Slider

മഴനീര്‍ത്തുള്ളികള്‍...

0

ആ റോസാപ്പൂവിന് സന്ധ്യയോടു എന്തോ
അത്യാവശ്യാമായി പറയാനുണ്ടായിരുന്നു
കാത്തിരിക്കുകയാണ് പാവം
ഇന്ന് കാലത്ത് മുതല്‍ !
ഇനി ദര്‍ശനത്തിനു തന്നെ സാധ്യത ഇല്ല
എന്ന സത്യം തെളിഞ്ഞു !
ദുഖ മേഘങ്ങളാല്‍
അസഹ്യവേദന അനുഭവപ്പെട്ട
പ്രകൃതിമാതാവ്
ആ പാവം റോസാപ്പൂവിനെയോര്‍ത്തു
പൊട്ടിക്കരയാന്‍ തുടങ്ങി !
ആഹാ.. നല്ല മഴെയെന്നു
മനുഷ്യര്‍ ആഹ്ലാദിച്ചു !
മഴയില്‍ നനഞ്ഞ
ആ റോസാപ്പൂവിന്റെ അഴകിനെ
പലരും കവിതകളാക്കി !
റോസാപ്പൂവിലെ കണ്ണുനീര്‍
മഴനീര്‍ത്തുള്ളികള്‍ക്ക്
പിന്നില്‍ ഒളിഞ്ഞിരുന്നു !
ഉള്ളില്‍ ദുഖം മറച്ചുവെച്ച്
പുഞ്ചിരിക്കുന്ന സ്ത്രീമനസ്സുകളില്‍
തന്റെ ആത്മരൂപം കണ്ടു വിസ്മയിച്ചു
പാവം ആ റോസാപ്പൂവും !
- എന്‍ സുരേഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo