Slider

ആത്മദു:ഖം

0

അടർന്നുവീഴുന്നൊരാ പ്രാണന്റെനോവാം
ജലകണങ്ങളും വറ്റിവരളവെ
ഒരു മഴമേഘമെങ്കിലുമിതുവഴി
വന്നൂവെങ്കിൽ, കൊതിച്ചിരുന്നുവോനീ
ചെറുപകൽവെട്ടത്തിന്നഭൗമ ഭംഗിയിൽ
നീചമൊരു സൂര്യനായ് താപംപെയ്തു
നിന്റെമഴക്കാലം മറച്ചുവെച്ചുഞാൻ
പിന്തിരിഞ്ഞൊന്നു നോക്കുവാനാവാതെ
സ്വയമെരിഞ്ഞുരുകി നാം വിടവാങ്ങവെ
നിഴൽ നീളുമെന്നിളംമഞ്ഞവെയിലിലും
വിടർന്നുചിരിക്കുവാൻവെമ്പുന്നുവോപൊന്നേ,
തളർന്നുശോഷിച്ചനിൻ മിടിക്കുന്നപൂവുള്ളം.
ദുഖസത്യങ്ങൾതൻശാപങ്ങളേറ്റുവാങ്ങി
നീളുമെൻയാത്രയിതെത്രനാൾ തുടരുമോ
നിന്റെയോർമ്മകളിലൊരു നെയ്തലാമ്പൽ
പൂവായ് വാടി ഞാനും,മൂകമെന്നാരോമലേ...
ലിൻസി അരുൺ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo