എന്റെ ഫോൺ ഒരു തവണ റിങ് ചെയ്തു കട്ട് ആയി ..നല്ല ബ്ലോക്ക് ആയതിനാൽ ഞാൻ ഫോൺ എടുത്തില്ല .രണ്ടാമത്തെ തവണ റിങ് ചെയ്തപ്പോൾ ..ഞാൻ മെല്ലെ ചെവിയോട് ചേർത്തു വെച്ചു
"അച്ചായോ എത്താനായില്ലേ .."...അതെ അവളാണ് ഓഷ്യൻ
ഓഷ്യൻ ആ പേരാണ് എന്നെ ആദ്യമായി ആകർഷിച്ചത് .ഞാൻ അവളെ ആദ്യമായി കാണാൻ ശ്രമിക്കുന്നത് എറണാകുളത്തെ മറയിൻ ഡ്രൈവിലെ കോഫി ബാറിൽ വെച്ചാണ് ...പഴയ സിനിമയിലെ പ്രണയ രംഗങ്ങൾ മനസ്സിൽ പതിഞ്ഞതുകൊണ്ട് ..തിരിച്ചറിയാൻ ..വെള്ളെ നിറമുള്ള ഡ്രസ്സ് ആണ് ഞങ്ങൾ തിരഞ്ഞെടുത്തത് .രാവിലെ പത്തുമണി അതായിരുന്നു സമയം ..ഞാൻ കൃത്യം ഒമ്പതുമണിക്ക് തന്നെ എത്തിയിരുന്നു ..പിന്നെയുള്ള ഒരു നിമിഷവും ആകാംഷയുടെതായിരുന്നു ..ആദ്യമായി കാണാൻ പോവുന്നതിന്റെ ത്രില്ലനെക്കാൾ കണ്ടാൽ ഇഷ്ട്ടമാവുമോ എന്നതായിരുന്നു എന്റെ പേടി ...
ഞാൻ ഒരു തനി നാട്ടിൻ പുറത്തുകാരൻ ...അവളോ കൊച്ചിയിലെ നഗരമധ്യത്തിൽ വളർന്നവൾ .... ഓർക്കുട്ട് വഴി വളർന്ന പ്രണയമായിരുന്നു ഞങ്ങളുടേത് .വരുന്നവരെയും പോകുന്നവരെയും വീക്ഷിച്ചുകൊണ്ട് ഞാൻ ഒരു കോർണറിൽ ഇരുന്നു ..കുറച്ചു കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി എന്റെ നേരെ നടന്നുവരുന്നത് ഞാൻ കണ്ടു ..പിങ്ക് നിറവും തൂവെള്ള ഇടകലർന്ന വസ്ത്രം ധരിച്ച ഒരു പെൺകുട്ടി ...അവൾ അടുത്തുവരുമ്പോഴേക്കും എന്റെ നെഞ്ചിടിപ്പു അങ്ങ് അകലെ കേൾക്കാമായിരുന്നു...
അവൾ പുഞ്ചിരിയോടെ എന്റെ മുന്നിൽ നിന്നു .പിന്നെ എന്റെ മുന്നിൽ ഇരുന്നു ..
"കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ "..ഞാൻ വിളറിയ ചിരിയോടെ ചോദിച്ചു ..
"ഇല്ല ..എന്റെ മനസ്സിൽ ഒരു രൂപം ഉണ്ടായിരുന്നു .."
"ചായ ...പറയാം ലെ "..ഞാൻ അവളുടെ മുഖത്തേക്ക് നോക്കി
"വേണ്ട " അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
അതോടെ എന്റെ മുഖം വാടി ..ഞങ്ങൾ തമ്മിൽ കാണുമ്പോൾ ഒരു എഗ്രിമെന്റ് ഉണ്ടായിരുന്നു .നേരിൽ .കാണുബോൾ ഇഷ്ടമാവുകയാണെങ്കിൽ ചായ കുടിക്കും ..ഇല്ലെങ്കിൽ ഒരു ഹൈ പറഞ്ഞു പിരിയും എന്നു ..അതോടെ ഞാൻ ഉറപ്പിച്ചു എന്നെ ഇഷ്ടമായി കാണില്ല എന്ന് ...
"നമുക്ക് കോഫി കഴിക്കാം ..ഇവിടെ കോഫി മാത്രമേ കിട്ടു "അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ...
അപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത് ...ഞാൻ അവളെ ശരിക്കുമോന്നു നോക്കി ...ഒരു മേക്കപ്പ് ഇല്ല.വാടിയൊതുക്കിയ മുടി ...കഴുത്തിൽ ..ഒരു ചെറിയ മാല ..എന്നെ കൂടുതൽ ആകർഷിച്ചത് അവളുടെ പൊടി മീശയായിരുന്നു ..
"എന്നെക്കാൾ മീശയുണ്ടല്ലേ ..ഞാൻ അവളുടെ .മുഖത്തേക്ക് നോക്കി ചരിച്ചുകൊണ്ടു ചോദിച്ചു .."
അവൾ മെല്ലെ അത് പിരിച്ചുകൊണ്ടു പറഞ്ഞു ..."ഞാൻ പാലക്കാരി ഒന്നാന്തരം ..അച്ചായത്തിയതാ ..ഇത് ങ്ങളുടെ ട്രേഡ് മാർക്കാണ് "
"ഞാൻ എന്താ ചേട്ടനെ വിളിക്കണ്ടേ ...അവൾ ..മീശപിരിച്ചുകൊണ്ടു ചോദിച്ചു .."
"എന്തു വേണേലും "....
"എന്നാൽ ഞാൻ അച്ചായൻ എന്നു വിളിക്കാം ..അതാകുമ്പോ ഒരു എടുപ്പ് ഉണ്ട് .."
"അച്ചായോ ....ഞാൻ പ്രേമിക്കണമെന്നു വിചാരിച്ചു വന്നത് ഒന്നുമല്ല ...ഒന്ന് കാണാം രണ്ടു കത്തി വെക്കാം പിന്നെ ബൈ പറയാം ..പക്ഷെ അച്ചായനെ കണ്ടപ്പോ ഒരു ഇഷ്ടം ..ഒരു പാവമാണെന്നു തോന്നി .."
ഞാൻ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു ..സ്വപനം കാണുന്നപോലെ ആണ് എനിക്ക് തോന്നിയത് ...
"അച്ചായോ വാ നമുക്ക് ഇറങ്ങാം ."..അവൾ മെല്ലെ എന്റെ കൈ പിടിച്ചുകൊണ്ടു എഴുനേറ്റു ...ഞാൻ ബിൽ പേ ചെയ്തു അവളുടെ കൂടെയിറങ്ങി ..
അതൊരു തുടക്കമായിരുന്നു ...ഒരു കോഴിക്കോടൻ കൊച്ചി പ്രണയം ...
ഫോൺ വിളികൾ ആയിരുന്നു അധികം ..പിന്നെ ഇടക്കുള്ള കാണൽ ..ഞങ്ങൾ തമ്മിൽ കണ്ടതിന്റെ ആദ്യ ക്രിസ്ത്മസ് ആഘോഷിഷിക്കാൻ അവൾ തന്നെയാണ് പ്ലാൻ ചെയ്തത് ..ഒരു ഫുൾ ഡേ കറക്കം അത്രെയേ എന്നോട് പറഞ്ഞൂള്ളൂ ...അങ്ങനെ ക്രിസ്ത്മസ് സിന്റെ ..രണ്ടു ദിവസം മുന്നേ രാവിലെ ഞാൻ കൊച്ചിയിൽ എത്തി .കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഒരു കാറിൽ വന്നിറങ്ങി ..ഒരു വലിയ ബാഗ് ഉണ്ടായിരുന്നു കയ്യിൽ ...
"ഇതെന്താ ..ഇത്രയും വലിയ ബാഗിൽ "ഞൻ ബാഗ് നോക്കി ചോദിച്ചു ...
പറയാം ..ആദ്യം വണ്ടിയെടുക്കു ...അവൾ ധൃതി കുട്ടി ...ഞാൻ അവളെയും കൊണ്ട് ...മെല്ലെ പറന്നു .
അങ്ങോട്ട് പോവണം ...ഞാൻ അവളോട് ചോദിച്ചു ..
"വാഗമൺ "...അവൾ എന്റെ ചെവിയിൽ പറഞ്ഞു ...ഞാൻ പിന്നെ ഒന്നും നോക്കിയില്ല ...നേരെ വാഗമണ്ണിലേക്കു കുതിച്ചു ...
വാഗമൺ ചുരം കയറി തുടങ്ങിയപ്പോൾ അവൾ മെല്ലെ എഴുനേറ്റു ...കൈ രണ്ടും വീശി ..പോകുന്ന വണ്ടിക്കാർക്കൊക്കെ ടാറ്റ കൊടുത്തുകൊണ്ട് അവൾ അതൊരു ആഘോഷമാക്കി ..ഇടയ്ക്കു അവൾ എന്നെ കെട്ടി പിടിക്കും ..പിന്നെ കവിളിൽ ഒരു കൊച്ചുമ്മ തരും ..ഇടയ്ക്കു എന്റെ തലയിലെ മുടി പിടിച്ചു വലിക്കും ...ഓരോ ചുരവും ,,നൂറു നൂറു ഓർമകൾ സമ്മാനിച്ചുകൊണ്ട് ഞങ്ങൾ വാഗമൺ ചുരം കയറി ..
അങ്ങനെ ഞങ്ങൾ വാഗമൺ എത്തി ..അവൾ എന്നെയും കുട്ടി ഒരു മൊട്ടകുന്നുലേക്കു നടന്നു ..അതിന്റെ ഒത്ത നടുക്ക് ഞങ്ങൾ എത്തി ...അവൾ എന്റെ പുറകിലൂടെ കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു .."ഇതാണ് എന്റെ അച്ചായന്റെ കൂടെയുള്ള ..ആദ്യക്രിസ്ത്മസ് ,..എന്നും ഓർക്കേണ്ട ക്രിസ്ത്മസ് ..അതുകൊണ്ടു അച്ചായൻ ഇങ്ങനെ തന്നെ നിൽക്കണം ഞാൻ പറഞ്ഞിട്ടേ തിരിഞ്ഞു നോക്കാവു ...അവൾ എന്നെ അവിടെ അങ്ങനെ നിർത്തി ..മാറി ..കുറച്ചു കഴിഞ്ഞു എന്നെ വിളിച്ചു തിരിഞ്ഞു നോക്കാൻ പറഞ്ഞു ...
ഞാൻ നോക്കിയപ്പോൾ ..ഒരു കേക്ക് പിന്നെ അടുത്ത് വൈൻ ..വെച്ചിരിക്കുന്നു ...പിന്നെ ഒരു ഗിഫ്റ്റും ..ഒരു നിമിഷം ഞാൻ വല്ലാതെ അവസ്ഥയിൽ ആയി പോയി ...ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത് പോലൊരു അനുഭവം ...അവൾ ഒരു കേക്ക് കട്ട് ചെയ്തു എന്റെ വായിൽ വെച്ചുതന്നു ...ഞാൻ പരിസരം മറന്നു അവളെ കെട്ടിപിടിച്ചു പിന്നെ പൊക്കിയെടുത്തു ..ഞങ്ങളുടെ ..സന്തോഷം കണ്ടു അസൂയ മൂത്ത സൂര്യൻ മെല്ലെ അപ്പോഴേക്കും കണ്ണടക്കാൻ തുടങ്ങിയിരുന്നു ....
പ്രണയം അത്രയും നല്ല അനുഭുതിയാണെന്നു അപ്പോഴാണ് ഞാൻ ശരിക്കും തിരിച്ചറിഞ്ഞത് ...അവൾ ഒരു പാവം മാത്രമല്ല ..നല്ല ധൈര്യവുമുള്ള കുട്ടി തന്നെയായിരുന്നു ...ഒരിക്കൽ ഞാനും അവളും മേനകയുടെ അടുത്ത് സംസാരിച്ചിരിക്കുക ആയിരുന്നു ..അവളുടെ വിരലുകൾ ഞാൻ മെല്ലെ പിടിച്ചുകൊണ്ടു സംസാരിച്ചിരിക്കുന്ന സമയത്താണ് ഒരു സദാചാരക്കാരൻ കയറി ഉടക്കിയത് ..അയാൾക്ക് അത് കണ്ടിട്ട് രസിച്ചില്ല ...ഞാൻ മെല്ലെ അവളെയും കുട്ടി മുന്നോട്ടു നടന്നു ..ഒരു വഴക്കിനു എനിക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല ...പക്ഷേ അയാൾ വിടുന്ന ലക്ഷണം കാണുന്നെ ഇല്ല ...അവൾ എന്റെ ചെവിയോട് ചെവി ചേർത്തുകൊണ്ട് പറഞ്ഞു
"അച്ചായോ ..നമുക്ക് ഒരു അടിയുണ്ടാക്കിയാലോ ..."..ഞാൻ കണ്ണുരുട്ടി അവളെ നോക്കി ...
"അച്ചായോ ..ഇ തടി ഒന്ന് അനങ്ങട്ടെ ..ഒന്ന് പോയി കൊടുത്തിട്ടു വാ .."..എനിക്ക് പൊതുവെ കൊച്ചിക്കാരെ പറ്റി അറിയുന്നതുകൊണ്ടു ഞാൻ ..അവളുടെ കൈ ബലം പിടിച്ചു വലിച്ചു മുന്നോട്ടു നടന്നു ...
"പെട്ടന്നാണ് അച്ചായാ ഒരു മിനുട്ട് ...എന്നു പറഞ്ഞുകൊണ്ട് ..അവൾ തിരിഞ്ഞത് ..."അയാളുടെ അടുത്ത് ചെന്ന് കരണം നോക്കി ഒറ്റയടി ...പിന്നെ മുട്ടുകാല് അയാളുടെ ..അടിവയറിനു നേരെ പോകുന്നത് മാത്രമേ ഞാൻ കണ്ടുള്ളു .."...
"ഞാൻ ഒറ്റ ചാട്ടത്തിനു ഒരു ഓട്ടോക്ക് കൈ കാട്ടി ....അവളെയും കുട്ടി അവിടെ നിന്ന് എങ്ങനെയാണ് രക്ഷപെട്ടത് എന്നു ഇപ്പോഴും അറിയില്ല ..."
എല്ലാം കഴിഞ്ഞിട്ട് അവൾ എന്നെ നോക്കി പറയും .."അച്ചായോ ....എന്നാത്തിനാ പേടിക്കുന്നെ ..നമ്മടെ കൊച്ചിയല്ലേ എന്ന് ..."
അങ്ങനെ എന്റെ ബർത്ത് ഡേ വന്നെത്തി ..അവളായിരുന്നു ...എല്ലാം പ്ലാൻ ചെയ്തത് ..എന്തെങ്കിലും വട്ടു പ്ലാൻ ചെയ്യുമെന്ന് അറിയാവുന്നതു കൊണ്ട് ഞാൻ ആദ്യമേ ചോദിച്ചു ..എന്താണ് ..പരിപാടി എന്ന് ..
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു .."ആലപ്പുഴ തച്ചങ്കരിയിലെ കള്ള് ഷാപ്പിൽ ...വെച്ച് കേക്ക് കട്ട് ചെയ്യും പിന്നെ എനിക്ക് ഒരു കുപ്പി കള്ള് അച്ചായൻ വാങ്ങി തരണം ..."...അത് കേട്ടപ്പോഴേ ഞാൻ ഞെട്ടി ...
"എന്റെ പൊന്നെ അതൊക്കെ റിസ്ക് ആണ് ..."
"അയ്യേ ...എന്റെ കൂടെ വന്നാൽ മതി ..ഞാൻ അറേഞ്ച് ചെയ്തോളാം "...അങ്ങനെ ഞങ്ങൾ ആലപ്പുഴക്ക് വിട്ടു ..അവൾ നല്ല പരിചയമുള്ളപോലെയാണ് ...അവിടക്കു പോയത് ..അവിടെ ചെന്നപ്പോൾ ഞാൻ ഞെട്ടി ...ഒരു കേക്ക് അവിടെ വാങ്ങി വെച്ചിരിക്കുന്നു ...അവളെ അവിടെയുള്ളവർക്കു നല്ല പരിചയവും ...
"നിനക്ക് എങ്ങനെ ഇവരെ പരിചയം .."..ഞാൻ ആരും കേൾക്കാതെ ചോദിച്ചു ...
"ഞങ്ങൾ ഇവിടെ വരാറുണ്ട് ..."
"ഞങ്ങളോ "....ഞാൻ അവളുടെ മുഖത്തേക്ക് കൗതുകത്തോടെ നോക്കി ..
"ഞാനും എന്റെ ചേട്ടന്മാരും ...പിന്നെ കസിന്സും "..അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ..
എനിക്കെന്തോ ...അവൾ പറഞ്ഞതിൽ തൃപ്‌തി തോന്നിയില്ല ..എല്ലാം കഴിഞ്ഞു പിരിയുമ്പോഴും എന്റെയുള്ളിൽ സംശയം ..വല്ലാതെ വളർന്നിരുന്നു ..
പിന്നെ ഞങ്ങൾ തമ്മിൽ ഇടയ്ക്കു വഴക്കടിക്കാൻ തുടങ്ങി ..ഞാൻ അവളെ വല്ലാതെ വേദനിപ്പിക്കാൻ തുടങ്ങി ...അവൾ എല്ലാം സഹിച്ചുകൊണ്ട് ..ഒന്നും മിണ്ടാതെ ഇരുന്നു ...
"അച്ചായോ ..ഞാൻ പാവം അല്ലെ എന്തിനാ ..എന്നോട് ഇങ്ങനെ ..."
അവൾ പലവട്ടം എന്നോട് ഇങ്ങനെ ചോദിച്ചിട്ടുണ്ട്...അവൾ എന്നെ വിട്ടു പോവില്ല എന്നുള്ള അമിത വിശ്വാസം കൊണ്ടായിരുന്നു ഞാൻ അങ്ങനെയെല്ലാം ...........
പക്ഷെ ....എല്ലാം മനസ്സിലാക്കിയപ്പോൾ സമയം ഒരു പാട് വൈകിയിരുന്നു ...രണ്ടു വർഷത്തെ ഇടവേളക്കു ശേഷം അവൾ വിളിച്ചു ..അവളുടെ വിവാഹം ക്ഷണിക്കാൻ .."മാത്യു ...എന്നൊരു സുന്ദരനായ യുവാവിനെ അവൾക്കു കിട്ടി .."എന്നെയും മാത്തുക്കുട്ടിയെയും കാണാൻ അച്ചായൻ വരണം" ..അവൾ പറഞ്ഞപ്പോൾ വലിയ വിഷമം ഒന്നും അപ്പോൾ തോന്നിയില്ല ..പക്ഷെ ....ഇപ്പൊ ..നെഞ്ച് വല്ലാതെ കിടന്നു പിടക്കുന്നു ...
ഞാൻ അവളുടെ വീടിന്റെ മുന്നിൽ കാർ നിർത്തി ..മെല്ലെ അകത്തേക്ക് കയറി ..വീടെല്ലാം നന്നായി അലങ്കരിച്ചിട്ടുണ്ട് ..എനിക്കിപ്പോൾ ...ദുരെ നിന്ന് അവളെ കാണാം ...ഞാൻ അല്പം മാറി ..നിന്നു അവളെ നോക്കി .അതെ പൊടിമീശക്കാരി ..ക്യാമറകളുടെ ലൈറ്റിൽ അവൾ വീണ്ടും വീണ്ടും സുന്ദരി ആയികൊണ്ടിരിക്കുകയാണ് ..നെഞ്ചിൽ ...ഒരു വല്ലാത്ത വേദന എനിക്ക് തോന്നി ..ഞാൻ മെല്ലെ തിരിഞ്ഞു ..നടന്നു .പിന്നെ ഫോൺ എടുത്തു അവളെ വിളിച്ചു ..പിന്നെ പറഞ്ഞു ..
."ഓഷ്യൻ നീ സുന്ദരിയാണ് ...പക്ഷെ ഇപ്പൊ നിന്നെ സുന്ദരി ആയി കണ്ടിട്ടിട്ട് എനിക്ക് സഹിക്കുന്നില്ല ....അച്ചായൻ ..വന്നിരുന്നു ...നിന്നെ കണ്ടു ...പോവുകയാണ് ..."...
ഞാൻ മെല്ലെ ഇറങ്ങി നടന്നു ,...എനിക്ക് അറിയാമായിരുന്നു അവളുടെ കണ്ണുകൾ എന്നെ അവിടെയെല്ലാം തിരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് .....
സ്നേഹപൂർവം sanju calicut
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക