Slider

രക്ത സാക്ഷി (മിനിക്കഥ)

0

കഴിഞ്ഞ ആഴ്ചയിൽ നടന്ന പാർട്ടിയുടെ കമ്മിറ്റിയിൽ സൂചിപ്പിച്ച കാര്യമാണ്,
അടുത്ത ആഴ്ചയിലെ പാർട്ടിയുടെ കമ്മിറ്റിക്ക് മുമ്പ് 
ഒരു രക്തസാക്ഷി വേണം,
പാർട്ടി തീരുമാനം അംഗീകരിച്ചേ പറ്റു,
അയാൾ പലതും ചിന്തിച്ചു,
രക്തസാക്ഷി ക്ക് പറ്റിയ ഇരയെ കുറിച്ച് തല പുകഞ്ഞാലോചിച്ചു,
നിരവധി വെട്ടുകളേറ്റ് കിടക്കുന്ന ഒരു രക്തസാക്ഷി,
അയാൾ വാച്ചിലേക്ക് നോക്കി,
സമയം രണ്ട് മണി,
രാത്രി എട്ട് മണിക്കാണ് പാർട്ടി മീറ്റിംഗ്,
ആലോചിച്ച് നില്ക്കാൻ സമയമില്ല,
അയാൾ മൊബെെലെടുത്തു,
നമ്പർ ഡയൽ ചെയ്തു,
മൊബെെലിൽ നിന്നും പത്തക്ക നമ്പർ ശര വേഗത്തിൽ പുറത്തേക്ക് , പാഞ്ഞു,
ടൗണിലെ മാർക്കറ്റിൽ ഒഴിഞ്ഞ് കിടക്കുന്ന
ഷട്ടറിട്ട ബിൽഡിംഗിനുളളിലേ ഒരാളുടെ ഐ ഫോണിലേക്ക് , =======
അനുവാദം ചോദിക്കാതെ ആ പത്തക്ക നമ്പർ കയറി ചെന്ന് റിംഗ് ട്യൂണിനെ ആലിംഗനം ചെയ്തു,
പത്തക്കങ്ങളുടെ ശക്തമായ ആലിംഗനത്തിൽ റിംഗ്ട്യൂണിന് ശ്വാസം മുട്ടി റിംഗ്ട്യൂൺ നിലവിളിച്ചു,
ഉറങ്ങി കിടന്ന ഐ ഫോണിനുടമ ഫോണെടൂത്തു,
അയാൾ പല നിർദേശങ്ങൾ നല്കി,
ഐ ഫോണിനുടമ തന്റെ മീശ പിരിച്ച് എല്ലാം മൂളി കേട്ടു,
അന്ന് സന്ധ്യാ നേരം,
ഒരു രക്തസാക്ഷി കൂടി !!
പാർട്ടിയുടെ മീറ്റിംഗിൽ ഒഴിഞ്ഞ മദ്യ കുപ്പികളുടെ എണ്ണം കൂടി,
മീറ്റിംങ്ങ് പിരിയാൻ നേരം അയാളെ പ്രശംസിച്ച് സംസ്ഥാന അഥിതി ഇങ്ങനെ പറഞ്ഞു,!!
ഇത്തവണത്തെ *'പാർട്ടിയിലെ '* രക്തസാക്ഷി അടിപൊളി,
നിരവധി വെട്ടുകളേറ്റ് മല്ലിച്ചെപ്പിൽ മൂടിപ്പുതച്ച് കിടന്ന ആ '*താറാവ് '* **ഇറച്ചീടെ സ്മെൽ ___, ഹൊ നല്ല ഒന്നാന്തര വിഭവം, !!! !!
================
ഷൗക്കത്ത് മെെതീൻ!
കുവെെത്ത്!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo