Slider

ആക്ഷൻഹീറോബിജു

0


സൂപ്പർ സ്റ്റാർ ബിജു..
അല്ലെടീ...
ആക്ഷൻ ഹീറോ ബിജു....
അതെയതേ ശരിയാ
ആക്ഷൻ ഹീറോ ബിജു..
അതിലെ പാട്ടുണ്ടല്ലോ
"പൂക്കൾ പനിനീർ പൂക്കൾ..."
അതിലെ രംഗം പോലുണ്ട് ഇപ്പൊ നമ്മൾ
നടക്കുന്നത് കാണാൻ.....!
അയ്യടാ .. നിന്റെ ഒരു മോഹം..
മൂന്നു പിള്ളേരുടെ തള്ളയായി
എന്നിട്ടാ റൊമാൻസ്..
ചേട്ടാ ഈ റൊമാൻസിനു അങ്ങിനെ പ്രായം ഒന്നും
ഇല്ല കേട്ടോ ?
അങ്ങിനെ പറഞ്ഞാൽ ചേട്ടൻ മൂന്ന് പിള്ളേരുടെ
തന്തയല്ലേ?
എന്നിട്ട് ആ വിചാരം വല്ലോം ഉണ്ടോ ??
അതൊക്കെ പോട്ടെ ..
നമ്മൾ രണ്ടു പേരും ഫ്രീ ആയി ഇതുപോലെ റോഡിലൂടെ നടന്നിട്ട് എത്രകാലമായി എന്നറിയാമോ ???
ഇല്ല നീ പറ !
ഏതാണ്ട് എട്ടു വർഷമായി.. !
പിള്ളേരെ അമ്മ നോക്കിക്കോളും
അപ്പൊ നമ്മൾ കുറച്ചു നേരത്തേക്ക്
ഫ്രീ..
ചേട്ടാ ..
ഇടത്തോട്ട് പോയാൽ പഴയ ഒരു പള്ളിയുണ്ട്
വെള്ളക്കാർ പണിത പള്ളി..
എല്ലാരും ഇതൊക്കെ കാണാനാ
ഇങ്ങോട്ടു വരുന്നേ ..
വേണ്ടെടീ !
നമുക്ക് വലത്തോട്ട് തിരിയാം
അതെന്തിനാ ചേട്ടാ ??
ചുമ്മാ നീ വാ ...
നമുക്ക് വെറുതെ നടക്കാമെന്നേ ..
ആഹാ സ്ഥലമെത്തി
ഇനി ഇവിടെ കുറച്ചു നേരം നീ ഒറ്റയ്ക്ക് നിൽക്ക്
ഞാൻ ഇപ്പൊ വരാം..
ഓ ..ചേട്ടൻ എനിക്ക് ഐസ് ക്രീം വാങ്ങി തരാൻ പോകുകയാണോ?
അല്ല !
എന്നാൽ പിന്നെ കസ്സാട്ടയായിരിക്കും.
നിനക്ക് ഈ തിന്നുന്ന കാര്യം മാത്രമേ ഒള്ളോ??
നീ ആ കട കണ്ടോ
നാല് പേര് മാത്രം ക്യു നിൽക്കുന്ന ആ കട.
അയ്യോ അത് ബിവറേജസ് അല്ലെ ???
അപ്പൊ നിനക്ക് അറിയാം അല്ലെ?
എടീ ഒരു ജില്ലയിൽ
ഒരേയൊരു ബീവറേജ് മാത്രം ഉള്ള
അവിടെ അര കിലോമീറ്റർ ക്യൂ കാണുന്ന
ഞങ്ങൾ മലപ്പുറംകാർക്ക് നാലു പേര് മാത്രം
ക്യൂ നിൽക്കുന്ന ഈ ബീവറേജ് ആണ് ലോക മഹാത്ഭുതം അല്ലാതെ ഇംഗ്ളീഷ് കാര്
ഉണ്ടാക്കിയ പള്ളിയൊക്കെ ആർക്കു കാണണം...
അപ്പൊ ദൂസരാ ബർത്താ നഹി
(കൂടുതൽ ഒന്നും പറയാനില്ല എന്നാണ് അർഥം
....ഒടുക്കത്തെ ഹിന്ദിയാ😍)
ജ്ജ് ഇബടെ നിക്ക്
ഞമ്മള് ..പ്പോ ...ബാരാ ..!
.....
മിക്കവാറും
ഓള് ഓട്രിഷ ബിളിച്ചു
പെരേ പോയിട്ടുണ്ടാകും ഞാൻ
തിരിച്ചു ബരുന്പോ.!

By: Rakesh vallittayil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo