..... എടീ എന്തിനാടി നീയെന്നെ വിളിച്ചോണ്ടിരിക്കുന്നത് ? നാശം പിടിക്കാന്‍ . പ്രേമം .ഏത് നേരത്താണാവോ ഇതിന് തോന്നിയത് . അഭീ പ്ലീസ്' എന്നെ അവഗണിക്കുന്നത് സഹിക്കാന്‍ വയ്യ. നിന്‍റെ കരച്ചില് നിര്‍ത്തുന്നുണ്ടൊ .കേള്‍ക്കുബോള്‍ മനുഷ്യന് ഭ്രാന്ത് പിടിക്കും . അഭീ എന്നെ വെറുക്കല്ലേ ഞാന്‍ ഇനി തെറ്റ് ചെയ്യില്ല ,ശല്ല്യം ചെയ്യില്ല ,സത്യം ..പോടി കുറേ ആയി തുടങ്ങീട്ട് .നിന്‍റെ അടിമയാവാന്‍ എന്നെ കിട്ടില്ല .എഫ്ബിയെക്കുറിച്ചും ,വാട്സാപ്പിനെക്കുറിച്ചും ഒന്നും അറിയാത്ത നിന്നോട് ചാറ്റിങ്നെക്കുറിച്ച് പറഞ്ഞ എന്നെ തല്ലണം ..പാവപ്പെട്ട കുടുംബത്തിലെ പെണ്ണായതോണ്ട് പാവമാണെന്ന് കരുതി .എവിടെ ..പെണ്ണ് എന്നും ആ വര്‍ഗ്ഗത്തിന്‍റെ ഗുണം കാണിക്കും .. വിവാഹിതയായ സ്ത്രീയോട് ചാറ്റ് ചെയ്തത് പറഞ്ഞുപോയി . ഭര്‍ത്താവില്ലാത്ത അവരുടെ ജീവിതത്തിലെ ദുഃഖം കേട്ടപ്പോള്‍ എന്‍റെ പെങ്ങളെയാ ആ സ്ഥാനത്ത് ഞാന്‍ കണ്ടത് . പക്ഷേ നിനക്ക് അത് ഉള്‍ക്കൊള്ളാന്‍ വയ്യ .കാരണം നിന്‍റെ സ്വഭാവം അത്രയ്ക്ക് മോശമായത് കൊണ്ടാണത് ..അഭി ഞാനൊന്ന് പറയട്ടെ ...നീയിനി ഒന്നും പറയേണ്ട .നിന്‍റെ നശിച്ച സ്വഭാവം മാറ്റിയിട്ട് നന്നായിട്ട് മാത്രം എന്‍റെ കൂടെ നില്‍ക്കാം . എന്നെ ഭരിക്കാന്‍ വരേണ്ട .എങ്ങോട്ടെന്‍കിലും പോയാല്‍ വിളിയോട് വിളിയാണ് വീടെത്തിയോ വീടെത്തിയോ എന്ന് .നീയാരാ എന്‍റെ ഭാര്യയോ ?ഇങ്ങനെയാണെന്‍കില്‍ കെട്ടിയാല്‍ നീ എന്നെ വീട്ടില്‍ അടച്ചിടും ..മര്യാദയ്ക്കാണെന്‍കില്‍ എന്‍റെ കൂടെ നില്‍ക്കാം ..അഭി എന്തിനാ ഇങ്ങനെ ചൂടാവുന്നത് . ഞാന്‍ അഭീടെ കാര്യം ശ്രദ്ധിക്കേണ്ടത് എന്‍റെ കടമയാണ് .ആ സ്ത്രീ ഏത് തരക്കാരി ആണെന്ന് അഭിക്ക് അറിയാമോ ?ചാറ്റില്‍ തുടങ്ങി ,ഫോണ്‍ വിളിയില്‍ വരെ എത്തി ..ഇനി ഇത് തടഞ്ഞില്ലെന്‍കില്‍ എനിക്ക് അഭിയെ നഷ്ടാവും ..ദേ ഹരിതേ നീ ഇനിയും വേണ്ടാത്തത് പറഞ്ഞാല്‍ ഞാന്‍ വരും അങ്ങോട്ട് മറുപടി തരുന്നതെന്‍റെ കൈ ആയിരിക്കും. പിന്നെ ഇനി സംസാരിക്കാന്‍ ടൈം ഇല്ല എനിക്ക് .ഒരു ചെറിയ പരിപാടി ഉണ്ട് എനിക്ക് .ഫ്രീ ആയാല്‍ വിളിക്കും ...ഇങ്ങോട്ട് വിളിക്കേണ്ട .ഞാന്‍ പറയുന്നത് കേട്ട് അനുസരിച്ച് കൂടെ നില്‍ക്കാമെന്‍കില്‍ സ്നേഹിച്ചാല്‍ മതി ...അഭി കുറച്ച് സമയം എന്‍കിലും സ്നേഹത്തോടെ സംസാരിക്ക് ..പറ്റില്ല .കൂട്ടുകാര് വന്നു . ഞാന്‍ പിന്നെ വിളിക്കാം . ഫോണില്‍ കൂടി പൊട്ടിച്ചിരികളും , സംസാരങ്ങളും കേട്ടു അതിലൊരാളായി അഭിയും ...ഫോണ്‍ കട്ടായി ..കട്ടിലില്‍ ഫോണ്‍ വെച്ചിട്ട് തലയണയില്‍ മുഖം വച്ച് കുറച്ച് നേരം കിടന്നു ...കണ്ണീര് ഏറ്റുവാങ്ങി തലയണയും ദുഃഖത്തില്‍ കൂട്ടുചേര്‍ന്നു. ഒരു പക്ഷേ അഭി ഇപ്പോഴും പുഞ്ചിരിക്കുന്നുണ്ടാവും ഒന്നും അറിയാതെ ....കൂട്ടുകാരുടെ കൂടെ കൂടി എന്നെ മറന്ന് പിന്നെയും.. ദുഃഖം പെയ്തൊഴിയാന്‍ ഏറെ നേരമെടുത്തു. ഓര്‍മയില്‍ കഴിഞ്ഞ കാലത്തെ മധുരസ്മൃതികള്‍ പുഞ്ചിരി തൂവുന്നു ...ഹരീ ...പരിചയം ഉള്ള ശബ്ദം ... " ജയേട്ടന്‍ "പെട്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മനസ്സില്‍ എവിടെയോ ഒരു വിങ്ങല്‍ .പ്രണയം ആരേം തിരിച്ചറിയാത്ത മായിക ലോകത്ത് എത്തിച്ചതോര്‍ത്ത് ...പുറത്തേക്കിറങ്ങി ആ മുഖത്തേക്ക് നോക്കാന്‍ ഉള്ള കരുത്ത് ഇല്ലാതെ നിന്നു .എന്താ ഹരീ എന്ത് കോലമാ പെണ്ണേ ഇത്. ജയേട്ടാ ഞാന്‍ ..വാക്കുകള്‍ മുഴുവനാക്കാന്‍ കഴിഞ്ഞില്ല .കണ്ണുകള്‍ നിറഞ്ഞൊഴുകി .എന്തിനാ നീ കരയുന്നത് ? കോളേജ്കുമാരന്‍ പണിതന്നു അല്ലേ ... അത് അങ്ങനെയൊന്നും ഇല്ല .ഞങ്ങള്‍ ചെറിയ പിണക്കം അത്രേ ഉള്ളു. മനസ്സിലായി നിന്നെ എനിക്ക് അറിഞ്ഞു കൂടെ നിന്നെ .നിന്‍റെ മനസ്സ് ആര്‍ക്കു വായിക്കാനായില്ലെന്‍കിലും എനിക്ക് നന്നായിട്ട് അറിയാം ... ജയേട്ടന് സുഖമല്ലേ അവിടെ ? വിഷയം മാറ്റാനായ് പെട്ടെന്ന് ചോദിച്ചു .അതെ പക്ഷേ ഇപ്പോഴും ഹൃദയത്തില്‍ ഒരു വലിയ ദുഃഖം നീറുന്നുണ്ട് ...ജയേട്ടാ വേണ്ടാ ഒന്നും ഓര്‍മിപ്പിക്കരുത് ...ശരി ഞാന്‍ ഇറങ്ങുന്നു .രണ്ട് ആഴ്ച ഇവിടെ ഉണ്ടാവും ...ഇത് നിനക്ക് വാങ്ങിയതാ ഒരു മഞ്ഞചുരിദാര്‍ ആണ് .നിന്‍റെ ഇഷ്ടപ്പെട്ട നിറം തന്നെ കിട്ടി .വലിയ വില കൂടിയതല്ല. എന്നാലും നിനക്കിത് നന്നായി ഇണങ്ങും ജയേട്ടന് ഇത്രയൊക്കെയേ പറ്റു ...എന്നെന്‍കിലും ഒരു വേക്കന്‍സി ഉണ്ടായാല്‍ അറിയിക്കണം . ആ കണ്ണു നിറഞ്ഞു സ്വരമിടറി ..മുറ്റം കടന്ന് ആ രൂപം മറയുന്നത് വേദനയോടെ നോക്കി ... ജീവിതം എങ്ങോട്ടാ പോകുന്നത് അറിയുന്നില്ല ...ജയേട്ടന്‍ ,അഭി മുഖങ്ങള്‍ മനസ്സില്‍ മിന്നിമായുന്നു എന്തിനോ വേണ്ടി ... .... സ്നേഹം നല്‍കാത്ത അഭിയും സ്നേഹം മാത്രം നെഞ്ചിലേറ്റുന്ന ജയേട്ടനും .ഇവരില്‍ ആരായിരിക്കും ഹരിയുടെ ജീവിതത്തില്‍ കൂടെ ഉണ്ടാവുക ?..തുടരും ..രാജിരാഘവന്‍
ജീവിതം എങ്ങോട്ട്- ഭാഗം 1

0
Subscribe to:
Post Comments (Atom)
both, mystorymag
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക