ആ പത്താംക്ളാസുകാരന്‍ അന്നു നേരത്തെ എണീറ്റു അടുക്കളയില്‍ കയറി...പാത്രങ്ങളൊക്കെ കഴുകാന്‍ എടുത്തു പുറത്തിട്ടു..മുറികള്‍ അടിച്ചു വൃത്തിയാക്കി ...പിന്നെ മുറ്റമടിച്ചു..ഇനി പാത്രം കഴുകണം..ആദ്യം ചോറുവെക്കാനുള്ള പാത്രം കഴുകി.
വെള്ളം അടുപ്പത്ത് വച്ചു ഇനിയാണ് അവന്‍റെ പോരാട്ടം ആരംഭിക്കുന്നത്...
വെള്ളം അടുപ്പത്ത് വച്ചു ഇനിയാണ് അവന്‍റെ പോരാട്ടം ആരംഭിക്കുന്നത്...
നനഞ്ഞ വിറക് എത്ര ഊതിയിട്ടും കത്തുന്നില്ല..അപ്പോഴേക്കും അനിയന്‍ വന്ന്
''ഏട്ടാ കാപ്പി''
''നീ ഒന്നു പോണുണ്ടോ ഇവിടന്ന്...''
അവനു ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു ..അച്ഛന്‍ രാവിലെ പാടത്തു പോയതാണ് ...അവന്‍ എങ്ങനെയോ തീ കത്തിച്ചു അടുക്കള പണികള്‍ വേഗം പുര്‍ത്തിയാക്കി..അപ്പോഴേക്കും സമയം ഒരുപാടു വൈകി സ്ക്കൂള്‍ തുടങ്ങികാണും ...കുളിക്കാന്‍ സമയമില്ല അവന്‍ മുഖം കഴുകി യൂണിഫോം നോക്കി...ദൈവമേ അത് ഉണങ്ങിട്ടില്ല എന്തു ചെയ്യും ? അവനെ കാത്തിരുന്നു മടുത്തിട്ട് അനിയന്‍ പോയി...അവസാനം കഴിഞ്ഞ വര്‍ഷത്തെ പഴകിയ യൂണിഫോം ഇട്ട് മൂന്ന് കി.മീ അകലെയുള്ള സ്ക്കൂളിലേക്ക് നടക്കാന്‍ തുടങ്ങി...
അവന്‍റെ അമ്മ മരിച്ചതിനു ശേഷം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അച്ഛന്‍ വേറെ വിവാഹം കഴിച്ചു. ഇളയമ്മ എപ്പോഴും വിരുന്നുപോവും അവരുടെ വീട്ടിലേക്ക് ...എല്ലാ ജോലിയും അവന്‍റെ തലയിലാവും...
ഒാടികിതച്ച് അവന്‍ സ്ക്കൂളിലെത്തി ക്ളാസ് തുടങ്ങിയിരുന്നു
ഒാടികിതച്ച് അവന്‍ സ്ക്കൂളിലെത്തി ക്ളാസ് തുടങ്ങിയിരുന്നു
'ഇന്നും വെെകിയോ മോനെ...?''
നളിനി ടീച്ചര്‍ ചോദിച്ചു..
നളിനി ടീച്ചര്‍ ചോദിച്ചു..
''ടീച്ചറെ ഞാന്‍ ....''
അവനു മറുപടി കിട്ടിയില്ല..
''സാരല്ല്യ കയറിയിരിക്കൂ...''
നളിനി ടീച്ചര്‍ക്ക് അവന്‍റെ എല്ലാ കാര്യങ്ങളും അറിയാം..
ക്ളാസ് നടന്നു കൊണ്ടിരിക്കേ ടീച്ചര്‍ അടുത്തു വന്നു സാരിതുമ്പുകൊണ്ട് അടുക്കളയില്‍ നിന്നും കൈയ്യില്‍ പുരണ്ട കരി പതുക്കെ തുടച്ചു...അവന്‍ അതു ശ്രദ്ധിച്ചിരുന്നില്ല...അവന്‍ നിസ്സഹായതയോടെ ടീച്ചറെ നോക്കി...
ടീച്ചര്‍ സ്നേഹത്തോടെ പുഞ്ചിരിച്ചു...
ഓരോരുത്തരായി ബോര്‍ഡില്‍ കണക്കെഴുതുകയാണ് അടുത്തത് അവന്‍റെ ഊഴമായിരുന്നു..അവന്‍ ബോര്‍ഡിനടുത്തെത്തിയതും ഒരു കൂട്ടച്ചിരി ഉയര്‍ന്നു..എല്ലാ കുട്ടികളും ചിരിക്കുകയാണ് അവന് കാര്യം മനസ്സിലായില്ല...നോക്കിയപ്പോ മുണ്ടിന്‍റെ പുറകു വശം കീറിയിരിക്കുന്നു..കുട്ടികള്‍ ചിരിക്കുകയാണ്..അവന്‍ ഏങ്ങലടക്കാന്‍ നന്നേ പാടുപെട്ടു....
ടീച്ചര്‍ അടുത്തുവന്ന് അവനെ ചേര്‍ത്തു പിടിച്ചു അവന്‍റെ കണ്ണുനീര്‍ തുടച്ചു....
ചിരിച്ചു കൊണ്ടിരുന്നവര്‍ ചിരി നിര്‍ത്തി .
ചിലര്‍ കരയാന്‍ തുടങ്ങി...
Unnikrishnan Thachampara

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക