Slider

പ്രണയത്തിലേക്ക് ഒരു മൊബൈല്‍ ദൂരം

0

---------
ഫേസ്ബുക്കിലും വാട്സാപ്പിലും തിങ്ങി നിറയുന്ന birthday wishes കണ്ടപ്പോഴാണ് അന്ന് തന്റെ ജന്‍മദിനം ആണെന്ന കാര്യം അവന്‍ ഓര്‍ത്തത്. അപ്പോഴാണ് റൂമിലേക്ക് 6 വയസുള്ള മകള്‍ കയറി വന്നത്.
"അച്ഛാ ദേ എനിച്ചോരു മോബീല് കിറ്റീ ..."
അവളുടെ കയ്യില്‍ ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. മകളെ വാരിയെടുത്ത് അവന്‍ ആ മൊബൈല്‍ ഫോണിലേക്ക് നോക്കി. ഭൂതകാലത്തില്‍ നിന്നിറങ്ങി വന്ന 2 കണ്ണുകള്‍ ആ മൊബൈലിലേക്ക് എല്ലാ വികാരങ്ങളോടും കൂടെ ഉറ്റു നോക്കി. അതൊരു പഴയ മൊബൈല്‍ ഫോണായിരുന്നു.
"മോള്‍ക്ക് ഇത് എവിടുന്നു കിട്ടി?".
.
"അച്ഛന്റെ പഴേ പുസ്തക കൂട്ടത്തിന്റെ ഇടെല്‍ന്നു കിട്ട്യതാ...”
ജിതിന് പെട്ടെന്നു ഒരു ഊര്‍ജം കൈ വന്നത് പോലെ തോന്നി.
"ഇതിന്റെ ചാര്‍ജര്‍ ഇവിടെവിടേലും കാണും.. വാ മോളെ..".
ചാര്‍ജര്‍ തേടി ആ വീടിന്റെ ഓരോ മൂലയിലേക്കും നടക്കുമ്പോള്‍ അവന്റെ മനസ്സ് പഴയ കോളേജ് ഹോസ്റ്റലിലെ റൂമിലേക്ക് എത്തിയിരുന്നു..
ഈ ഫോണ്‍ വാങ്ങി ഏതാണ്ട് ഒരു കൊല്ലം തികയറായ സമയം. വിരലുകളാല്‍ എണ്ണി തീര്‍ക്കാവുന്ന ഫങ്ഷനുകള്‍ മാത്രമുള്ള ഒരു പാവം ഫോണായിരുന്നു അത്. അത് വരെ കമ്പൂട്ടര്‍ ഉപയോഗിച്ച് വീഡിയോ കണ്ടിരുന്നവരും ഫേസ്ബുക്
എടുത്തിരുന്നവരുമായ കൂട്ടുകാര്‍ ഇതൊക്കെ സ്വന്തം ഫോണിലൂടെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവനും ചിന്ത വന്നു.. "മൊബൈല്‍ മാറ്റണം.." .. പക്ഷേ മൊബൈല്‍ അവനോടു പിണങ്ങി തുടങ്ങിയിരുന്നില്ല. ഈ ഒരവസ്ഥയില്‍ മൊബൈല്‍ മാറ്റണം എന്നു
പറഞ്ഞാല്‍ അച്ഛന്‍ സമ്മതിക്കില്ല.. അതിനാല്‍ ഒരു മൊബൈല്‍ കൊലപാതകം നടത്താന്‍ അവന്‍ തീരുമാനിച്ചു.. പക്ഷേ അച്ഛന്റെ കണ്ണില്‍ അത് സ്വാഭാവിക മരണം ആയിരിക്കുകയും വേണം.. അവന്റെ മനസ്സിലെ കുറ്റവാളി ഉണര്‍ന്നു.. ഫോണ്‍ വെള്ളത്തില്‍ ഇടാന്‍ തീരുമാനിച്ചു. അതാകുമ്പോള്‍ അച്ഛനോട് അറിയാതെ വീണതാണെന്ന് പറയുകയും ചെയ്യാം.. അങ്ങനെ എല്ലാം സെറ്റ് ചെയ്തു റെഡി ആയിരിക്കുമ്പോഴാണ് മൊബൈലില്‍ ഒരു ബീപ് ശബ്ദം..
1 message recieved..
അവന്‍ മെസേജ് തുറന്നു വായിച്ചു.
"Hi
Hw r u???"
അവന്റെ കണ്ണുകള്‍ എല്ലാ വികാരങ്ങളോടും കൂടെ ആ മെസേജിലേക്ക് ഉറ്റു നോക്കി.. അത് അവളായിരുന്നു. അവളുടെ ആദ്യത്തെ മെസേജ്. പിന്നെ അവിടുന്നങ്ങോട്ട് രാവിനെ പകലും പകലിനെ രാവുമാക്കിയ എണ്ണിയാലൊടുങ്ങാത്ത മെസേജുകള്‍, ഫോണ്‍ വിളികള്‍...
കാലം 10G സ്പീഡില്‍ അവര്‍ക്കിടയിലൂടെ കടന്നു പോയി.. ഇതിനിടയില്‍ അവന്‍ ഫോണുകള്‍ പലതും മാറി.. അവരുടെ പ്രണയ വാര്‍ഷിക ദിനങ്ങളില്‍ മാത്രം പിന്നെ അവരുടെ ഓര്‍മയിലേക്ക് വരാറുള്ള ആ പഴയ ഫോണാണ് ആകസ്മികമായി ഇന്നവന്റെ കയ്യില്‍ വന്നു പെട്ടിരിക്കുന്നത്.. ഒടുവില്‍ ഒരു ചാര്‍ജര്‍ ഒപ്പിച്ച് അവന്‍ അത് ഓണ്‍ ചെയ്തു.. ആ കൊച്ചു സ്ക്രീനില്‍ പ്രകാശം തെളിഞ്ഞു വരുമ്പോള്‍ താന്‍ പല കാലഘട്ടങ്ങള്‍ പിറകിലേക്ക് പോകുകയാണെന്ന് അവന് തോന്നിപ്പോയി..
അവന്‍ പഴയ മെസ്സെജുകളിലൂടെ കണ്ണോടിച്ചു...
പെട്ടെന്നു ഒരു മെസ്സേജില്‍ അവന്റെ കണ്ണുകള്‍ ഉടക്കി നിന്നു,,
"enikkay janichavanu, ninakkay janichavalute aayiram janma dinaasamsakal ..."
ഈറനണിഞ്ഞ കണ്ണുകളാല്‍ അവന്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന അവളുടെ ഫോട്ടോയിലേക്ക് നോക്കി.. അതിനു മുന്നില്‍ കത്തിച്ച് വെച്ചിരുന്ന വിളക്ക് തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു...!

By rahul raj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo