'' ആര്യക്കുട്ട്യേ .... എന്‍റീശ്വരാ ഈ പെണ്ണ് ചതിച്ചൂലോ ''
അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം കിച്ചണില്‍ നിന്നും കേട്ടതും ഞാന്‍ അങ്ങോട്ട് ഓടി
മൂന്ന് വയസ്കാരി ആര്യക്കുട്ടി മുഖം കൂര്‍പ്പിച്ച് നില്‍ക്കുന്നു ... സംഭവമെന്തെന്ന് മനസിലാവാതെ ഞാന്‍ നിന്നു ... അപ്പോഴാണ് കണ്ടത് പാത്രങ്ങള്‍ കിടക്കുന്ന സിങ്കില്‍ വെള്ളം നിറഞ്ഞ് പുറത്തേക്ക് തൂവുന്നത്
ആര്യക്കുട്ടി ... ഏട്ടന്‍റെ മകളാണ് ...
കണ്ണ് തെറ്റിയാല്‍ അവള്‍ എന്തെങ്കിലും കുസൃതി ഒപ്പിക്കും .... അതാണ് അവളുടെ ഹോബിയും
കണ്ണ് തെറ്റിയാല്‍ അവള്‍ എന്തെങ്കിലും കുസൃതി ഒപ്പിക്കും .... അതാണ് അവളുടെ ഹോബിയും
ആരുമില്ലാത്ത സമയം നോക്കി കിച്ചണില്‍ കയറി ടാപ്പ് തുറന്ന് വിട്ടിട്ടുള്ള നില്‍പാണ് ആ നില്‍ക്കുന്നത് ....
'' എന്താ നീ ഇങ്ങനെ കുറുമ്പ് കാണിക്കുന്നത് ''
എന്നും ചോദിച്ച് കൊണ്ട് അമ്മ കൈ നിവര്‍ത്തി അവളുടെ കാലില്‍ ഒറ്റ അടി വച്ച് കൊടുത്തു
എന്നും ചോദിച്ച് കൊണ്ട് അമ്മ കൈ നിവര്‍ത്തി അവളുടെ കാലില്‍ ഒറ്റ അടി വച്ച് കൊടുത്തു
അച്ഛമ്മ അടിച്ചതിന്‍റെ സങ്കടം കൊണ്ടായിരിക്കാം അധികം വേദനിച്ചില്ലെങ്കില്‍ കൂടി അവള്‍ അലറിക്കരഞ്ഞു
ആര്യക്കുട്ടിയുടെ കരച്ചില്‍ കേട്ട് ഏടത്തി കിച്ചണിലേക്ക് ഓടിയെത്തി
''അച്ഛമ്മ തല്ലി '' അമ്മയ്ക്ക് നേരെ കൈചൂണ്ടി വിങ്ങിക്കരഞ്ഞ് കൊണ്ട് അവള്‍ ഏടത്തിയോട് പറഞ്ഞു
ആര്യയുടെ കരച്ചില്‍ ഏടത്തിയുടെ മുഖഭാവം മാറ്റി
'' അവള്‍ ചെറിയ കുട്ടിയല്ലെ ... പറഞ്ഞാ പോരെ ..
അടിക്കേണ്ട ആവശ്യമുണ്ടോ അമ്മേ ''ഏടത്തി നീരസത്തോടെ പറഞ്ഞു ... ഏതൊരമ്മയ്ക്കും മക്കള്‍ വേദനിക്കുന്നത് ഇഷ്ടമല്ലല്ലോ
അടിക്കേണ്ട ആവശ്യമുണ്ടോ അമ്മേ ''ഏടത്തി നീരസത്തോടെ പറഞ്ഞു ... ഏതൊരമ്മയ്ക്കും മക്കള്‍ വേദനിക്കുന്നത് ഇഷ്ടമല്ലല്ലോ
അതിന് മറുപടി ആയി അമ്മയും എന്തോ പറഞ്ഞു ... നിമിഷനേരങ്ങള്‍ കൊണ്ട് വീടിന്‍റെ അന്തരീഷം തന്നെ മാറി ... വാക്കുകളെ ആയുധമാക്കി പരസ്പരം പോരാടുന്ന അമ്മയും ഏടത്തിയും
ഇത് കണ്ട് പകച്ച് നിന്ന് ഞാനും ആര്യക്കുട്ടിയും
ഇതിനുള്ളിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ ഏട്ടന്‍ കയറി വന്നു ... നിസാരമായ ഒരു കാര്യത്തെ വളര്‍ത്തി വലുതാക്കിയ അമ്മയുടേയും ഭാര്യയുടേയും നടുവില്‍ ... ആര്‍ക്ക് വേണ്ടി സംസാരിക്കണമെന്നറിയാതെ ഏട്ടന്‍ വലഞ്ഞു
'' നൂറ്കൂട്ടം പ്രശ്നങ്ങള്‍ ഇണ്ട് മനുഷ്യന് ഇവിടെ .... അതിനിടയില്‍ മനസമാധാനം കളയാന്‍ വേണ്ടി ഓരോന്ന് ഇണ്ടാക്കും ... എവിടേക്കെങ്കിലും എനിക്ക് ഇറങ്ങി പോകാനാ തോന്നുന്നത് ''
ഏട്ടന്‍ ഉറക്കെ ദേഷ്യപ്പെട്ടു ...
രണ്ട്പേരോടും കൂടി ആയി
രണ്ട്പേരോടും കൂടി ആയി
അതോടെ പിന്നെ രണ്ട്പേരും ഒരക്ഷരം മിണ്ടിയില്ല
വൈകുന്നേരം ഭക്ഷണം കഴിക്കുമ്പോള്‍ ആര്‍ക്കോ വേണ്ടി എന്നത് പോലെ ആയിരുന്നു എല്ലാവരും കഴിച്ചത്
പിറ്റേദിവസം നേരം വെളുത്തിട്ടും വീട്ടില്‍ ശ്മശാന മൂകത ... ഇതൊന്നും അറിയാതെ ആര്യക്കുട്ടി സ്കൂള്‍ വാന്‍ വരുന്നതും വീടിന്‍റെ മുന്നില്‍ തന്നെ
നിന്നു
നിന്നു
വാന്‍ വന്നതും പതിവുള്ള മുത്തം എല്ലാവര്‍ക്കും കൊടുത്ത് കൊണ്ട് അവള്‍ വാനില്‍ കയറിപോയി
അത്രയും നേരം വെറുതെ ബഹളം വയ്ക്കാനെങ്കിലും അവളുണ്ടായിരുന്നു ... അവള്‍ പോയതോടെ വീടുറങ്ങി
ഞാന്‍ കിച്ചണിലേക്ക് ചെന്നു ... അമ്മയും ഏടത്തിയും എന്തൊക്കേയോ ചെയ്യുന്നുണ്ട് ..
രണ്ട് പേരും പരസ്പരം നോക്കുന്നില്ല ...
രണ്ട്പേരുടേയും മുഖം ഇരുണ്ട് തന്നെയാണ് ഇരിക്കുന്നത്
രണ്ട് പേരും പരസ്പരം നോക്കുന്നില്ല ...
രണ്ട്പേരുടേയും മുഖം ഇരുണ്ട് തന്നെയാണ് ഇരിക്കുന്നത്
വീട്ടിലെ അന്തരീഷം മനസിനെ വല്ലാതെ വേദനിപ്പിച്ചു ... അതോടെ നേരെ തൊട്ടടുത്തുള്ള ആന്‍റിയുടെ വീട്ടിലേക്ക് പോന്നു
ഒരുമണിക്കൂറോളം ആന്‍റിയുടെ അടുത്ത് ഇരുന്നു ... പിന്നെ വീട്ടിലേക്ക് തന്നെ തിരികെ പോന്നു ... വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച്ചയില്‍ ഞാന്‍ അമ്പരന്ന് നിന്നു
വീടിന്‍റെ വാതില്‍ ലോക്ക് ചെയ്തിരിക്കുന്നു ...
എന്‍റീശ്വരാ .... അമ്മയും ഏടത്തിയും എവിടെ ..
ഞാന്‍ ആകെ പകച്ചു നിന്നു
എന്‍റീശ്വരാ .... അമ്മയും ഏടത്തിയും എവിടെ ..
ഞാന്‍ ആകെ പകച്ചു നിന്നു
'' നന്ദൂ '' പെട്ടന്നാരോ വിളിക്കുന്നത് കേട്ട് തിരിഞ്ഞ് നോക്കി ... തൊട്ടടുത്ത വീട്ടിലെ ചേച്ചി ...
'' അമ്മ അലക്ക് കല്ലിന്‍റെ അവിടെ വഴുക്കി വീണു മോളെ ... ഏടത്തി അമ്മേനീം കൊണ്ട് ഹോസ്പിറ്റലില്‍ പോയിരിക്കാ ''
ഈശ്വരാ ... അമ്മ വീണെന്നോ ... എന്‍റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകാന്‍ തുടങ്ങി ...
എന്ത് ചെയ്യണമെന്നറിയാതെ അടഞ്ഞ് കിടക്കുന്ന വാതിലിന് മുന്‍പില്‍ ഞാന്‍ നിന്നു
എന്ത് ചെയ്യണമെന്നറിയാതെ അടഞ്ഞ് കിടക്കുന്ന വാതിലിന് മുന്‍പില്‍ ഞാന്‍ നിന്നു
പെട്ടന്ന് ഒരു ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞ് നോക്കി ... ഓട്ടോയില്‍ നിന്നും ആദ്യം ഏടത്തി ഇറങ്ങി ... പിന്നെ അമ്മയെ പിടിച്ചിറക്കി ...
ഞാന്‍ അവരുടെ അരികിലേക്ക് ഓടിച്ചെന്നു
ഞാന്‍ അവരുടെ അരികിലേക്ക് ഓടിച്ചെന്നു
'' അമ്മേ ... എന്താ പറ്റീത് '' അമ്മയെ പിടിച്ച് കരഞ്ഞ് കൊണ്ട് ഞാന്‍ ചോദിച്ചു
'' ഒന്നൂല്യ നന്ദൂ ... അമ്മ ഒന്ന് വീണു '' മറുപടി തന്നത് ഏടത്തി ആണ്
'' നീ അങ്ങോട്ട് മാറ് ... അമ്മയെ നിനക്ക് താങ്ങ് ഒറക്കില്യ '' എന്നും പറഞ്ഞ് ഒരു കൈകൊണ്ട് എന്നെ മാറ്റി നിര്‍ത്തി അമ്മയെ ചേര്‍ത്ത് പിടിച്ച് ഏടത്തി നടന്നു
'' അശോകേട്ടാ .... അമ്മയ്ക്ക് വേദന കുറവില്ലേല്‍ നാളെ വൈദ്യശാലേലേക്ക് കൊണ്ട് പോവാം ... ഞാന്‍ ഫോണ്‍ ചെയ്യാം അശേകേട്ടന് ... വണ്ടീം കൊണ്ട് വന്നോളോ ''
ഏടത്തി നടക്കുന്നതിനിടയില്‍ ഓട്ടോ ഡ്രൈവര്‍ ആയ അശോകേട്ടനോട് വിളിച്ച് പറഞ്ഞു
'' അമ്മ വേദന ഇള്ള കാല് നിലത്ത് കുത്തണ്ട ...
എന്നെ മുറുക്കി പിടിച്ചോ '' എന്നും പറഞ്ഞ് ഏടത്തി അമ്മയെ ഒന്ന് കൂടി ചേര്‍ത്ത് പിടിച്ചു
എന്നെ മുറുക്കി പിടിച്ചോ '' എന്നും പറഞ്ഞ് ഏടത്തി അമ്മയെ ഒന്ന് കൂടി ചേര്‍ത്ത് പിടിച്ചു
അമ്മയേയും ഏടത്തിയേയും നോക്കി നില്‍ക്കുമ്പോള്‍ മനസ് ഒരുപാട് സന്തോഷിച്ചു
ഇതിനിടയില്‍ വിവരമറിഞ്ഞ് ഏട്ടന്‍ വന്നു ...
'' നിനക്ക് ഒന്ന് വിളിച്ച് പറയാരുന്നില്ലെ അമ്മേനെ കൊണ്ട് പോണേലും മുന്‍പ് '' ഏടത്തിയുടെ നേരെ ഏട്ടന്‍ ദേഷ്യപെട്ടു
'' നീയെന്തിനാ അവളെ വഴക്ക് പറയുന്നത് ...
ഞാന്‍ വേണ്ടെന്ന് പറഞ്ഞിട്ടാ അവള് വിളിക്കാതിരുന്നത് '' ഏടത്തിയെ പിന്തുണച്ച് കൊണ്ട് അമ്മ പറഞ്ഞു
ഞാന്‍ വേണ്ടെന്ന് പറഞ്ഞിട്ടാ അവള് വിളിക്കാതിരുന്നത് '' ഏടത്തിയെ പിന്തുണച്ച് കൊണ്ട് അമ്മ പറഞ്ഞു
ഇതിനിടയില്‍ അമ്മയ്ക്ക് കഴിക്കാനുള്ള ഭക്ഷണമെടുത്ത് ഏടത്തി വന്നു
'' അമ്മ ഇത് കഴിച്ചേ ... എന്നിട്ട് വേണം മരുന്ന് കഴിക്കാന്‍ ... '' അമ്മയെ ഏടത്തി നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നത് കണ്ട് കൊണ്ട് ഞാന്‍ അമ്മയുടെ മുറിയില്‍ എത്തി
'' ഓ ... ഇപ്പോ രണ്ടാളും അടേം ചക്കരേം ആയല്ലോ .. ഇന്നലെ ഇവിടെ എന്തായിരുന്നു കോലാഹലം '' ഞാന്‍ തമാശ പോലെ പറഞ്ഞു
'' ഈ പെണ്ണ് എന്‍റെ കയ്യീന്ന് ഇന്ന്
അടി വാങ്ങിക്കും '' അമ്മ എനിക്ക് നേരെ കയ്യുയര്‍ത്തി
അടി വാങ്ങിക്കും '' അമ്മ എനിക്ക് നേരെ കയ്യുയര്‍ത്തി
ഏടത്തി ചിരിച്ച് കൊണ്ട് നില്‍ക്കുന്നുണ്ട്
'' അയ്യോ ... വേണ്ടാ '' എന്നും പറഞ്ഞ് ഞാന്‍ പുറത്തേക്ക് ഓടി
റൂമില്‍ നിന്നിറങ്ങി നടക്കുന്നതിനിടയില്‍ എന്‍റെ കണ്ണുകള്‍ ഞാനറിയാതെ നിറഞ്ഞു
ആരോ പറഞ്ഞ വാക്കുകള്‍ അപ്പോള്‍ മനസിലേക്ക് ഓടി വരികയായിരുന്നു
'' കൂടുംമ്പം ഇമ്പമുള്ളതാണല്ലോ കുടുംമ്പം ''
************
നന്ദ ഗോവിന്ദ്
************
നന്ദ ഗോവിന്ദ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക