Slider

സാഗരലയം

1

വിഷാദ മേഘം ചൂടി
എൻ ഏകാന്ത ദ്വീപിലെ
ഇരുളിൻ മടിയിൽ
കടലിന്നരികിൽ
നയന ജലാശയമായ് ഞാൻ
നയന ജലാശയമായ്
ദേശാടനക്കിളി യാത്രയും ചൊല്ലി
സൂര്യനിലേക്കു പറന്നു
മായാ മറുകര തേടിയകന്നു
ഈ ഭൂമിയും വാനവും മിഴിയടച്ചു
മൗനം കനം പെയ്ത
മഴയുടെ നൂലുകൾ
സാഗര തിരയിലൊളിച്ചു
മുത്തും പവിഴവും തരളിതമാക്കും
ആഴിതന്നാഴത്തിൽ അണയും
ജീവിത പരം പൊരുളെന്നിൽ തെളിയും
എൻ മനവും കടലും ലയിക്കും

By VGV
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo