Slider

സ്ഥാനാന്തരം

0
Image may contain: one or more people, sunglasses, hat, ocean, outdoor, closeup and water

നീണ്ട ഇടവേളയ്ക്ക് ശേഷം ഈ നാട്ടിലേക്കുള്ള തിരിച്ച വരവ് ഒട്ടും ആഗ്രഹിച്ചതല്ല. പക്ഷെ ജോലി സംബന്ദമായ ഈ വരവ് അനിവാര്യമായി പൊയ്. പഠനം , പ്രണയം , പ്രണയ നഷ്ടം അവസാനം ജോലി നേടി ഈ നാട് ഉപേക്ഷിച്ചപ്പോൾ വലിയൊരു ആശ്വാസമായിരുന്നു. പടി പടി ആയുള്ള ജോലി കയറ്റവും കല്യാണവും എല്ലാം മറക്കാനുള്ള മരുന്നായ് മാറുകയായിരുന്നു. ഒടുവിൽ സബ് കളക്ടർ ആയി ഈ നാട്ടിലേക്ക് തന്നെ ഒരു തിരിച്ചു വരവ് അതും പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം എല്ലാം മാറി എല്ലാം. പക്ഷെ മനുഷ്യ മനസ്സിന് പ്രകാശത്തെക്കാൾ വേഗമാണ്. എം.ജി.റോഡിൽ കൂടിയുള്ള ഈ കാർ യാത്രയ്ക്കിടയിലും കാച്ചിയ എണ്ണയുടെ സുഗന്ധം എന്നെ ചുറ്റി പറ്റി നില്ക്കുന്നു. കാർ സ്റ്റെരീയൊയിലെ സിനിമ ഗാനത്തെക്കൾ ഉച്ചത്തിൽ അവളുടെ ചിരിയൊലികൾ കാതിൽ മുഴങ്ങി നില്ക്കുന്നു.
"അപ്പോൾ സാർ ഡിവോഴ്സ് ആയിട്ട് അഞ്ചു വർഷമായ്‌ അല്ലെ?"
മാമാച്ചന്റെ ശബ്ദം എന്നെ തിരക്കുള്ള നഗരത്തിന്റെ ഒച്ചപ്പാടിലേക്ക് തള്ളിയിട്ടു.
"ആ..അതെ.." അല്പം പതർച്ചയോടെ ഞാൻ പറഞ്ഞു.
" അപ്പോൾ മക്കൾ..?" മാമച്ചൻ പകുതി വിഴുങ്ങി നിർത്തി.
" ഒരു മകനുണ്ട്..ഗീതയോടൊപ്പം ഡൽഹിയിലാണ്.."
ഞാൻ താല്പര്യമില്ലാതെ പറഞ്ഞു. അത് മനസ്സിലാക്കിയ മാമച്ചൻ പിന്നെ ഒന്നും ചോദിച്ചില്ല. കോഴിക്കോടുള്ള എന്റെ സുഹൃത്തിന്റെ വേണ്ടപ്പെട്ടയാളാണ് മാമച്ചൻ. ഇവിടെ എന്റെ അത്യാവശ്യ സഹായങ്ങൾക്ക് മാമച്ചൻ ഉപകാരപ്പെടുമെന്ന് അവൻ പറഞ്ഞായിരുന്നു.
അൽപ സമയത്തെ നിശബ്ദതയ്ക്കു ശേഷം ഞാൻ തന്നെ സംസാരത്തിന് തുടക്കമിട്ടു.
" മാമച്ചന് അറിയാമോ ഞാൻ ജനിച്ചു വളർന്ന ഈ നാട്ടിൽ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാ തിരിച്ചു വരുന്നേ. ഇന്ന് എനിക്ക് എല്ലാം മറന്നു ആഘോഷികണം താനും കൂടിക്കോ..ഇവിടെ താനല്ലാതെ എനിക്ക് ആരും പരിചയക്കാർ ഇല്ലാ.."
അവസാന വാചകം പറഞ്ഞപ്പോൾ ചെറിയ ഒരു ഇടർച്ചയുണ്ടായ്.
" അതൊക്കെ ഈ മാമച്ചൻ ഏറ്റു സാറേ..അതിനുള്ള എര്പ്പടൊക്കെ ഞാൻ ചെയ്തോളാം.."
 ഒരു വഷളൻ ചിരിയോടെ മാമച്ചൻ കാറിന്റെ മുന് സീറ്റിൽ ഞെളിഞ്ഞിരുന്നു. കാർ ഹോട്ടൽ ഗംഗ പരടിസോയിൽ എത്തി. നേരത്തെ ബുക്ക്‌ ചെയ്ത രണ്ടാമത്തെ നിലയിലെ റോഡിലേക്ക് തുറന്നു വച്ചിരിക്കുന്ന ജനാലകളുള്ള സ്യൂട്ട് റൂമിൽ മാമച്ചൻ എന്നെ ആനയിച്ചു. പിന്നെ വരാം എന്ന് പറഞ്ഞു മാമച്ചൻ റൂമിൽ നിന്നിറങ്ങി പോയ്.
ഗതകാല സ്മരണകളുടെ ശവമന്ജത്തിൽ ഞാൻ കിടന്നു. തലയ്ക്കൽ കത്തിച്ചു വച്ചിരിക്കുന്ന എണ്ണത്തിരിയുടെ ഗന്ധവും പതിഞ്ഞ സ്വരത്തിലെ രാമായണ വായനയും ആരുടെക്കെയോ അടക്കി പിടിച്ച തേങ്ങലുകളും കേൾക്കുന്നു. പെട്ടന്നാണ് ഡോർ ബെല്ലിന്റെ ശബ്ദം കേട്ടത്.ഞാൻ ഞെട്ടി എണീറ്റു മരണമല്ല ഉറക്കമായിരുന്നു അത്. വീണ്ടും നിരാശയുടെ പടുകുഴിയിൽ ഞാനൊറ്റയ്ക്ക്. കൈയിൽ വലിയ രണ്ട് പ്ലാസ്റ്റിക്‌ കിറ്റുകലുമായ് മാമച്ചൻ ഞാൻ തുറന്ന വാതിലിലൂടെ അകത്ത് കടന്നു.
" എന്തൊരു ഉറക്കമാ സാറേ..ദേ നോക്കിയേ മണി ഏഴു കഴിഞ്ഞു. നമുക്ക് എന്തെങ്കിലും കഴിക്കാം..."
എന്ന് പറഞ്ഞു മാമച്ചൻ തന്നെ കവർ തുറന്നു ആഹാരവും മദ്യ കുപ്പികളും സോഡയും മേശമേൽ നിരത്തി വച്ചു. ആഹാരം കഴിച്ചെന്നു വരുത്തി ഞാൻ മദ്യ കുപ്പി കൈയിലെടുത്തു. നീണ്ട പന്ത്രണ്ട് വർഷം എന്റെ നെടുവീർപ്പിനോപ്പം കുപ്പിയുടെ അടപ്പ് തുറന്നു ഗ്ലാസ്സിലേക്ക് പകർന്നു. സ്വബോധം നഷ്ടപെട്ട എന്റെ മുന്നിൽ മാമച്ചൻ എന്തൊക്കെയോ കാര്യങ്ങൾ പറയുന്നുണ്ട്.ഞാനെല്ലാം മൂളി കേൾക്കുന്നുണ്ട്. പക്ഷെ എന്റെ മനസ്സ് ചരട് പൊട്ടിയ പട്ടം കണക്കെ ലക്‌ഷ്യം ഇല്ലാതെ പറക്കുകയായിരുന്നു. മദ്യ സേവ കഴിഞ്ഞതോടെ മാമച്ചൻ എണീറ്റു.
" അപ്പൊ സാറേ ഞാൻ വിളിക്കട്ടെ..ഇന്നത്തെ ദിവസം സാർ എല്ലാ സങ്കടങ്ങളും മറക്കണം..അതിനു മാമച്ചൻ എന്തും ചെയ്യും.."
അത്രയും പറഞ്ഞിട്ട് അയ്യാൾ മൊബൈൽ കൈയിലെടുത്ത് ആരെയോ വിളിച്ചു. എന്നിട്ട് എന്റെ അടുത്തേക്ക് വന്നു.
" ദേ സാറേ..പത്തു മിനിറ്റുനുള്ളിൽ ആള് ഇങ്ങെത്തും..എല്ലാം സേഫാ..എനിക്ക് വേണ്ടപ്പെട്ട കുട്ടിയാ..സാറ് അറിഞ്ഞു വല്ല സഹായോം ചെയ്താ മതി.."
എനിക്ക് കാര്യം എന്താണെന്ന് പിടിക്കിട്ടിയില്ല. അൽപ സമയത്തിനുള്ളിൽ ഡോർ ബെൽ ഒന്നൂടി ശബ്ദിച്ചു. മാമച്ചൻ കസേരയിൽ നിന്ന് എണീറ്റു പൊയ് ഡോർ തുറന്നു. എന്റെ കാഴ്ചകളും ചിന്തകളും അവ്യക്തങ്ങളായിരുന്നു.
" അപ്പൊ ശെരി സാറേ..ഞാൻ കുറേ കഴിഞ്ഞു വരാം..ഗുഡ് നൈറ്റ്.."
ഇത്രയും പറഞ്ഞ് അയ്യാൾ ഇറങ്ങി പോയ്‌. കസേരയിൽ നിന്ന് എണീക്കാൻ ഞാനൊരു വിഫല ശ്രമം നടത്തി. എന്റെ നേരെ നടന്നു വരുന്നതു മാമച്ചന് പകരം ഒരു സ്ത്രീ രൂപമാണെന്നു ഞാൻ വൈകിയാണ് അറിഞ്ഞത്. പെട്ടന്ന് ഞാനെന്റെ മനസ്സിനെ ഏകാഗ്രമാക്കി. കുടിച്ച മദ്യം വിയർപ്പായ്‌ എന്റെ ശരീരത്തിൽ നിന്നും ഇറങ്ങാൻ തുടങ്ങിയിരിന്നു. ഒരു നിമിഷം ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.
ആ കണ്ണുകളിൽ നിന്നും പന്ത്രണ്ട് വർഷം മുൻപ് എനിക്ക് നഷ്ടമായ കാച്ചെണ്ണ മണവും കുപ്പിവളകൾ ഉടയുന്ന പൊട്ടിച്ചിരിയും ആ മുറിയിലാകെ നിറയുന്നതായ് തോന്നി. നിമിഷത്തിന്റെ ആയിരത്തിലൊരംശം കൊണ്ട് എന്റെ നാവിൽ നിന്നും " താര " എന്ന പേര് പുറത്തേക്ക് വന്നു. ഞെട്ടിത്തരിച്ചു നില്ക്കുന്ന അവളുടെ മുഖത്തേക്ക് വീണ്ടും നോക്കി എനിക്ക് എന്തൊക്കെയോ പറയണമെന്ന് തോന്നി.
"താരെ... നീ ..! " എന്ന രണ്ടു വാക്കുകളിൽ അത് ഒതുങ്ങി. ഒരു നിമിഷം കൊണ്ട് ഉയർന്നു വന്ന എന്റെ കൈകൾ തട്ടി മാറ്റിക്കൊണ്ട് റൂം തുറന്നവൾ പുറത്തേക്കോടി. അവളുടെ പുറകെ പൊയ് പിടിച്ചു നിർത്തണമെന്ന് ഉണ്ടായിരുന്നു പക്ഷെ എന്റെ കാലുകൾ തറയിൽ തണുത്തുറഞ്ഞു പോയ്. നിമിഷങ്ങൾ വേണ്ടി വന്നു എനിക്ക് യാദാർത്യതിലെക്ക് തിരിച്ചു വരാൻ. പുറത്ത് ഒരു വാഹനത്തിന്റെ അലര്ച്ച കേട്ട് ഞാൻ ജനാലയുടെ അരികിൽ പോയ് പുറത്തേക്ക് നോക്കി. അവിടെ ഒരാൾക്കൂട്ടം. ഞാൻ ശരവേഗത്തിൽ ഞാൻ ഹൊട്ടെലിനു പുറത്തെത്തി. റോഡിന്റെ ഓരം ചേർന്ന് കുറച്ചു ഉടഞ്ഞ കുപ്പിവളകളും രാത്രിയുടെ ഗന്ധം പടർത്തുന്ന മുല്ലപ്പൂവും കിടപ്പുണ്ടായിരുന്നു. ചെം ചുവപ്പാർന്ന മുല്ലപ്പൂവ്

by: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo