Slider

ഉടഞ്ഞ ചിത്രങ്ങൾ (കവിത)

1

സ്വപ്നങ്ങൾ വറ്റിയ അവളുടെ കണ്ണുകളിൽ നോക്കി
ആരോ പറഞ്ഞു
ഉടഞ്ഞ കണ്ണാടി പോലെയുണ്ട്..
വാക്കുകൾ മുറിഞ്ഞ ചുണ്ടുകളിൽ നോക്കി
ആരോ പറഞ്ഞു
ചിതറിയ ചിത്രം പോലെ..
മുറിഞ്ഞ വാക്കും
നിറം മങ്ങിയ സ്വപ്നങ്ങളും
ആരാണ് അവൾക്ക് നൽകിയത്?
ഉയരങ്ങളിലേക്ക് പോകുമ്പോൾ
അവളുടെ കൈകളിൽ ഒരു താക്കോലുണ്ടായിരുന്നു..
അപ്രാപ്യമായത് പലതും ഇതുകൊണ്ട്
കീഴടക്കാമെന്നതായിരുന്നു ഭാവം..
വിസ്മൃതി വല വീഴ്ത്തിയ മനസ്സിൽ;
നിഴലുകൾക്ക് പോലും നിറം മങ്ങി
അവളുടെ പ്രഭാതത്തിന് അസ്തമയത്തിന്റെ ചുവപ്പായിരുന്നു..
പോയകാലത്തിന്റെ ചിതലരിച്ച ചിത്രങ്ങൾ
അവൾ പെറുക്കികൂട്ടി വച്ചെങ്കിലും
ഉടയുന്ന മൺപാത്രങ്ങൾ പോലെ
അവ ആർക്കും വേണ്ടിയിരുന്നില്ല...
കാത്തുവച്ചത് ആരോ കവർന്നെടുത്തു..
ഇരുട്ടിന്റെ ആഴങ്ങളിൽ കുത്തിയിറക്കിയത്,
പ്രണയത്തിന്റെ വേദനയോ?
മരണത്തിന്റെ വിലാപമോ;
കാഴ്ച നഷ്ടപ്പെട്ട
തൂലികയിൽ
വാക്കുകൾക്കായി
കവിതകൾ കേഴുകയാണ്..
തീരം ശാന്തമാണെങ്കിലും
ഉള്ളിലെവിടെയോ സങ്കടക്കടലിരമ്പുന്നുണ്ട്..
ആരും കാണില്ല..
ആരും കേൾക്കില്ല...
ഈ അരൂപിയായ, അദൃശ്യയായ
വേദനകൾ...
അജിന സന്തോഷ്
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo