Slider

തീവണ്ടി

0
തിളച്ചവെയിലിന്റെ
ഉള്ളുവേവിക്കുന്ന ചൂടിലും
പിഴിഞ്ഞുതോരാത്ത
പേമാരിപ്പെയ്ത്തിലും
കട്ടിത്തൊലിക്ക്പിറകിലെ
തടിച്ച ദശയ്ക്കുള്ളിലെ
ഉറച്ച അസ്ഥിയുടെ
കനത്ത തടവറയിലെ
മജ്ജയെകോച്ചി വിറപ്പിക്കും
ശീതക്കാറ്റിലും തളരാതെ
ഭീതിയുടെ ചോരച്ചുവപ്പില്‍
നീലയുടെസുഖ സാന്ദ്രതയില്‍
വകതിരിച്ചറിയാത്ത പല
വര്‍ണ്ണഭേദങ്ങളുടെ
ഇരിമ്പു പെട്ടിയില്‍
തിട്ടപ്പെടുത്താത്ത
വൃദ്ധച്ചൊരുക്കിറ്റും
തുരുമ്പിന്റെ നാറ്റവും
മാറാടിപ്പുളയുന്ന
ഉരുക്ക്പാളങ്ങളില്‍
രമിച്ചുമതിവരാതലറിക്കരയുന്ന
ശതകോടി ചക്രങ്ങളില്‍
ഉരുക്കുരഞ്ഞുയരുന്ന
ചവര്‍ക്കുന്ന പുകയില്‍
ചിന്തയുടെ ചൂടില്‍
ഉഷ്ണിച്ചു വിയര്‍ത്തവര്‍
നഷ്ടങ്ങളുടെ നിര്‍വ്വികാരതയില്‍
നരകിച്ചു പാതിമരിച്ചവര്‍
പുതിയ ഭൂമിയുംപുതിയ ആകാശവും
പുതുതായോത്തിരി
വെറുതെമോഹിച്ചവര്‍
ജീവിതമധുരത്തുടക്കങ്ങള്‍
മധുചിന്തിഅധരം തുടുത്തവര്‍
ജനനവും മരണവും കണ്ട
ജീവിതസായന്തനങ്ങളില്‍
ഇനിയെന്തെന്നറിയാത്തവര്‍
അണിനേംപെണ്ണിനേം
നപുംസകങ്ങളേം
പാമരന്‍പണ്ഡിതന്‍
ധനാഢ്യന്‍ ദരിദ്രന്‍
ഹിന്ദുവും ഇസ്ലാമും
ക്രിസ്ത്യനും പാര്സിയും
സിഖും ജൈനനും
ആരെയും തിരിയാതെ
കുത്തിനിറച്ച്
കൂകിപ്പാഞ്ഞു നടന്നു
കയറ്റിയിറക്കുന്നു
ഉറങ്ങാതോരിക്കലും
ലോകമുറങ്ങുമ്പോഴും
ഭാരതത്തിന്റെ തീവണ്ടി
---------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo