പുറത്തു നല്ല മഴക്കുള്ള സാധ്യതയുണ്ട്. ആകാശം മേഘാവൃതമാണ്. മഴയ്ക്ക് മുന്നേയുള്ള ഈറൻ കാറ്റിൽ വൃക്ഷത്തലപ്പുകൾ ആടിയുലയുന്നു. ഇടയ്ക്കിടെ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടു മിന്നൽ പിണരുകളും ഇടിമുഴക്കവും. ഈ വേനൽമഴ ഒട്ടും പ്രതീക്ഷിക്കാത്തതാണ്. തന്റെ ജീവിതവും അങ്ങിനെ ആയിരുന്നല്ലോ... ടെറസ്സിലെ കൈവരികളിലേക്കു മുഖം ചേർത്തു ചാഞ്ഞിരുന്നുകൊണ്ടു അവളോർത്തു.
ഇന്നത്തെ ജീവിതം അവൾക്കു സമ്മാനിച്ചതും ഇതുപോലെ ഒരു വേനൽമഴയുടെ സാന്നിധ്യമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദിവസം വന്നുചേർന്നൊരു വേനൽ മഴപോലെ അയാൾ അവളിലേക്കെത്തുകയായിരുന്നു. ഒന്നുകാണുക പോലും ചെയ്യാതെ വരികളിലൂടെ മാത്രം തന്നെ അറിഞ്ഞിരുന്ന ഒരു ഫേസ്ബുക് സൗഹൃദം അവൾക്കു സമ്മാനിച്ചത് എല്ലാ സൗഭാഗ്യങ്ങളോടെയും കൂടിയുള്ള ഒരു ജീവിതമാണ്. താലിച്ചരടിന്റെ ബന്ധനമില്ലാതെ ജാതിയുടെയും മതത്തിന്റെയും പ്രായത്തിന്റെയും അതിർവരമ്പുകൾ ഇല്ലാതെ അവളെ മനസിലാക്കുന്ന സംരക്ഷിക്കുന്ന സ്നേഹിക്കുന്ന ഉപദേശിക്കുന്ന കരുതലോടെ ചേർത്തുവെക്കുന്ന ഒരു വ്യക്തി. അയാൾ തന്റെ പ്രണയം അറിയിച്ചതും വരികളിലൂടെ തന്നെ. "തന്റെ വരികളോടുള്ള എന്റെയിഷ്ടം ഒരു പ്രണയത്തിന്റ വക്കോളമെത്തി നില്ക്കുന്നു "എന്ന കാര്യം ഒട്ടും ഔപചാരികത ഇല്ലാതെ ആണ് അയാളവളോട് പറഞ്ഞത്.
ജീവിതയാത്രയിൽ പല ദുരനുഭവങ്ങളും നേരിടേണ്ടി വന്ന അവൾ ഒരു പ്രണയ തകർച്ചയിൽ എത്തിനിൽക്കുന്ന സമയം. സ്വാഭാവികമായും വെറുമൊരു ഓൺലൈൻ സൗഹൃദത്തെ പ്രണയമായി കാണാൻ മനസ്സ് മടിച്ചു. അയാൾക്കുള്ള മറുപടിയും തുറന്നെഴുതി. നിഷേധിക്കപെട്ട പ്രണയം അയാളിലുണ്ടാക്കിയ നീറ്റലിനേക്കാൾ ആ പ്രണയം ഏറ്റുവാങ്ങാൻ തനിക്ക് അർഹതയുണ്ടോ എന്ന ചോദ്യം തന്നോടുതന്നെ ചോദിച്ചു സ്വയം ഉരുകിക്കഴിഞ്ഞു അവൾ.
ദിവസങ്ങൾക്കു ശേഷം മടിച്ചുമടിച്ചു അയാളോട് വീണ്ടും മിണ്ടാൻ ശ്രമിച്ചത് അല്പമൊരു ശങ്കയോടെ തന്നെ ആയിരുന്നു. എങ്കിലും മനസ്സിലെവിടെയോ താനാഗ്രഹിക്കുന്നൊരു സുരക്ഷിത ജീവിതം അയാളിൽ നിന്നും ലഭിക്കുമെന്ന് അവൾക്കു തോന്നിയിരുന്നു. പ്രണയത്തേക്കാൾ അവൾ ആഗ്രഹിച്ചതും സുരക്ഷയുടെ, സ്നേഹത്തിന്റെ, കരുതലുള്ള ആ മനസ്സാണ്.
ചെറിയചെറിയ കാര്യങ്ങൾ തുടങ്ങി അവളെ സംബന്ധിക്കുന്ന എല്ലാ കാര്യത്തിലും അതീവ ശ്രദ്ധ പുലർത്തിയിരുന്നു അയാൾ. മൊബൈൽ ഫോണൊന്നു ഓഫായാൽ പതിവായെഴുതുന്ന ഫേസ്ബുക് പോസ്റ്റുകളിൽ വിഷാദം നിറഞ്ഞാൽ, സംസാരത്തിലെ മ്ലാനത മനസിലാക്കിയാലൊക്കെ "എന്താടാ"എന്ന ചോദ്യത്തോടെ അവളിലേക്കെത്തുമായിരുന്നു അയാൾ. നിസ്സാരകാര്യത്തിന് പോലും ദേഷ്യപെടുന്ന വാഴക്കാളിയായ അവൾ അയാൾക്ക് മുന്നിൽ മാത്രം അനുസരണയുള്ളൊരു കുഞ്ഞായി മാറുമായിരുന്നു. പ്രണയത്തിനു ഇങ്ങനെയും ഒരു മുഖമുണ്ടോ എന്ന് സ്വയമവൾ ചോദിച്ചിരുന്നു അന്നാളിലൊക്കെ.
ചിലപ്പോഴൊക്ക നല്ലൊരു സുഹൃത്തായും മറ്റുചിലപ്പോ പ്രണയ പരവശനായൊരു കാമുകനായും പിന്നെ ചിലനേരങ്ങളിൽ അച്ഛനെപ്പോലെ ഏട്ടനെപോലെ അയാളവൾക്കു തുണയായി. ജീവിതാനുഭവങ്ങളും ഏകാന്തതയും സമ്മാനിച്ച വിഷാദാവസ്ഥയിൽ നിന്നും എഴുത്തിലേക്കും വായനയിലേക്കും കൈപിടിച്ച് നടത്തിയതും സ്വയം പര്യാപ്തത നേടുന്നതിന്റെ ഭാഗമായി ഒരു ജോലിയിലേക്ക് നയിച്ചതും എല്ലാം അയാൾ മുൻകൈ എടുത്തു തന്നെ ആയിരുന്നു.
ചെറിയ യാത്രകൾക്ക് കൂടെ കൂട്ടാനും ഒരുമിച്ചുള്ള സമയങ്ങളിലൊക്കെയും ചടുലമായ തന്റെ സംസാരം കൊണ്ട് അവളിൽ ആത്മവിശ്വാസം വളർത്തിയെടുക്കാനും അയാൾക്ക് കഴിഞ്ഞു. ഏതൊരാവസ്ഥയിലും കൂടെയുണ്ടാകുമെന്നു വീണ്ടും വീണ്ടും തന്റെ കാതുകളിൽ പറയുന്ന അവന്റെ വാക്കുകളിൽ അവൾ വിശ്വസിച്ചു. ആ വിശ്വാസം മാത്രം കൈമുതലാക്കി ജീവിതത്തെ പുഞ്ചിരിയോടെ സ്വീകരിക്കാൻ അവൾക്കു കഴിഞ്ഞു.
കുഞ്ഞിലെ നഷ്ടപെട്ട സുരക്ഷിതത്വ ബോധം അയാളിലൂടെ അവൾ അനുഭവിച്ചറിഞ്ഞു. എന്നോ കൊഴിഞ്ഞു പോയേക്കാമായിരുന്ന അവളുടെ ജീവിതം ഒരു വാടാമലരുപോലെ അവന്റെ കൈകളിൽ സുരക്ഷിതമാണിന്ന്. അവകാശവാദങ്ങളൊന്നും ഉന്നയിക്കാതെ അവരിന്നും പരസ്പരം പ്രണയിച്ചു കൊണ്ട് രണ്ടിടത്തു ജീവിക്കുന്നു.
പ്രണയത്തിന്റെ ഇത്തരം മുഖങ്ങൾ നമുക്കന്യമാണ്. പ്രതീക്ഷിക്കാതെ വരുന്ന ഒരു വേനൽമഴപോലെ അവളുടെ ജീവിതത്തിലേക്ക് അയാൾ പെയ്തിറങ്ങിയപ്പോൾ അവളിൽ തീരാവസന്തം തീർക്കാൻ അയാൾക്ക് കഴിഞ്ഞു. ആ വസന്തത്തിന്റെ മനോഹാരിതയിൽ സ്വയം മറക്കാൻ അവൾക്കും സാധിച്ചു....
നോക്കൂ.... ചില പ്രണയമെത്ര സുന്ദരമെന്ന് !!!!
ഗൗരികല്യാണി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക