
"അനൂപ് ക്ലാസ്സിനു പുറത്തേക്കും നോക്കിയിരിക്കാണോ??
സ്റ്റാന്‍ഡ് അപ്പ്..ഗോ ഒൗട്ട്"!
സ്റ്റാന്‍ഡ് അപ്പ്..ഗോ ഒൗട്ട്"!
"പുറത്തു പോയി നോക്കിട്ടു വാ നേരം വെളുത്തിട്ട് ഈ സമയത്തിനിടേല്‍ എന്തൊക്കെ ചെയ്ഞ്ച് വന്നൂന്ന്"!!
ഷേര്‍ലി ടീച്ചറുടെ ശബ്ദം നാല്‍ചുമരുകള്‍ക്കിടയില്‍ പ്രതിധ്വനിച്ചു. ക്ലാസ്റൂം മൊത്തംനിശ്ശബ്ദതേലാണ്.അതങനേണ്.
ടീച്ചറെഅത്രക്ക് പേടിയായിരുന്നു ഓരോ കുട്ടികള്‍ക്കും.
ടീച്ചറെഅത്രക്ക് പേടിയായിരുന്നു ഓരോ കുട്ടികള്‍ക്കും.
എട്ടാം തരംമുതല്‍ പുതിയ സ്ക്കൂളില്‍ ചേര്‍ന്നപ്പോഴും കണക്കെന്ന കീറാമുട്ടിയെ ചാടിക്കടക്കാന്‍ പഠിച്ചിട്ടുണ്ടായിരുന്നില്ല.
അതിന്റൂടേണ് ടീച്ചറുടെ രംഗപ്രവേശം.പേടി ഇരട്ടിച്ചു!!
അതിന്റൂടേണ് ടീച്ചറുടെ രംഗപ്രവേശം.പേടി ഇരട്ടിച്ചു!!
ഞാന്‍ എണീറ്റു നിക്കാണ്.
"ടീച്ചര്‍ ഞാന്‍ പുറത്തേക്കു നോക്കീട്ടില്ല"!!
എന്റെ വിശാലമായ നുണ കണ്ടുപിടിക്കാന്‍ ടീച്ചര്‍ക്ക് അന്നേരത്തെ പാഠഭാഗം എന്നോടൊന്നു ചോദിച്ചാല്‍ മതി!അതിനൊന്നും തുനിയാതെ വീണ്ടും ചുമരുകള്‍ക്കിടയില്‍ ശബ്ദം മുഴങി.
"പുറത്തു പോയി നോക്കീട്ടു വരാന്‍"!
മൂന്നാമ്മത്തെ ബഞ്ചില്‍ രണ്ടാമതിരുഞ്ഞ ഞാന്‍ വിമലിനെ തള്ളിമാറ്റി ഇറങി.
ചോക്കുപൊടി നിറഞ്ഞ മേശേടേം ഡസ്റ്ററിന്റേം അടുത്ത് ഒന്നൂടെ നിന്നു.
"ടീച്ചര്‍"...
"പോയിട്ടു വരാന്‍"..
രണ്ടാമത്തെ പിര്യേഡാണ്.സ്ക്കൂളിന്റെ മുറ്റത്തോ നീണ്ട വരാന്തയിലോ ഒന്നും ആരുമില്ല.ഇനി ഇതും കണ്ടോണ്ട് ഹെഡ്മാഷു വന്നാല്‍ അതിനു വേറെ!വരാന്തയിലിറങി എന്തു ചെയ്യണമെന്നറിയാതെ നിന്നു.
ടീച്ചര്‍ ക്ലാസ്സെടുത്തോണ്ടിരിക്കയാണ്.തിരിച്ചു ചെല്ലുമ്പോള്‍ എന്തായിരിക്കും അടുത്തത്!വിഷമിച്ചു വീണ്ടും ക്ലാസ്സ്
വാതിക്കലെത്തി.കണ്ടിട്ടും ഒന്നും മിണ്ടാതെ ക്ലാസ്സ് തുടരാണ്.
വാതിക്കലെത്തി.കണ്ടിട്ടും ഒന്നും മിണ്ടാതെ ക്ലാസ്സ് തുടരാണ്.
"ടീച്ചര്‍"..
ഉം...
ക്ലാസ്സുനിര്‍ത്തി കൈയ്യിലിരുന്ന ചോക്കുകഷ്ണം മേശപുറത്തിട്ട് കസേര വലിച്ചിരുന്നു.
"കേറി വാ"..
അറുപതോളം കുട്ട്യോളുടെ മുഖം ടീച്ചര്‍ടേം എന്റേം നേരെയാണ്.നല്ലോണം ഉച്ചത്തില്‍ തന്നേണ് അടുത്ത ചോദ്യവും!
"നേരം വെളിച്ചായിട്ട് എന്തൊക്കെ മാറ്റാ ഉള്ളത്"?
തലയും താഴ്ത്തി മേശക്കരുകില്‍ നില്‍ക്കുന്ന ഞാന്‍.വീണ്ടും അതേ ചോദ്യം വരുന്നു.നിശ്ശബ്ദത പാലിച്ച കുട്ടികള്‍ക്കിടയീന്ന് പതുക്കെ ചിരി ഉയര്‍ന്നു തുടങീരിക്കുന്നു.ടീച്ചര്‍ വിടാനുള്ള ഭാവോണ്ടായിരുന്നില്ല.എന്നെക്കൊണ്ട് അതിനൊരുത്തരംപറയിപ്പിക്കണം.
"ഒന്നൂല്ലടീച്ചര്‍"..
മാറ്റൊന്നൂല്ലേ..
"ഇല്ല"..
സൂര്യനുദിച്ചിട്ടില്ലേ..
നല്ലോണം വെളിച്ചം വന്നിട്ടില്ലേ..
ഇല്ലേന്ന്...
നല്ലോണം വെളിച്ചം വന്നിട്ടില്ലേ..
ഇല്ലേന്ന്...
ക്ലാസ്സിലെ മൊത്തം ചിരികള്‍ക്കിടയില്‍ സങ്കടോം ദേഷ്യോം കൊണ്ട് വീണ്ടും തലതാണു.
"മം..പൊയ്ക്കോ"..
"ക്ലാസ്സീ ശ്രദ്ധിക്കണം."...
സൈഡിലേക്കു മാറിയിരുന്നുതന്ന വിമലിന്റെ ഇടയിലൂടെ കയറി ബഞ്ചിലിരുന്നു.പാഠഭാഗം തുടര്‍ന്നോണ്ടിരുന്നു.
ഷേര്‍ലിടീച്ചര്‍ എപ്പഴും അങനെയായിരുന്നു.
ടീച്ചറുടെ ഹോം വര്‍ക്കുകളിലും ബോര്‍ഡിലേക്കു പെട്ടെന്നു വിളിപ്പിച്ചു ചെയ്യുന്ന ചോദ്യങളിലും പരാജിതരായിരുന്നുകൂടുതല്‍ പേരും!!
ടീച്ചറുടെ ഹോം വര്‍ക്കുകളിലും ബോര്‍ഡിലേക്കു പെട്ടെന്നു വിളിപ്പിച്ചു ചെയ്യുന്ന ചോദ്യങളിലും പരാജിതരായിരുന്നുകൂടുതല്‍ പേരും!!
ഒന്നിലും ഒരുഅനുനയവും ടീച്ചര്‍കാണിച്ചിരുന്നില്ല.
ഒരു യത്ഥാര്‍ത്ഥ കണക്കു ടീച്ചര്‍!അടിയും ചീത്തയും ഒത്തിരി കിട്ടിയിട്ടുണ്ട്.
ഹോം വര്‍ക്ക് ചെയ്യാന്‍ വഴികിട്ടാതെ പലപ്പോഴും പാതിയില്‍നിറുത്തിയ കണക്കുമായി
ക്ലാസ്സ്റൂമിലൊരാളായിട്ടുണ്ട്.
ഒരു യത്ഥാര്‍ത്ഥ കണക്കു ടീച്ചര്‍!അടിയും ചീത്തയും ഒത്തിരി കിട്ടിയിട്ടുണ്ട്.
ഹോം വര്‍ക്ക് ചെയ്യാന്‍ വഴികിട്ടാതെ പലപ്പോഴും പാതിയില്‍നിറുത്തിയ കണക്കുമായി
ക്ലാസ്സ്റൂമിലൊരാളായിട്ടുണ്ട്.
പിന്നീടെന്നോ ഒരിക്കല്‍ ബോര്‍ഡിലേക്കു വിളിപ്പിച്ചുചെയ്ത കണക്ക് ശരിയായപ്പോള്‍ ടീച്ചര്‍ അഭിനന്ദിച്ചിട്ടുണ്ട്.ഒത്തിരി സന്തോഷോം തോന്നീട്ടുണ്ട്!
പക്ഷേ കുട്ടികള്‍ക്കെപ്പോഴുംടീച്ചര്‍ഒരു പേടിസ്വപ്നമായിരുന്നു.!!
വര്‍ഷങള്‍ക്കിപ്പുറമുള്ള ഒരു വെളുപ്പാന്‍ കാലം.തറവാട്ടുവീടിന്റെ സിമന്റുപടിയില്‍ തണുത്തുകിടക്കുന്ന പത്രംതുറന്നതാണ്.
മുകളിലെ വാര്‍ത്തകള്‍ ഓടിക്കുമ്പോള്‍എന്തോ ഒന്ന് അവ്യക്തമായി കണ്ണുകളിലുടക്കി.
ഒരു കോളത്തില്‍ ചിരിക്കാത്ത ടീച്ചറുടെ മുഖം!!
വായനമുഴുമിച്ചില്ല.
സ്പീഡീ വന്നൊരു വാഹനം ടീച്ചറുടെ ജീവന്‍
ഒാര്‍മയാക്കീരിക്കുന്നു.സ്ക്കൂളിലേക്കുള്ള യാത്രാവഴിയില്‍ യാത്രയായിരിക്കുന്നു ആ ജീവിതം!
സ്പീഡീ വന്നൊരു വാഹനം ടീച്ചറുടെ ജീവന്‍
ഒാര്‍മയാക്കീരിക്കുന്നു.സ്ക്കൂളിലേക്കുള്ള യാത്രാവഴിയില്‍ യാത്രയായിരിക്കുന്നു ആ ജീവിതം!
കുറച്ചു നേരത്തേക്ക് വഴിയറിയാത്തൊരു ഹോം വര്‍ക്ക് കിട്ടീതുപോലെ സിമന്റുപടിയില്‍ കൈയ്യും കുത്തി നിന്നു.ടീച്ചറുടെ മുഖം മായുന്നില്ല!!
ടീച്ചര്‍ അങനെ സ്ട്രിക്റ്റായതിലും എന്തേലും കാരണങളുണ്ടാവും.എല്ലാര്‍ക്കും അവരവര്‍ ഇങനെയൊക്കെയായതില്‍ വിശദീകരിക്കാന്‍ ഒാരോ കാരണങളുണ്ടാവോല്ലോ !!
അതുപോലൊന്ന് ടീച്ചര്‍ക്കുംണ്ടായിട്ടുണ്ടാവും!!
ജീവിതത്തിന്റെ കണക്കുപുസ്തകത്തില്‍ ഓര്‍മ്മകളുടെ വഴികണക്കും സമ്മാനിച്ച് ഷേര്‍ലി ടീച്ചര്‍ പോയി!
!!**!!അനൂപ് എസ്എം!!**!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക