Slider

പ്രവാസം

0

പ്രയാസത്തിന്റേയും, വിരഹത്തിന്റെയും, വേർപാടിന്റെയും കഥകൾ
മാത്രമേ പ്രവാസ ലോകത്തിൽ നിന്നും
കേൾക്കാറുള്ളൂ........
എന്നാലും എനിക്ക് എന്റെ പ്രവാസം ഇഷ്ടമാണ്.....
12 വർഷങ്ങൾക്ക് മുമ്പ് ബന്ധങ്ങൾ പറിച്ചെടുത്ത്
അച്ഛനെ കെട്ടിപിടിച്ച് കരഞ്ഞ് 1 മാസo മാത്രമേ ഞാൻ അവിടെ നിൽക്കു... എന്ന് പറഞ്ഞ ആ തൊട്ടാവാടിയിൽ നിന്ന് പക്വതയുള്ള ഒരു കുടുംബിനിയാക്കിയത് എന്റെ പ്രവാസ ജീവതമാണ്......
ബന്ധങ്ങളുടെ മൂല്യവും ദൃഢതയും അറിഞ്ഞത് ഞാൻ എന്റെ പ്രവാസത്തിൽ നിന്നുമാണ്......
ഇവിടെ ഇൻഡ്യയെന്നോ, പാക്കിസ്ഥാൻ എന്നോ ചേരിതിരിവില്ല....... ഇവിടെ വന്ന നാളുകളിൽ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഒരു പാക്കിസ്ഥാനി കുടുംബമായിരുന്നു.....
അടുക്കളയിൽ കയറാൻ പറ്റാത്ത പല അവസരങ്ങളിലും... ഭക്ഷണം ഉണ്ടാക്കി തന്ന് തെറ്റില്ലാത്ത രീതിയൽ ഹിന്ദി സംസാരിക്കാൻ പഠിപ്പിച്ച ഒരു ഉമ്മയേയും, മോളെയും കൃതജ്ഞതയോടെ ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു '....
ഒരേ അവസരത്തിൽ, ഭർത്താവാകാനും,,
അച്ഛനാകാനും, അമ്മയാകാനും, കഴിയുന്ന ത് ഒരു പക്ഷേ പ്രവാസി ഭർത്താക്കന്മാർക്കായിരിക്കും.... ആ സ്നേഹം,
സുരക്ഷിതത്വം ഒക്കെ അനുഭവിക്കണമെങ്കിൽ.പ്രവാസി ഭാര്യമാരാകണം......
സ്വന്തം നാട്ടുകാർ.... അയൽ ജില്ല ,2 അറ്റത്തുള്ള ജില്ലക്കാർ അങ്ങനെ നീളുന്ന സ്നേഹ ബന്ധത്തിന്റെ നൂലിഴകൾ....
ഒരു പക്ഷേ ചാരിറ്റികൾക്ക് ഏറ്റവും കൂടുതൽ സഹായമെത്തിക്കുന്നത് പ്രവാസികൾ ആയിരിക്കണം. ആ നല്ല മനസ്സും പ്രവാസത്തിന്റെ സംഭാവനയാണ്......
നാട്ടിൽ വിളിക്കുമ്പോൾ പ്രിയപ്പെട്ടവരുടെ ശബ്ദം കേൾക്കുമ്പോൾ ഉണ്ടാകുന്ന ആ ആശ്വാസം ഒരു പ്രവാസിക്ക് മാത്രമേ അനുഭവിക്കാൻ പറ്റൂ....
ചിങ്ങം പിറന്നാൽ പിന്നെ ഇവിടെ അടുത്ത വിഷുക്കാലം വരെ ഓണമാണ്.... അതു കഴിഞ്ഞാൽ വിഷു ആഘോഷവും......
സന്തോഷ പ്രദമാണ് ഈ പ്രവാസം.....
കഴിക്കുന്തോറും രുചി കൂടുന്ന കുബുസ്സ് എന്റെ പ്രവാസത്തിന്റെ സംഭാവനയാണ്....
നാട്ടിൽ പോകാൻ നേരം വാങ്ങിക്കൂട്ടിയ സാധനങ്ങൾ തൃപ്തിവരാതെ ... അടുക്കി പെറുക്കി വയ്ക്കുന്ന സംതൃപ്തി ഒരു പ്രവാസി യിൽ മാത്രമേ കാണാൻ കഴിയൂ......
തിരിച്ചുപോരാൻ നേരം കണ്ണീരോടെ സ്നേഹകടലിന്റ്-ആ യാത്ര അയപ്പ്....
അതും അനുഭവിക്കാൻ പ്രവാസികൾക്കേ പറ്റൂ...
ഇന്ന് ഞാൻ ഇഷ്ട പെടുന്ന ഈ ഓൺ ലൈൻ സൗഹൃദം അതും പ്രവാസത്തിന്റെ സംഭാവനയാണ്...
എല്ലാ രാജ്യക്കാരും, എല്ലാ ദേശക്കാരും ഒരു കുടക്കീഴിൽ .... ഇണങ്ങും തോറും ഇഷ്ടം കൂട്ടുന്ന ലോകം അതാണ് ഞാൻ കണ്ട പ്രവാസം.....
#Padmini Narayanan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo