Slider

ചുവന്ന തെരുവ്

0

അശാന്തിയുടെ തെരുവോരം
അക്ഷരങ്ങളെ ഗർഭം
ധരിയ്ക്കുവാൻ
ഞാനൊരു യാത്രപോയി
ചുവന്ന മണ്ണിലേയ്‌ക്ക്
ഞാനൊരു യാത്രപോയി.
പാക്ക് ചവച്ചു തുപ്പി
പല്ലിൽ കറയുമായ്
പടുകിഴവനവൻ വരികയാണ്
അളന്നു തൂക്കിയ മാംസത്തിൻ
മേനി പറഞ്ഞീടുവാൻ
ഇന്ത്യതൻ സ്ത്രീത്വം
അരമതിലിൽ അന്നത്തിനായി
ആംഗ്യങ്ങൾ കാട്ടിടുന്നു.
കാലം നിറങ്ങളൊപ്പിയ
ചുവരുകൾ
വിള്ളലുകൾ പേറി
ജീർണ്ണതയിലേയ്ക്ക്
തുറക്കുന്നൊരു വാതിൽ.
ഇടനാഴിയിൽ ഇടവഴികളിൽ
വീണുടഞ്ഞ നെടുവീർപ്പുകൾ
നിഴലിക്കുന്നു നിസ്സംഗതയായ്
പെണ്ണവളുടെ കൺകളിൽ.
മൊഴിയൊന്നു കേട്ടു
നിന്നുപോയ് ഞാൻ
മുപ്പതേറിയാൽ
മൂല്യമില്ലത്രേ പന്ത്രണ്ടും
പതിനാറും വിലയേറുമത്രേ.
അറയ്ക്കുന്ന ചേഷ്ടയാൽ
മുഖമൊന്നു താഴ്ത്താവേ
കണ്ടു ഞാൻ അരവയറു
നിറയ്ക്കാൻ നിറവയറു
പേറിയവളെ നിന്റെ ദുരവസ്ഥ.
നാല്പതും പതിനാറും
മാറ്റുരച്ചപ്പോൾ വീണുടഞ്ഞത്
അമ്മയും മകളുമെന്ന സത്യം
ഇവിടെയില്ല ധാർമ്മികത
ഇവിടെ മൂല്യങ്ങളില്ല
ഇവിടെയില്ല സ്വപ്നങ്ങളും
മോഹങ്ങളും.
ഇവിടെ മാംസം
മാംസത്തിലുരയുന്ന
നൈമിഷീക സുഖം മാത്രം
ഇനിയില്ലൊരു യാത്ര
വരികയില്ലീവഴി...
സ്വപ്നങ്ങളുടെ ശവപ്പറമ്പിൽ
നെടുവീർപ്പുകളുടെ
ബലികൂടിരത്തിലേയ്ക്ക്
ഇനിയില്ലൊരു മടക്കം..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo