ധൈര്യശാലി ...!
വലിയ തിരക്കില്ലാത്ത ശാന്തമായ ഒരു ദിവസം . പൊതുവെ എമർജൻസിയിൽ ഇങ്ങനെയൊരു ശാന്തത പതിവില്ലാത്തതാണ് !
" ചേച്ചിയേ .. ഇത് കൊടുങ്കാറ്റിനു മുൻപുള്ള ശാന്തതയാണോ ?? നമുക്കൊക്കെ അടങ്ങിയിരുന്ന് ശീലമില്ലാത്ത കൊണ്ടാവും ചുമ്മാതിരുന്നീട്ട് എനിക്കൊരു അസ്കിത "
അനൂപാണ് ഈ അസ്കിതക്കാരൻ ..
അനൂപാണ് ഈ അസ്കിതക്കാരൻ ..
"ഡാ ചെക്കാ ... ആ തിരുവാ ഒന്നടച്ചു വെക്കാമോ?? ഒരുദിവസമെങ്കിലും സ്വസ്ഥമായിരിക്കാമല്ലോന്ന് കരുതുമ്പഴാ അവന്റെയൊരു അസ്കിത !!"
ജീനച്ചേച്ചി ആക്രോശിച്ചു
"അല്ല ചേച്ചീ .. എന്റെ സിക്സ്ത് സെൻസ് പറയുന്നു ... നമുക്കെന്തോ പണിവരാൻ പോകുന്നെന്ന് "
"എന്റെ ജാതകത്തിൽ ഞാനൊരു മെയിൽ നഴ്സിനെ കൊല്ലുമെന്ന് നീ എഴുതീട്ടുണ്ടോ എന്റെ കർത്താവേ !!"
ജീനച്ചേച്ചിയുടെ ഉറക്കെയുള്ള ആത്മഗതം !
പതിനാറു ബെഡ്ഡുള്ള എമർജന്സിയാണ് ... ഒന്നോ രണ്ടോ രോഗികൾ മാത്രം .. അവരും കുറച്ചുനേരത്തെ ഒബ്സർവേഷന് വേണ്ടി .. ബ്ലഡ് റിസൾട്ട് എല്ലാം നോര്മലാണെങ്കിൽ ഡിസ്ചാർജ് ആകേണ്ടവർ .
എന്നും തിരക്കിട്ടോടുന്നതു കൊണ്ടാവാം തിരക്കില്ലാത്ത രാത്രി ഡ്യൂട്ടികൾ പൊതുവെ വിരസങ്ങളാണ് ... സമയം ഒച്ചുപോലെ ഇഴഞ്ഞെ നീങ്ങൂ .
എന്നും തിരക്കിട്ടോടുന്നതു കൊണ്ടാവാം തിരക്കില്ലാത്ത രാത്രി ഡ്യൂട്ടികൾ പൊതുവെ വിരസങ്ങളാണ് ... സമയം ഒച്ചുപോലെ ഇഴഞ്ഞെ നീങ്ങൂ .
സമയം പോകാൻ വേറെ വഴിയില്ലല്ലോ?? വർത്തമാനം പറച്ചിൽ തന്നെ ശരണം .. സംസാരിച്ചു സംസാരിച്ച് സംസാരം പലവഴിക്ക് തിരിഞ്ഞു ..
രാഷ്ട്രീയം സാമൂഹികം സാംസ്കാരികം ഒക്കെ അനർഗനിർഗളം ഒഴുകി.
നാട്ടിലെ പഞ്ചായത്ത് മെമ്പർ മുതൽ അമേരിക്കൻ പ്രസിഡന്റുവരെ തുമ്മി ഒരു വഴിക്കായികാണും ... !!
രാഷ്ട്രീയം സാമൂഹികം സാംസ്കാരികം ഒക്കെ അനർഗനിർഗളം ഒഴുകി.
നാട്ടിലെ പഞ്ചായത്ത് മെമ്പർ മുതൽ അമേരിക്കൻ പ്രസിഡന്റുവരെ തുമ്മി ഒരു വഴിക്കായികാണും ... !!
രാഷ്ട്രീയക്കാരെ പറ്റി പറഞ്ഞു പറഞ്ഞ് അവസാനം സംസാരം ഞങ്ങളറിയാതെ നാട്ടിലെ കള്ളന്മാരിൽ ചെന്നെത്തി .. മനപൂർവ്വമല്ല.. സത്യം .. അറിയാതെ എത്തിപോയതാ !
ജീനച്ചേച്ചി തന്റെ വീരചരിതങ്ങൾ വിളമ്പാൻ തുടങ്ങി ... അല്ലെങ്കിലും ആലപ്പുഴയിൽനിന്നുള്ള ഞാനും പാലാക്കാരൻ അനൂപും ചേച്ചി ഈ പറയുന്ന വീരസ്യങ്ങളൊക്കെ സത്യമാണോന്ന് അങ്ങ് വയനാട്ടിൽ പോയി തിരക്കാൻ പോകുന്നില്ലല്ലോ ?? അതാ പുള്ളിക്കാരിയുടെ ധൈര്യം !!
പണ്ടൊരു കള്ളനെ പിടിക്കാൻ ചേച്ചിയും ആങ്ങളമാരും തുനിഞ്ഞിറങ്ങിയതും , രാത്രിയിൽ വീടിനടുത്തുള്ള കാട്ടിൽ പതുങ്ങി ഇരുന്നതും, അവസാനം കള്ളനെ പിടിച്ചു പിടിച്ചില്ല എന്നായപ്പോൾ ദേഹം മുഴുവൻ എണ്ണ തേച്ച കള്ളൻ രക്ഷപെട്ടോടി കാട്ടിൽ കയറിയതുമോക്കെ ഞാനും അനൂപും വായും പൊളിച്ച് കേട്ടിരുന്നു !!
രണ്ടു കേൾവിക്കാരെ കിട്ടിയ ആവേശത്തിലാണ് ജീനച്ചേച്ചി ..!
രണ്ടു കേൾവിക്കാരെ കിട്ടിയ ആവേശത്തിലാണ് ജീനച്ചേച്ചി ..!
"ചേച്ചി .. എന്നീട്ട് നിങ്ങളെന്തു ചെയ്തു ?"
അനൂപിന് കഥ ക്ഷ പിടിച്ചമട്ടുണ്ട്
അനൂപിന് കഥ ക്ഷ പിടിച്ചമട്ടുണ്ട്
"എന്താവാൻ ?? ഞങ്ങളും പിറകെ കാട്ടിൽ കയറി!! ടാ ചെക്കാ .. ഞങ്ങള് വായനാട്ടുകാർക്ക് ഈ കാടൊന്നും ഒരു പുത്തരിയല്ല "
ജീനചേച്ചിക്ക് റബറുകാട് മാത്രം കണ്ടീട്ടുള്ള അനൂപിനോട് പരമ പുച്ഛം !
"എന്നീട്ട് ??"
" ഭയങ്കര ഇരുട്ട് .. ഞങ്ങടെ ടോർച്ചിനാണെൽ തെളിച്ചോമില്ല .. എന്നാലും അവനോടിയ വഴിയേ ലക്‌ഷ്യം വെച്ച് ഞങ്ങളുമോടി ... പെട്ടെന്ന് ഒരു അലറൽ .. ഗർർർ!!
സത്യം പറയാമല്ലോ .. ഞാനും അനൂപും ഒന്നിച്ചു ഞെട്ടി !!
" അയ്യോ .. എന്താത്??"
എന്റെ വായീന്ന് അറിയാതെ ആ ചോദ്യം വെളിയിൽ വന്നു
എന്റെ വായീന്ന് അറിയാതെ ആ ചോദ്യം വെളിയിൽ വന്നു
" പുലി !! ഒരു മുട്ടൻ പുലി"
" പുലിയോ ?? ചേച്ചിക്ക് സ്പെല്ലിങ് ഒന്നും തെറ്റിയില്ലല്ലോ ??"
എലിയെന്ന് പറഞ്ഞപ്പം പുലിയെന്നായതാണോന്ന് അനൂപിന് സംശയം
"ടാ ടാ .. വേണ്ട വേണ്ടാ ... അത് കാട് വേറെ ... എലി ഗർർർർ എന്ന് ശബ്ദമുണ്ടാക്കാറുണ്ടോ നിന്റെ പാലായിൽ ?? " ജീനചേച്ചി വീണ്ടും ക്രുദ്ധയായി
പാവം റബറച്ചായൻ .. പിന്നെയൊന്നും മിണ്ടിയില്ല!
ഏതായാലും പുലിയുടെ ആക്രമണത്തിൽ നിന്നും അതിസാഹസികമായി രക്ഷപെട്ട ജീനച്ചേച്ചിയുടെ അപാര ധൈര്യത്തെ ഞങ്ങൾ വാനോളം പുകഴ്ത്തി !!
വേറെ വഴിയില്ല .. സീനിയറാണേ! !
വേറെ വഴിയില്ല .. സീനിയറാണേ! !
ഏകദേശം രാത്രി ഒരുമണി ആയിട്ടുണ്ടാവും.. പെട്ടെന്ന് പുറത്ത് ഒരു വലിയ ബഹളം .. ഒരു ഓട്ടോറിക്ഷയിൽ നിന്നും ഒരു ചെറുപ്പക്കാരനെ രണ്ടുമൂന്നു പേർ താങ്ങിയിറക്കി വീൽചെയറിൽ ഇരുത്തി ... ആ മൂന്നു പേരും രോഗിയുമല്ലാതെ വേറെയും നാലുപേർ അതെ ഓട്ടോയിൽ നിന്നും വെളിയിൽ ചാടി !! മൊത്തം എട്ടുപേർ ഒരു ഓട്ടോയുടെ ബാക്ക്സീറ്റിൽ !
"ഇതെന്താ ?? കോട്ടയം അയ്യപ്പാസോ ?? പുറത്തു ചെറുതാണേലും അകത്തു വിശാലമായിരിക്കും... അല്ലെ ചേച്ചി ?"
ഓട്ടോയിൽ നോക്കി അനൂപിന്റെ കമന്റ്
ഓട്ടോയിൽ നോക്കി അനൂപിന്റെ കമന്റ്
രോഗിയുടെ കാലിൽ ഒരു തുണിക്കീറു കൊണ്ട് കെട്ടിയിട്ടുണ്ട് .. പാമ്പുകടിച്ചതാണ് !!
കാലിൽ രണ്ടു പല്ല് ആഴ്ന്നിറങ്ങിയ മുറിവ് കൃത്യമായി ഉണ്ട് !! സാധാരണ മൂർഖൻ പാമ്പു കടിച്ചാലാണ് ഈ തരത്തിലുള്ള മുറിവ് കാണുക.
കാരണം മൂർഖന്റെ പല്ലിന് നീളം കൂടുതലാണ് .
കാലിൽ രണ്ടു പല്ല് ആഴ്ന്നിറങ്ങിയ മുറിവ് കൃത്യമായി ഉണ്ട് !! സാധാരണ മൂർഖൻ പാമ്പു കടിച്ചാലാണ് ഈ തരത്തിലുള്ള മുറിവ് കാണുക.
കാരണം മൂർഖന്റെ പല്ലിന് നീളം കൂടുതലാണ് .
അയാളെ ബെഡിൽ കിടത്തി മോണിറ്റർ കണക്ട് ചെയ്തു ... രോഗി സംസാരിക്കുന്നുണ്ട് .. ജീനച്ചേച്ചി രെജിസ്ട്രേഷൻ കാര്യങ്ങൾ കൂടെ വന്നവരോട് പറഞ്ഞു .. രോഗിയുടെ രണ്ടു കയ്യിലും വലിയ രണ്ടു കാനുലകൾ ഞാനും അനൂപും കൂടി ഇട്ട് ബ്ലഡ് എടുത്ത നേരം കൊണ്ട് ഡോക്ടർ നടരാജൻ സ്ഥലത്തെത്തി .. ഇ സി ജി യും ബ്ലഡ് ടെസ്റ്റും പിന്നെ ഒരു പ്ലെയിൻ ടെസ്റ്റ് ട്യൂബിൽ ബെഡ് സൈഡ് ക്ലോട്ടിംഗ് ടെസ്റ്റും എടുത്തു (പാമ്പു കടിയേറ്റാൽ രോഗിയുടെ ബ്ലഡ് ഒരു നിശ്ചിത സമയത്തിനുള്ളിൽ കട്ടപിടിക്കുമോ എന്ന് നോക്കേണ്ടത് വളരെ ആവിശ്യമാണ്.. കാരണം ബ്ലഡ് കട്ടപിടിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട് രക്തസ്രാവം ഉണ്ടായി മരണം സംഭവിക്കാം )
രോഗിയോട് പരമാവധി ശാന്തമായി സംസാരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു..ഞങ്ങളുടെ ജോലിയിൽ ഒരു ധൃതി അയാൾക്ക് തോന്നിയാൽ തന്നെ അയാൾ ഭയപ്പെട്ടേക്കാം .. ഭയപ്പെട്ടാൽ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കൂടും .. ഇത് പാമ്പു വിഷം ശരീരത്തിൽ വേഗത്തിൽ വ്യാപിക്കാനിടയാകും !

ഡോക്ടർ രോഗിയുടെ കൂടെ വന്നവരോട് നടന്ന കാര്യങ്ങൾ ചോദിച്ചറിയാൻ തുടങ്ങി .
അടുത്ത ഗ്രാമത്തിലെ കർഷകരാണ് .. രാത്രി ചോളപ്പാടത്ത് കാവൽ കിടന്ന ചെറുപ്പക്കാരനെയാണ് പാമ്പു കടിച്ചത് !
അടുത്ത ഗ്രാമത്തിലെ കർഷകരാണ് .. രാത്രി ചോളപ്പാടത്ത് കാവൽ കിടന്ന ചെറുപ്പക്കാരനെയാണ് പാമ്പു കടിച്ചത് !
" പാമ്പെ നീങ്കെ യാറാവാത് പാത്തിങ്കളാ ?"
പാമ്പിനെ നിങ്ങളാരെങ്കിലും കണ്ടോ എന്നാണ് ചോദ്യം ... ഇതിനു മുൻപ് ഇതുപോലെ ഒരു രോഗി വന്നീട്ട് ,പിന്നീട് ചോദിച്ച് പറഞ്ഞു വന്നപ്പോൾ പാമ്പിനെ കണ്ടവരില്ല .. രോഗി പോലും കണ്ടീട്ടില്ല .. കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ കാലിലെ മുറിവിൽ നിന്നും ഞങ്ങൾ ഒരു ചുള്ളികമ്പിന്റെ ഭാഗം കണ്ടെടുത്തു .. ഇരുട്ടിൽ കമ്പു കാലിൽ തറച്ചപ്പോൾ പാമ്പെന്ന് തെറ്റിദ്ധരിച്ചതാണ് !! അതുകൊണ്ടാണ് ഡോക്ടർ അങ്ങനെയൊരു ചോദ്യം ചോദിച്ചത് ..
" നാങ്കെ പാത്തെ ആയ്യാ !! "
എല്ലാവരും കോറസായി ഉറപ്പിച്ചു പറഞ്ഞു.
അവരുടെ ഉറപ്പു കണ്ട് ഡോക്ടർ ഞങ്ങളെ നോക്കി തലയാട്ടി ... അന്റി സ്‌നേക് വീനം (പാമ്പിന്റെ വിഷത്തിൽ നിന്നു തന്നെ തയ്യാറാക്കുന്ന മരുന്ന്.. പാമ്പിന്റെ വിഷം ശേഖരിച്ച് അതിലെ ജീവഹാനി വരുത്താൻ ഉതകുന്ന ഘടകത്തെ വേർതിരിച്ച് ഉത്പാദിപ്പിക്കുന്നു) തയ്യാറാക്കി വെച്ചോ എന്നാണാ തലയാട്ടലിന്റെ അർഥം .. ഞങ്ങൾ റെഡി ആയിരുന്നു ..

" എന്ന പാമ്പെന്ന് തെരിയുമാ ?"
ഡോക്ടർ ചോദ്യം തുടർന്നു ..
കാരണം ചില പാമ്പു വിഷം നമ്മുടെ നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നതെങ്കിൽ വേറെ ചിലത് നമ്മുടെ രക്തചംക്രമണ വ്യവസ്ഥയെയാണ് ബാധിക്കുക .. അതിനാൽ പാമ്പ് ഏതാണെന്നറിഞ്ഞാൽ ചികിൽസ കുറച്ചു കൂടി എളുപ്പമാകും .
കാരണം ചില പാമ്പു വിഷം നമ്മുടെ നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നതെങ്കിൽ വേറെ ചിലത് നമ്മുടെ രക്തചംക്രമണ വ്യവസ്ഥയെയാണ് ബാധിക്കുക .. അതിനാൽ പാമ്പ് ഏതാണെന്നറിഞ്ഞാൽ ചികിൽസ കുറച്ചു കൂടി എളുപ്പമാകും .
"ഒരു നിമിഷം അയ്യാ "
ഒരാൾ പുറത്തേക്ക് പോയി .. വെളിയിൽ നിൽക്കുന്ന വേറെ ചില ബന്ധുക്കളോട് ചോദിക്കാനായിരിക്കും .. ആ ഓട്ടോയുടെ പിറകെ ഒരു ഗ്രാമം മുഴുവൻ വേറെയൊരു ലോറിയിൽ വന്നിറങ്ങിയിരുന്നു .. ചില പ്രായമായ സ്ത്രീകൾ ഉറക്കെ കരയുന്നുമുണ്ട് .
കുറച്ചു കഴിഞ്ഞ് അയാൾ തിരികെ വന്നു .. കയ്യിൽ ഒരു വലിയ പ്ലാസ്റ്റിക് കവർ .. രോഗിക്കുള്ള ഡ്രസ്സ് ആയിരിക്കും ..
പെട്ടന്നാണ് അത് സംഭവിച്ചത് !!!
അയാൾ കയ്യിലിരുന്ന പ്ലാസ്റ്റിക് കവറിൽ ഉള്ളത് നിലത്തോട്ട് കുടഞ്ഞിട്ടു ..
അതിൽ നിന്നും പുറത്തുവന്നതിനെ കണ്ട് ഞാനും അനൂപും ഡോക്ടർ നടരാജും പേടിച്ച് പിറകോട്ട് ചാടി !!!
അതിൽ നിന്നും പുറത്തുവന്നതിനെ കണ്ട് ഞാനും അനൂപും ഡോക്ടർ നടരാജും പേടിച്ച് പിറകോട്ട് ചാടി !!!
ഒരു അഞ്ചു മീറ്ററിൽ കൂടുതലുള്ള വലിയൊരു മൂർഖൻ പാമ്പ് !!!!!
അതനങ്ങുന്നുണ്ടായിരുന്നില്ല ! അവരതിനെ ഗ്രാമത്തിൽ വെച്ച് തന്നെ കൊന്നിരുന്നു .. ഞങ്ങളെല്ലാവരും പൂർവസ്ഥിതിയിൽ ആവാൻ കുറച്ചു സമയമെടുത്തു .
വെളിവ് വന്നപ്പോഴാണ് ഞങ്ങൾ ജീനചേച്ചിയെ തിരക്കിയത് !!!
വെളിവ് വന്നപ്പോഴാണ് ഞങ്ങൾ ജീനചേച്ചിയെ തിരക്കിയത് !!!
ആ കാഴ്ച്ച !!
അത് ഞാനും അനൂപും ജന്മത്ത് മറക്കില്ല
അത് ഞാനും അനൂപും ജന്മത്ത് മറക്കില്ല
നമ്മുടെ വയനാടൻ ധീരവനിത ടേബിളിന്റെ മുകളിൽ ഒരു കയ്യിൽ പേനയും മറുകയ്യിൽ ആന്റി വീനം നിറച്ച സിറിഞ്ചുമായി ഒരു കാൽ മേശപുറത്തും മറ്റേക്കാൽ മേശപുറത്ത് അടുക്കി വെച്ച ഫയലുകളിൻ മേലുമായി കാളിയമർദ്ദനത്തിലെ ഉണ്ണികൃഷ്ണനെ പോലെ നിൽക്കുന്നു !!!!!
🤺

ഫൂലൻ ദെവിക്ക് നേരെ ചൊവ്വേ ബോധം വരാൻ പിന്നെയും ഒരുമണിക്കൂർ എടുത്തു .. !!
( ആ രോഗി സുഖം പ്രാപിച്ചുട്ടോ )
വന്ദന
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക