Showing posts with label ജയ്സൺ. Show all posts
Showing posts with label ജയ്സൺ. Show all posts

യുദ്ദാസിന്റെ സുവിശേഷം

Image may contain: 1 person, outdoor
എന്റെ പേര് യൂദാസ് സ്കറിയോത്ത. നിങ്ങൾ കേട്ടു കാണും 30 വെള്ളി കാശിന് ഞാൻ ക്രിസ്തുവിനെ ഒറ്റികൊടുത്ത് ലോക ചരിത്രത്തിൽ വഞ്ചകനും, ചതിയുമായി മാറിയവൻ. കാലം ഇത്ര കഴിഞ്ഞിട്ടും നിങ്ങൾ ഇപ്പോഴും എന്നെ ചതിയൻ എന്ന് മുദ്രണം ചെയ്യുന്നത്തിൽ എനിക്ക് സങ്കടമുണ്ട്.
നിങ്ങൾ ആരെങ്കിലും എന്നെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ഞാൻ എന്തിനു ക്രിസ്തുവിനെ ഒറ്റികൊടുത്തു എന്ന്?. പന്ത്രണ്ട് ശിഷ്യൻമാരിൽ ഒരുവനായ ഞാൻ നിങ്ങൾക്കെങ്ങനെ വഞ്ചകനായി?.
ഞാൻ ഒറ്റികൊടുത്തത് 30 വെള്ളി കാശിനു തന്നെയാണ്. പക്ഷേ ഞാൻ ക്രിസ്തുവിനെ ഒരു ചുംബനം കൊണ്ട് ഒറ്റികൊടുത്തത് കൊണ്ട് കുരിശുമരണത്തിന് ക്രിസ്തു വിധേയനായി.അങ്ങനെ തിൻമയുടെ ചിഹ്നമായ കുരിശ് മഹത്വത്തിന്റെ പ്രതീകമായി മാറി. "ഇലെങ്കിൽ അതു സംഭവിക്കുമായിരുന്നോ?."
നിങ്ങളുടെ ശാപവാക്കുകൾ എന്റെ ആൽമാവിനെ ചെറുതായിട്ടൊന്നുമല്ല നോവിക്കുന്നത്.2000 വർഷങ്ങളിൽ കൂടുതൽ പിന്നിട്ടിട്ടും അതിനു ഒരു കുറവുമില്ല.
ഞാൻ യേശുദേവനെ കുരിശുമരണത്തിനു സഹായിച്ചു. ഞാൻ ഒറ്റികൊടുത്തിലെങ്കിൽ അദ്ദേഹം എങ്ങനെ കുരിശുമരണത്തിനു വിധേയനാകും. മറ്റാരെങ്കിലും ഈ ഹീനകൃത്യത്തിന് കൂട്ടുനിൽക്കുമായിരുന്നോ?. ഞാൻ ആ പാപഭാരം നിമിത്തം വെള്ളി കാശ് ഒറ്റികൊടുത്തവരുടെ മുഖത്ത് വലിച്ചെറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കയറിൽ കഴുത്തിൽ കുരുക്കിട്ട് മരത്തിൽ തൂങ്ങിയ ഞാൻ അത് പൊട്ടിവീണ് താഴെയുള്ള എന്തോ ഒന്നിൽ കുത്തി വയറു പിളർന്ന് രക്തം വാർന്നാണ് മരിച്ചത്. ആഗ്രഹിച്ച പ്രകാരം മരിക്കാൻ പോലും എനിക്ക് സാധിച്ചിട്ടില്ല. എല്ലാം വിധിയാണ്.
പീലാത്തോസ് മുതൽ ബാക്കി ക്രിസ്തു ദേവറ്റ് കുരിശുമരണത്തിന് കൂട്ടുനിന്നവർക്കാരും എന്റെ അത്ര പേരു ദൂഷ്യമില്ല. മാലാഖ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് യൂദാസേ നീ ക്രിസ്തുവിനെ ഒറ്റികൊടുക്കണം എന്നാണെങ്കിലും പറഞ്ഞിട്ടുണ്ടായിരുന്നെങ്കില്ലോ?. നിങ്ങൾ ഒന്നു ചിന്തിച്ചു നോക്കണം.
ഇന്ന് ലോകത്തുള്ള ക്രിസ്ത്യനികൾ ഒന്നോർക്കുന്നത് നല്ലതായിരിക്കും ഞാൻ ഇല്ലെങ്കിൽ ക്രിസ്തുദേവൻ മരിക്കുമോ?, കുരിശുമരണം നടക്കുമോ?, പാപമോചനം ലഭിക്കുമായിരുന്നോ?. അത് വഴിയല്ലെ ക്രിസ്ത്യ നികൾ ഇന്ന് ജീവിക്കുന്നത്.
നിങ്ങൾ ക്രിസ്തുവിനോടു പ്രാർഥിക്കുബോൾ എന്റെ കാര്യം പറയാൻ മറക്കരുത്?. ഞാൻ ഇപ്പോഴും മോക്ഷം കിട്ടാതെ അലയുകയാണ്......
എന്നെയും സ്വർഗരാജ്യത്തിൽ ചേർക്കണം എന്ന്?....
ജെയ്സൻ.

ഭ്രാന്ത് വരുന്ന വഴി


ഞാൻ പലപ്പോഴും അങ്ങാടിയിൽ പോകുബോൾ ബസ്സ്റ്റോപ്പിലിരിക്കുന്ന ഒരു മനുഷ്യനെ ശ്രദ്ധിക്കാറുണ്ട്.
ആരാണിയാൾ?. മിക്ക ദിവസങ്ങളിലും ഇയാൾ ഇവിടെയുണ്ടല്ലോ. ആരും ഇയാളെ കണ്ട ഭാവം ഗൗനിക്കുന്നേയില്ല .......
താടിയും, മുടിയും നീട്ടി വളർത്തിയ രൂപം.വസ്ത്രങ്ങൾ മുഷിഞ്ഞതാണ്. അടുത്ത ചെല്ലുബോൾ ബീഡി വലിച്ചത്തിന്റെയും, പഴകിയ കുപ്പായത്തിന്റെയും നാറ്റമുണ്ട്.
ബീഡി ഇടയ്ക്കിടെ വലിച്ചു തള്ളുന്നുമുണ്ട്.
ഇയാളെ ഞാൻ പലപ്പോഴും കാണാറുണ്ട്. പക്ഷേ ഇന്നു ഞാൻ അയാളെ കണ്ടപ്പം ഒരു പെൺകുട്ടി അയാളുടെ കൈയിൽ പിടിച്ച് 'അച്ചാ വാ 'നമ്മുക്ക് വീട്ടിലേക്ക് പോകാം. പെൺകുട്ടി പൊട്ടി കരയുന്നുണ്ടായിരുന്നു.
വഴിപോക്കർ ചിലർ ശ്രദ്ധിക്കുന്നുണ്ട്. ചിലർ കണ്ട ഭാവം നടിക്കുന്നില്ല.
ഞാൻ എന്റെ കൂടെയുണ്ടായിരുന്ന സൃഹ്യത്തിനോട് ഞാൻ ചോദിച്ചു. എന്താ സംഭവം?.നിനക്ക് വല്ലതും അറിയുമോ?
നീ വാ.ഞാൻ എല്ലാം പറഞ്ഞു തരാം. പോകുന്ന സമയത്ത് ഞാൻ അവരെ ഒന്നു തിരിഞ്ഞ് നോക്കി.
അവൾ അയാളെയും വലിച്ച് ഒരു ഓട്ടോയിൽ കയറ്റുന്നു.
അയാളുടെ മുഖത്ത് യാതൊരു വിധ ഭാവവ്യത്യാസമില്ല. അയാൾ ബീഡി വലിച്ചു തള്ളുന്നുമുണ്ട്.
ഞാൻ എന്റെ കൂട്ടുകാരനോടു ചോദിച്ചു.
നീ കഥ പറയ്?. എന്നിട്ടാവാം അടുത്ത പരിപാടി.
അവൻ തുടർന്നു.ഇയാൾ അസാനാർ മുതലാളിയുടെ വീട്ടിലെ ഡ്രൈവറായിരുന്നു.
ഒരു ദിവസം അയാളുടെ വീട്ടിൽ മോഷണം നടന്നു. സ്വർണ്ണവും, കാശും നഷ്ടപ്പെട്ടു.
അതെടുത്തത് ഇയാൾ ആണെന്ന് പറഞ്ഞ് അസനാർ മുതലാളി.ഇയാളെ തല്ലിചതച്ചു.
ആ ഷോക്കിൽ ഇയാൾക്ക് ഭ്രാന്തു പിടിച്ചു.പിന്നെ ഇതാ അയാളുടെ അവസ്ഥ.
രാത്രിയും, പകലുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കും. ഭക്ഷണം എപ്പോഴാണാവോ കഴിക്കുന്നത്. ബീഡി എപ്പോഴും ചുണ്ടിലുണ്ടാവും. കഷ്ടം തന്നെ.
ഞാൻ പറഞ്ഞു. എന്ത് കഷ്ടം. അയാൾ മോഷ്ടിച്ചിട്ടല്ലേ?
അല്ലെടാ.അവൻ പറഞ്ഞു.ഇയാളെ തല്ലി ചതച്ചത്തിനു ഒരാഴ്ച കഴിഞ്ഞു. യഥാർഥ കള്ളനെ പിടിച്ചു.
ഞാൻ പറഞ്ഞു. അങ്ങനെയോ?
അതെ.ഇയാളുടെ ഭാര്യയാകട്ടെ. മോഷണകുറ്റം ആരോപിച്ച് അടി കൊണ്ട് ഭ്രാന്തു വന്ന ഇയാളെയും, ഒരേയൊരു മകളെയും ഉപേക്ഷിച്ച് മറ്റൊരുത്തന്റ കൂടെ ഓടി പോയി.
മകൾ ഇപ്പോൾ എതോ സ്കൂളിൽ ടീച്ചറാണെന്നു തോന്നുന്നു. കുറച്ചകലെ ഏതോ സ്കൂളിലാണെന്ന് തോന്നുന്നു. അവിടെ ഹോസ്റ്റലിലാണ് താമസം.
ആകെ അവർക്കു കിട്ടുന്ന വരുമാനവും ഇത് തന്നെ.ഈ കാരണത്താൽ ഇവൾക്ക് അച്ഛനെ നോക്കുവാനും കഴിയുന്നില്ല. ജോലിയിട്ട് ഉപേക്ഷിക്കാനും കഴിയുന്നില്ല.
ഞാൻ ഉള്ളിന്റെ ഉള്ളിൽ പറഞ്ഞു. കഷ്ടം തന്നെ. ഒരോ അവസ്ഥകൾ ........

By: Jaison mangalan

കുളി

ഉരുക്കിൻ കരങ്ങളുടെ അടിമയാക്കി നീയെന്നിൽ ആഴ്ന്നിറങ്ങി....
വേദനയുടെ നിമിഷങ്ങള്‍ക്കൊടുവിൽ നിന്നിലെ ബാഷ്പീകരിച്ച ബീജാണുക്കളെന്നിലെ ആരും കാണാത്ത പാത്രം ലക്ഷ്യമാക്കി പാഞ്ഞു ....
നിന്റെ നെറ്റിയില്‍ പൊടിഞ്ഞത് വിയർപ്പു തുള്ളികൾ..
എന്റെ കണ്ണില്‍ പൊടിഞ്ഞത് കണ്ണുനീർതുള്ളികൾ...
നെറ്റിയിലെ വിയർപ്പു തുടച്ചൊരു ദിഗ് വിജയിയെപ്പോലെ നീ ചിരിച്ചപ്പോൾ....
കാൽമുട്ടിൽ ശിരസ്സു താങ്ങി കരയാനേ എനിക്കു കഴിഞ്ഞുള്ളൂ...
ഇന്നെനിക്കു നിയമത്തിൻ പരിരക്ഷയുണ്ട് പക്ഷേ ...
നിന്നെ കഴുവേറ്റണമെങ്കിൽ ഞാനായിരം വട്ടം മരിക്കാതെ മരിക്കണം...
വാക്കുകള്‍ കൊണ്ടുള്ള ക്രൂരമായ ബലാത്സംഗങ്ങളായിരമേറ്റു വാങ്ങണം ...
അതിനിന്നെനിക്കു മനസ്സില്ല...
നിന്റെ ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി നീ പാഴാക്കിയതെന്റെ ആയുസ്സാണെന്നു നിനക്കഹങ്കരിക്കാനും ഞാനിട നൽകില്ല....
ഹേ മൂഡാ.... ഒന്നു കുളിച്ചാൽ തീരുന്ന അഴുക്കേ നിനക്കെന്നിൽ നിക്ഷേപിക്കാനായുള്ളൂ...
തട്ടിപറിക്കപ്പെട്ടതോർത്തു കണ്ണീരൊഴുക്കാനെനിക്കു മനസ്സില്ല...
ഞാനാഗ്രഹിക്കാതെ എന്നില്‍ സംഭവിച്ചതൊന്നും എന്റെയല്ല...
തോല്പിച്ചുവെന്നഹങ്കരിക്കും നിന്റെ ചിരിയുടെ മുകളിലൊരു വെല്ലുവിളിയായി ഞാനിനിയുമിവിടെ ജീവിക്കും.....
ഇനി ഞാനൊന്നു കുളിക്കട്ടെ...
നിന്റെ നിഴലീ ഭൂമിയില്‍ നിന്നും പറഞ്ഞയക്കാനായി
ആയിരമാങ്ങളമാർ പിറവിയെടുക്കും കാലം വിദൂരമല്ല എന്ന ചിന്തയോടെ....
ജയ്സൺ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo