അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിൽ കൊണ്ട് ചെന്നാക്കി പടിയിറങ്ങുമ്പോൾ ഞാൻ ബാല്യം മറന്നു....
എന്റെ പിറവിക്ക് വേണ്ടി അവർ സഹിച്ച ത്യാഗങ്ങളും ബുദ്ധിമുട്ടുകളും മറന്നു...
എന്റെ പഠനവും ഭക്ഷണവും നല്ല രീതിയിൽ നടത്തിയത് മറന്നു....
എന്നെ സ്നേഹിച്ചത് മറന്നു...
എന്റെ പിറവിക്ക് വേണ്ടി അവർ സഹിച്ച ത്യാഗങ്ങളും ബുദ്ധിമുട്ടുകളും മറന്നു...
എന്റെ പഠനവും ഭക്ഷണവും നല്ല രീതിയിൽ നടത്തിയത് മറന്നു....
എന്നെ സ്നേഹിച്ചത് മറന്നു...
പഠിക്കുമ്പോൾ ഓരോ ക്ലാസ്സിലും പുതിയ പുതിയ കൂട്ടുകാരെ കിട്ടുമ്പോൾ പഴയ സുഹൃത്തുക്കളെ ഞാൻ മറന്നു...
മേശപ്പുറത്തിരുന്നിരുന്ന കേബിളിന്റെ അറ്റത്തു കുരുക്കിയ ഫോൺ പോക്കറ്റിലേക്കു കയറാനായി ചെറുതായപ്പോൾ കാണാപ്പാഠം പഠിച്ചിരുന്ന പല നമ്പറുകളും മറന്നു...
ഇത്ര നാളും വിളിച്ചെഴുന്നേല്പിച്ച അലാറം മറന്നു.... കയ്യിൽ നിന്ന് അഴിച്ചു വെക്കാത്ത വാച്ച് മറന്നു... എഴുത്ത് മറന്നു...
പേന പിടിക്കാൻ മറന്നു....
ഇത്ര നാളും വിളിച്ചെഴുന്നേല്പിച്ച അലാറം മറന്നു.... കയ്യിൽ നിന്ന് അഴിച്ചു വെക്കാത്ത വാച്ച് മറന്നു... എഴുത്ത് മറന്നു...
പേന പിടിക്കാൻ മറന്നു....
ഫോണിലുള്ള കുത്തൽ തോണ്ടലിലേക്ക് മാറിയപ്പോൾ കൂടപ്പിറപ്പുകളോട് വരെ മിണ്ടാൻ മറന്നു....
പെൺ വീട്ടുകാരുടെ പൊന്നിന്റെ മഞ്ഞപ്പും പണത്തിന്റെ കനവും കണ്ടപ്പോൾ പ്രേമിച്ച പെണ്ണിനെ മറന്നു....
കൊച്ചൊന്നായപ്പോൾ അവളുടെ ആത്മഹത്യയും മറന്നു.....
കൊച്ചൊന്നായപ്പോൾ അവളുടെ ആത്മഹത്യയും മറന്നു.....
പാടം നികത്തി വീട് പണിതപ്പോൾ പണ്ട് കിട്ടിയ സുഗന്ധമുള്ള കാറ്റ് മറന്നു.....
വണ്ടി ഒന്ന് വാങ്ങിയപ്പോൾ നടക്കാൻ മറന്നു....
കൂട്ടുകാരെക്കാൾ കൂടുതൽ കാശ് കയ്യിലായപ്പോൾ ചിരിക്കാൻ മറന്നു....
പറയുന്ന വാക്ക് കേൾക്കാൻ ആൾക്കാരുടെ എണ്ണം കൂടിയപ്പോൾ പലരുടെയും പ്രായം മറന്നു...
ഒടുവിൽ മതത്തിന്റെ പേര് പറഞ്ഞു ആളുകളെ കൊല്ലാൻ തുടങ്ങിയപ്പോളും സ്ത്രീയുടെ നഗ്നത ഹരമായി പീഡനത്തിൽ ബിരുദം നേടിയപ്പോളും ഞാൻ മനുഷ്യനാണെന്നും മറന്നു.....
അതെ മറവിയാണെനിക്കിന്ന് മറവി......
മറവികളേറെയുണ്ടിനിയും ഓർക്കാൻ
മറന്നുപോയ മറവികൾ.....
മറന്നുപോയ മറവികൾ.....
മറന്നതെന്തെല്ലാം...... ഓർമ്മയില്ല പക്ഷേ
മറന്നു ഞാൻ ജീവിക്കാനും....
മറന്നു ഞാൻ ജീവിക്കാനും....
ജയ്‌സൺ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക