
ഓർമ്മകൾ നിറയെ നോവാണ് പൊന്നെ
ഓർക്കാതിരിക്കുവാൻ കഴിയില്ല നിന്നെ.
ഓർത്തോർത്തു ഞാനിന്നു തേങ്ങുന്നു പൊന്നെ
ഓടിയടുക്കുവാൻ കൊതിയേറെ നിന്നിൽ.
ഓർക്കാതിരിക്കുവാൻ കഴിയില്ല നിന്നെ.
ഓർത്തോർത്തു ഞാനിന്നു തേങ്ങുന്നു പൊന്നെ
ഓടിയടുക്കുവാൻ കൊതിയേറെ നിന്നിൽ.
ഒരു മാത്ര നിന്നെ ഞാൻ അറിയാതെ പോയപ്പോൾ
ഒരു ദുരിതക്കടലിൽ നീ വീണു പോയി.
ഒരു യുഗം തീരാത്ത വ്യഥകളിൽ മുങ്ങി നീ
ഒരുമിക്കാനാകാതെ അകന്നുപോയി.
ഒരു ദുരിതക്കടലിൽ നീ വീണു പോയി.
ഒരു യുഗം തീരാത്ത വ്യഥകളിൽ മുങ്ങി നീ
ഒരുമിക്കാനാകാതെ അകന്നുപോയി.
ഓർത്തോർത്തിരുന്നെന്റെ കണ്ണുകളിൽ കദനം
ഓരോരോ ഭാവങ്ങൾ നിറച്ചിടുന്നു.
ഓടിയൊളിക്കുവാൻ തുനിയുന്നതെന്തേ
ഓട്ടയാം ജീവിതം തേടുന്നതെന്തേ..
ഓരോരോ ഭാവങ്ങൾ നിറച്ചിടുന്നു.
ഓടിയൊളിക്കുവാൻ തുനിയുന്നതെന്തേ
ഓട്ടയാം ജീവിതം തേടുന്നതെന്തേ..
ഓമലേ ഞാൻ നിന്നെ പുൽകുവാനായി
ഓമൽ കിനാവുകൾ നെയ്തിടുന്നു.
ഓടി ഞാൻ നിന്നെ പുൽകിടാം പൊന്നെ
ഒഴിയാതെ ഇന്നെന്റെ ഹൃദയത്തിൽ എന്നും.
ഓമൽ കിനാവുകൾ നെയ്തിടുന്നു.
ഓടി ഞാൻ നിന്നെ പുൽകിടാം പൊന്നെ
ഒഴിയാതെ ഇന്നെന്റെ ഹൃദയത്തിൽ എന്നും.
ഹുസൈൻ എം കെ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക