
നിന്റെ മറയുന്ന സ്മൃതികളിൽ ഞാൻ മരിച്ചെങ്കിലും, മൃതിയാത്രചെല്ലിയ ശേഷമാണെങ്കിലും, ഞാനെഴുതിയിട്ടെന്റെ ഹൃദയ പ്രതലങ്ങളിൽ നിന്റെ ചിത്രങ്ങളെൻ രുധിരകോശങ്ങളാൽ.
ഒരു യുഗം പൂർണ്ണമായി നിന്റെയധരങ്ങളുരുവിട്ട നാമവും ഏകാന്തബോധസ്വപ്നസഞ്ചാരവും എന്നെക്കുറിച്ചായിരുന്നെങ്കിലും പ്രിയസഖീ.
നിന്റെ കനവുകളിലെഴുതിയ എന്നെക്കുറിച്ചുള്ള നിനവിന്റെ രേഖകൾ എരിയുന്ന കനലിൽ നീ വലിച്ചെറിഞ്ഞീടുന്ന വേളയിൽ
ഇനി ഞാൻ മടങ്ങുന്നു, ഇനി ഞാൻ തുടങ്ങുന്നു തനിമയുടെ പുലരിയുടെ സ്നേഹം രുചിക്കുവാൻ വ്യഥകളുടെ നീറുന്ന പാഠം പഠിക്കുവാൻ.
ഇനി നേരറിവുകളാണെന്റെ സഹയാത്രികർ നേരെഴുത്താണെന്റെ വഴികാട്ടികൾ.
വേർതിരിവുകളില്ലാത്ത തീരത്തു ഞാൻ യാത്ര പോകുന്നു, ഇനിയവിടെയാണെന്റെ ഹൃദയലോകം അവിടെയാണെന്റെ ലയന താളം.
പ്രമോദ്കൃഷ്ണൻ
വള്ളിക്കോട് കോട്ടയം
പത്തനം തിട്ട
വള്ളിക്കോട് കോട്ടയം
പത്തനം തിട്ട
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക