Slider

വഞ്ചിച്ചവൾ

0


അനില നിലവിളിചില്ല പക്ഷെ കഴുത്തിൽ കൈ കൊണ്ട് ഇറുക്കി പിടിച്ചു കൊണ്ട് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു.. മുറിക്കുള്ളിൽ ac ഓടികൊണ്ടിരിക്കുന്നു എങ്കിലുംഅനില നന്നായി വിയർത്തു ഇരുന്നു. ശബ്ദം ഉണ്ടാക്കാതെ അവൾ മെല്ലെ കട്ടിലിൽ നിന്നും ഇറങ്ങി മൊബൈലും കൈയിൽ എടുത്തു അടുക്കളയിലേക്ക്‌ പോയി ഫ്രിഡ്ജ്‌ തുറന്ന് വെള്ളം എടുത്തു കുടിച്ചു... വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ എന്തോ ആശ്വാസം ആയ പോലെ തോന്നി. മൊബൈൽ ഓൺ ചെയ്തു സമയം നോക്കിയപ്പോൾ 2മണിയായിരിക്കുന്നു.. തിരികെ മുറിയിലേക്ക് വന്നു ഒന്നും അറിയാതെ അനിലേട്ടൻ സുഗമായി ഉറങ്ങുന്നു. കിടന്നു കൊണ്ട് അവൾ ആലോചിച്ചു എന്തൊക്കയ കണ്ടത്... രവിയേട്ടൻ കത്തിയുമായി തന്റ്റെ അരികിലെക്ക് പാഞ്ഞു വന്നതും പെട്ടന്ന് ആ കത്തി തന്റ്റെ കഴുത്തിലെക്ക് കുത്തി കയറ്റുന്നതും.... അപ്പോഴേക്കും ഞെട്ടി ഉണരുകയായിരുന്നു. അവൾ മനസ്സിൽ ഓർത്തു പാവം രവിയേട്ടൻ.. ഇപ്പൊ തറവാട്ടിൽ ഏതോ ഒരു മുറിയിൽ ആരോടും മിണ്ടാതെ തളർന്നു കിടക്കയല്ലേ.. ഒരു കാലത്ത് പിരിയാൻ കഴിയാത്ത രീതിയിൽ രവിയേട്ടനും താനും തമ്മിൽ പ്രണയിച്ചിരുന്നതു അവളുടെ മനസ്സിലേക്ക് കടന്നു വന്നു... ഓർമ്മകൾ പിറകിലേക്ക്‌ നീങ്ങി.
കാവും കുളവുമൊക്കെ ഉള്ള തറവാട് ഭാഗം വച്ചപ്പോൾ രവിയുടെ അമ്മയ്ക്ക് ആയിരുന്നു... രവിയുടെ അമ്മയുടെ സഹോദരനായ അനിലയുടെ അച്ഛൻ തറവാടിനു അടുത്തായി തന്നെ തനിക്ക് കിട്ടിയ പുരയിടത്തിൽ ആണ് വിടു വച്ചത് സർക്കാർ ജോലിക്കാർ ആരുന്നു അനിലയുടെ അച്ഛനും അമ്മയും... ആവശ്യത്തിലേറെ പണം അവർക്ക് ഉണ്ടായിരുന്നു. കൃഷി ചെയ്തു ജീവിക്കുന്ന രവിയുടെ കുടുംബം കഷ്ടപ്പെട്ട്ആണ് ജീവിതം മുന്നോട്ടു തള്ളി നിക്കിയിരുന്നത്‌. അനില പത്താംതരത്തിൽ പഠിക്കുമ്പോൾ ആയിരുന്നു രവിയോട് പ്രണയത്തിൽ ആകുന്നത്.. രവിയാകട്ടെ പഠിത്തമെല്ലാം മതിയാക്കി അച്ഛനോടൊപ്പം കൂടിയിരുന്നു. കാവിനുള്ളിൽ ആയിരുന്നു സ്ഥിരമായി അവർ രണ്ടുപേരും ആരും അറിയാതെ ഒത്തു കൂടിയിരുന്നതു. കാവിലെ നാഗങ്ങൾക്ക് കുടപോലെ തണൽ കൊടുക്കുവാൻ പന്തലിച്ചു നിൽക്കുന്ന വലിയ വൃക്ഷത്തിൻറ്റെ പുറകുവശം ആരുന്നു അവരുടെ സ്ഥിരം സ്ഥലം... താഴെ പാറകല്ലുകൾ ചിതറി കിടക്കുന്ന നിളത്തിനുള്ള ഒരു കുഴിയും ഉണ്ടായിരുന്നു. ആദ്യമൊക്കെ അവിടെ നില്ക്കുവാൻ അവൾക്ക് പേടിയുണ്ടയിരുനെങ്കിലും പിന്നെ പിന്നെ അതെല്ലാം മാറി...ദിവസങ്ങൾ മാസങ്ങൾക്ക് വഴിമാറി കൊടുത്തപ്പോൾ അത് വർഷങ്ങളിലേക്ക്‌ നീങ്ങി... അവരുടെ പ്രണയം അങ്ങനെ നീണ്ട നാലു വർഷങ്ങൾ കടന്നു പോയി...
അനിലയ്ക്ക് വിട്ടിൽ വിവാഹലോചനകൾ ആലോചിച്ചു തുടങ്ങിയിരിക്കുന്നു... പലപ്പോഴും അവൾ രവിയോട് വീട്ടിൽ വന്നു തന്നെ ഇഷ്ട്ടമാണ് വിവാഹ കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറയാൻ ആവശ്യപെടാരുണ്ട് എങ്കിലും... രവിയ്ക്ക് എന്തോ അതിനുള്ള ദൈര്യം കിട്ടുനില്ലയിരുന്നു. അനിലേട്ടൻറ്റെ വിവാഹലോചന വന്നു നിൽക്കുന്ന സമയത്താണ് അനില രണ്ടും കല്പിച്ചു അമ്മയോട് അവളുടെ പ്രണയത്തെ പറ്റി തുറന്ന് പറഞ്ഞു. ഒരു പൊട്ടി തെറി പ്രതിക്ഷിച്ചു എങ്കിലും ഒന്നും സംഭവിചില്ല.. പക്ഷെ പലപ്പോഴായി അമ്മ അവളെ ഉപദേശിക്കുവാൻ തുടങ്ങി രവിയോടുള്ള ജീവിതം നിനക്ക് എന്നും കഷ്ട്ടപാടുകൾ മാത്രമേ സമ്മാനിക്കുകയുള്ളൂ... .പഠിപ്പൊ..സ്ഥിരമായി ഒരു ജോലിയൊ ഇല്ലാത്ത രവിയോടുള്ള ജീവിതം ഭാവിയിൽ ഒരിക്കലും നിനക്ക് ഇപ്പോഴുള്ള പ്രണയത്തിൻറ്റെ സുഖം സമ്മാനിക്കുകയില്ലന്നും... അതുകൊണ്ട് ഇ പ്രണയമേല്ലാം ഒരു തമാശയായി കരുതി... പഠിപ്പും പണവുമുളള അനിലിനെ വിവാഹം കഴിക്കാനുമൊക്കെ... അമ്മ കിട്ടുന്ന അവസരങ്ങളിൽ എല്ലാം അവളുടെ മനസ്സിലേക്ക്‌ രവിയുടെ കൂടെയുള്ള ജീവിതത്തിൻറ്റെ കഷ്ടപാടുകൾ കുത്തി കയറ്റുന്നതിനോടൊപ്പം അനിലിനെ വിവാഹം ചെയ്താൽ ഉണ്ടാകുന്ന സൌഭാഗ്യങ്ങളെയും അവളുടെ മനസ്സിലേക്ക് വിതറി കൊണ്ടിരുന്നു. ഇടയ്ക്ക് എപ്പോഴക്കയോ അനിലയുടെ ഉള്ളിലും രവിയേക്കാൾ മുന്നിലേക്ക്‌ അനിൽ വന്നുകൊണ്ടിരുന്നു.
കാവിനുള്ളിൽ പതിവുപോലെ അന്നും അവർ കണ്ട്‌ മുട്ടി... അവളുടെ മനസ്സിൽ അനിലിനുസ്ഥാനമുണ്ടായേങ്കിലും പഴയപോലെ തന്നെ രവിയോട് അവൾ പെരുമാറി.. സംസാരത്തിനിടയിൽ മുകളിലേക്ക് നോക്കിയ അവൾ കണ്ടത് രവിയുടെ തലയ്ക്ക് മുകളിലായി ഒരു പാമ്പിനെയാണു. പെട്ടന്ന് അവൾ അവിടെ നിന്നും അവനെ തള്ളി മാറ്റാൻ ശ്രമിച്ചതും രവി കാല് തെറ്റി താഴെ കുഴിയിലേ‌ പാറകൾക്ക് മുകളിലേക്ക് വീണു... അനില ഞെട്ടി തെറിച്ചു താഴേക്ക്‌ നോക്കി... അവിടെ ഒന്ന് എഴുനേൽക്കാൻ പോലും കഴിയാതെ ദയനീയമായി തന്നെ നോക്കുന്നു രവിയേട്ടൻ.അവൾക്കു എന്ത് ചെയണം എന്ന് ഒരു രൂപവും ഇല്ലാരുന്നു അവൾ കരഞ്ഞു കൊണ്ട് വീട്ടിലേക്ക്‌ ഓടി... അമ്മയോട് കാര്യങ്ങൾ പറഞ്ഞു എന്നിട്ട് രവിയുടെ വീട്ടിലേക്ക്‌ പോകാൻ തുടങ്ങിയതും..അമ്മ അവളുടെ കൈയിൽ പിടിച്ചു..... മോളെ പോകണ്ട ദൈവമാണ് ഇപ്പൊ ഇങ്ങനെ ഒരു വഴിതെളിച്ചതു...പാറകളിൽ ഇടിച്ചു ഒരു പക്ഷെ അവൻ ഇപ്പൊ മരിച്ചു കാണും.. നി ഇത് ഇപ്പൊ അവിടെ പോയി പറഞ്ഞാൽ അവനോട് കൂടി നീയും അവിടെ പോയതിനെ പറ്റി ചോദ്യങ്ങൾ ഉണ്ടാകും... വേണ്ട മോളെ നീ അകത്തു പോയി കുറച്ചു സമയം പൊട്ടി കരഞ്ഞോളു... എല്ലാം മറക്കാൻ ശ്രമിക്കു......അവളുടെ മനസ്സിൽ രവിയെക്കാൾ ഇപ്പൊ അനിലേന്ന പണക്കാരൻറ്റെ കടന്നു വരവ് അമ്മയുടെ വാക്കുകൾ അനുസരിക്കുവാൻ അവളെ പ്രേരിപ്പിച്ചു..........
ആശുപത്രിയിൽ നിന്നും രവിയേ വിട്ടിലേക്ക് കൊണ്ടുവന്നു... നടക്കുവാനോ...ഒന്ന് ചലിക്കുവാനോ...രവിയ്ക്ക് കഴിയില്ലായിരുന്നു. കിടക്കയിൽ കിടന്നു അവന്റ്റെ കണ്ണുകൾ എപ്പോഴും അവളെ തിരഞ്ഞു കൊണ്ടിരുന്നു. ഒരു ദിവസം അനില രവിയുടെ അടുത്തേക്ക് വന്നു.... രവിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി... അവൻ പറഞ്ഞു... നീ പേടിക്കണ്ട ഡോക്ടർ പറഞ്ഞിട്ട് ഉണ്ട് കുറച്ചു നാളുകൾ കൊണ്ട് എനിക്ക് പഴയപോലെ ആകാൻ കഴിയുമെന്നു........ അവൾ ഒന്നും പറയാതെ നിശബ്ദതമായി ഇരുന്നു. രവി എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു... പോകുവാൻ നേരം അവൾ പറഞ്ഞു രവിയേട്ടാ അടുത്ത ആഴ്ച എന്റ്റെ വിവാഹമാണ്... രവിയേട്ടൻ എന്നോട് ക്ഷമിക്കണം...... അവൾ നടന്നു പോയി..... തിരിച്ചൊന്നും പറയാനാകതെ രവി നിശ്ചലനായി കിടന്നു.... പിന്നിട് രവി ആരോടും ഒന്നും സംസാരിച്ചിട്ടില്ല... അപ്പോഴും അമ്മ മകളോട് പറഞ്ഞു.... കണ്ടാ ദൈവം ഇപ്പൊ അവന്റ്റെ നാക്കും കൂടി എടുത്തേക്കുന്നു... മോളു അറിയാതെയാണു അവനെ തള്ളിയത് എങ്കിലും മോളാണ് തള്ളിയിട്ടതെന്നു ഇന്നി അവനു ആരോടും പറയാൻ കഴിയില്ലല്ലോ........
അനില ഓർമകളിൽ നിന്നും ഉണർന്നു...... വിവാഹം കഴിഞ്ഞു മൂന്ന് വർഷമാകുന്നു... തനിക്കൊരു കുഞ്ഞിനെ പോലും ദൈവം തരുനില്ല... രണ്ടു പ്രാവശ്യം ഗര്ഭിണി ആയെങ്കിലും രണ്ടും അലസ്സി. അനിലേട്ടനു ഇപ്പൊ പറയുന്നത് ഇന്നിയും ശ്രമിച്ചു വെറുതെ പൈസ ആശുപത്രിയിൽ കൊടുക്കാൻ വയ്യന്നാണ്.എപ്പോഴും പണം സമ്പാദിച്ചാൽ മതി അനിലിനു. മൂന്നു വർഷമായി താൻ ഓർമ്മിക്കപോലും ചെയ്യാത്ത രവിയേട്ടൻ സ്വപ്നത്തിൽ തന്നെ കൊല്ലാൻ വന്നിരിക്കുന്നു. അവളുടെ ഉള്ളിൽ എന്തോ പേടി കടന്നു കൂടി..... പെട്ടന്നാണ് മൊബൈൽ അടിച്ചത് പാതിരയ്ക്ക് ആരാ അമ്മയുടെ കാൾ വേഗം അവൾ എടുത്തു...... മോളെ തളര്ന്നു കിടന്ന രവി കുറച്ചു മുന്നേ തൂങ്ങി മരിച്ചു....... അവൾ ഫോൺ കട്ട്‌ ചെയ്തു. മൂന്ന് വര്ഷമേടുത്തു രവിയേട്ടൻ ഒന്ന് എഴുനേൽക്കുവാൻ... ഒരു പക്ഷേ ഞാൻ വിട്ടു വനില്ലരുനെങ്കിൽ ഇതിനു മുന്നേ രവിയേട്ടൻ പഴയ ജീവിതത്തിലേക്ക് തിരികെ വന്നേനെ.... പ്രണയം കൊടുത്തു പാവം ഒരു മനുഷ്യനെ ഞാൻ കൊന്നിരിക്കുന്നു.... അവൾ ഉറക്കെ പൊട്ടികരഞ്ഞു.... അവർ അവിടെ എത്തുമ്പോൾ വെള്ളപുതച്ചു രവി കിടക്കുകയാണു... അനില രവിയുടെ മുഖതേക്ക് നോക്കി... അടഞ്ഞുഇരുന്ന കണ്ണുകൾ തുറന്ന് രവി അവളെ തുറിച്ചു നോക്കും പോലെ തോന്നി.... അവൾ അവളുടെ കണ്ണുകൾ ഇറുക്കി അടച്ചു. കുറച്ചു കഴിഞ്ഞു കണ്ണുകൾ തുറന്നപ്പോൾ... അതാ രവി കൈയിൽ കത്തിയുമായി പാഞ്ഞു വരുന്നു... അനില പേടിച്ചു അലറി വിളിച്ചു.... പിന്നെ ഒരിക്കലും അവളുടെ അലർച്ച അവസാനിചില്ല... എപ്പോഴും രവി കത്തിയുമായി അവളുടെ പിന്നാലെ ഉണ്ടായിരുന്നു......
ഡിനുരാജ് വാമനപുരം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo