Slider

ഒരേ തൂവൽപ്പക്ഷികൾ

0


കെട്ടിത്തൂങ്ങൽ
നല്ലൊരു
ഓപ്ഷനേയല്ല
അറുത്തിടും
വരെ
അന്യന്റെ
കാരുണ്യം കാത്ത്
എത്ര നേരമെന്നു വെച്ചാ
ആടിക്കളിക്കുക?
എന്തായാലും
കിണറ്റിലേക്കില്ല
വെള്ളം
കുടിച്ചു കുടിച്ച്
ജീവിതത്തോട്
വീണ്ടും
ആസക്തി തോന്നിയാൽ?
വിഷത്തിന്
പഴയ
വിശ്വാസ്യതയില്ല...
അങ്ങനെയാണെങ്കിൽ
ഇതിനകം തന്നെ
എത്ര തവണ
സ്വർഗസ്ഥനാകുമായിരുന്നു!
കൂകിയെത്തുന്ന
മരണം
എന്റെ
നിശബ്ദ പ്രാർത്ഥനകൾക്ക്
ഭംഗം വരുത്തും, തീർച്ച..
മാത്രവുമല്ല
ഉള്ളിലെ തീവണ്ടിയിൽ
നിന്നെ ഞാൻ
ഉറക്കിക്കിടത്തിയിട്ടുമുണ്ട്..
തമ്മിൽ ഭേദം
ഇതു തന്നെയാണ്
മരിക്കാനറിയാത്തവനെന്ന
ദുഷ്പേരുമായി
ജീവിതത്തിനും
മരണത്തിനുമിടയ്ക്ക്
എന്നെപ്പോലെ
നീയുമുണ്ടല്ലോ...
ശ്രീനിവാസൻ തൂണേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo