ജീവിതം:
പാത്രത്തിനൊത്തു രൂപം
മാറുന്ന ജലം പോലെ
ജന്മം:
സുകൃത പുണ്യങ്ങളാൽ വിത്തിറക്കി
മഴക്കാലമിന്നലായ് ഭൂമിയിലാഴ്ന്നത്
ബാല്യം:
കൈ കുമ്പിളിൽ പൊതിഞ്ഞ്
മാറേടടുക്കി ചൂടും ചൂരും തന്ന്
തൂവലുപോലെ
സ്വപ്നങ്ങളിലേക്കാനയിച്ചത്
യൗവ്വനം:
നാട്ടറിവിെൻറ കളരികളും
പ്രണയവും കാമവുംപകർന്ന്
കനലായ് എരിച്ചതും
സൂര്യനായ് തെളിഞ്ഞതും
വാർദ്ധക്യം:
എടുക്കാനായുമ്പോൾ വീണുടയുന്നത്
കാളീയെൻ്റ ശിരസു പോലെ
ഉയരുന്ന മനസ്സുളളത്
മരണം:
ആശിക്കുന്നവർക്കു കിട്ടാത്ത നിധിപോലെ
കൂട്ടിവെക്കുന്നവർക്കു മേലേ
എപ്പോഴും ചാടി വീണു കൊണ്ടേയിരിക്കും
തികച്ചും അവിചാരിതമായി....
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക