Slider

ഉണ്ണിയുടെ അമ്മ

0

ഒരു നേരമുണ്ണുവാൻ വയറു നിറക്കുവാൻ
ഏറെ കൊതിച്ചൊരാ കൊച്ചു നാളിൽ
അയലത്തെ വീട്ടിലെ പാത്രം കഴുകി -
യെന്നമ്മയെൻ വയറിൻ വിശപ്പ് കുറച്ചിരുന്നു.
അച്ഛൻ വരുന്ന തും കാത്തു ഞാനെന്നുടെ
കൊച്ചു കുടിലിന്റെയുമ്മറത്ത്,
മങ്ങിയ എണ്ണ വിളക്കിൻ വെളിച്ചത്തിൽ
ഏറെ പ്രതീക്ഷയിൽ കാത്തിരിക്കും'
കാണാമെനിക്കങ്ങു ദൂരെ നിന്നച്ഛന്റെ
കൈയിലെ ചൂട്ടിൻ പ്രകാശ വട്ടം,
അടുത്തടുത്തെത്തവേ ഞാനറിയുന്നിതാ
ഇന്നുമെന്നച്ഛൻ പതിവിൽ പടി .
കാലുകൾ രണ്ടും നിലത്തുറപ്പീലയാ -
ദേഹം വളഞ്ഞുപുളഞ്ഞിടുന്നു.
അച്ഛന്റെ വാക്കു കുഴിഞ്ഞിടുന്നു
ഉമ്മറപ്പടിയിലോ ചാഞ്ഞിടുന്നു.
അമ്മയെ തല്ലുവാൻ അമ്മെ ചവിട്ടുവാൻ
തെല്ലു മേ അച്ഛനു ക്ഷീണമില്ല.
ഒന്നു ഞാനറിയുന്നു അമ്മ തൻ പേടിയാ -
കണ്ണുകൾ രണ്ടിലും കണ്ടിടുന്നു.
ചോരുന്ന കണ്ണുമായ് നില്ക്കുന്ന അമ്മയോ
ചാരത്തു ചേർത്തു നിറുത്തി യെന്നെ
നെറുക തലോടിയെൻ ചെവിയിലായ് മന്ത്രിക്കും.
" തോന്നരുതൊട്ടുമേ വിദ്വേഷമാരോടും
പഠിച്ചു വളർന്നു നീ മുന്നേറണം
അച്ഛന്റെ രീതിയിൽ പോയിടൊല്ലെ,
ചിട്ടയിൽ ജീവിച്ചു നീങ്ങി ടേണo
ഒന്നു നീയോർക്കണം മദ്യം വിപത്താണ്
നാടിനു നാശത്തിൻ ഹേതുവാണ് "


ഉണ്ണിയുടെ അമ്മ - (കവിത) - അക്സീന സേവ്യർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo