***ഫെമിനിസ്റ്റ്***
ഗേൾ സ് ഒൺലി സ്കൂളിൽ പഠിച്ച കൊണ്ടാകും ബോയ്സ് എന്നും ഞങ്ങൾക്ക് ഒരു കൗതുകം ആയിരുന്നു .അടുത്തുള്ള മിക്സഡ് സ്കൂൾ ലെ പെൺകുട്ടികളെ പോലെ ബോയ്സ് വരുമ്പോൾ സൈഡ് മാറി നടക്കുകയോ ,ഷർട്ട് നേരെ ഇടുകയോ ഒന്നും ഞങ്ങൾ ചെയ്തിരുന്നില്ല .അത് പലപ്പോഴും ഞങ്ങളുടെ കുറവായി ആ ചെക്കൻ മാർ കണ്ടിരുന്നു.ഞങ്ങളുടെ സ്കേർട് ന്റെ നീളമോ ,ഷൂസ് ന്റെ കളറോ ഒന്നും തന്നെ നിശ്ചയിക്കപ്പെട്ടിരുന്നത് അവരുടെ സാന്നിധ്യത്താലായിരുന്നില്ല ...എന്നാൽ പിൻകാലത്തു കോളേജിലേക്ക് ജീവിതം ഒഴുകിയപ്പോൾ ഞങ്ങളിൽ പലരും തിരിച്ചറിഞ്ഞു ഡെസ്ക്കിനു മുകളിൽ കാലുവയ്ക്കുക ,ക്ലാസ്സിൽ ഇരുന്നുറങ്ങുക ,ഷർട്ട് ന്റെ ഫ്രന്റ് ലെ രണ്ടു ബട്ടൺ അഴിച്ചിടുക ,ക്ലാസ്സിൽ ലേറ്റ് ആയി വരുക ,എക്സാം നു പൊട്ടുക ഇതൊക്കെ ബോയ്സ് ചെയ്താലേ സ്റ്റാർ വാല്യൂ ഉള്ളു എന്ന് .അല്ലാത്ത പക്ഷം കോളേജ് ലെ ഫെമിനിസ്റ്റോ.... പോക്കുകേസോ ആയിമാറും.
ഫെമിനിസം എന്ന വാക്കിന്റെ അർത്ഥമോ പ്രാപ്തിയോ വിസ്ത്രിയോ അറിയാത്ത കാലത്തു തന്നെ ഒരു ഫെമിനിസ്റ്റ് എന്ന് മുദ്രകുത്തപെട്ടവളാണ് ഞാൻ .സംഭവം കിടിലം ആണ് നിങ്ങൾ ചുമ്മാ വായിച്ചു നോക്ക്

സീൻ 1
ഹോളി അഞ്ചേഴ്‌സ് കോൺവെന്റ് isc സ്കൂൾ
ക്ലാസുകൾ എല്ലാം കഴിഞ്ഞു ഞങ്ങൾ കാത്തിരുന്നഇന്റർവെൽ വന്നു എല്ലാവരും പല വഴിക്കായി ഓടുന്നു .രണ്ടു സൈഡിലേക്കും പിന്നിയിട്ടിരുന്ന മുടിയും,ബക്കിൾ ഷൂസ് ഉം ,മുട്ടൊപ്പം കയറ്റി ഇട്ടിരുന്ന സോക്സ് ഉം ചറ പറ പൊഴിയുന്ന ഇംഗ്ലീഷ് ഉം .

ടിഫ്ഫിൻ ബോക്സ് തുറന്നു പുട്ടും പഴവും കൂട്ടി കുഴച്ചു കൊണ്ടിരുന്നപ്പോൾ ആണ് സൈഡിൽ നിന്നു ഒരു ശബ്ദം ഉയർന്നത് ." സ്നേഹ.... ക്യാൻ ഐ ടോക്ക് ടു യു? ".മൂന്നാം ക്ലാസ് ലെ ഞങ്ങളുടെ റൊമാന്റിക് ഹീറോ ക്രിസ് .നക്ഷത്ര കണ്ണുകൾ ഉള്ള അവനെ ,ഞങ്ങൾ എല്ലാവർക്കും ഭയങ്കര കാര്യം ആയിരുന്നു . അവൻ ഇട്ടിരുന്നത് യൂണിഫോം നിക്കറും ടൈ ഉം ആയിരുന്നെങ്കിലും ഞങ്ങളുടെ മനസ്സിൽ തെളിഞ്ഞത് പലപ്പോഴും സ്ഫടികത്തിലെ ലാലേട്ടൻ ആയിരുന്നു .സ്‌നേഹയെയും കൂട്ടി അവൻ ക്ലാസ് ന്റെ കോണിലെ ക്ക് നടന്നു പോകുമ്പോൾ ബാക്കി ഉള്ളവർ ഇമവെട്ടാതെ നോക്കി നിന്നു ഞങ്ങൾക്ക് അറിയാമായിരുന്നു .ക്രിസ് ഐ ലവ് യു പറയും എന്ന് ...
കുറച്ചു നാളായി ക്ലാസ്സ്‌റൂം ലെ ഒരു അടുക്കള രഹസ്യം ആയിരുന്നു അത് .പക്ഷെ വിവാദ നായികാ ആയ സ്നേഹ ആൾറെഡി നാലാം ക്ലാസ് ലെ ജോൺസൻ ഉം ആയി ലൈൻ ആണലോ .ഇതായിരുന്നു സ്റ്റോറി ടെ ട്വിസ്റ്റ് എന്താകും ക്രിസ് പറഞ്ഞത് എന്നറിയില്ല പക്ഷെ സ്നേഹ ചൂടായി ....പെട്ടെന്നായിരുന്നു സിനിമ സ്റ്റൈൽ ഇൽ - ക്രിസ് സ്നേഹയുടെ കൈയ്യിൽ കയറി പിടിക്കുന്നു .സ്നേഹ കരയുന്നു രംഗം മുറുകുന്നു .
കഴിച്ചു കൊണ്ടിരുന്ന പുട്ടും പഴവും ഉപേക്ഷിച്ചു ഞാൻ ചാടി എഴുന്നേറ്റു .(ഒരു കാര്യം വും ഇല്ലായിരുന്നു .പണ്ടേ ഉള്ള സ്വഭാവമാ ഇത് ).വാണി വിശ്വനാഥിനെ മനസ്സിൽ ധ്യാനിച്ച് ഓടി ചെന്ന് ഒരൊറ്റ ചവിട്ടു .പാവം ചെക്കൻ ന്റെ കണ്ണിൽ നിന്നു പൊനീച്ച വന്നു.അവൻ നിലത്തു കുത്തി ഇരുന്നു .പക്ഷെ ഞാൻ അടങ്ങി ഇല്ല തെക്ക് വടക്കിന്ന് ഇടിച്ചു .ഒടുവിൽ ക്ലാസ്സ്മുറിയുടെ കോണിൽ ഉള്ള സ്റ്റീൽ അലമാരയിൽ കയറ്റി ഇരുത്തി പൂട്ടി .താക്കോൽ പോക്കറ്റിലും ഇട്ടു.സ്ലോ മോഷൻ എന്താണെന്നു അറിഞ്ഞിരുന്നേൽ അന്ന് ഞാൻ അങ്ങനെ നടന്നു വന്നേനെ .
പക്ഷെ ഈ ഹീറോയിസം അതിന്റെ പൂർണ പ്രൗഢിയിൽ അധിക നേരം നിന്നില്ല .ആരോ പറഞ്ഞു അറിഞ്ഞു ക്രിസ് ന്റെ ചേച്ചി ഞങ്ങളുടെ ക്ലാസ്സിൽ വന്നു .ടോം ആൻഡ് ജെറി ലെ പട്ടി യെ പോലെ ആ സുന്ദരി ചേച്ചി ഞങ്ങളെ ക്രൂരമായി നോക്കി .
"ക്രിസ് എവിടെ ?".എന്ന ചോദ്യത്തിന് ഉത്തരമായി ഞാൻ എന്റെ കമ്പ്ലീറ്റ് പുച്ഛ ഭാവവും അഴിച്ചു വിട്ടു .

പെട്ടെന്നു അന്തരീക്ഷം മാറി .സൂര്യൻ മങ്ങുകയും കാർമേഘ പടലങ്ങൾ കുതിച്ചു കയറി ആകാശത്തെ ഇരുണ്ടതാകുകയും ചെയ്തു .ഡോളി ടീച്ചർ ഞങ്ങൾക്ക് മുന്നിൽ വന്നു നിന്നതു ചിരിയോടെ ആയിരുന്നില്ല .ഒരൊറ്റ ചോദ്യം മാത്രം "ക്രിസ് എവിടെ ?".ഇംഗ്ലീഷിൽ ആയിരുന്നു അലർച്ച .ഞാനും സ്നേഹയും ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു .ഒന്ന് തല പൊക്കി ടീച്ചർ നെ നോക്കിയപ്പോൾ അറിയാതെ ഞങ്ങൾ രണ്ടും പ്രോഗ്രാം ചെയ്ത കുഞ്ഞുറുമ്പുകളെ പോലെ വേഗം ക്ലാസ്സ്‌റൂം ന്റെ സൈഡിലെ അലമാരി തുറന്നു .ബോധരഹിതനായ ക്രിസ് ചടപടേന്ന് താഴെ വീണു.ക്രിസ് മരിച്ചു എന്ന് കരുതി സ്നേഹ വാവിട്ടു കരച്ചിലും തുടങ്ങി .
പിന്നത്തെ സീൻ നേരെ പ്രിൻസിപ്പൽസ് ഓഫീസിൽ
ദൈവത്തിന്റെ മാലാഖ എന്ന് എലാവരും പറയുന്ന അവരെ ഞാൻ തുറിച്ചു നോക്കി .മനസ്സിൽ ചിന്തിച്ചു ഷേയ് കുറച്ചുകൂടി സെലെക്ഷൻ ആകാമായിരുന്നു ദൈവത്തിനു.മനസ്സിൽ കുതിച്ചു വന്നിരുന്ന ചിന്തകളെ അടക്കാൻ ശ്രമിച്ചപ്പോളേക്കും സിസ്റ്റർ മറിയ ടെ വാക്കുകൾ എന്റെ ചെവിയിൽ തുളച്ചു കയറി
" ഒരു ചെക്കനെ ഇടിച്ചു കബോർഡിൽ കയറ്റാൻ ഇവൾ ആരാ ഫെമിനിസ്റ്റോ? "
അന്നാണ് ഞാൻ ആയ വാക്ക് ആദ്യമായി കേൾക്കുന്നത് ഫെമിനിസ്റ്റ് .അതിന്റെ അർഥം ഞാൻ അറിഞ്ഞിരുന്നില്ല ...........പക്ഷെ ഞാൻ ഒരു ഫെമിനിസ്റ്റ് ആയി

****ജിയ ജോർജ് ****
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക