
ഞാനറിയാതെ നിന്റെയാവിരലുകൾ
എന്റെ മനസ്സിൽ മണിവീണ മീട്ടിടുന്നു
ആ രാഗത്തിന്റെ മധുരിമയിലെന്മനം
വിഷാദാർദ്ര സന്ധ്യയിലും കുളിരു കോരിടുന്നു
ഒരു കണ്ണീർമഴയുടെ അന്ത്യത്തിലെന്മനം
ഞാനറിയാതെ തളർന്നുറങ്ങീടവേ.
രാവിന്റെ അന്ത്യയാമത്തിലെവിടെയോ
ഒരുനിശാസ്വപ്നംപോൽ കണ്ടിടുന്നു
ശിരസ്സിൽ സ്വന്തം ശവമഞ്ചമേറ്റി
നിന്നേയുംതേടി ഞാനലഞ്ഞീടുന്നു
രാപ്പാടിതൻനെഞ്ചിലെ ചോരവാർന്നിടുമ്പോഴും
തന്നിണക്കായതു പാടിത്തീർക്കുംപോലെ .
എന്റെ മനസ്സിൽ മണിവീണ മീട്ടിടുന്നു
ആ രാഗത്തിന്റെ മധുരിമയിലെന്മനം
വിഷാദാർദ്ര സന്ധ്യയിലും കുളിരു കോരിടുന്നു
ഒരു കണ്ണീർമഴയുടെ അന്ത്യത്തിലെന്മനം
ഞാനറിയാതെ തളർന്നുറങ്ങീടവേ.
രാവിന്റെ അന്ത്യയാമത്തിലെവിടെയോ
ഒരുനിശാസ്വപ്നംപോൽ കണ്ടിടുന്നു
ശിരസ്സിൽ സ്വന്തം ശവമഞ്ചമേറ്റി
നിന്നേയുംതേടി ഞാനലഞ്ഞീടുന്നു
രാപ്പാടിതൻനെഞ്ചിലെ ചോരവാർന്നിടുമ്പോഴും
തന്നിണക്കായതു പാടിത്തീർക്കുംപോലെ .
_Shajith _
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക