Slider

മാഷ്

0
കുട്ടികളുടെയും രക്ഷകർത്താക്കളുടെയും നിർബന്ധത്തിനു വഴങ്ങിയാണ്‌ പുതിയ ഫോൺ വാങ്ങാൻ തീരുമാനിച്ചത്. വാട്ട്സ് ആപ്പ് ഉപയോഗിക്കപ്പെടുത്താനാനുള്ള ഉദ്ദേശത്തോടെയാണ്.
ജനിച്ചു വീഴുന്ന കുട്ടിൾക്കു സഹിതം ഇവയെല്ലാം ഉണ്ടെന്നാ കുട്ട്യോള്
പറയുന്നത്.കുട്ടികളുടെ സംശയങ്ങളൊക്കെ ദൂരികരിക്കുവാൻ അതുവഴി കഴിയും എന്നാണു രക്ഷകർത്താക്കളുടെ ഭാഷ്യം.
ഇതുവരെ ഉപയോഗിച്ചിരുന്ന ഫോൺ ഇപ്പോഴത്തെ സാഹചര്യത്തിൽ ഉപകാര പ്രദമായിരുന്നു എന്നത് സത്യം. ഇതൊക്കെ കുട്ട്യോൾക്കു പറഞ്ഞാൽ മനസ്സിലാകുമോ (110ടോർച്ചു ഫോൺ,അക്രമകാരിയായ പട്ടികളെ എറിയാം) എന്തായാലും കാശു നോക്കിയില്ല പുതിയ ഫോൺ വാങ്ങി കുത്തണ ഫോൺ(ടച്ച് ഫോൺ).
അമ്മുവിനായിരുന്നു കൂടുതൽ നിർബന്ധം മാഷ് ഫോൺ വാങ്ങിയേ പറ്റൂന്ന്.
അമ്മു പറഞ്ഞാൽ മറിച്ചൊന്നും പറയാൻ കഴിയില്ല. അത്രത്തോളം ഈ മാഷിനെ സ്നേഹിക്കുന്നുണ്ട്, തിരിച്ചും.
എന്നെ നിങ്ങൾക്ക് പരിചയപ്പെടുത്തിയില്ലലോ ? എന്റെ പേര് രഘു, കുട്ട്യോള് എന്നെ രഘു മാഷേ എന്ന് വിളിക്കും.ഒരു നാട്ടുമ്പുറം സ്കൂളിലെ മലയാളം അദ്ധ്യാപകനാണ്.' അമ്മ ഈ സ്കൂളിലെ അദ്ധ്യാപികയായിരുന്നു.
രണ്ടു വർഷം മുന്നെ മരണപ്പെട്ടു. നല്ല അദ്ധ്യാപികക്കുള്ള പുരസ്‌കാരം അമ്മയെ തേടി എത്തിയിട്ടുണ്ട്.' അമ്മയാണ്‌ ജീവിതത്തിലെ മുന്നോട്ടുള്ള വഴികാട്ടി.
'അമ്മ വിവാഹം ചെയ്‌തിട്ടില്ല. അപ്പോൾ പിന്നെ എങ്ങനെയാണ് ഞാനെന്ന് സംശയമുണ്ടാകാം. അനാഥാലയത്തിലെ വരാന്തയിൽ പുറത്തേയ്ക്കുള്ള കാഴ്ചകൾ നോക്കിയിരുന്ന ആ അഞ്ചു വയസ്സുകാരൻ ആദ്യമായി അമ്മയുടെ മുഖം കാണുന്നത് അവിടെ വെച്ചാണ്.അവിടെനിന്നും 'അമ്മ എന്നെ മോനെയെന്നു വിളിച്ചു ഞാൻ അമ്മേ എന്നും. പുസ്‌തകങ്ങളായിരുന്നു അമ്മയ്‌ക്കേറെ ഇഷ്ടം. അമ്മയുടെ പാത തന്നെ ആയിരുന്നു ഞാനും പിന്തുടർന്നത്. പുസ്തകങ്ങളായി എന്റെയും സുഹൃത്തുക്കൾ..
അമ്മയുടെ മരണ ശേഷം ഒറ്റപ്പെടലിന്റെ വക്കിലേക്ക് പോയിരുന്ന ഞാൻ
തിരികെ വന്നത് അദ്ധ്യാപനത്തിലൂടെ ആയിരുന്നു. കുട്ടികൾക്കിടയിൽ ഞാനൊരു കുട്ടിയായി മാറി. അവർക്ക് കഥകൾ പറഞ്ഞു കൊടുത്തും കവിതകൾ ചൊല്ലിക്കേൾപ്പിച്ചും.
എന്റെ അദ്ധ്യാപനമാർഗം സുഗമമായി മുന്നോട്ടുപോയി. എല്ലാവർക്കും പ്രിയപ്പെട്ട മാഷായി.
പുതിയ സാങ്കേതിക വിദ്യയെക്കുറിച്ചു വലിയ ഗ്രാഹ്യം ഒന്നുമില്ല.അമ്മു ആയിരുന്നു എന്റെ അദ്ധ്യാപിക. കുട്ടിയാണെങ്കിലും പുതിയ സാങ്കേതിക വിദ്യയെകുറിച്ചൊക്കെ നല്ല അറിവാണ്. പറഞ്ഞു തന്നതൊക്കെ കുറച്ചൊക്കെ മനപ്പാഠമാക്കി. വീടെത്തിയാൽ മുഴുവൻ സമയവും ഫോണിന്റെ
അന്തരങ്ങളിലേയ്‌ക്ക്‌ ഇറങ്ങി ചെന്ന് കാര്യങ്ങൾമനസ്സിലാക്കുകയാണ് ഇപ്പോഴത്തെ ദിനചര്യ. കുറച്ചൊക്കെ പഠിച്ചെടുത്തു.
കുത്തലാണ് വളരെ പ്രശ്നം.
വാട്ട്സ് ആപ്പ് ഓപ്പൺ ആയതു മുതൽ
ഫോണിൽ ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ടീച്ചർ മാർക്ക് ഒരു ഗ്രൂപ്പ്‌, കുട്ടികൾക്ക് ഒരു ഗ്രൂപ്പ്, രക്ഷകർത്താകൾക്കു മറു ഗ്രൂപ്പ്,ഗ്രൂപ്പോടു ഗ്രൂപ്പ്,കുട്ടികളെപ്പോലെ ഞാൻ എല്ലാം ആസ്വദിച്ചു.ആയിടക്കാണ് നാട്ടിലെ വാനരന്മാർ എന്റെ നമ്പർ ചോദിച്ചത്.അവർക്കുമുണ്ട് ഒരു ഗ്രൂപ്പ്.
"മാഷേ സംശങ്ങളുണ്ടെങ്കിൽ ചോദിക്കാലോ"
അവരുടെ ആവശ്യം ന്യായമായതുകൊണ്ട് അവർക്കും കൊടുത്തു നമ്പർ.
പുസ്തകം കിട്ടിയാൽ മുഴുവനും വിഴുങ്ങുന്ന ഞാനിപ്പോൾ ഫോണിൽ കുത്തിയിരുപ്പായി. ഓരോ ഗ്രൂപ്പിലും ഓരോ വിഷയങ്ങളാണ് ചർച്ചാ. ആയിടയ്‌ക്കാണ്‌ അമ്മു എന്നെ പരിചയപ്പെടുത്തികൊണ്ടു അവരുടെ ഫാമിലി ഗ്രൂപ്പിലേയ്‌ക്ക് ആഡ്‌ ചെയ്‌തത്.
മനസ്സിനൊരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്‌. ആരുമില്ലാത്ത എനിക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ.
അമ്മു എന്റെ കൂടപ്പിറപ്പാണ്.ഒരുദിവസം പോലും ഞങ്ങൾക്കു കാണാതിരിക്കാൻ
കഴിയില്ല.ഹൃദയം ബന്ധം കൊണ്ട് നമ്മൾ അത്രയ്‌ക്ക്‌ അടുത്തിരുന്നു...
എല്ലാവരെയും പരിചയപ്പെടണം മനസ്സിൽ ആഗ്രഹമുണ്ട്. സംസാരം ആസ്വദിക്കും
പക്ഷെ ഒന്നും പ്രതികരിക്കാൻ നില്‌ക്കാറില്ല.
ചെറുപ്പം മുതലെ അമ്മയും പുസ്തകങ്ങളും മാത്രമായിരുന്നല്ലൊ കൂട്ട്.അതുകൊണ്ടാകാം!
ക്ലാസ്സിൽ വരുമ്പോഴെ അമ്മുവിന് പരാതിയാണ്‌.മുഖവും വീർപ്പിച്ചിരിക്കും. മാഷ് ഗ്രൂപ്പിൽ ഒന്നും മിണ്ടില്ലാന്നും പറഞ്ഞു. ഇന്ന് എന്തായാലും എന്റെ സാന്നിദ്ധ്യം എല്ലാഗ്രൂപ്പുകളിലും അറിയിക്കുവാൻ തന്നെ തീരുമാനിച്ചു.കുട്ടികൾക്ക് വിജ്ഞാന പ്രദമായ വീഡിയോ സെലക്ട് ചെയ്‌തു.
ഏതോ ഗ്രൂപ്പിൽ നിന്നും വന്നതാണ്.
ഒരു ഡേ എത്ര വീഡിയോസ്സാണ് വരുന്നത്‌.
കുറച്ചൊക്കെ നോക്കും. അതിൽ ഇഷ്ടപെട്ടതായിരുന്നു ഈ വീഡിയോ.
എങ്ങനെയെക്കയോ കുത്തി ഒപ്പിച്ചു. എല്ലാ ഗ്രൂപ്പിലേയ്ക്കും മാർക്ക് ചെയ്‌തു സെൻറ് ചെയ്‌തു. അങ്ങനെ ആദ്യമായി എന്റെ ഫോണിൽ നിന്നും ഗ്രൂപ്പുകളിലേയ്‌ക്ക്‌
മെസ്സേജ് പോയിരുന്നു.അമ്മുവിന്
സന്തോഷമാകും.കുട്ടി ഒരുപാട് അവശ്യപ്പെട്ടതല്ലേ. ഉറക്കം കണ്ണുകളിൽ പിടിമുറുക്കാൻ തുടങ്ങിയിരുന്നു.....
അലാറം വിളിച്ചുണർത്താൻ തുടങ്ങി.
ഫോൺ കൈകൊണ്ടു എത്തിപിടിച്ചു.നെറ്റ് ഓൺ ചെയ്‌തു. ഗ്രൂപ്പുകളിലെ പ്രതികരണം അറിയാനുള്ള ആകാംക്ഷയായിരുന്നു മനസ്സുനിറയെ. ഫോണിന് എന്തോ തകരാറ് സംഭവിച്ചിരിക്കുന്നു.വാനരൻ മാരുടെ ഗ്രൂപ്പൊഴിച്ചു ബാക്കി എല്ലാം ഗ്രൂപ്പിൽ നിന്നും റിമൂവ്ഡ് എന്ന് കാണിക്കുന്നു. അമ്മുവിന്റെ കൈയിൽ കൊടുത്തു ശരിയാക്കാം.ആവശ്യമില്ലാത്തിടത്തു കുത്തിയിട്ടുണ്ടാകും. സ്വയം ആശ്വസിച്ചു അടുക്കളയിലേയ്ക്ക് കയറി.
സ്കൂളിലേയ്ക്കു പോകുവാൻ തയ്യാറായി.
തന്റെ പൊട്ട കണ്ണട കണ്ണിലേയ്‌ക്ക്‌ വെച്ചു.
സ്കൂൾ ലക്ഷ്യമാക്കി നടന്നു.ഒരു ബൈക്ക് വാങ്ങാൻ അമ്മു എപ്പോഴും പറയും. പക്ഷേ പ്രകൃതിയുടെ ഭംഗി ആസ്വദിച്ചു നടന്നുപോകുന്നതിന്റെ സുഖം കിട്ടില്ലലോ. പതിനഞ്ചു മിനിറ്റു നടക്കണം.സ്കൂൾ വരാന്തയിൽ ഒരുപാട് ആൾക്കാർ കൂട്ടംകൂടി നില്‌ക്കുന്നു. PTA മീറ്റിങ് വല്ലതുമുണ്ടോ ഇന്ന്. ലക്ഷ്മി മോളുടെ അച്ഛൻ എന്നെ ലക്ഷ്യമാക്കി നടന്നു വരുന്നുണ്ട്.
"എന്താണ്." മുഴുവനായി ചോദിക്കുവാൻ കഴിഞ്ഞിരുന്നില്ല ആദ്യ അടി എന്റെ ചെവിട്ടത്ത്‌ നോക്കി അദ്ദേഹം അടിച്ചിരുന്നു.
ചുണ്ടുപൊത്തു ചോര ഒലിക്കാൻ തുടങ്ങി...
കണ്ണാടി ഊരി തെറിച്ചു പോയിരുന്നു.....
എന്താണ് ഇവിടെ സംഭവിക്കുന്നത് ഒരു നിശ്ചയവുമില്ല....
തറയിൽ നിന്നും കണ്ണട തപ്പിയെടുത്ത്‌ കണ്ണിലേയ്ക്ക്‌ വെച്ചു...
ചില്ലുകൾ പൊട്ടിയിരുന്നു.....
പ്യൂൺ വന്നു അയാളെ പിടിച്ചു
മാറ്റികൊണ്ടു പോയി. അമ്മു ഇതെല്ലാം
കാണുന്നുണ്ടായിരുന്നു. ഞാൻ കണ്ടു എന്ന് മനസ്സിലാക്കിയ അമ്മു അമ്മയുടെ സാരിത്തുമ്പിലേയ്‌ക്ക്‌ ഓടി ഒളിച്ചു.ഈ കുട്ടിക്ക് എന്താ പറ്റിയെ.
പ്യൂൺ എന്നെ സ്റ്റാഫ് റൂമിലേയ്ക്ക് കൂട്ടി കൊണ്ടുപോയി.
"മാഷ് എന്ത് പണിയാ കാണിച്ചത്."
"ഞാൻ എന്ത് ചെയ്‌തെന്ന ഈ പറയുന്നത്."
"മാഷ് ഇന്നലെ എന്ത് വീഡിയോയാണ് ഗ്രൂപ്പുകളിലേയ്‌ക്ക്‌ അയച്ചു കൊടുത്തത്."
പ്യൂൺ ആ വീഡിയോ എന്റെ മുന്നിൽ പ്രദർശിപ്പിച്ചു .......
ഈശ്വരന്മാരേ...മുഴുവനായി ശബ്ദം പുറത്തേയ്ക്കു വരുന്നുണ്ടായിരുന്നില്ല..
ഭൂമി എനിക്കു മുന്നിൽ ചുറ്റുന്നു......
കാഴ്ചകൾ മങ്ങുന്ന പോലെ...
കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു
കൈകാലുകൾ വിറയ്ക്കുന്നുണ്ട്...
നെഞ്ചു പൊട്ടും വേദനയോടെ ബെഞ്ചിലേയ്ക്ക് തളർന്നുവീണു.......
അപ്പോൾ അമ്മു എന്നെ കണ്ട് ഭയന്നാണോ
അമ്മയുടെ സാരിത്തുമ്പിലേയ്‌ക്ക് ഒളിച്ചത്......
അവൾ തീരെ കുട്ടിയല്ലേ ,ഞാൻ അയച്ച ചിത്രം കുട്ടി കണ്ടിട്ടുണ്ടാകും...അയ്യോ... ആലോചിക്കാൻ കൂടി വയ്യ... മോളെ ഈ മാഷിനോട് പൊറുക്കേണമേ.കുട്ട്യോള് എല്ലാവരും എന്നെ വെറുക്കുമല്ലോ.....
അമ്മുവെ മാഷ് പറഞ്ഞതല്ലേ
ഇതൊന്നും മാഷിനു ചേരില്ലാന്നു.....
പോക്കറ്റിൽ കിടന്നിരുന്ന ഫോൺ വിറയാർന്ന കൈയോടെ പുറത്തേയ്ക്കെടുത്തു....
"നശിച്ച ഫോൺ"പൊട്ടിക്കരഞ്ഞു കൊണ്ട് ഭിത്തിയിലേയ്‌ക്ക് ഒരേറ്.‌ചിന്നി ചിതറി....
ഈ ലോകത്തോട് എന്റെ നിരപരാധിത്വം എങ്ങനെ വിളിച്ചു പറയും....
ആര് വിശ്വസിക്കും....
അമ്മയുടെ പേരുകൂടി ഈ
നശിച്ച മകൻ കാരണം ഇല്ലാതായി...
"അമ്മേ മാപ്പ്"
പുറത്തു പോലീസ് വാഹനത്തിന്റെ ശബ്ദം കാതുകളിൽ മരണ മണിയുടെ ഒച്ചപോലെ അലയടിക്കുന്നുണ്ട്.വിലങ്ങു വെച്ച് പോലീസ് പുറത്തേയ്ക്കു കൊണ്ടുപോകുമ്പോൾ അമ്മുവിന്റെ കലങ്ങിയ കണ്ണുകൾ ഞാൻ ശ്രദ്ധിച്ചു....മാഷിനോടുള്ള ദേഷ്യവും അമർഷവും ഉള്ളിലെ ഭയവും ആ കണ്ണുകളിലൂടെ വായിച്ചെടുക്കുവാൻ സാധിക്കുന്നുണ്ട്.
"മോളെ മാഷ് അറിഞ്ഞുകൊണ്ടല്ല....അറിവില്ലായ്മ
കൊണ്ട് സംഭവിച്ചുപോയതാ...."വിളിച്ചു പറയുന്നുണ്ടെങ്കിലും നാവുകുഴയുന്ന
ശബ്ദമേ പുറത്തേയ്ക്കു വന്നുള്ളൂ.....
പുറത്തു നിന്നും ആരൊക്കെയോ ആക്രോശിക്കുന്നുണ്ട് ,ആ കാമഭ്രാന്തനെ
ഞങ്ങൾക്ക് വിട്ടു തരൂ......" നോട്ടം കൊണ്ടുപോലും ആരെയും ഇതുവരെ വേദനിപ്പിച്ചിട്ടില്ലാ."എന്നിട്ടും ദൈവമേ
എന്നോടെന്തിനീ ക്രൂരത.......
പത്രക്കാർ മുന്നിൽ നിന്ന് ചിത്രങ്ങൾ
പകർത്തുവാൻ ശ്രമം നടത്തുന്നുണ്ട്....
നാളത്തെ പത്രത്തിലെ പ്രധാന വാർത്ത.
അശ്ലീല വീഡിയോ ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ.....
ഇനി മുന്നിലോട്ട് ഞാനില്ല...
ആത്മഹത്യ മുന്നിൽ വന്നു മാടി വിളിക്കുന്നുണ്ട് വരൂ മാഷേ വരൂ...
ഇനി എന്തിന് ജീവിച്ചിരിക്കണം... സ്നേഹിച്ചവർ തന്നെ വിശ്വസിക്കാതെ കല്ലെറിയുന്നു...,ഇനി ആരുണ്ട് കൂടെ? പരിഹാസ കഥാപാത്രമായി ജീവിക്കണോ?ചിന്തിക്കു മാഷേ......
ശരീരത്തെ ഭൂമിയിലേക്ക് ഇറക്കിവെച്ച് ആത്മാവിനു മോചനം നൽകൂ....
വരൂ മാഷേ വരൂ....
മരണത്തിലേയ്ക്ക് വരൂ.....
അതിന് ശേഷം അദ്ധ്യാപകനെ ആരും
ആ ഗ്രാമത്തിൽ കണ്ടിട്ടില്ല.
കാലങ്ങൾ കടന്നുപോയി മാഷിനെ എല്ലാവരും മറന്നു....
നിങ്ങൾക്ക് കാണണോ മാഷിനെ?
എന്നോടൊപ്പം വരൂ .....
തിരക്കുള്ള പാതയിലൂടെ ഒരു മനുഷ്യൻ
പിറു പിറുത്തു കൊണ്ട് നടന്നു
പോകുന്നത് കാണുന്നുണ്ടോ.ആ മനുഷ്യനാണ് നമ്മുടെ രഘു മാഷ്.സ്വബോധം നഷ്ടമായ മനുഷ്യന്റെ ചുണ്ടിൽ നിന്നും ഇപ്പോഴും പുറത്തു വരുന്ന ചെറു ശബ്ദം കേൾക്കാം......
"അമ്മുവേ മാഷ് അറിഞ്ഞു കൊണ്ട് തെറ്റൊന്നും ചെയ്‌തിട്ടില്ല കേട്ടോ."
മരണം പോലും മാഷിനെ തോല്പ്പിച്ചു..
നന്ദി ...
ശരൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo