Slider

ചില പൂജ്യ ചിന്തകൾ..

0
ചില പൂജ്യ ചിന്തകൾ..
അക്കങ്ങൾക്കിടയിൽ നിൻ
വേരുകൾ തിരയുമ്പോൾ
'അക്ഷരമേ' നിന്നോട്
വല്ലാത്ത പ്രണയമാണ്
ഒടിവുകൾ ഇല്ലാത്ത
വാടിവൊത്ത ലിപികൾതൻ
ചാരത്തു നിൽക്കുമ്പോൾ
പ്രണയമേ നീയുമൊരക്ഷരമാണ്
എവിടൊക്കെയോ തിരഞ്ഞുഞാൻ
നിന്നെ കൂട്ടിലാക്കുവാൻ പക്ഷെ
വിലപേശി നിൽക്കുന്നു നീയോ
ഞാനറിയാതെ വടിവൊത്ത ക്യൂവിലാണ്
പണ്ടച്ചൻതന്നൊരാ കൈനീട്ട തുട്ടിലും,
ഇപ്പോഴാ സാലറിതൻക്രെഡിറ്റിലും
വലത്തേയോരത്തെ നിന്റെസാമീപ്യം
തിരയുന്ന ഞാനെങ്ങോ തിരക്കിലാണ്
അക്ഷരക്കൂട്ടത്തിലെവിടെയോ
നീയെന്നയക്ഷരം എന്നെത്തിരയവേ
ഞാനെന്റെ രണ്ടുംകണ്ണും കൂട്ടിക്കിഴിച്ചിട്ട്
പൂജ്യ നായ് നിന്നെയും തിരയുന്ന തിരച്ചിലാണ്....
_Shajith_
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo