത് എന്ന് പറഞ്ഞ് കൊണ്ട് പിന്നാലെ
നടക്കും,
ആറ്റിലെ ആമ്പൽ പൂക്കൾ ഉമ്മുകുൽസു വിനു പറിച്ച് നൽകുമ്പോൾ അവൾ ആറ്റിറമ്പിലെ തൊട്ടാവാടി ഇലകളെ തൊട്ടു റക്കുന്ന തിരക്കിലായിരിക്കും,
പിന്നെ നേരേ മാഞ്ചുവട്ടിലേക്ക്, കിട്ടുന്ന മാങ്ങ കൃത്യമായി പങ്കിട്ടെടുക്കും.......
...........
അന്ന് രാവിലെ എത്തിയത് ഉമ്മുകുൽസുവാണ്, തൊട്ട് പിന്നാലെ അബുവും വന്നു, അവൻ ഒരു കൈ മറച്ച് പിടിച്ച് വരുന്നത് കണ്ട ഉമ്മുകുൽസു ചോദിച്ചു '
അയെന്താ?
ഇത് നിനക്കാ.....
വെള്ളത്തണ്ട്,
ഉമ്മുകുൽസൂന്റെ കണ്ണിൽ അതിശയവും അതിലേറെ സംശയവും
ഇത് മുയ്മൻ എനിക്കാ?
ആ ''.... നിനക്കാ....
ഉമ്മുകുൽസു സന്തോഷത്തിന്റെ പരകോടിയിലായിരുന്നു,
രണ്ടും പേരും മദ്രസയുടെ പടവുകൾ പെട്ടന്നു കയറി '
- - - - - - - - .. - ......
എടീ എത്ര കാലായി കണ്ടിട്ട്?
എടാ അബ്ദൂ നീ ആകെ മാറി പോയല്ലേ '? താടിയൊക്കെ നരച്ചു തുടങ്ങീല്ലോ?
എന്ത് ചെയ്യാനാ മോളേ പ്രവാസിയല്ലേ -... നര പെട്ടന്ന് വരും, പിന്നെ വയസ്സായില്ലേ ടീ ......
ഓ ........ ഒരു വയസ്സൻ,
ജീവിതം എത്ര പെട്ടന്നാ നമ്മളെ മാറ്റിയത് ലേ: --- ?
ഞാനിന്നലെ മകൾക്ക് നമ്മുടെ പഴയ സ്ഥലങ്ങൾ ഒക്കെകാട്ടി കൊടുത്തിരുന്നു,
നീ അവളെ കണ്ടിട്ടില്ലല്ലോ?
നിനക്കെത്ര മക്കളാ-- -- ..?
ഒരു മോള് !
നീ എന്താടാ ഒന്നും മിണ്ടാത്തത്?
നിന്റെ കണ്ണിൽ ഇപ്പഴും ഉമ്മുകുൽസു ഉണ്ട്,
പഴയ ആ ഉമ്മുകുൽസു,
ആ പഴയ കാലം എത്ര രസായിരുന്നു ലേ .......?
അതു പറഞ്ഞപ്പഴാ .... നീ അന്ന് പരിപാടിക്ക് പാടിയ പാട്ട് ഞാൻ മോക്ക് പാടി കൊടുത്തിരുന്നു,
ഏത് പാട്ട്......?
നിനക്കേർമ്മയില്ലേ...... ?
" കസവ് തട്ടം കൊണ്ട് മൂടി,
കവിളിൽ നാണചോപ്പണിഞ്ഞ,
ബീവീ നിന്നെ കാണാൻ
എന്ത് മോഹം ........"
അബ്ദു കണ്ണിമവെട്ടാതെ ഉമ്മു കൽസുവിനെ നോക്കി നിന്നു.......
അവൾ യാത്ര പറഞ്ഞ് നടന്നകന്നിട്ടും അവന്റെ കണ്ണ് ആ വഴിയിൽ എന്തോ
തിരയുന്നുണ്ടായിരുന്നു,
ഭൂതകാലത്ത് കളഞ്ഞു പോയ എന്തോ ഒന്ന്..........
......... ഹരി മേലടി''......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo