നിലാവിന്റെ നേര്‍ത്ത സംഗീതത്തിൽ നിഴലുകൾ കഥപറയുമ്പോൾ ഒരുനിശാശലഭമായിപറക്കുകയായിരുന്നു, അവൾ.
യാത്രയുടെ ഏതോ മുഹൂര്‍ത്തത്തിൽ, ആലസ്യത്തോടെ കണ്ണുകൾ തുറക്കുമ്പോൾ, കിടക്കയിൽ തന്റെശരീരംകാണാതെ അവൾ പരിഭ്രമിച്ചു.
‘’ പേടിക്കണ്ടാ, നിന്റെ സുന്ദര ശരീരം ഈ സെല്‍ഫോൺ മെമ്മറിയിൽ ഭദ്രമായുണ്ട്’‘
കാമുകന്‍ അവളെ ചുംബിച്ചാശ്വസിപ്പിച്ചു.
സര്‍വതുംമറന്ന് , കാമുകനോടൊപ്പം പ്രണയംപങ്കുവയ്ക്കുന്ന തന്റെ സുന്ദരനഗ്നശരീരം അവന്റെ സെല്‍ഫോൺസ്ക്രീനിൽ കണ്ടപ്പോഴാണ് അവള്‍ക്കാശ്വാസമായത്.
പ്രണയതീക്ഷ്ണതയിൽ രതിയുടെശല്‍ക്കങ്ങൾപൊതിഞ്ഞ് സ്വന്തം ശരീരത്തിന്റെഅഴകളവുകളിൽ, അവന്റെ സെല്‍ഫോൺ സ്ക്രീനിൽ അവൾ സ്വയം പ്രതിഷ്ഠിതയായി.
ഒപ്പം , സ്നേഹത്തിന്റെ ഊഷ്മാവിൽ ഉരുകിയൊലിക്കുന്ന തങ്ങളുടെസ്വകാര്യനിമിഷങ്ങളുടെ ചലനചിത്രങ്ങളിൽ കൈയൊപ്പ് ചാർത്തി ഒരുസമ്മാനവും..
മൊബൈൽ ടവറുകളിൽനിന്നു ചോര്‍ന്നൊലിക്കുന്നനീലനിറമുള്ള പ്രണയഭോഗാസക്തികളിലൂടെ താനൊരു ‘ ഹോട്ട് പീസ്’ആയി;
നഗരഗന്ധങ്ങളിലലിഞ്ഞുകൊണ്ടിരിക്കുകയാണെന്നറിയുമ്പോൾ; ഹൃദയത്തിന്റെ അഗാധതകളിലെവിടെയോ , കഴുത്തുഞെരിക്കപ്പെട്ട പ്രണയത്തിന്റെനിലവിളികളിൽ ,അവൾ പ്രകമ്പനംകൊണ്ടു.
ആരുടേതെന്നറിയാത്ത മൊബൈൽ ഫോൺ സ്ക്രീനുള്ളിൽനിന്നു സ്വന്തംശരീരത്തെ അടര്‍ത്തിയെടുത്ത്, ഓടിരക്ഷപ്പെടാനാവാതെ കരഞ്ഞുതളര്‍ന്ന്.... പിന്നീടു ചിരിച്ചുമടുത്ത്...
വെറും നീലനിറമുള്ള ശരീരമായി നിലംപതിക്കുമ്പോൾ, ആരോ തിരിച്ചേല്പിച്ച ചിതലരിച്ചുതുടങ്ങിയ ഹൃദയം
അവളുടെ വിയര്‍പ്പിൽ കുതിര്‍ന്ന കൈവെള്ളയ്ക്കുള്ളിൽ അവസാനത്തെ സ്പന്ദനങ്ങളിലേക്കൂളിയിടുകയായിരുന്നു....
മൗനം കിളിര്‍ത്ത് വാക്കുകളായ് മാറുമെന്നും ദൂരങ്ങള്‍ക്കുമേൽ ചിറകുകൾ മുളയ്ക്കുമെന്നുള്ള വെറുതെയോരോ വിശ്വാസങ്ങളുമായി...........
By: Dipusasi

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക