Slider

കണ്ടു ഞാൻ

0

കണ്ടു ഞാനിരു കടമിഴി കോണിൽ...
വിരിയും കൗതുക ലോകവും.
കണ്ടു ഞാനൊരു കരളിൽ ജീവിത
പ്രണയത്തിൻ മാസ്മര ലോകവും.
കണ്ടു ഞാനൊരു ഇശലിൻ മധുര
ഈരടി മൊഴിയും അധരവും.
കണ്ടു ഞാനൊരു നുണക്കുഴികവിളിണ
നാണം വിരിയും നേരവും.
കണ്ടു ഞാനൊരു ഒപ്പന താളം
കിലുങ്ങും കരിവള കൈകളും.
കണ്ടു ഞാനും മധുരിതവദനം
മൊഴിയും പ്രണയ സ്വരങ്ങളും.
ഹുസൈൻ എം കെ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo