കിഴക്ക് ഭാഗത്ത് കൂടെ ഉയർന്ന് നീണ്ട് ഒരു മാസ്മരികക്കാഴ്ചയായി നിൽക്കുന്ന പാറ മലയുടെ മുകളിൽ നിന്നും സൂര്യൻ, മഞ്ഞിൽ മൂടപ്പെട്ട മസനഗുഡിയിലെ, ഈ തണുപ്പിലേക്ക് പ്രകാശത്തെ പറഞ്ഞു വിടണോ? എന്ന സന്ദേഹത്തോടെ ഇരുട്ടിന്റെ ആവരണത്തെ രശ്മികളാൽ മെല്ലെ തള്ളിമാറ്റി ഒളിഞ്ഞു നോക്കി.
രാത്രി മുഴുവനും തണുത്തു വിറച്ചുറങ്ങിയ കാടിൻ നടുവിലെ ചെറു അങ്ങാടി മെല്ലെ ആ രശ്മികളേറ്റ് ഉണരാൻ ശ്രമിക്കുകയാണ്. രാത്രി വാഹന ഗതാഗതം നിരോധിച്ചടച്ച മധുമലൈ നാഷണൽ പാർക്ക് കവാടം തുറന്നിരിക്കുന്നു. പാത തുറക്കുന്നതും കാത്ത് വന്നു നിന്നിരുന്ന ചില വാഹനങ്ങൾ കവാടം കടന്ന് മുന്നോട്ട് നീങ്ങി. ഊട്ടി ഭാഗത്ത് നിന്നും ഹെഡ് ലൈറ്റുകൾ പ്രകാശിപ്പിച്ച് ചില വാഹനങ്ങൾ കവാടത്തിനരികിലേക്കെത്തുന്നു.
അങ്ങാടിയുടെ നടുവിലെ ആദ്യം തുറക്കുന്ന പെട്ടി ചായക്കടയിൽ ലൈറ്റുകൾ തെളിഞ്ഞു. അങ്ങ് നിന്നും ഇങ്ങ് നിന്നും, സ്വെറ്ററുകൾ ധരിച്ച പ്രായം ചെന്ന ചിലർ, കൈൾ നെഞ്ചിൽ കെട്ടി ചായക്കട ലക്ഷ്യമാക്കി നടക്കുന്നു.
ലോഡ്ജിൽ കോണിപ്പടിക്കു കീഴെ കുടുസ് മുറിയിൽ നിന്നും പഴകിക്കീറിയ കമ്പിളി പുതപ്പ് ശരീരത്തിൽ നിന്നു മാറ്റി പായയിൽ നിന്നെഴുന്നേറ്റ്, ലോഡ്ജ് മുതലാളി സമ്മാനിച്ച പഴകിയ മുട്ടോളമെത്തുന്ന സ്വെറ്റർ, നിറം മാറിത്തുടങ്ങിയ ചുരിദാറിനു മുകളിൽ എടുത്തണിഞ്ഞ് പന്ത്രണ്ടുകാരിയായ അവളും റോഡിലേക്കിറങ്ങി ആ ചായക്കട ലക്ഷ്യമാക്കി നടന്നു.
ഇപ്പോൾ ചായക്കടക്കാരന്റെയും കടക്കു മുന്നിൽ റോഡിനോരത്ത് ചായക്കായി കാത്തു നിൽക്കുന്ന അഞ്ചെട്ട് പേരുടെയും അവളുടെയും കണ്ണുകളിലെ കാഴ്ച എന്തോ പ്രതീക്ഷയോടെ, തെപ്പക്കാട് ഭാഗത്തേക്കുള്ള വനപാതയുടെ കവാടത്തിലാണ്. എല്ലാ കണ്ണുകളെക്കാളും കൂടുതൽ പ്രതീക്ഷ അവളുടെ കണ്ണുകളിൽ നിന്നും ഉറ്റുനോക്കുന്നത് കാണാം.
അതാ അവരുടെയെല്ലാം കണ്ണുകൾ തെളിഞ്ഞ് മുഖങ്ങളിൽ ചെറുചിരി വിടരുന്നു. അവളുടെ മുഖം ഇപ്പോൾ സൂര്യനെപ്പോലെ പ്രകാശിക്കുന്നു. മൂടിയ ചെറുമഞ്ഞിൽ ഒരു നിഴലുപോലെ കവാടം കടന്ന് ബെല്ല് മുഴക്കി സൈക്കിളിൽ അദ്ദേഹം.മുട്ടോളമെത്തുന്ന ബെർമുഡ, ലൂസായ ടീ ഷർട്ട്, അതിനു മുകളിൽ ഒരു സെറ്റർ, തലയിലൊരു ചട്ടിത്തൊപ്പി, കഴുത്തിൽ ചുറ്റി ഒരു ടർക്കി. നല്ല ക്ലീൻ ഷേവ് .നരച്ച മീശ.പ്രകാശം വിതറുന്ന കണ്ണുകൾ.
സൈക്കിളിനു പുറകിൽ രണ്ട് മൂന്ന് തെരുവ് നായകൾ. സൈക്കിൾ മുന്നോട്ടെത്തും തോറും നായകളുടെ എണ്ണം വർദ്ധിക്കുന്നു.
പാർക്ക് ചെയ്തിട്ടിരിക്കുന്ന വണ്ടികൾക്കടിയിൽ നിന്നും കടത്തിണ്ണകളിൽ നിന്നും മറ്റും എഴുന്നേറ്റ നായകളെല്ലാം സൈക്കിളിനു പിറകിൽ കൂടിയിരിക്കുന്നു.
പാർക്ക് ചെയ്തിട്ടിരിക്കുന്ന വണ്ടികൾക്കടിയിൽ നിന്നും കടത്തിണ്ണകളിൽ നിന്നും മറ്റും എഴുന്നേറ്റ നായകളെല്ലാം സൈക്കിളിനു പിറകിൽ കൂടിയിരിക്കുന്നു.
അദ്ദേഹം ചായക്കടക്ക് മുന്നിൽ ഇറങ്ങി സൈക്കിൾ സ്റ്റാന്റ് ചെയ്തു.മസനഗുഡിയിലെ മുഴുവൻ തെരുവ് നായകളും അച്ചടക്കത്തോടെ, വാലാട്ടി കടയുടെ മുന്നിൽ നിന്നും അൽപം മാറി റോഡ് സൈഡിലൂടെ നിലയുറപ്പിച്ചു.
ചായക്കടക്കാരൻ അയാളുടെ കൈ നീട്ട ചായ , രണ്ട് കയ്യോടുകൂടെ ഗ്ലാസിൽപിടിച്ച് ബഹുമാനത്തോടെ അദ്ദേഹത്തിന്റെ കൈയ്യിലേക്ക് വച്ചു കൊടുത്തു. ശേഷം കടക്ക് മുന്നിലൂടെ നിരത്തിയ മിഠായി ഭരണികൾക്ക് മുകളിലേക്കായി എട്ടു പത്ത് ബിസ്ക്കറ്റ് പേക്കേറ്റുകളും എടുത്തു വച്ചു.
ചായക്കടക്കാരൻ രണ്ടാമത്തെ ചായ അവൾക്കുനേരെ നീട്ടി. കൂടെ ഒരു ബന്നും.
ചൂടുള്ള ആവി പറക്കുന്ന ചായ മൊത്തിക്കുടിക്കുമ്പോൾ തണുത്തു വിറയ്ക്കുന്ന ശരീരം അനുഭവിക്കുന്ന സുഖത്തിൽ ലയിച്ച് അവൾ ബന്നിൽ കടിച്ചു.
ചൂടുള്ള ആവി പറക്കുന്ന ചായ മൊത്തിക്കുടിക്കുമ്പോൾ തണുത്തു വിറയ്ക്കുന്ന ശരീരം അനുഭവിക്കുന്ന സുഖത്തിൽ ലയിച്ച് അവൾ ബന്നിൽ കടിച്ചു.
ചായ കുടിച്ചു കഴിഞ്ഞ അദ്ദേഹം ഭരണികൾക്ക് മുകളിൽ നിന്നും ബിസ്ക്കറ്റ് പേക്കറ്റെടുത്ത് പൊളിച്ച് നാലണ്ണം വീതം ഓരോ നായകളുടെയും മുന്നിൽ വെച്ചു കൊടുക്കാൻ തുടങ്ങി. ചായയും ബന്നും കഴിച്ചു കഴിഞ്ഞ അവളും ബിസ്ക്കറ്റ് പേക്കുകൾ എടുത്ത് അദ്ദേഹത്തെ സഹായിക്കാൻ തുടങ്ങി.ഒരു പേക്കറ്റ് ബിസ്ക്കറ്റുമായി അദ്ദേഹം അവൾ ജോലി ചെയ്യന്ന ലോഡ്ജിന് മുന്നിൽ മുറ്റക്കോണിൽ, വണ്ടിയിടിച്ച് അരയും പിറകിലെ കാലുകളും തളർന്നു കിടക്കുന്ന നായയുടെ അരികിലേക്ക് നടന്നു.
അദ്ദേഹം തിരിച്ചെത്തുംമ്പോഴേക്കും അവൾ എല്ലാ നായകൾക്കും ബിസ്ക്കറ്റ് നൽകിക്കഴിഞ്ഞിരുന്നു. അങ്ങോട്ടോ ഇങ്ങോട്ടോ ചോദ്യമോ പറച്ചിലുകളോ ഇല്ലാതെ ,അവളുടെ ചായയുടെയും ബന്നിന്റെയുമടക്കം കാശ് കടക്കാരന് നൽകി അദ്ദേഹം സൈക്കിളിൽ കയറി.
ഊട്ടി റോഡിലൂടെ മുന്നോട്ട് നീങ്ങിയ സൈക്കിളിന് പിറകെ അവളും ഓടി. അങ്ങാടി കഴിഞ്ഞ് കാട് തുടങ്ങി അൽപം മുന്നോട്ട് നീങ്ങി അദ്ദേഹം വലത്തോട്ട്, കാട്ടിലേക്കുള്ള ടാറിടാത്ത പാതയിലേക്ക് തിരിഞ്ഞ് മുന്നോട്ട് പോയി. അവൾ അവിടെ നിന്നും അദ്ദേഹം കൺമറയുന്നതു വരെ നോക്കി നിന്നു. കാട്ടിനുള്ളിലേക്ക് കടക്കാൻ അവൾക്ക് വല്ലാത്ത ഭയമായിരുന്നു.
മൂന്ന് മാസം മുമ്പ് അവൾ മസനഗുഡിയിൽ എത്തിയതു മുതലുള്ള സംഭവങ്ങളുടെ ആവർത്തനമായിരുന്നു ഇവ. തിരികെ നടക്കുമ്പോൾ അവളുടെ മനസ്സിൽ പതിവു ചോദ്യങ്ങളെല്ലാം മുളപൊട്ടി.
കാട്ടിലൂടെ എങ്ങോട്ടായിരിക്കും അദ്ദേഹം പോയിട്ടുണ്ടാവുക...? അദ്ദേഹം എന്ത് കൊണ്ടാണ് ആരോടും ഒന്നും സംസാരിക്കാത്തത്..?
അദ്ദേഹവും തന്നെപ്പോലെ കേൾവി ശക്തിയും സംസാരശേഷിയും ഇല്ലാത്ത പൊട്ടനും അനാഥനുമോ...?എങ്കിൽ എന്നോടെങ്കിലും ആംഗ്യ ഭാഷയിൽ പോലും..? എന്തായിരിക്കും ജോലി...?ജോലി ഇല്ലേ..? എങ്കിൽ ചായക്കടക്കാരനു കൊടുക്കുന്ന
പണം.? കാലത്ത് ഈ നേരം കഴിഞ്ഞ് പിറ്റേന്ന് കാലത്ത് ഈ നേരം വരെ എവിടെയാണദ്ദേഹം.?

ദൂരെയെങ്ങോ ഉള്ള ലോഡ്ജ് മുതലാളി താമസത്തിനെത്തിയിരുന്നു. രാത്രി അയാളുടെ മുറിയിൽ കിടക്കവിരിക്കാൻ ചെല്ലുമ്പോൾ കുറെ സമയം അവിടെ ചിലവഴിക്കണം.
ആഴ്ചയിലൊരു ദിവസത്തെ വെറുക്കപ്പെട്ട രാത്രിയായിരുന്നു അത്. പിറ്റേന്നുരാവിലെ പല്ല് തേക്കുമ്പോഴും അവൾക്ക് മനംപുരട്ടി ഓക്കാനം വരുന്നുണ്ടായിരുന്നു. ഇതിലും വലിയ എന്തോ ഒന്നിനു വേണ്ടിയാണ് മുതലാളി തന്നെ സംരക്ഷിക്കുന്നതെന്നു തോന്നിയിരുന്നുവെങ്കിലും മറ്റൊരു സുരക്ഷിത സ്ഥലം ഒരു വലിയ ചോദ്യമായി അവളെ അവിടെ തളച്ചിട്ടു.

അന്ന് അദ്ദേഹത്തിന്റെ സൈക്കിളിന് പുറകിൽ ഓടുമ്പോൾ ,ഒരിക്കലും തിരിഞ്ഞ് നോക്കാറില്ലാത്ത അദ്ദേഹം സൈക്കിളിന് സ്പീഡ് കുറച്ച് തിരിഞ്ഞു നോക്കി സൈക്കിളിൽ കയറാൻ ആഗ്യം കാണിച്ചു. എത്രയോ നാളായി ഈ വിളി ആഗ്രഹിക്കുന്ന അവൾ ഒന്നും അലോചിക്കാതെ അദ്ദേഹത്തിന്റെ ചന്തിക്കു താഴെ സൈക്കിൾ സീറ്റിൽ പിടുത്തമിട്ട് ബേക്കിലെ കാര്യറിലേക്ക് ചാടിക്കയറി ഇരിപ്പുറപ്പിച്ചു.
സാധാരണ തിരിയുന്ന ഭാഗത്ത് നിന്നും, സൈക്കിൾ അവരെയുമായി കാട്ടിലേക്ക് തിരിഞ്ഞു.അൽപം ഉൾക്കാട്ടിലെത്തിയതും പാതയുടെ ഇരുസൈഡിലും പുള്ളിമാൻ കൂട്ടങ്ങൾ. അവൾക്ക് ആദ്യ കാഴ്ചയായിരുന്നു അത്. എന്തെന്നില്ലാത്ത ആഹ്ലാദം തോന്നി അവൾക്ക്.
സൈക്കിൾ മുന്നോട്ടു നീങ്ങവെ, വലിയ മാനുകളായ കലമാൻ കൂട്ടങ്ങളും, രണ്ട് കവരങ്ങളുള്ള കൊമ്പുള്ള ആൺ കേഴമാൻ കൂട്ടങ്ങളും, ഒറ്റയും ഇരട്ടയുമായി കാട്ടുപന്നിയുടെ കുഞ്ഞിനെപ്പോലെ തോന്നുന്ന കൂരമാനുകളും, മയിലുകളും, കാട്ടുകോഴികളും അവളെ വല്ലാതെ സന്തോഷിപ്പിക്കുന്നുണ്ടായിരുന്നു. കാണുന്ന ജീവികളെല്ലാം അവരടുത്തെത്തുമ്പോൾ സാകൂതം സ്നേഹത്തോടെ അവരെവീക്ഷിച്ചു, ഒട്ടും പേടിയില്ലാതെ.
കുറച്ചേറെ മുന്നോട്ട് പോയപ്പോൾ ആ പാതയിൽ നിന്നും ഒരു സൈക്കിളിന് പോകാൻ മാത്രം വീതിയിലുള്ള ഒരു പാതയിലേക്ക് തിരിഞ്ഞു . ഇടക്കിടെ ആനക്കൂട്ടങ്ങളെ കണ്ടു തുടങ്ങി.
ആനന്ദ കാഴ്ചയായിരുന്നെങ്കിലും അവൾക്ക് ചെറുതായി ഭയം തോന്നിത്തുടങ്ങി. അദ്ദേഹം കൂസലന്യേ സൈക്കിൾ ചവിട്ടിക്കൊണ്ടേയിരുന്നു.
ആനന്ദ കാഴ്ചയായിരുന്നെങ്കിലും അവൾക്ക് ചെറുതായി ഭയം തോന്നിത്തുടങ്ങി. അദ്ദേഹം കൂസലന്യേ സൈക്കിൾ ചവിട്ടിക്കൊണ്ടേയിരുന്നു.
വഴിമുടക്കി ഒരു ഒറ്റക്കൊമ്പൻ. യാത്രയിൽ കാറ്റേറ്റ് തണുത്തുറഞ്ഞ അവൾ ഭയന്നു വിറച്ചു. അദ്ദേഹം തറയിൽ കാലൂന്നി സൈക്കിൾ നിർത്തി. കുറച്ചാവർത്തി ബെല്ല് മുഴക്കി. അവൾ അദ്ദേഹത്തിന്റെ അരയിൽ കൈകോർത്ത് പുറകിൽ പതുങ്ങി.ആന തിരിഞ്ഞ് അവരെ നോക്കിയപ്പോൾ അദ്ദേഹം വഴി മാറാൻ ആഗ്യം കാണിച്ചു. അൽപ നേരം കൂടെ അവിടെ നിന്ന കൊമ്പൻ സാവധാനം കുറ്റികാട്ടിലേക്ക് നടന്നു നീങ്ങി.
സൈക്കിൾ വീണ്ടും മുന്നോട്ട് നീങ്ങി. വളഞ്ഞ് പുളഞ്ഞ ആ പാതയിലൂടെ കുറെ നേരം യാത്ര ചെയ്ത സൈക്കിൾ കാടിനുളളിലെ, വലുതും ചെറുതുമായ കുറെ പാറകൾ നിറഞ്ഞ ഒരിടത്ത് പോയി നിന്നു. അവൾ സൈക്കിളിൽ നിന്നും ചാടിയിറങ്ങി. അദ്ദേഹം സൈക്കിളിൽ നിന്നറങ്ങി അത് ഉന്തി ഒരു വലിയ മരത്തോട് ചാരിവച്ചു.
ആ വലിയ പാറയുടെ എതിർ സൈഡിലേക്ക് അദ്ദേഹത്തോടൊപ്പം അവളും നടന്നു. പാറയോട് ചേർന്ന പുൽത്തകിടിൽ അങ്ങിങ്ങായി മൂന്ന് മാനുകൾ കിടക്കുന്നു. ശ്രദ്ധിച്ചപ്പോഴാണ് ആ മാനുകളൊക്കെ പല പരിക്കുകൾ പറ്റിക്കിടക്കുകയാണെന്ന് അവൾക്ക് മനസ്സിലായത്. മനഷ്യരുടെ ശ്രദ്ധക്കുറവും ക്രൂര മനോഭാവവുമായിരുന്നു ആ കാഴ്ച.
വനപാതയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചിട്ടും ,പാത അടയ്‌ക്കുന്നതിനു മുമ്പും തുറന്ന ഉടനെയും? വാഹനങ്ങളുടെശ്രദ്ധ ഇല്ലായ്മ കാരണം സംഭവിക്കുന്ന ചില അപകടങ്ങൾ. മാനുകളാണ് പാതയോരത്തേക്കും പാതയിലേക്കും കൂടുതൽ ഇറങ്ങുന്നത് എന്നതിനാൽ അവരാണ് കൂടുതലും അപകടങ്ങളിൽ പെടുന്നത്.

ഒരു കുഞ്ഞിപ്പുള്ളിമാനിന്റെപുറകിലെ രണ്ട് കാലിലും കമ്പുവച്ച് നിവർത്തി വെച്ച് കോട്ടൺ ചുറ്റിയിട്ടുണ്ട്. അദ്ദേഹം അതിന്റെ അടുത്ത് ഒക്കിച്ചിരുന്ന് തലയിൽ അരുമയോടെ തലയോടി.പിന്നെ എന്തോ സംസാരിച്ച്, തന്നെപ്പോലെയല്ല അദ്ദേഹത്തിന് സംസാരശേഷിയുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.കാലിലെ കോട്ടൻ അഴിച്ചു മാറ്റാൻ തുടങ്ങി. രണ്ട് കാലിലെയും കോട്ടൺ അഴിച്ചുമാറ്റി കമ്പെടുത്ത് മാറ്റി അദ്ദേഹം മാൻപേടയെ പിടിച്ച് എഴുന്നേൽപ്പിച്ച് നിർത്തി. അത് സാവധാനം കുറച്ച് സ്റ്റപ്പുകൾ നടന്ന്, തിരിഞ്ഞ് അദ്ദേഹത്തെ നോക്കി. അദ്ദേഹം എഴുന്നേറ്റ് കാട്ടിലേക്ക് ഒറ്റ ഓട്ടം.മാൻപേട യും അദ്ദേഹത്തിന്റെ പിറകേ ഓടി. അൽപദൂരം ചെന്ന് തിരിച്ചെത്തിയ അദ്ദേഹത്തിന്റെ കൂടെ മാൻപേട ഇല്ലായിരുന്നു. അവളതെല്ലാം ആശ്ചര്യത്തോടെ നോക്കി നിന്നു.
രണ്ട് പാറകൾ ചേർന്നു നിൽക്കുന്ന, ഒരു മനുഷ്യന് കുനിഞ്ഞ് നുഴഞ്ഞ് കടക്കാൻ പറ്റുന്ന ഒരു വിടവിനടുത്ത് ചെന്ന് അദ്ദേഹം കൈയ്യാട്ടി അവളെവിളിച്ചു. പാറകളുടെ വിടവിലൂടെ അദ്ദേഹത്തോടൊപ്പം അവളും നുഴഞ്ഞിറങ്ങി. അവളുടെ, ലോഡ്ജിലെ കുടുസുമുറിയെക്കാൾ വിശാലമായ ഒരു ഗുഹയിലേക്കാണ് എത്തിപ്പെട്ടത്. പുറകുവശത്തെ പാറകളുടെ വിടവിലൂടെ ഗുഹക്കുള്ളിലേക്ക് മങ്ങിയ പ്രകാശം അരിച്ചെത്തുന്നു.
രണ്ടു പേർക്ക് സുഗമായി കിടന്നുറങ്ങാൻ പാകത്തിൽ ഒരു തിണ.ഒരു മൂലയിൽ മണ്ണിലും അലൂമിനിയിലുമായി ചില പാത്രങ്ങൾ .രണ്ട് തകരപ്പെട്ടി. തിണയിലും മറ്റുമായി ചില പുസ്തകങ്ങൾ, പത്രങ്ങൾ. കോട്ടണും പഞ്ഞിയും കത്രികയും ചില മരുന്നുകളും മറ്റും നിറച്ച ഒരു ബാഗെടുത്ത് അദ്ദേഹം അവളുടെ കൈയ്യിൽ കൊടുത്തു.
ഗുഹയിൽ നിന്നും പുറത്തിറങ്ങി അവർ പരിക്കേറ്റു കിടക്കുന്ന മാനുകളുടെ അടുത്തേക്ക് നീങ്ങി. വലിയ കലമാന്റെ പിറകിലെ ഒരു കാല് കമ്പുവെച്ച് നേരെയാക്കി കോട്ടൺ കൊണ്ട് ചുറ്റിക്കെട്ടിയിട്ടുണ്ട്. അദ്ദേഹം, കിടക്കുന്ന അതിന്റെ
നെറ്റിയിൽ സ്വാന്തന പൂർവ്വം ഒന്നു തലോടി.
അവളും അതിന്റെ നെറ്റിയിൽ മെല്ലെ തലോടി. ഒരു മൃഗത്തെ ആദ്യമായാണ് അവൾ തൊടുന്നത്.
നെറ്റിയിൽ സ്വാന്തന പൂർവ്വം ഒന്നു തലോടി.
അവളും അതിന്റെ നെറ്റിയിൽ മെല്ലെ തലോടി. ഒരു മൃഗത്തെ ആദ്യമായാണ് അവൾ തൊടുന്നത്.
അദേഹം അപ്പുറം കിടക്കുന്ന പുളളി മാനിന്റെ അരികിലെത്തി.മാൻ സാവധാനം എഴുന്നേറ്റ് നിന്നു.
അതിന്റെ ചന്തിയിൽ ഒരു വലിയ വ്രണം. അവൾ ബേഗിൽ നിന്ന് ഡെറ്റോൾ കുപ്പിയും പഞ്ഞിയും എടുത്ത് കൊടുത്തു.
അദ്ദേഹം മുറിവ് തുടച്ച് വൃത്തിയാക്കി എന്തോ മരുന്ന് തേച്ചു. അത് സാവധാനം നടന്ന് കാട്ടിൽ മറഞ്ഞു.
അതിന്റെ ചന്തിയിൽ ഒരു വലിയ വ്രണം. അവൾ ബേഗിൽ നിന്ന് ഡെറ്റോൾ കുപ്പിയും പഞ്ഞിയും എടുത്ത് കൊടുത്തു.
അദ്ദേഹം മുറിവ് തുടച്ച് വൃത്തിയാക്കി എന്തോ മരുന്ന് തേച്ചു. അത് സാവധാനം നടന്ന് കാട്ടിൽ മറഞ്ഞു.
അദ്ദേഹം സൈക്കിളിനടുത്തേക്ക് നടന്നു.
ഉന്തി വഴിയിലെത്തി സൈക്കിളിൽ കയറി. ബേഗുമായി പുറകിൽ അവളും ചാടിക്കയറി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഒരു വലിയ മരത്തണലിൽ ഒരു പിടിയാന.
സൈക്കിൾ നിർത്തി അവർ അതിനടുത്തേക്ക് നടന്നു. അവളുടെ ഭയമെല്ലാം ഇപ്പോൾ എവിടെയോ പോയി മറഞ്ഞിരിക്കുന്നു. അവരടുത്തെത്തിയപ്പോൾ ആന മുൻ കാലുകൾ മടക്കി മുട്ടുകുത്തി തറയിൽ കിടന്നു. അതിന്റെ നെറ്റിയിൽ ഒരു വലിയ മുറിവ്. പ്രൈവറ്റ് ട്രക്കിൽ മദ്യലഹരിയിൽ ഉൾക്കാട്ടിൽ സഫാരിക്കെത്തിയ യുവാക്കളുടെ ക്രൂരതയായിരുന്നു ആ മുറിവ്.

തിരിച്ച് ഗുഹക്കരികിലെത്തിയപ്പോൾ അദ്ദേഹം അവളോട് ബേഗ് വാങ്ങി ഗുഹയിലേക്കിറങ്ങി. പുറത്തിറങ്ങിയ അദ്ദേഹം കൈയ്യിലെ കവർ അവൾക്കു നേരെ നീട്ടി. അവൾക്ക് പാകമായ ചില കൂട്ടം വസ്ത്രങ്ങളായിരുന്നു അവ. അവൾ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി. പിന്നെ അവർ അൽപം അകലെക്കൂടെ ഒഴുകുന്ന കാട്ടാറിനടുത്തേക്ക് നടന്നു. ഐസുപോലെ തണുത്ത ആ വെള്ളത്തിലേക്ക് വളരെ ലാഘവത്തോടെ ഇറങ്ങി അദ്ദേഹം കുളിച്ചു കയറി. ആദ്യം ഇറങ്ങാൻ മടിച്ചെങ്കിലും അദ്ദേഹം നൽകിയ ടർക്കിയുമായി അവളും വെള്ളത്തിലേക്കിറങ്ങി.ആ കുളിപുതിയൊരു ജന്മം കിട്ടിയ ഉന്മേഷം അവളിൽ നിറച്ചു.
വീണ്ടും സൈക്കിളിൽ കയറി മറ്റൊരു വഴിയിലൂടെ യാത്ര.ചെന്നെത്തിയത് അഞ്ചോ ആറോ കൂരകളുള്ള ഒരു ആദിവാസി ഊരിലാണ്. അവിടെയുള്ളവർ അവളെ സംശയത്തോടെ വീക്ഷിച്ചു. മൂപ്പനെന്നു തോനുന്ന ആൾ ബഹുമാനത്തോടെ അവരെ ഒരു കൂരക്കുള്ളിലേക്ക് ക്ഷണിച്ചു. അവിടെയായിരുന്നു പ്രഭാത ഭക്ഷണം.
ഇത്രയും രുചിയുള്ള ചപ്പാത്തിയും ബജിയും അവൾ മുമ്പൊനും കഴിച്ചിരുന്നില്ല. ചിരട്ടയിൽ ഒഴിച്ചു കിട്ടിയ ചൂടുള്ള കാട്ടുകാപ്പി അവൾക്കു നൽകിയ ഊർജ്ജം ചെറുതല്ലായിരുന്നു.
ഇത്രയും രുചിയുള്ള ചപ്പാത്തിയും ബജിയും അവൾ മുമ്പൊനും കഴിച്ചിരുന്നില്ല. ചിരട്ടയിൽ ഒഴിച്ചു കിട്ടിയ ചൂടുള്ള കാട്ടുകാപ്പി അവൾക്കു നൽകിയ ഊർജ്ജം ചെറുതല്ലായിരുന്നു.
പുറത്തേക്കിറങ്ങിയപ്പോൾ മരത്തണലിൽ ഓട കൊണ്ട് കെട്ടിയുണ്ടാക്കിയ ബെഞ്ചിൽ അഞ്ചാറ് ആദിവാസി കുട്ടികൾ ഇരിക്കുന്നത് കണ്ടു. അദ്ദേഹം മരത്തിൽ തറച്ചു നിർത്തിയ പലക കൊണ്ടുണ്ടാക്കിയ ബോർഡിനടുത്തേക്ക് നടന്നു. അവൾ ആ കുട്ടികളുടെ ഇടയിൽ ബഞ്ചിൽ പോയി ഇരുന്നു.
അവർക്ക് വേണ്ടുന്ന ഭക്ഷണ സാധനങ്ങളൊക്കെ എത്തിക്കുന്നതും, അസുഖം വന്നാൽ അവരെ ചിക്ത്സിക്കുന്നതും എഴുത്തും വായനയും പഠിപ്പിക്കുന്നതുമെല്ലാം അദ്ദേഹമാന്നെന്ന് അവൾ മനസ്സിലാക്കിയെടുത്തു.
വളരെക്കുറഞ്ഞ സമയത്തിനുള്ളിൽ അവൾ കുട്ടികളോടും മറ്റും നല്ല കൂട്ടായി.
മടങ്ങാൻ നേരം ഊര് മൂപ്പന്റെ കൈയ്യിലെ മുളംകുറ്റിയിൽ നിന്നും പകർന്നു കിട്ടിയ തേനിന്റെ മധുരം അവളുടെ മനസ്സിനെയും ഹൃദയത്തേയും മധുരതരളിതമാക്കി.

ഒരു ദിവസം കൊണ്ടു തന്നെ നാടിനെക്കാളേറെ കാടിനോട് സ്നേഹം തോന്നിയ അവളുടെ മനസ്സിൽ
എന്തിനായിരിക്കും അദ്ദേഹം നാടുപേക്ഷിച്ച് കാട്ടിലെത്തിയതെന്ന വലിയ ചോദ്യമുണ്ടായിരുന്നെങ്കിലും,
ഗുഹയിലെ തിണയയിൽ അദ്ദേഹത്തോട് ചേർന്ന് കിടന്ന അവളെ,
അന്നു വരെതോന്നാതിരുന്ന സുരക്ഷിതത്വബോധവും ഒരു രക്ഷിതാവിന്റെ സാമിപ്യവും, വളരെ വേഗം ഉറക്കിലേക്ക് തള്ളിയിട്ടു.
"""""""""""""""""""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക