അവള്‍ എന്തിനാണ് കരയുന്നത്?. ഒരു വൃദ്ധനും രണ്ട്
മധ്യവയസ്കരും നാല് യുവാക്കളും പരസ്പരം
ചോദിച്ചുകൊണ്ടിരുന്നു “അവള്‍ എന്തിനാണ് കരയുന്നത്?”,! അവള്‍
ഒരു വര്‍ഷമായി അവരുടെ കൂടെ ജോലി
ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പക്ഷെ അവളുടെ മുഖം
ചുവന്നതായി ആരും ഇന്നുവരെ കണ്ടിട്ടില്ല, വൃദ്ധന് അവളോട്
മകളെ പോലെ സ്നേഹമാണ് ഇടയ്ക്കു അയാള്‍ അവള്‍ക് ഭക്ഷണം
വാങ്ങികൊടുക്കും, മധ്യവയസ്കര്‍ക്ക് അവള്‍ സഹോദരിയാണ്.
അവര്‍ അവള്‍ക്ക് അവളുടെ ജന്മദിനത്തില്‍ ഉടുപ്പുകള്‍
വാങ്ങിക്കൊടുത്തിരുന്നു. യുവാക്കളില്‍ ഒരുവന്‍ അവളുടെ
കാമുകനാണ്, മറ്റ് മൂന്നുപേര്‍ കാമുകനോട് ദേഷ്യമുള്ള അവളുടെ
സുഹൃത്തുക്കളാണ്. അവരെല്ലാവരും അവളോട് കിട്ടുന്നസമയങ്ങള്‍
സംസാരിക്കാനും തമാശകള്‍ പറഞ്ഞു അവളെ രസിപ്പിക്കാനും
ശ്രമിക്കാറുണ്ട്. പക്ഷെ ഇന്ന് ആര്‍ക്കും മനസ്സിലാവുന്നില്ല അവളെന്തിനാണ് കരയുന്നതെന്ന്. അവള്‍ ഒന്നും പറയുന്നില്ല.
കാമുകന്‍ ദുഖിതനായി തലയും താഴ്ത്തി നില്‍ക്കുകയാണ്,
എല്ലാവരും ഒരു പ്രതിയെപോലെ അവനെ ക്രൂരമായി നോക്കി,
അവന്‍ എന്തോ ചെയ്തുകാണും, എന്ന്
മനസ്സിൽ പറഞ്ഞു, ഞാനെന്തുചെയ്യാന്‍ എന്ന മട്ടില്‍ അവന്‍ അവരുടെ മുഖത്ത് നോക്കി
നിന്നു. പിന്നെ തൊട്ടാവാടിയുടെ ഇലകള്‍ വാടിയപോലെ അവന്‍റെ
വാടിയ മുഖം വലതുഭാഗത്തേക്ക് ചരിച്ചുട്ടു. ഇടയ്ക്കിടെ
അവന്‍ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അവള്‍ റ്റാബിളില്‍
മടക്കിവെച്ച കൈകളുടെ മേലെ നെറ്റിത്തടം വെച്ചു മുഖം ഒളിപ്പിച്ചു
വെച്ചിരിക്കുന്നു. ടാബിളില്‍ ഒതുക്കിവെച്ച ഫയലുകളുടെ ഇതളുകള്‍
ഫാനിന്‍റെ കാറ്റില്‍ പാറിക്കളിക്കുന്നു. വൃദ്ധന്‍ അവളുടെ അരികില്‍
സമാധാനിപ്പിക്കാന്‍ പോയി. അവളോടൊട്ടിനില്‍ക്കാന്‍ ശ്രമിക്കവേ
അവള്‍ വൃദ്ധനെ ക്രൂരമായി നോക്കി. വൃദ്ധന്‍ അല്പം അകന്നു
നിന്ന് മൃതുലമായി ചോദിച്ചു, “എന്തിനാണ് നീ കരയുന്നത്”? അവള്‍
ഒന്നും മിണ്ടിയില്ല പിന്നെ ഓരോരുത്തരായി അവളുടെ
അരികിലേക്ക് പോയി ആദ്യം അടുത്തുനിന്നു പിന്നെ അവളുടെ
ക്രൂരമായ നോട്ടം ഭയപ്പെട്ട് അകന്നു നിന്നു. ആരോടും അവള്‍
മറുപടി പറയുന്നില്ല. അവസാനം അവളുടെ കാമുകന്‍ ദുഃഖം
നിയലിക്കുന്ന മുഖത്തോടെ അവളോട് ചോദിച്ചു, എന്തിനാണ് നീ
കരയുന്നത്? അവളുടെ കലങ്ങിയ കണ്ണുകളിലെ കണ്ണുനീരിൽ
കുതിര്‍ന്ന
കുതിര്‍ന്ന
കണ്‍പീലികള്‍ നനഞ്ഞ പക്ഷിയുടെ ചിറകുപോലിരിക്കുന്നു.
കവിളില്‍ വാരിയിട്ട കളറുകളില്‍ നനവ് വറ്റി മോഡേണ്‍ ആര്‍ട്ട്
ച്യ്തതുപോലെ, അവളുടെ ചുണ്ടുകള്‍ മെല്ലെ ചലിപ്പിച്ചു അവള്‍
സംസാരിച്ചു തുടങ്ങി.
നീയയറിയുമോ?
എന്ത്? എന്താറിയുമോന്ന്, അവന്‍ ജിക്ഞാസയോടെ അവളുടെ
വാക്കുകള്‍ കാത്തിരുന്നു
അത് ഇന്ന് വനിതാ ദിനമാണ്, അവള്‍ മൊഴിഞ്ഞു
അതെയോ! ഞാനറിഞ്ഞില്ല അതിനു പ്രിയേ നീ കരയുന്നോ?
അല്ല ഇന്ന് രാവിലെ ഓഫീസില്‍ ഞാന്‍ തനിചിരിക്കെ ബോസ്സ് വന്നു
എന്നിട്ട് ബോസ്സ് നിന്നെ ശകാരിച്ചോ?
ഇല്ല അയാള്‍ ചോക്ലൈറെറ്റ് തന്നു വനിതാദിന ആശംസകളും
നേര്‍ന്നു.
നേര്‍ന്നു.
വോ!! അത്ഭുതം, അയാള്‍ ഇന്നു വരെ ഞങ്ങള്‍ക്ക് ഒരു മിമിഠായി
തുണ്ടുപോലും തന്നില്ല, അയാള്‍ അറുപിശുക്കനാണ്. ആ പിശുക്കന്‍
ചോക്ലൈറ്റ് തന്ന്തിനാണോ നിന്‍റെ ദുഃഖം.
അല്ല അത് പറഞ്ഞാല്‍ നീ എന്നെ വെറുക്കുമോ?
എന്‍റെ ക്ഷമ പരീക്ഷിക്കാതെ പറയൂ,
അത് അയാള്‍ വനിതാദിനം ആശംസിച്ചുകൊണ്ട് എന്നെ ആലിംഗനം
ചെയ്തു!, പിന്നെ,,,അവളുടെ മുഖം വീണ്ടും ചുവന്നു, ങേ, എന്നിട്ടു പിന്നെന്തു ചെയ്തു, അവൾ തേങ്ങിക്കരഞ്ഞു. അവൻ കൈ വിരലുകൾ ഞെരുക്കി മുഖം വീര്‍പ്പിച്ചു ആളിക്കത്തുന്ന ചുവന്നകണ്ണുകളുമായി . "ഹും ബോസ്സിന്‍റെരു വനിതാദിനം" എന്ന് പിറുപിറുത്ത് തിരിഞ്ഞു നടന്നു.
ചെയ്തു!, പിന്നെ,,,അവളുടെ മുഖം വീണ്ടും ചുവന്നു, ങേ, എന്നിട്ടു പിന്നെന്തു ചെയ്തു, അവൾ തേങ്ങിക്കരഞ്ഞു. അവൻ കൈ വിരലുകൾ ഞെരുക്കി മുഖം വീര്‍പ്പിച്ചു ആളിക്കത്തുന്ന ചുവന്നകണ്ണുകളുമായി . "ഹും ബോസ്സിന്‍റെരു വനിതാദിനം" എന്ന് പിറുപിറുത്ത് തിരിഞ്ഞു നടന്നു.
By: Ismail Smile art

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക