Slider

നീയറിയുന്നുവോ

0
Image may contain: 1 person, sitting, tree and outdoor

നീയറിയുന്നുവോ...
നിന്നെ കണ്ടെത്തും വരെ..
ജ്വലിക്കുന്ന പ്രണയം എനിക്കജ്‌ഞാതമായിരുന്നു...
പ്രണയമുണ്ടായിരുന്നു..പക്ഷെ,
പ്രണയത്തിൽ മനസ്സ് പറക്കുന്നില്ലായിരുന്നു
ഒഴുകുന്നില്ലായിരുന്നു..
നിന്റെ ചുരുൾ മുടിയിലെ അറിയാഗന്ധം...
നിന്റെ കണ്ണിണകളിൽ തിളങ്ങിയ കാണാപ്രേമം...
നിന്റെ ശ്വാസത്തിലെ പൊള്ളുന്ന ലഹരി..
നീയിതാ എന്റെ ആത്മാവിൽ വേരോടിയിരിക്കുന്നു...
പ്രിയപ്പെട്ടവളേ..എന്നെ ഞാനാക്കിയ ആ ചടുല വിസ്‌മയം..
തീവ്രാനുരാഗമല്ലാതെ മറ്റെന്താണ്...
നീയുണരുക..
നീ തരുന്ന പ്രണയാമൃതം
എനിക്ക് മതിവരുന്നേയില്ല...
തിരികെ നൽകാം ഞാനെൻ
പ്രാണനൊമ്പരങ്ങൾ..
പിന്നെ ആത്മാവിന്നാഴത്തിൽ നിന്നും
ഒരു കുന്നോളം സ്‌നേഹം..
#panikkathy
പണിക്കത്തി അഥവാ പണിക്കരുടെ കത്തി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo