Showing posts with label എൻ സുരേഷ്. Show all posts
Showing posts with label എൻ സുരേഷ്. Show all posts

മഴനീര്‍ത്തുള്ളികള്‍...


ആ റോസാപ്പൂവിന് സന്ധ്യയോടു എന്തോ
അത്യാവശ്യാമായി പറയാനുണ്ടായിരുന്നു
കാത്തിരിക്കുകയാണ് പാവം
ഇന്ന് കാലത്ത് മുതല്‍ !
ഇനി ദര്‍ശനത്തിനു തന്നെ സാധ്യത ഇല്ല
എന്ന സത്യം തെളിഞ്ഞു !
ദുഖ മേഘങ്ങളാല്‍
അസഹ്യവേദന അനുഭവപ്പെട്ട
പ്രകൃതിമാതാവ്
ആ പാവം റോസാപ്പൂവിനെയോര്‍ത്തു
പൊട്ടിക്കരയാന്‍ തുടങ്ങി !
ആഹാ.. നല്ല മഴെയെന്നു
മനുഷ്യര്‍ ആഹ്ലാദിച്ചു !
മഴയില്‍ നനഞ്ഞ
ആ റോസാപ്പൂവിന്റെ അഴകിനെ
പലരും കവിതകളാക്കി !
റോസാപ്പൂവിലെ കണ്ണുനീര്‍
മഴനീര്‍ത്തുള്ളികള്‍ക്ക്
പിന്നില്‍ ഒളിഞ്ഞിരുന്നു !
ഉള്ളില്‍ ദുഖം മറച്ചുവെച്ച്
പുഞ്ചിരിക്കുന്ന സ്ത്രീമനസ്സുകളില്‍
തന്റെ ആത്മരൂപം കണ്ടു വിസ്മയിച്ചു
പാവം ആ റോസാപ്പൂവും !
- എന്‍ സുരേഷ്

കാളു


ആ എഴുപതു വയസ്സുകാരിയെ
ഏഴു കൊല്ലകാലം കണ്ടവരില്ല !
ആ രക്ത ബന്ധത്തിൽ
ഒരു മനുഷ്യന്റെ
വേരുകളുടെ തേടൽ
കാളുത്തള്ള മരിച്ച വാർത്തയെ അറിയിച്ചു
അതും കാലങ്ങൾ പല കഴിഞ്ഞ് !
തള്ളയെ സ്നേഹിച്ചവരെത്തേടി
കൃതജ്ഞതയാൽ ആ മനുഷ്യൻ...
ഒരു വാക്കു നന്ദിയെങ്കിലും ചൊല്ലാൻ ...!
അവസാനമായി കഞ്ഞി കൊടുത്ത
കന്യാസ്ത്രിമാർ കനിവോടെ പറഞ്ഞു
" ഞങ്ങൾക്ക് എന്തിനു നന്ദി
കർത്താവ് അനുഗ്രഹിക്കട്ടെ,
പോയ്‌വരൂ "
അവസാനമായി മരുന്ന് കൊടുത്ത
വൈദ്യർ " ഓ.. അവരൊന്നും തരാനില്ല "
മണ്ണിനോ അന്ഗ്നിക്കോ ആർക്കെന്നറിയാതെ
ഇരുവർക്കും അർഹിച്ച നന്ദികൾ അർപ്പിച്ചു..
ആ മുത്തശ്ശി ജീവിച്ച സമൂഹക്കാരുടെ
മൗനം മാത്രം ആ മനുഷ്യനോടു ചോദിച്ചു
ആരാണാവോ ഈ
കാളുത്തള്ള !!!

- എൻ സുരേഷ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo