"എങ്ങനെ ആയിരുന്നു?"തൊമ്മിച്ചൻ അടുത്ത് ഇരിക്കുന്ന സമപ്രായക്കാരനോട് ചോദിച്ചു.
"എന്ത് പറയാനാ..വെള്ളമടിച്ച് ഫിറ്റായി.ഒന്ന് കാല് തെന്നിവീണതാ"
"കാല് തെന്നിവീണാ...ജീവൻ പോവോ"
"ഹ അതല്ലാശാനേ...വീണത് കുളത്തിലേക്കാ..ഞാൻ അടിച്ചേനേക്കാളും വെള്ളം കുളത്തീന്ന് അടിച്ചു കേറി...മ്മളെ ശ്വാസകോശത്തിലേക്കേ...അപ്പൊ പിന്നെ കാറ്റ് പോവൂലേ"
"നിങ്ങളോ"
"ഞാൻ ഒറ്റയ്ക്ക് അല്ല വൈഫും ഉണ്ട്"
"കൊള്ളാലോ..അതെങ്ങനെ ഒപ്പിച്ച്?"

"ഓ..നുമ്മക്ക് ടെറസിന് മോളില് അല്ലറചില്ലറ കൃഷിപണിയൊണ്ട്.അത് നോക്കാനും,നനക്കാനും ഇടക്കിടെ കയറും.നിങ്ങ പറഞ്ഞപൊലെ കാലൊന്ന് തെറ്റി..നേരെ താഴോട്ട്... അൽപം ജീവനുണ്ടായിര്ന്ന് കേട്ടാ..ശബ്ദം കേട്ട് പെണ്ണ് പിള്ള നെഞ്ചത്തടിച്ച് ഓടിവന്നതും വീണു കിടന്ന നുമ്മളെ കണ്ട് ഷോക്കായീ..അറ്റാക്കിൻ്റെ അസ്കിതയുള്ളവളാന്നേ...എൻ്റീശോയേ..എന്നും വിളിച്ചു നുമ്മടെ നെഞ്ചത്തോട്ട് ഒരു വീഴ്ച.. ഹോ..ഒള്ള ജീവനും പോയികിട്ടി..മരിച്ചാലും വിടുകേലാ...കൂടെതന്നെ പോന്നു.."തൊമ്മിച്ചൻ ദീർഘനിശ്വാസം വിട്ടു.
"എന്നിട്ട് അവരെവിടെ"
"എന്നിട്ട് അവരെവിടെ"
"അവള് എഴുപത് വയസ്സുകാരുടെ ബ്ലോക്കിലാ...എന്നേക്കാൾ ഏഴ് വയസ് ഇളയതാ..പറഞ്ഞിട്ടെന്താ...ഭരണം കണ്ടാ..ഞാനാ.ഇളയതെന്ന് തോന്നും. അമ്മാതിരി പഠിപ്പിക്കലാ..ഒരു സമാധാനവും തരത്തില്ലായ്ര്ന്ന്"
പെട്ടെന്ന് അകത്ത് നിന്ന് ഘനഗാഭീര്യമുള്ള ഒരു ശബ്ദം..
"തൊമ്മിച്ചൻ മാളിയപുരക്കൽ"
"ദേ എന്നെ വിളിച്ചു പോയേച്ചും വരാം"
തൊമ്മിച്ചൻ എഴുന്നേറ്റു വാതിലിനടുത്തെത്തിയപ്പോഴേക്കും തനിക്ക് മുമ്പെ കയറിപോയ ആൾ മ്ലാനമായ മുഖത്തൊടെ ഇറങ്ങി വരുന്നത് കണ്ടു. തെല്ല് സംശയത്തോടെ തൊമ്മിച്ചൻ അകത്തേക്ക് കടന്നു.
"ഇരിക്കൂ"തോളറ്റം വരെ നീണ്ടു പാറിപറക്കുന്ന മുടിയുള്ള തൂവെള്ള വസ്ത്രധാരി മുന്നിലെ ഇരിപ്പിടം ചൂണ്ടിക്കാട്ടി പറഞ്ഞു.
തൊമ്മിച്ചൻ അന്തംവിട്ടുപോയി.
'ഇത്ര കുലീനനായ ആളാണോ..കാലൻ'
"എന്താ തൊമ്മിച്ചൻ ചിന്തിക്കുന്നത് എന്നെപറ്റിയാ"

"അത് പിന്നെ ഞാൻ പറഞ്ഞു കേട്ടത് കാലൻ സാർ..കറുത്ത് കൊമ്പൊക്കെ വെച്ച് പോത്തിൻ്റെ പുറത്ത് കയറുമായി...."
"ഹ..ഹ..ഹ..എന്നെയിങ്ങനെ ചിരിപ്പിക്കാതെ തൊമ്മി..എപ്പോഴും ഒരാൾക്ക് ഒരേ..കോസ്റ്റ്യൂമിൽ നിൽക്കാൻ പറ്റുമോ.."
"അപ്പോ..കാലൻ സാറ് എപ്പോഴും അങ്ങനെ അല്ലാ അല്ലേ"
തൊമ്മിച്ചൻ കഷണ്ടി തല വെറുതെ ചൊറിഞ്ഞു.
"അപ്പോ..കാലൻ സാറ് എപ്പോഴും അങ്ങനെ അല്ലാ അല്ലേ"
തൊമ്മിച്ചൻ കഷണ്ടി തല വെറുതെ ചൊറിഞ്ഞു.
"തൊമ്മിക്ക് മനസിലാവുന്ന ഭാഷയിൽ പറഞ്ഞു തരാം..തൊമ്മി പുലിമുരുകൻ കണ്ടിട്ടുണ്ടോ?"
"പിന്നല്ലാതെ സാറേ..അതിലെയാ ലവളില്ലേ..സാറേ.."തൊമ്മിച്ചൻ ഉഷാറായി..
"ലവളുടെ കാര്യമല്ല.. അതിലെ ഡാഡിഗിരിജ പോലെയാന്നാ...ഞാൻ പറഞ്ഞു വന്നേ.."
"പിന്നല്ലാതെ സാറേ..അതിലെയാ ലവളില്ലേ..സാറേ.."തൊമ്മിച്ചൻ ഉഷാറായി..
"ലവളുടെ കാര്യമല്ല.. അതിലെ ഡാഡിഗിരിജ പോലെയാന്നാ...ഞാൻ പറഞ്ഞു വന്നേ.."
"ഓ...ഇപ്പൊ തൊമ്മിക്ക് മനസിലായേ..കാര്യം നടപ്പാക്കുമ്പോ..മറ്റേ..കോസ്റ്റ്യൂമില്"
തൊമ്മിച്ചൻ വീണ്ടും തല ചൊറിഞ്ഞു.
തൊമ്മിച്ചൻ വീണ്ടും തല ചൊറിഞ്ഞു.
കാലൻ ഒരു ഫോറം തൊമ്മിച്ചനുനേരെ നീട്ടി.
"ഇത് തൊമ്മിയുടെ ബോഡേറ്റയാ..ഒന്ന് വായിച്ചു നോക്കി ഇതിൽ ഒന്ന് ഒപ്പിട്ടേ"
തൊമ്മിച്ചൻ അതെല്ലാം വായിച്ചു അടിയിൽ നീട്ടിവലിച്ച് തൻെറ തുമ്പിയെ ഓർമ്മിപ്പിക്കുന്ന ഒരു ഒപ്പും വെച്ചു.
"ഇത് തൊമ്മിയുടെ ബോഡേറ്റയാ..ഒന്ന് വായിച്ചു നോക്കി ഇതിൽ ഒന്ന് ഒപ്പിട്ടേ"
തൊമ്മിച്ചൻ അതെല്ലാം വായിച്ചു അടിയിൽ നീട്ടിവലിച്ച് തൻെറ തുമ്പിയെ ഓർമ്മിപ്പിക്കുന്ന ഒരു ഒപ്പും വെച്ചു.
കാലൻ അത് വാങ്ങി വായിച്ചു നോക്കി.
"തൊമ്മിച്ചൻ മാളിയ പുരക്കൽ,വയസ് 77,ഭാര്യ ത്രേസ്യാകുട്ടി,മക്കൾ മൂന്ന്.......
ഇതെല്ലാം കേട്ട് തൊമ്മിച്ചൻ വിനയാന്വിതനായി നെടുവീർപ്പിട്ടുകൊണ്ട് ഇരുന്നു.
"തൊമ്മിച്ചൻ എന്താ 'നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം എന്താണ് 'എന്നുള്ള കോളം പൂരിപ്പിക്കാതെ വിട്ടിരിക്കുന്നത്"
കാലൻ്റെ ചോദ്യം കേട്ട് തൊമ്മിച്ചൻ വീണ്ടും തല ചൊറിഞ്ഞു.

"ഓ അതിനി എഴുതീട്ട് എന്നാത്തിനാ...നടക്കത്തില്ലല്ലോ..."
"നോ..മിസ്റ്റർ തൊമ്മി..അതെന്തായാലും എഴുതണം..നിങ്ങൾ ചെയ്ത നന്മയും, തിൻമയും വെച്ച് ഞങ്ങൾ നോക്കിയതിൽ രണ്ട് മാർക്ക് മുന്നിൽ നൻമയാണ് അപ്പോൾ നിങ്ങളുടെ ആഗ്രഹം നടക്കാൻ ചാൻസുണ്ട്"
തൊമ്മിച്ചൻ ഹർഷപുളകിതനായി..
"ആഗ്രഹം പറഞ്ഞോളൂ ."
"അത് പിന്നെ"തൊമ്മിച്ചൻ തല വീണ്ടും ചൊറിയാൻ തുടങ്ങി.
തൊമ്മിച്ചൻ ഹർഷപുളകിതനായി..
"ആഗ്രഹം പറഞ്ഞോളൂ ."
"അത് പിന്നെ"തൊമ്മിച്ചൻ തല വീണ്ടും ചൊറിയാൻ തുടങ്ങി.
"പറയൂ"
"എൻെറ പണ്ടേയുള്ള ഒരാഗ്രഹമാ..സാറേ..വെളുത്ത് തുടുത്ത ഒരു മദാമപെണ്ണിനോടൊപ്പം ജീവിക്കണം...ആ ഒണക്കചൂര പോലത്തെ ത്രേസ്യായോടൊത്ത് ജീവിച്ചു മതിയായിട്ടാ"
അത് പെട്ടെന്ന് പറഞ്ഞതും തൊമ്മിച്ചൻ ഗദ്ഗദം കൊണ്ട് ഏങ്ങലടിച്ചുപോയി...

"ശരി അങ്ങനെആവട്ടേ..."
അങ്ങനെ നാലുമാസങ്ങൾക്ക് ശേഷം തൊമ്മിച്ചൻ അസ്സലൊരു 'ജർമൻ ഷെപ്പേർഡ്'ആയി അങ്ങ് അമേരിക്കയിൽ ജനിച്ചു.
കാതറീനാ ഡിക്രൂസ് എന്ന പൂച്ചകണ്ണി സുന്ദരി കുഞ്ഞു പട്ടികുഞ്ഞിനെ വാങ്ങി.
ടോമി'എന്ന പേരും ഇട്ടു.പേരിൽ അൽപ്പം പരിഷ്കാരം വന്ന തൊമ്മിച്ചനു സന്തോഷമായി.
ടോമി'എന്ന പേരും ഇട്ടു.പേരിൽ അൽപ്പം പരിഷ്കാരം വന്ന തൊമ്മിച്ചനു സന്തോഷമായി.
കാതറീന ടോമിയെ താലോലിച്ചു,ഓമനിച്ചു, കൂടെ കിടത്തി ഉറക്കി.രാവിലെ കാതറീനും,ടോമിയും എക്സർസൈസ് ചെയ്തു,
ഷവറിനുകീഴെ ഷാമ്പൂ തേച്ച് കുളിപ്പിച്ചു.ടോയ്ലറ്റിൽ പോയി സ്വന്തമായി ഫ്ലഷ് ഔട്ട് ചെയ്യാൻ വരെ ടോമി പഠിച്ചു..നല്ല ചിക്കനും,ഡോഗ് ഫുഡും കഴിപ്പിച്ചു.ടോമി ഉരുണ്ട് കൊഴുത്ത് സുന്ദരനായി.
ഷവറിനുകീഴെ ഷാമ്പൂ തേച്ച് കുളിപ്പിച്ചു.ടോയ്ലറ്റിൽ പോയി സ്വന്തമായി ഫ്ലഷ് ഔട്ട് ചെയ്യാൻ വരെ ടോമി പഠിച്ചു..നല്ല ചിക്കനും,ഡോഗ് ഫുഡും കഴിപ്പിച്ചു.ടോമി ഉരുണ്ട് കൊഴുത്ത് സുന്ദരനായി.
ടോമി എന്ന തൊമ്മിച്ചൻ കാതറീനയുടെ കൂടെ സസുഖം വാണു.
അങ്ങനെ ഇരിക്കെ കാതറീനയും അവളുടെ കാമുകനും വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിതം ആരംഭിച്ചു.
ടോമിയുടെ സ്വാതന്ത്ര്യത്തിനും സുഖത്തിനും ഒട്ടും കുറവുവന്നില്ല.
കാതറീന ഗർഭിണിയായി.ഒരു പെൺ കുഞ്ഞിനെ പ്രസവിച്ചു.
അവർ അവൾക്ക് 'തെരേസ'എന്ന പേരും ഇട്ടു.
ടോമിയുടെ സ്വാതന്ത്ര്യത്തിനും സുഖത്തിനും ഒട്ടും കുറവുവന്നില്ല.
കാതറീന ഗർഭിണിയായി.ഒരു പെൺ കുഞ്ഞിനെ പ്രസവിച്ചു.
അവർ അവൾക്ക് 'തെരേസ'എന്ന പേരും ഇട്ടു.
ടോമിക്ക് തെരേസയുടെ മുഖം എവിടെയോ കണ്ടു മറന്നപോലേ
'ഈശോയേ...ത്രേസ്യാകുട്ടി"
തെരേസക്ക് മൂന്ന് വയസായി.ടോമിയെ അവൾ അടിക്കും,തൊഴിക്കും,പുറത്ത് കയറിയിരുന്ന് ചെവിയിൽ പിടിച്ചു വലിക്കും
ഇതെല്ലാം കണ്ട് കാതറീനും, ഭർത്താവും പൊട്ടി ചിരിച്ച് മകളുടെ കുസൃതികൾ വിഡിയോ എടുത്തു രസിക്കും.
ഇടക്ക് കാതറീന പറയും
"റ്റോമീ...ടേയ്ക്ക് കെയർ ഓഫ് ദി ബെയ്ബീ..."
അത് കേൾക്കുമ്പോൾ ഒന്നും മിണ്ടാതെ വാലും താഴ്ത്തി തെരേസയെ നോക്കി ഇരിക്കും.
തെരേസയുടെ മർദ്ദനം ഏറ്റു വാങ്ങും.ഇടക്ക് തെരേസ ടോമിക്ക് ഓരോ ഉമ്മയും നൽകും
അതിനു വലിയ വില നൽകാതെ ടോമി മുഖം തിരിക്കും.
എന്നാലും ത്രേസ്യാ.....ടോമി സങ്കടത്തോടെ മുഖം മുൻ കാലിലേക്ക് ചേർത്ത് കിടന്നു.
ഉറങ്ങിപോയി.
ടോമി ഒരു സ്വപ്നം കാണുകയാണ്.

വെളുത്ത വസ്ത്രം ധരിച്ച കാലനുമുന്നിൽ ഇരിക്കുന്ന ത്രേസ്യാകുട്ടി.
"ത്രേസ്യാ നിനക്ക് നൻമചെയ്തതിൻ തിൻമയേക്കാൾ മൂന്ന് മാർക്ക് കൂടുതൽ ഉണ്ട് നിൻ്റെ ഏറ്റവും വലിയ ആഗ്രഹം എന്താണ്"
"കാലൻ സാറേ അടുത്ത ജൻമത്തേലും എനിക്ക് പിള്ളേരുടെ അപ്പനെ കണ്ടോണ്ട് തന്നെ ജീവിക്കണം"
പെട്ടെന്ന് ടോമിയുടെ പുറത്ത് തെരേസയുടെ വക ഒരടി വീണു.
"തോമീ.....വെയ്ക്കപ്പ്"
☺
☺
പെട്ടെന്ന് ടോമിയുടെ പുറത്ത് തെരേസയുടെ വക ഒരടി വീണു.
"തോമീ.....വെയ്ക്കപ്പ്"

ലീബബിജു
😍

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക