Slider

നോവിക്കാനായി

0


നീറിക്കത്തിയ നിരര്‍ത്ഥക ചിന്തകളുടെ
ഉയര്‍ന്നു പൊങ്ങിയ നോവിന്‍
നീരുറഞ്ഞുണങ്ങിയ പകല്‍
എനിക്കു മുന്നിലൊരു
ഉത്തരം തേടുന്ന സമസ്യപോല്‍
ഉഷ്ണം തരുന്ന സ്മരണകള്‍
ഒരു ദീര്‍ഘനിശ്വാസ ത്തിനൊപ്പം
ഊര്‍ന്നു പോയിരുന്നെങ്കില്‍
ഉറക്കം കെടുത്തുന്ന
ഊഷരയാത്രകളുടെ
കാലടിപ്പാടുകള്‍
മനസ്സില്‍നിന്നു മാഞ്ഞിരുന്നെങ്കില്‍
മറവിയുടെ കല്ലറക്കുള്ളില്‍
താഴിട്ടു പൂട്ടിയ ഓര്‍മ്മപ്പിശാചുക്കള്‍
തരം കിട്ടുംബോഴൊക്കെ
തേടിയെത്താറുണ്ടെന്നെ
വികൃതിക്കോലങ്ങള്‍ കെട്ടി
പേടിപ്പെടുത്തി രസിക്കാന്‍...
ഊര്‍ദ്ധശ്വാസംവലിച്ചു
ഒരുപ്പോക്ക്പോകണം
കളിയാക്കാനെത്തുന്ന
കുഞ്ഞിപ്പിശാചുക്കളെ
പല്ലിളിച്ചു കാട്ടീട്ടു...
------------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo