ഞാൻ പലപ്പോഴും അങ്ങാടിയിൽ പോകുബോൾ ബസ്സ്റ്റോപ്പിലിരിക്കുന്ന ഒരു മനുഷ്യനെ ശ്രദ്ധിക്കാറുണ്ട്.
ആരാണിയാൾ?. മിക്ക ദിവസങ്ങളിലും ഇയാൾ ഇവിടെയുണ്ടല്ലോ. ആരും ഇയാളെ കണ്ട ഭാവം ഗൗനിക്കുന്നേയില്ല .......
താടിയും, മുടിയും നീട്ടി വളർത്തിയ രൂപം.വസ്ത്രങ്ങൾ മുഷിഞ്ഞതാണ്. അടുത്ത ചെല്ലുബോൾ ബീഡി വലിച്ചത്തിന്റെയും, പഴകിയ കുപ്പായത്തിന്റെയും നാറ്റമുണ്ട്.
ബീഡി ഇടയ്ക്കിടെ വലിച്ചു തള്ളുന്നുമുണ്ട്.
ഇയാളെ ഞാൻ പലപ്പോഴും കാണാറുണ്ട്. പക്ഷേ ഇന്നു ഞാൻ അയാളെ കണ്ടപ്പം ഒരു പെൺകുട്ടി അയാളുടെ കൈയിൽ പിടിച്ച് 'അച്ചാ വാ 'നമ്മുക്ക് വീട്ടിലേക്ക് പോകാം. പെൺകുട്ടി പൊട്ടി കരയുന്നുണ്ടായിരുന്നു.
വഴിപോക്കർ ചിലർ ശ്രദ്ധിക്കുന്നുണ്ട്. ചിലർ കണ്ട ഭാവം നടിക്കുന്നില്ല.
ഞാൻ എന്റെ കൂടെയുണ്ടായിരുന്ന സൃഹ്യത്തിനോട് ഞാൻ ചോദിച്ചു. എന്താ സംഭവം?.നിനക്ക് വല്ലതും അറിയുമോ?
നീ വാ.ഞാൻ എല്ലാം പറഞ്ഞു തരാം. പോകുന്ന സമയത്ത് ഞാൻ അവരെ ഒന്നു തിരിഞ്ഞ് നോക്കി.
അവൾ അയാളെയും വലിച്ച് ഒരു ഓട്ടോയിൽ കയറ്റുന്നു.
അയാളുടെ മുഖത്ത് യാതൊരു വിധ ഭാവവ്യത്യാസമില്ല. അയാൾ ബീഡി വലിച്ചു തള്ളുന്നുമുണ്ട്.
ഞാൻ എന്റെ കൂട്ടുകാരനോടു ചോദിച്ചു.
നീ കഥ പറയ്?. എന്നിട്ടാവാം അടുത്ത പരിപാടി.
നീ കഥ പറയ്?. എന്നിട്ടാവാം അടുത്ത പരിപാടി.
അവൻ തുടർന്നു.ഇയാൾ അസാനാർ മുതലാളിയുടെ വീട്ടിലെ ഡ്രൈവറായിരുന്നു.
ഒരു ദിവസം അയാളുടെ വീട്ടിൽ മോഷണം നടന്നു. സ്വർണ്ണവും, കാശും നഷ്ടപ്പെട്ടു.
ഒരു ദിവസം അയാളുടെ വീട്ടിൽ മോഷണം നടന്നു. സ്വർണ്ണവും, കാശും നഷ്ടപ്പെട്ടു.
അതെടുത്തത് ഇയാൾ ആണെന്ന് പറഞ്ഞ് അസനാർ മുതലാളി.ഇയാളെ തല്ലിചതച്ചു.
ആ ഷോക്കിൽ ഇയാൾക്ക് ഭ്രാന്തു പിടിച്ചു.പിന്നെ ഇതാ അയാളുടെ അവസ്ഥ.
രാത്രിയും, പകലുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കും. ഭക്ഷണം എപ്പോഴാണാവോ കഴിക്കുന്നത്. ബീഡി എപ്പോഴും ചുണ്ടിലുണ്ടാവും. കഷ്ടം തന്നെ.
ഞാൻ പറഞ്ഞു. എന്ത് കഷ്ടം. അയാൾ മോഷ്ടിച്ചിട്ടല്ലേ?
അല്ലെടാ.അവൻ പറഞ്ഞു.ഇയാളെ തല്ലി ചതച്ചത്തിനു ഒരാഴ്ച കഴിഞ്ഞു. യഥാർഥ കള്ളനെ പിടിച്ചു.
ഞാൻ പറഞ്ഞു. അങ്ങനെയോ?
അതെ.ഇയാളുടെ ഭാര്യയാകട്ടെ. മോഷണകുറ്റം ആരോപിച്ച് അടി കൊണ്ട് ഭ്രാന്തു വന്ന ഇയാളെയും, ഒരേയൊരു മകളെയും ഉപേക്ഷിച്ച് മറ്റൊരുത്തന്റ കൂടെ ഓടി പോയി.
മകൾ ഇപ്പോൾ എതോ സ്കൂളിൽ ടീച്ചറാണെന്നു തോന്നുന്നു. കുറച്ചകലെ ഏതോ സ്കൂളിലാണെന്ന് തോന്നുന്നു. അവിടെ ഹോസ്റ്റലിലാണ് താമസം.
ആകെ അവർക്കു കിട്ടുന്ന വരുമാനവും ഇത് തന്നെ.ഈ കാരണത്താൽ ഇവൾക്ക് അച്ഛനെ നോക്കുവാനും കഴിയുന്നില്ല. ജോലിയിട്ട് ഉപേക്ഷിക്കാനും കഴിയുന്നില്ല.
ഞാൻ ഉള്ളിന്റെ ഉള്ളിൽ പറഞ്ഞു. കഷ്ടം തന്നെ. ഒരോ അവസ്ഥകൾ ........
By: Jaison mangalan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക