Slider

ഇന്റർവ്യു (ചെറുകഥ)

0

" അമ്മേ, സൂര്യ റെഡിയായോ, ഇന്നാ അവന്റെ ഇന്രർവ്യു.." വീട്ടിലേക്ക്‌ ഓടി വന്നു കൊണ്ട്‌ കാർത്തിക് അമ്മയോട്‌ ചോദിച്ചു.
" ആ, രാവിലെ എണീക്കണത്‌ കണ്ടു, നീയെന്തായാലും അകത്ത്‌ പോയി ഒന്ന് നോക്ക്‌ "
അമ്മയുടെ മറുപടി കിട്ടിയുടൻ അവൻ റൂമിലേക്ക്‌ ഓടി..
റൂമിലെത്തിയ കാർത്തി കണ്ടത്‌ കുളിച്ച്‌ ഫോർമൽ ഡ്രസൊക്കെയിട്ട്‌ കണ്ണാടിയിൽ നോക്കി നിൽക്കുന്ന സൂര്യയേയാണു..
" ഡാ, ഇങ്ങനെ കണ്ണാടിയിൽ നോക്കി നിന്നാൽ മതിയാ , ഇന്റർവ്യൂനു പോകണ്ടെ"
കാർത്തിക്കിന്റെ ചോദ്യം കേട്ട്‌ നിസഹായനായി നിൽക്കുകയായിരുന്നു സൂര്യ..
കാരണം , കാലം കുറച്ചായി ഒരു ജോലിക്ക്‌ വേണ്ടിയുളള അലച്ചിൽ.. ഒന്നും ശരിയാവുന്നില്ല..
" ന്നാ വാ എറങ്ങാം ല്ലെ ഡാ, " ടൈ കഴുത്തിൽ ഇത്തിരി കൂടി മുറുക്കി സൂര്യ, കാർത്തിനേം കൂട്ടി അമ്മയുടെ അനുഗ്രഹവും വാങ്ങി വീട്ടിൽ നിന്നിറങ്ങി..
കാർത്തിയും സൂര്യയും ഒരേ കോളെജ്‌ മേറ്റാണു, സൂര്യ ഡിഗ്രി കഴിഞ്ഞ്‌ എംകോം എടുത്തപ്പോൾ , കാർത്തി ഡിഗ്രി പാതിവഴി നിർത്തി ഓട്ടൊ ഓടിക്കാൻ തുടങ്ങി.. എങ്കിലും കുട്ടിക്കാലം തൊട്ടുള്ള സൗഹൃദം ഇന്നും അങ്ങനെ പോലെ തന്നെ..
" ഡാ, നീ വണ്ടി ഒതുക്കിയെ , അവിടെ എന്താ ഒരു ആൾക്കൂട്ടം.. "
അവിടെ കണ്ട ആൾക്കൂട്ടത്തിലെക്ക്‌ വിരൽ ചൂണ്ടി സൂര്യ കാർത്തിയോട്‌ പറഞ്ഞു..
" ഡാ, അത്‌ വല്ല ആക്സിഡന്റ്‌ കേസുമായിരിക്കും, നിർത്താൻ നിന്നാൽ പിന്നെ നിന്റെ ഇന്റർവ്യൂ കൊളാവും"
വണ്ടി ഒതുക്കി കാർത്തിയുടെ മറുപടി..
" ഒന്നു പോടാപ്പ, പണിപോയാൽ വേറേ പണി വരും, ഒരാൾടെ ജീവൻ പോയാൽ അങ്ങനയാണോ "
ഇതും പറഞ്ഞ്‌ സൂര്യ വണ്ടിയിൽ നിന്നിറങ്ങി അവിടെക്ക്‌ കുതിച്ചു..
ഒരു കാർ മരത്തിലിടിച്ചതാണ്..
ഒരു സ്ത്രീയും കുട്ടിയും മാത്രമായിരുന്നു അതിലുണ്ടായിരുന്നത്‌ .. എപ്പോൾ വേണമെങ്കിലും ജീവൻ നിലക്കാമെന്ന അവസ്ഥ.. ചുറ്റിലും നിൽക്കുന്ന യൂത്തന്മാർ ഫേസ്ബുക്കിൽ ലൈവ്‌ ഇട്ട്‌ കളിക്കുന്നു.. ആ ഭാഗത്തുളള കടക്കാർ വണ്ടി വന്നതും ഇടിച്ചതും മറ്റുള്ളവർക്ക്‌ വർണ്ണിച്ച്‌ കൊടുക്കുന്നു.. ആർക്കും ജീവന്റെ തുടിപ്പ്‌ വിട്ട്‌ മാറാത്ത ആ സ്ത്രീയെയും കുട്ടിയേയും രക്ഷിക്കണമെന്ന വിചാരമുണ്ടായില്ല..
കാറിന്റെ ഗ്ലാസ്‌ തല്ലി പൊളിച്ച്‌ സൂര്യയും കാർത്തിയും കൂടി ആ സ്ത്രീയെയും കുട്ടിയേയും പുറത്തെടുത്തു.. ഉടനെ കാർത്തിയുടെ വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലേക്ക്‌..
" ഇനി പേടിക്കാനൊന്നുമില്ല, അപകടനില കുട്ടിയും അമ്മയും മറികടന്നിട്ടുണ്ട്‌, ആ സ്ത്രീ ഒരു നബർ തന്നിട്ടുണ്ട്‌ , അതിന്റെ ഭർത്താവിന്റെ നബറാണെന്ന് തോന്നുന്നു.."
നേഴ്‌സ്‌ സൂര്യയുടെ കയിൽ ഒരു പേപ്പറിൽ എഴുതിയ ഫോൺ നബർ കൊടുത്ത്‌ തിരിച്ച്‌ പോയി..
സൂര്യ ആ നബറിൽ വിളിച്ച്‌ കാര്യം അവതരിപ്പിച്ചു.. വൈകാതെ ആ സ്ത്രീയുടെ ഭർത്താവ്‌ വന്നു, ഒരു കുന്നോളം നന്ദി അയാൾ സൂര്യയ്‌ക്കും കാർത്തികും ചാർത്തികൊടുത്തു..
ഇന്റർവ്യൂവും ജോലിയും പോയെങ്കിലും രണ്ട്‌ ജീവൻ രക്ഷിക്കാനായല്ലോ എന്ന സമാധാനത്തിലായിരുന്നു സൂര്യ..
പിന്നെയും ഒരുപാട്‌ ജോലിക്ക്‌ ശ്രമിച്ചു.. ആ സമയത്താണ് അന്ന് ആ സ്ത്രീ കാരണം പങ്കെടുക്കൻ പറ്റാതിരുന്ന ആ കബനിയുടെ ഇന്റർവ്യൂ ലെറ്റർ വീണ്ടും വന്നത്‌..
അന്ന് ചില സാങ്കേതിക കാരണങ്ങളാൽ ഇന്റർവ്യൂ നടത്താൻ കഴിയാത്തതിൽ ക്ഷാമാപണം നടത്തിയാണ് ആ മെയിൽ ആരംഭിച്ചത്‌.. ഈ തിങ്കളാഴ്ച്ച ആ ഇന്റർവ്യു വീണ്ടും നടത്തുന്നുണ്ടെന്നും പങ്കെടുക്കാൻ ശ്രമിക്കണമെന്നും പറഞ്ഞ്‌ ആ മെയിൽ അവസാനിച്ചു..
അവനു എന്തെന്നില്ലത്ത സന്തോഷം തോന്നി ആ സമയം. നൂറുക്കണക്കിനു ആളുകളുണ്ടെങ്കിലും ഭാഗ്യത്തിനു കിട്ടിയാലോ എന്ന പ്രതീക്ഷ അവനുണ്ടായിരുന്നു..
തിങ്കളാഴ്ച്ച ഇന്റർവ്യുയുളള കാര്യം അവൻ കാർത്തിയടക്കം ആരോടും പറയാൻ നിന്നില്ല..
ഇനി കിട്ടിയില്ലെങ്കിൽ അവർ കൂടി വിശമിക്കണ്ടെന്ന് കരുതിയവൻ..
തിങ്കളാഴ്ച്ച രാവിലെ തന്നെ അവൻ യാത്ര തിരിച്ചു. അവിടെ എത്തി കുറച്ച്‌ കഴിഞ്ഞ്‌ റിസപ്ഷനിൽ നിന്ന് അവന്റെ പേരെത്തി..
അൽപം പരിഭ്രമത്തോടേ അതിനുള്ളിൽ കയറിയ അവൻ തരിച്ച്‌ നിന്നു പോയി..
അന്ന് ആക്സിഡന്റിൽ താൻ സഹായിച്ച സ്ത്രീയും ഭർത്താവുമായിരുന്നു മുന്നിലിരിക്കുന്നത്‌.
അവനേ കണ്ടതും അവരുടെ ഓർമ്മകളും കുറച്ച്‌ പിന്നിലെക്ക് പോയി..
അവനെ മുന്നിൽ ഇരുത്തി , ബയൊഡാറ്റയും മറ്റും വാങ്ങി , അന്ന് തന്നെ ഓഫർ ലെറ്ററും നൽകി അവനെ അവർ പറഞ്ഞയച്ചു..
അന്ന് ഇന്റർവ്യൂ നടക്കാത്തതും , ആ സ്ത്രീ ആക്സിഡന്റിൽ പെട്ടതും , തനിക്ക്‌ രക്ഷിക്കാൻ തോന്നിയതും, എല്ലാം ഈ ഒരു റിസൽട്ടിനാവാം എന്ന് അവന്റെ മനസ്സ്‌ മന്ത്രിച്ചു..
" മുന്നിൽ പെടുന്ന ഓരോ ജീവനുകളും നിനക്ക്‌ മുന്നിലുളള ഓരോ പരീക്ഷണങ്ങളാണു, ആ പരീക്ഷണങ്ങൾ ജയിച്ചാൽ , ജീവിതത്തിലെവിടെയെങ്കിലും എന്തെങ്കിലും ഒരു പ്രതിസന്ദി ഘട്ടത്തിൽ അതൊരു കൈതാങ്ങാവാം "
----------
റംഷാദ്‌
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo