Slider

കഥ സൂപ്പർ ഡേവിഡ് - ഭാഗം 1

0


ഭാഗം 1
****
ഇംഗ്ലണ്ടിൽ ഉള്ള അങ്കിൾ കൊടുത്ത ഡാഫോഡിൽസ് വില്ല എന്ന ബംഗ്ളാവ് രെജിസ്ട്രേഷൻ ചെയ്യാൻ കഴിയാതെ ഡേവിഡ് വലഞ്ഞു.
"ഡാ കൊച്ചനെ പോയി ഒരു കോടി രൂപ കൊണ്ടുവാ... "
കൈക്കൂലി വീരനായ രജിസ്ട്രാർ ഡേവിഡിനോട് ആജ്ഞാപിച്ചു.
നിരാശയോടെ ഡേവിഡ് വീട്ടിലേക്കു നടന്നു.
ഭാഗം 2
****
ഡേവിഡിന്റെ വീട്.
"രജിസ്‌ട്രേഷൻ ചെയ്തില്ലെങ്കിൽ റീ സർവേയിൽ ഡാഫൊഡിൽസ് വില്ല സർക്കാരിലേക്ക് കണ്ടു കെട്ടും. ആയിരം കോടി വില വരുന്ന ബംഗ്‌ളാവാണ് നഷ്ടപ്പെടാൻ പോകുന്നത്.. "ഡേവിഡ് ദുഃഖത്തോടെ പറഞ്ഞു.
"എന്താ ഒരു വഴി '"
ബാലചന്ദ്രൻ സാർ ചോദിച്ചു.
"ആ രജിസ്ട്രാർക്കിട്ടു രണ്ടു പൊട്ടിച്ചാലോ.. " മൈക്കിൾ സാർ കലിപ്പോടെ ചോദിച്ചു.
"അതുകൊണ്ടു പ്രയോജനമൊന്നുമുണ്ടാകില്ല ന മ്മൾ അകത്തു പോകും. അത്ര തന്നെ... "
മാമൻ സാർ പറഞ്ഞു.
"ഈ സമൂഹത്തിൽ അനീതിയും അഴിമതിയും മാത്രമേ ഉള്ളു ഡേവിടെ.... "ആശ ടീച്ചർ വ്യസനത്തോടെ പറഞ്ഞു.
"അതെ ഇവിടെ മുഴുവനും അനീതിയും അഴിമതിയുമാ... എല്ലാം അവസാനിക്കും.... ഒരു നല്ല കാലം വരും .... "
ഡേവിഡ് ഉറപ്പിച്ചു പറഞ്ഞു.
ഭാഗം 3
****
അന്നു രാത്രി ഡേവിഡ് ഉറങ്ങിയില്ല. സമൂഹത്തിലെ തിന്മകൾ ഇല്ലാതാക്കുന്നതിനെ കുറിച്ച് ഓർത്തു കിടന്നു.
ഭാഗം 4
****
ഒരു രാത്രി.
റെജിസ്ട്രാറു ടെ വീട്.
നിർത്താതെ ഉള്ള കോളിങ് ബെൽ കേട്ട് ഉറക്കച്ചടവോടെ രജിസ്ട്രാർ കതക് തുറന്നു.അയാൾ അമ്പരപ്പോടെ നോക്കി പ്പോയി. പുറത്തു ഡേവിഡ് നിൽക്കുന്നു. സ്വർണ നിറത്തിലുള്ള പാന്റും കറുത്ത ഓവർ കോട്ടും മുഖത്ത് പച്ച നിറത്തിലുള്ള ഗ്ലാസ് ഉള്ള കണ്ണടയും ഒക്കെ ആയിട്ട് ആകെ ഒരു സൂപ്പർ ഹീറോ പരിവേഷം. നീല മുടി സ്പൈക്ക് ചെയ്ത് കമ്പി പോലെ മുകളിലേക്ക് വച്ചിട്ടുണ്ട്.
"നീ അവനല്ലേ... അന്ന് ഒരു വില്ല..... "
രജിസ്ട്രാർ ഓർമയിൽ പരതി.
"ആം ഡേവിഡ്.... സൂപ്പർ ഡേവിഡ്... "
പറഞ്ഞതും രജിസ്ട്രാറുടെ മൂക്കിൽ സൂപ്പർ ഡേവിഡിന്റെ മുഷ്ടി പതിച്ചു. അയാൾ തെറിച്ചു ചെന്ന് ഭിത്തിയും തകർത്തു കൊണ്ട് ശൂന്ന്യാകാശത്തേക്കു പറന്നു പോയി.
ഭാഗം 5
****
ബ്രേക്കിങ് ന്യൂസ്
നഗരത്തിൽ പട്ടാപ്പകൽ വൻ ബാങ്ക് റോബെറി
300കോടിയുമായി മോഷ്ടാക്കൾ ഒരു മാളിൽ കയറി ഒളിച്ചു.
ടി വി യിൽ വാർത്ത കണ്ട് കുമാരൻ സാർ അമ്പരന്നു. സാർ ഉടൻ ബാലചന്ദ്രൻ സാറിനെ വിളിച്ചു പറഞ്ഞു.
"യെസ്... ഞാൻ അവസാനിപ്പിച്ച സി ഐ ഡി പണി വീണ്ടും ആരംഭിക്കാൻ കിട്ടിയ സ്വവർണ്ണാവസരം.... "ബാലചന്ദ്രൻ സാർ തുള്ളിച്ചാടികൊണ്ടു പറഞ്ഞു.
"മോഷ്ടാക്കളെ ഞാൻ പിടിക്കും... "
ബാലചന്ദ്രൻ സാർ ഉറപ്പിച്ചു പറഞ്ഞു.
ഭാഗം 6
****
ഇതേ സമയം മോഷ്ടാക്കൾ കയറി ഒളിച്ച മാളിൽ.. ഒരു കൊച്ചു കുട്ടിയെ പൊക്കിഎടുത്ത് പിടിച്ചു കൊണ്ട് മോഷ്ടാക്കളിൽ ഒരുവൻ കൂടി നിന്ന ജനക്കൂട്ടത്തെ നോക്കി അലറി.
"ഞങ്ങളെ രക്ഷപെടാൻ അനുവദിച്ചില്ലെങ്കിൽ ഈ കുട്ടിയുടെ കഥ കഴിക്കും... "
മോഷ്ടാക്കൾ ക്ക് പിന്നിൽ സൂപ്പർ ഡേവിഡ് പ്രത്യക്ഷമായതു പെട്ടന്നായിരുന്നു. ഡേവിഡിനെ കണ്ട് ആളുകൾ പരസ്പരം നോക്കി. പുറകോട്ടു തിരിഞ്ഞു നോക്കിയാ മോഷ്ടാക്കൾക്ക് സൂപ്പർ ഡേവിഡിന്റെ സൂപ്പർ ഇടി.
മോഷ്ടാക്കളിൽ ഒരുത്തൻ ഒരു ഇരുമ്പു കസേര എടുത്ത് സൂപ്പർ ഡേവിഡിനെ അടിക്കാൻ പാഞ്ഞു വന്നു. ഡേവിഡ് മുഖത്തിരുന്ന പച്ച ഗ്ലാസ്സുള്ള കണ്ണട അൽപം താഴേക്ക് വലിച്ചു. കണ്ണിൽ നിന്ന് നീല നിറത്തിലുള്ള ഒരു പ്രകാശ രശ്മി പാഞ്ഞു ചെന്ന് കസേരയുമായി പാഞ്ഞടുത്ത മോഷ്ടാവിനെ കെട്ടി വരിഞ്ഞു. കറക്കി എറിഞ്ഞ മോഷ്ടാവ് മാളിന് പുറത്തു കിടന്ന പോലീസ് ജീപ്പിൽ ചെന്നു വീണു. നാല് മോഷ്ടാക്കളെയും സൂപ്പർ ഡേവിഡ് പോലീസ് ജീപ്പിലേക്കു കറക്കി എറിഞ്ഞിട്ടു.
"നമ്മടെ ഡേവിഡ് അല്ലേ അത്.. "
ജനക്കൂട്ടത്തിനുള്ളിൽ നിന്ന ബാലചന്ദ്രൻ സാർ കുമാരൻ സാറിനോട് പറഞ്ഞു.
ഭാഗം 7
****
"നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്.... എനിക്ക് ആമാനുഷിക ശക്തിയോ... ശോ. ഞാനിന്നു പുറത്തേക്കു ഇറങ്ങിട്ടു കൂടി ഇല്ല... "
ഡേവിഡ് പറഞ്ഞു.
"ഞങ്ങൾ നേരിൽ കണ്ടതാ. നീ തന്നെ... "
കുമാരൻ സാർ പറഞ്ഞു.
"അതെ "
ബാലചന്ദ്രൻ സാർ പറഞ്ഞു.
ഡേവിഡ് അവർ പറഞ്ഞതൊക്കെ നിരസിച്ചു.
"ടി വി ന്യൂസിൽ ആ മാളിൽ നാല് മോഷ്ടാക്കളെ അദൃശ്യമായി ആരോ ഇടിക്കുന്നുണ്ട്... ക്യാമെറയിൽ ഡേവിഡ് പതിഞ്ഞിട്ടില്ല.. "
ആശ ടീച്ചർ പറഞ്ഞു.
"ഓ.. എന്തായാലും ഞാനല്ല ഇതൊക്കെ ചെയ്തത് . ഞാൻ നാളെ ഡൽഹിയിലുള്ള ഗ്രാൻഡ് പാ യുടെ അടുത്ത് പോകുകയാ.. നെസ്‌റ് വീക്കെൻഡിൽ തിരിച്ചു വരൂ.. "
ഡേവിഡ് പറഞ്ഞു.
ഭാഗം 8
****
ഡൽഹിയിലേക്കുള്ള ഡേവിഡിന്റെ ട്രെയിൻ യാത്ര.
ട്രെയിനിൽ ഒരു കൂട്ടം യുവാക്കൾ ഒരു ഹിന്ദി പെൺകുട്ടിയെ ശല്യം ചെയ്ത് കൊണ്ട് ഇരിക്കുകയായിരുന്നു.
"ഓൾ ഇന്ത്യൻസ് ആർ മൈ ബ്രദർസ് ആൻഡ് സിസ്റ്റേഴ്സ്.... "
സൗണ്ട് കേട്ടിടത്തേക്കു യുവാക്കൾ നോക്കി. കയ്യിലിരുന്ന കടലാസ് കുമ്പിളിൽ നിന്ന് കപ്പലണ്ടി തിന്ന് കൊണ്ട് ഡേവിഡ് നിക്കുന്നു.
"കോൻ ... ചൽ ചൽ... "
യുവാക്കളിൽ ഒരുത്തൻ ആക്രോശിച്ചു.
ഒരുത്തൻ വന്ന് ഡേവിഡിന്റെ കഴുത്തിന് കുത്തിപ്പിടിച്ചു.
പെട്ടന്ന് ഡേവിഡിന്റെ മുടി കമ്പി പോലെ മുകളിലേക്ക് പൊങ്ങി. മുടിയുടെ നിറം നീല ആയി. യുവാക്കൾ ഭയന്നു.
സൂപ്പർ ഡേവിഡ് കൊടും കാറ്റ് പോലെ കുതിച് യുവാക്കളെ അടിച്ചൊതുക്കി. അവരെ നോക്കി പുഞ്ചിരിയോടെ ഡേവിഡ് പറഞ്ഞു.
"ആം ഡേവിഡ്... സൂപ്പർ ഡേവിഡ്.... "
Game starting...............
Written by Rajeev.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo