Showing posts with label അക്സീനസേവ്യർ. Show all posts
Showing posts with label അക്സീനസേവ്യർ. Show all posts

സ്ത്രീ ജന്മം (കവിത)


ഉച്ചത്തിൽ ചിരിക്കുന്നോ പെണ്ണല്ലയോ നീ
കരയുവാൻ മാത്രമായെന്നും വിധിച്ചവൾ
ഉമ്മറത്തെത്തി തൻവാക്കുകൾ ചൊല്ലുവാൻ
ഒട്ടുമേ സമ്മതം കിട്ടിയിട്ടില്ലാത്തവൾ.
അടുക്കള സാമ്രാജ്യ രാജ്ഞിയായ് വാണിടാൻ
കരിയിലും പുകയിലും മുങ്ങിനിന്നീടുവാൻ
ജന്മമെടുത്തതോ സ്ത്രീയെന്ന പേരിലായ്
പതി ,തന്റെ വീട്ടിലോ നീയെന്റെ ഭാര്യ യാ -
ണെന്റെ കാല് കീഴിലായ് എന്നും കിടക്കേണ്ടോൾ
വാ തുറക്കേണ്ട നീ ശബ്ദിക്കയും വേണ്ട
കണ്ണിന്റെ മുമ്പിലോ വന്നു കൂടൊല്ലു നീ
എന്തൊക്കെയായാലും കണ്ടു കൂടെങ്കിലും
രാത്രി തൻ യാമത്തിൽ തേടി വന്നീടുമേ
പുരുഷനാണെ ന്തിലും മേൽകൈയുള്ളവൻ
എന്തിലുമേതിലും ആ മുദ്ര ചാർത്തുന്നു


By: 
Akseena Xavier Xavier

ഉണ്ണിയുടെ അമ്മ


ഒരു നേരമുണ്ണുവാൻ വയറു നിറക്കുവാൻ
ഏറെ കൊതിച്ചൊരാ കൊച്ചു നാളിൽ
അയലത്തെ വീട്ടിലെ പാത്രം കഴുകി -
യെന്നമ്മയെൻ വയറിൻ വിശപ്പ് കുറച്ചിരുന്നു.
അച്ഛൻ വരുന്ന തും കാത്തു ഞാനെന്നുടെ
കൊച്ചു കുടിലിന്റെയുമ്മറത്ത്,
മങ്ങിയ എണ്ണ വിളക്കിൻ വെളിച്ചത്തിൽ
ഏറെ പ്രതീക്ഷയിൽ കാത്തിരിക്കും'
കാണാമെനിക്കങ്ങു ദൂരെ നിന്നച്ഛന്റെ
കൈയിലെ ചൂട്ടിൻ പ്രകാശ വട്ടം,
അടുത്തടുത്തെത്തവേ ഞാനറിയുന്നിതാ
ഇന്നുമെന്നച്ഛൻ പതിവിൽ പടി .
കാലുകൾ രണ്ടും നിലത്തുറപ്പീലയാ -
ദേഹം വളഞ്ഞുപുളഞ്ഞിടുന്നു.
അച്ഛന്റെ വാക്കു കുഴിഞ്ഞിടുന്നു
ഉമ്മറപ്പടിയിലോ ചാഞ്ഞിടുന്നു.
അമ്മയെ തല്ലുവാൻ അമ്മെ ചവിട്ടുവാൻ
തെല്ലു മേ അച്ഛനു ക്ഷീണമില്ല.
ഒന്നു ഞാനറിയുന്നു അമ്മ തൻ പേടിയാ -
കണ്ണുകൾ രണ്ടിലും കണ്ടിടുന്നു.
ചോരുന്ന കണ്ണുമായ് നില്ക്കുന്ന അമ്മയോ
ചാരത്തു ചേർത്തു നിറുത്തി യെന്നെ
നെറുക തലോടിയെൻ ചെവിയിലായ് മന്ത്രിക്കും.
" തോന്നരുതൊട്ടുമേ വിദ്വേഷമാരോടും
പഠിച്ചു വളർന്നു നീ മുന്നേറണം
അച്ഛന്റെ രീതിയിൽ പോയിടൊല്ലെ,
ചിട്ടയിൽ ജീവിച്ചു നീങ്ങി ടേണo
ഒന്നു നീയോർക്കണം മദ്യം വിപത്താണ്
നാടിനു നാശത്തിൻ ഹേതുവാണ് "


ഉണ്ണിയുടെ അമ്മ - (കവിത) - അക്സീന സേവ്യർ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo