ആകെയുള്ള നൂറുരൂപ നോട്ട് പോക്കറ്റിൽ തിരുകി ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. ബൈക്ക് കുലുക്കി നോക്കി ഉം.. എണ്ണ കുറച്ചുണ്ട്. എന്നാലും വണ്ടി എടുക്കണ്ടായെന്ന് തീരുമാനിച്ചു. കുറച്ചു ദൂരം വെറുതേ നടക്കണം, കയ്യിലുള്ള കാശിന് വല്ലതും വാങ്ങി കഴിക്കാം. മണിയേട്ടന്റെ കടയിൽ നല്ല ചൂട് പൊറോട്ടയും, ബീഫ് കറിയും കിട്ടും. അകെ നൂറു രൂപ ഞാൻ കണക്കുകൂട്ടി, ബീഫ് കറിക്ക് ഒരു അറുപത്തഞ്ച് രൂപ ബാക്കിക്ക് പൊറോട്ട. ങ്ഹാ... മതി. വൈകുന്നേരം ഒരു കുളിയൊക്കെ പാസ്സാക്കി നിരത്തിലൂടെ കയ്യും വീശി ഇങ്ങനെ നടക്കാൻ എന്ത് സുഖമാ.. നല്ലൊരു കാറ്റൂടെ വീശണം ഹോ.. വല്ലാത്തൊരനുഭൂതിയാണുണ്ടാവുക. ഒരു മൂളിപ്പാട്ടൊക്കെ പാടി ഞാൻ നടന്നു നീങ്ങി. "ചേട്ടാ..ചേട്ടാ ഒന്ന് നിൽക്കണേ" പിന്നിൽ നിന്നും ഒരു കിളിമൊഴി. സഡൻ ബ്രെക്കിട്ടപോലെ ഞാൻ നിന്നു. 'ഇതാരപ്പാ ഇനി എന്നെത്തന്നായിരിക്കുമോ' ഞാൻ തിരിഞ്ഞു നോക്കി. തമ്പുരാനേ... പാലപ്പത്തിന്റെ നിറമുള്ളൊരു പെൺകൊച്ച്. ചക്കചുള പോലുള്ള ശരീരം, കൊത്തിവെച്ച ശരീര ഭാഗങ്ങൾ. എന്റെ ഭാഷയിൽ ഒന്നാന്തരമൊരു ഉരുപ്പടി. കവി ഭാഷയിൽ അവളെ അഴകിന്റെ ദേവതയെന്നോ, വശ്യ സൗന്ദര്യ മൃണാളിനിയെന്നോ ങ്ഹാ.. ഏതാണ്ടങ്ങനൊക്കെ വിളിക്കാം...
"ചേട്ടാ.. ഒരു ലോട്ടറി എടുക്ക് ചേട്ടാ അമ്പതു ലക്ഷവും കാറുമാണ് ചേട്ടാ.. ഒരെണ്ണം എടുക്ക് പ്ലീസ് അൻപത് രൂപയേയുള്ളൂ.."
അവളെത്ര സിംപിൾ ആയിട്ടാ അമ്പത് രൂപയേയുള്ളൂ എന്ന് പറഞ്ഞത്. ആകെ നൂറ് രൂപയുമുണ്ട് ഞാനുമുണ്ട്. സത്യം പറഞ്ഞാൽ അവളെ കണ്ടാൽ പിച്ചക്കാരൻ വരെ ലോട്ടറി എടുത്ത് പോകും. ചിത്രകഥയിലൊക്കെ കാണുന്നപോലെ ബബിൾ ഇട്ട് ഞാൻ ആലോചിച്ചു, ചൂട് പൊറോട്ടയും, ആവിപറക്കുന്ന ഇറച്ചിക്കറിയും. കോപ്പ് വീട്ടിൽ പോയി കഞ്ഞി കുടിക്കാം. രണ്ടെണ്ണം തരാൻ ഞാനവളോട് ആവശ്യപ്പെട്ടു. അവൾ ഒരു പുഞ്ചിരിയോടെ ടിക്കറ്റ് എനിക്ക് തന്നു. പൈസാ കൊടുക്കാൻ നേരം ചുമ്മാ ഒരു ജാഡക്ക് ചോദിച്ചു ചേഞ്ച് ഉണ്ടാകുമോ രണ്ടായിരം രൂപക്ക്. ഞാൻ പ്രതീക്ഷിച്ചപോലെ ഇല്ലായെന്നവൾ മറുപടി നൽകി. "ങ്ഹാ.. കുഴപ്പമില്ല എന്റെ കയ്യിൽ വേറൊരു നൂറുരൂപയുണ്ട്" ഞാൻ അവൾക്ക് പൈസ നൽകി. അവൾ വീണ്ടും ഒന്നുകൂടി പുഞ്ചിരിച്ചു. ചിരിക്കുമ്പോൾ അവളുടെ മുഖത്ത് തെളിഞ്ഞ നുണക്കുഴിയിൽ എനിക്കൊന്നു മെല്ലെ തൊടണമെന്നു തോന്നി.
"നാളെ വരുമോ? ലോട്ടറി എടുപ്പ് എന്റെയൊരു ഹോബിയാണ്. ഞാൻ വാങ്ങിച്ചോളാം". വിഷം വാങ്ങാൻ കാശില്ലേലും ഒരു കിടു ഡയലോഗ് ഞാനങ്ങുകാച്ചി. "പിന്നെന്താ, ചേട്ടാ ഞാൻ ജംഗ്ഷനിൽ കാണും. അവിടെയാ ഞാൻ ലോട്ടറി വിൽക്കാറ്. എന്റെ കയ്യിൽ നിന്നും തന്നെ വാങ്ങണേ ചേട്ടാ.."
നിന്റെ കയ്യിൽ നിന്നല്ലാതെ ഞാനീ ഭൂമിമലയാളത്തിൽ വേറെ ആരുടെയെങ്കിലും കയ്യിൽനിന്ന് ലോട്ടറി വാങ്ങുമെന്ന് കരുതുന്നുണ്ടോ പെണ്ണേ നീ.. ഞാൻ മനസ്സിൽ പറഞ്ഞു. "പിന്നെന്താ തീർച്ചയായും" ഞാനൊരു ചിരിയോട് കൂടി മറുപടി നൽകി. വീട്ടിൽ എത്തിയ ഞാൻ വെറുതേ അവളേയും ഓർത്തു കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. കണ്ണന്നൊടച്ചാൽ അവളുടെ മുഖം തെളിയും. എങ്ങനൊക്കെയോ നേരം വെളുപ്പിച്ചു.
ഇന്നും ലോട്ടറി എടുക്കണ്ടേ കാഷിനെന്തുചെയ്യും?? ചങ്ക് ബ്രോയുടെ നമ്പർ ഡയൽ ചെയ്തു. റിങ് ഉണ്ട്. കാൾ കണക്ട് ആയി. "അളിയാ ഞാനാ ഒരു ഹെല്പ് വേണം. അമ്മൂമ്മക്ക് സുഖമില്ലടാ ഹോസ്പിറ്റലിൽ കൊണ്ടുപോണം ഒരഞ്ഞൂറ് രൂപ വേണം." മറുതലയിൽ നിന്നവൻ "ഇന്നാളിൽ അച്ഛന്റെ കൈ ഒടിഞ്ഞെന്നും പറഞ്ഞു വാങ്ങിയ ആയിരം രൂപ എന്തിയേടാ?"
"എടാ അത്യാവശ്യമായോണ്ടല്ലേ.. അടുത്താഴ്ച ഒരുമിച്ച് തിരിച്ചു തരാം."
"ഉം.. ശരി..ശരി കടയിലോട്ടു വാ ബാപ്പ ഉണ്ടോന്നു നോക്കിയിട്ടു വേണം വരാൻ" അവൻ പറഞ്ഞു "ഓക്കേ അളിയാ ഉമ്മ" ഞാൻ ബൈക്കുമായി പോയി ക്യാഷ് കളക്ട് ചെയ്തു. വൈകുന്നേരമായി പറഞ്ഞപോലെ ജംഗ്ഷനിൽ അവളുണ്ടായിരുന്നു. ഇന്നെന്നെ കണ്ടപ്പോൾ അവളെന്നോട് കുറച്ചുകൂടി പരിചയം കാട്ടി. ഇന്ന് ഞാൻ മുന്നൂറ് രൂപയ്ക്ക് ലോട്ടറി വാങ്ങി. ഞാനവളോട് പേര് ചോദിച്ചു. 'മാലിനി' ചിരിച്ചുകൊണ്ടവൾ മറുപടി നൽകി. ആ ചിരിയിൽ ഞാൻ സ്വയം അലിഞ്ഞില്ലാതായിപ്പോയതുപോലെ തോന്നി. നാളെ കാണാമെന്നുള്ള ഉറപ്പ് നൽകി ആ സായാഹ്നവും ഞങ്ങൾ പിരിഞ്ഞു. പല കൂട്ടുകാരിൽ നിന്നും കടം വാങ്ങിയും കാലുപിടിച്ചുമൊക്കെ പൈസ ഒപ്പിച്ച് അവളിൽ നിന്ന് ലോട്ടറി വാങ്ങുന്നത് ഞാനൊരു ശീലമാക്കി. എടുത്ത ലോട്ടറി അടിക്കാറുണ്ടോയെന്നുപോലും ഞാൻ നോക്കാറില്ലായിരുന്നു. വാങ്ങിയ ലോട്ടറി വീട്ടിൽ എവിടേലും കൊണ്ടിടും പിറ്റേന്നും അവളെ കാണണം വാങ്ങണം ഇത് മാത്രമായിരുന്നു എന്റെ ചിന്ത. ദിവസങ്ങൾ കൊഴിയുംതോറും ഞങ്ങൾ നല്ല പരിചയക്കാരായി. ഒരു നല്ല സുഹൃത്തിനോടെന്നോണം അവൾ എന്നോട് പെരുമാറി. അവളുടെ കുടുംബത്തിന്റെ കഷ്ടപ്പാടുകൾ ചിരിച്ചുകൊണ്ടവൾ എന്നോട് വർണിച്ചു. മാലിനി ഡിഗ്രീ ഫൈനൽ ഇയറിനു പഠിക്കുന്നു. സമർത്ഥയായ അവളുടെ ഐച്ഛിക വിഷയം മാത്‌സ് ആണ്. ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്നുള്ള അറിവല്ലാതെ കണക്കിനെ കുറിച്ച് എനിക്കൊരു ചുക്കും, ചുണ്ണാമ്പും അറിയില്ല. ക്ലാസ്സ് കഴിഞ്ഞാണവളുടെ ലോട്ടറി വിൽപ്പന. അമ്മയും കുഞ്ഞനുജനും മാത്രമുള്ള കുടുംബത്തിലെ ഏക ആശ്രയമാണവൾ. അച്ഛൻ കാൻസർ വന്ന് ഒന്നര കൊല്ലം മുൻപ് മരിച്ചു. അദ്ദേഹത്തിന്റെ ചികിത്സക്കായി വീടും വസ്തുവും ബാങ്കിൽ പണയം വെച്ചതിനാൽ ലക്ഷങ്ങളുടെ കടമാണ് ആ കുടുംബത്തിനുണ്ടായത്. ഉള്ള് നീറുമ്പോഴും പുഞ്ചിരിക്കാൻ അവൾ കാണിക്കുന്ന ആ വലിയ മനസ്സിനോട് എനിക്കാദരവ് തോന്നി. പ്രേമത്തേക്കാൾ ഉപരി എനിക്കെന്റെ അമ്മയോട് തോന്നുന്ന ബഹുമാനവും, സ്നേഹവുമൊക്കെ അവളോടെനിക്ക് തോന്നി തുടങ്ങി. അവളിലൂടെ ഞാനും മെല്ലെ മാറാൻ തുടങ്ങി. ചങ്ങാതിമാരിൽ നിന്നും നുണ പറഞ്ഞ് പൈസ കടം വാങ്ങുന്നത് ഞാൻ നിർത്തി. പല പ്രൈവറ്റ് കമ്പനികളിലേക്കും അപേക്ഷകൾ അയച്ചു. ഇന്റർവ്യൂ അറ്റന്റ് ചെയ്തു. ഒടുവിൽ വലിയ ശമ്പളമൊന്നും ഇല്ലെങ്കിലും തരക്കേടില്ലാത്ത ഒരു ജോലി എനിക്ക് കിട്ടി. ജോലി കിട്ടിയ സന്തോഷം അറിയിക്കാൻ അവളെ തിരക്കി ഞാൻ ചെന്നു. അവളെ അവിടെ ഞാൻ കണ്ടില്ല. നിരാശയോടെ ഞാൻ മടങ്ങി. പിറ്റേന്നും ചെന്ന് നോക്കി ഇല്ല അവളില്ല. വിളിച്ചു ചോദിക്കാൻ അവൾക്കൊരു ഫോൺ പോലും ഇല്ലല്ലോ. അവളെ കാണാതെ ആഴ്ച്ച ഒന്ന് കടന്നുപോയി. എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. അവളന്നു പറഞ്ഞ ഓർമ്മയിൽ അവളുടെ വീട് തേടി ഞാൻ പോയി. ജംഗ്ഷനിൽ നിന്ന് ഏഴു കിലോമീറ്റർ ഉള്ളിലോട്ടു മാറി ഒരു ചെറിയ ഗ്രാമത്തിലാണവളുടെ വീട്. വണ്ടി പോകാത്ത ഇടുങ്ങിയ വഴിയിലൂടെ ഞാൻ നടന്നു. ചോദിച്ചും പറഞ്ഞും അവളുടെ വീട് ഞാൻ കണ്ടെത്തി. ശരിക്കും പറഞ്ഞാൽ ഒരു പട്ടിക്കാട്ടിൽ മലയുടെ മുകളിലാണവളുടെ താമസം. സത്യത്തിൽ ഞാൻ അണക്കുന്നുണ്ടായിരുന്നു. ഷീറ്റ് ഇട്ട് തേക്കാത്ത രണ്ടു മുറിയുള്ള ഒരു കൊച്ചു വീടാണവളുടേത്. പ്രധാന വാതിൽ ചാരിയിട്ടുണ്ട്. വാതിൽ മെല്ലെ തുറന്നു ഞാൻ അകത്തുകയറി. റൂമിനൊന്നും പ്രത്യേക വാതിലുകൾ ഒന്നുമില്ല. പഴകിയ കർട്ടൻ വിരിച്ചിട്ടിരിക്കുന്നു. കർട്ടൻ വകഞ്ഞുമാറ്റി അവളുണ്ടോയെന്നു നോക്കാൻ ഞാൻ അകത്തേക്ക് കയറി. ഒരു സർപ്രൈസ് കൊടുക്കാമെന്ന് മാത്രമേ ഞാൻ കരുതിയുള്ളൂ. എന്നാൽ തുണി മാറിക്കൊണ്ടിരുന്ന മാലിനിയെയാണ് ഞാൻ അവിടെ കണ്ടത്. ഒരു നിലവിളിയോടെ അച്ഛന്റെ പഴയ ഷർട്ട് എടുത്തിട്ട്, ബട്ടൺസ് ഇടാതെ ഷർട്ടിന്റെ രണ്ടറ്റവും മുറുക്കെ പിടിച്ചിട്ട് അവൾ കണ്ണീരൊഴുക്കി പറഞ്ഞു "ഞങ്ങളൊക്കെ പാവങ്ങളാ, സുരക്ഷിതമായൊന്നുറങ്ങാൻ, എന്തിന് വസ്ത്രം മാറാൻ പോലും ഉറപ്പുള്ളൊരു വാതിൽപോലും ഈ വീട്ടിലില്ല. നിങ്ങൾ ഇവിടെ എന്തിന് വന്നു വരാൻ പാടില്ലായിരുന്നു." അവളുടെ വാക്കുകൾ എന്റെ നെഞ്ചിൽ ഉൽകപോലെ വന്നു പതിച്ചു. പരിഭ്രമം പുറത്തുകാണിക്കാതെ ഞാൻ പറഞ്ഞു "ഏയ്.. തന്റെ കാണാൻ പാടില്ലാത്തതൊന്നും ഞാൻ കണ്ടില്ലാന്നേ, അല്ല ഒരു മിന്നല് പോലെ അത്രേയുള്ളൂ സത്യം. അപ്പോൾ തന്നെ ഞാൻ കണ്ണ് പൊത്തിയില്ലേ കുറേ ദിവസമായി കാണാത്തത് കൊണ്ടുവന്നതാ.." "അതിന് നിങ്ങളെന്റെ ആരാ കാണാൻ? ഞാൻ വിറ്റ ലോട്ടറികൾ വാങ്ങിയിരുന്ന വെറുമൊരാൾ. എനിക്കും അനിയനും ആകെയുണ്ടായിരുന്നത് അമ്മ മാത്രമായിരുന്നു, ഇപ്പോൾ അമ്മയും പോയി. ഇന്ന് ഞങ്ങളുടെ ഈ വീട്ടിലെ അവസാന ദിവസമാണ്. നാളെ വീടിന്റെ ജപ്തി നടക്കും. അനിയനേയും കൊണ്ട് തെരുവിൽ ഇറങ്ങേണ്ടി വരും. വേട്ടപ്പട്ടികൾക്ക് തിന്നാൻ ഞാനെന്റെ ശരീരം വിട്ടുകൊടുക്കില്ല". അവൾ ഏങ്ങലോടെ പറഞ്ഞു നിർത്തി.
"അപ്പോൾ ഇനി?"
"ഇനിയോ? ഇന്നലത്തെ പഴഞ്ചോറിൽ വിഷം കലക്കി വെച്ചേക്കുവാ കഴിച്ചുറങ്ങണം എന്നന്നേക്കുമായി"
എന്റെ സകല ധൈര്യവും ചോർന്നു പോകുന്നപോലെ തോന്നി. ഞാനൊരു മെഴുകുതിരിപോലെ ഉരുകി മായുകയാണോയെന്നുപോലും തോന്നിപ്പോയി. അവൾ ഉറപ്പായും ആത്മഹത്യ ചെയ്യുമായിരുന്നു ഞാൻ ഇന്നിവിടെ എത്തിയില്ലായിരുന്നെങ്കിൽ. അവൾ എന്നിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നതായി എനിക്ക് തോന്നി. ചോറിൽ വിഷം കലർത്തിയത് അവൾ എന്നോട് പറഞ്ഞത് അതുകൊണ്ടാകാം...
അവൾക്ക് കണ്ണീരൊതുക്കി ചിരിക്കാൻ അറിയാമെങ്കിൽ, എനിക്ക് കണ്ണീരിലും മറ്റുള്ളവരെ ചിരിപ്പിക്കാൻ അറിയാം.
"എന്തൊരു കയറ്റമാടോ തന്റെ വീട്ടിലോട്ട്! എന്റെ ഊപ്പാട് വന്നുപോയി. എനിക്ക് നല്ല ക്ഷീണമുണ്ട് പോരാത്തതിന് നല്ല വിശപ്പും. വിഷം കലർത്തിയ പഴംചോറ് മാത്രമല്ലേ ഇവിടുള്ളൂ, താനൊരു ഉണ്ടമുളക് പൊട്ടിച്ചൊന്നുടച്ചേ... നമുക്കെല്ലാവർക്കും കൂടി ഒരു പിടിയങ്ങു പിടിക്കാം.. എന്താ?"
ഞാൻ തുടർന്നു "ഇത്രയും മനോഹരമായ ഈ ഭൂമിയില് ജീവിച്ചു കൊതിതീരാതങ്ങ് പോയാൽ എങ്ങനാ?? ജീവിച്ചു കാണിക്കണ്ടേ, പ്രതിസന്ധികളോട് പൊരുതി ജയിക്കണ്ടേ?"
ഹാവൂ... നല്ല ഭാഗ്യം വെള്ളി വീഴാതെ എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. "നീയാണടീ പെണ്ണ്.. മരണത്തിന്റെ മുനമ്പിൽ നിൽക്കുമ്പോഴും സ്വന്തം മാനത്തിന് വിലകല്പിക്കുന്ന നല്ല ഉശിരുള്ള പെണ്ണ്. ഈ ഉലകത്തിൽ കിട്ടുന്ന ഏതു പൂവുകൊണ്ടാണ് പെണ്ണേ നിന്നെ ഞാൻ പൂജിക്കേണ്ടത്?" അവൾ മുഖമുയർത്തി എന്നെയൊന്നു നോക്കി. "ഈ വീടും പറമ്പും തിരികെ വാങ്ങിത്തരാൻ ഞാൻ വല്യ പണക്കാരന്റെ മോനൊന്നുമല്ല. പക്ഷേ ഒരു വേട്ടപ്പട്ടിയേയും പേടിക്കാതെ നിനക്കും അനിയനും എന്റെ വീട്ടിൽ സുഖമായി കഴിയാം, നിന്റെ സമ്മതമുണ്ടെങ്കിൽ എന്റെ ഭാര്യയും അളിയനുമായ്." അവളുടെ മുഖം പ്രസന്നമാകുന്നത് ഞാൻ ശ്രദ്ധിച്ചു. "പിന്നേ.. ഒരു മിന്നല് പോലെ മാത്രമേ കണ്ടുള്ളൂന്ന് ഞാൻ ചുമ്മാ പറഞ്ഞതാ.. ഞാൻ നന്നായി കണ്ടു എല്ലാം" അവൾ കണ്ണീർ തുടച്ചുകൊണ്ട് എന്നേയൊന്നുനോക്കി പഴയതിലും നന്നായി നാണത്തോടെ അവൾ പുഞ്ചിരിച്ചു. ഇപ്പോൾ എനിക്കാ നുണക്കുഴിയിൽ അവകാശത്തോടെ തൊടാൻ സാധിക്കും, കാരണം അവളും അതാഗ്രഹിക്കുന്നുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. ആ നുണക്കുഴി ഇനി എന്റേതുകൂടി ആണല്ലോ!!!!

…….........................ശുഭം.............................
✍സജിൻ.എസ്സ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക