Slider

യക്ഷി

0

'' ചേട്ടാ ഇവിടെ അടുത്തെങ്ങാനും പനയുണ്ടോ ''
പിന്നിൽ നിന്നും മധുരമായ ശബ്ദം . തിരിഞ്ഞു നോക്കുമ്പോൾ വെള്ള സാരിയുടുത്തു സുന്ദരിയായ ഒരു യക്ഷി . വേഷവിധാനങ്ങളെല്ലാം സിനിമയിൽ കാണുന്നത് തന്നെ . യക്ഷിയുടെ മുഖത്തു കഥകളിൽ കേട്ട രൗദ്ര ഭാവങ്ങളൊന്നും തന്നെയില്ല . വളരെ അധികം ക്ഷീണിതയാണെന്ന് മനസിലാക്കാം .
'' ചേട്ടാ ആകെ കഷ്ടമാണ് അവസ്ഥ .. ഉറങ്ങീട്ട് നാളുകളായി ... തല ചായ്ക്കാനൊരിടം വേണ്ടേ .. പന വിട്ടു തെങ്ങിൽ കയറാൻ നോക്കുമ്പോൾ തെങ്ങെല്ലാം വെട്ടി റബര് വെച്ചിരിക്കുകയാണ് .. ഗൾഫിൽ പോയി ഈന്ത പനയിൽ അന്തിയുറങ്ങാന്ന്‌ വെച്ചാലോ അവിടെ ഒടുക്കത്തെ ചൂടും ''
കുടിക്കാനാണേലോ നല്ല ചോരയുമില്ല .. എല്ലാം ഷുഗറും കൊളസ്ട്രോളും യൂറിക് ആസിഡും എന്ന് വേണ്ട എല്ലാ മാരണങ്ങളും ഉള്ളതാ .. തളർന്നുറങ്ങാനും ഇടമില്ല ''
അയാൾ യക്ഷിയുടെ കണ്ണുകൾ തുടച്ചു അവളെ ആശ്വസിപ്പിച്ചു .
'' എന്റെ പൊന്ന് യക്ഷി മോളെ .. ഇനിയുള്ള കാലം സമാധാനത്തോടെ ഉറങ്ങാൻ ഒരു കാര്യം ചെയ്യ് .. കേരളത്തിൽ തന്നെ കുറേ മുടി വളർത്തി നടക്കുന്ന ഫ്രീക്കൻ പിള്ളേരുണ്ട് .. നീ പോയി അവരുടെ തലയിൽ പോയി ഉറങ്ങു .. അവിടെ ആകുമ്പോൾ ജന്മത്ത് വേറെ സ്ഥലം അന്വേഷിക്കേണ്ടി വരില്ല ''
കെട്ടും ഭാണ്ടവുമേന്തി യക്ഷി യാത്ര തുടർന്നു ..

By: hafi hafzal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo