
നേര് പറയാലോ ,
മഴയും കാടും മണ്ണും കാമുകിയും എന്നുള്ള സ്ഥിരം വാക്കുകൾ ഒക്കെ മാറ്റി നിർത്തുന്നു . നാട്ടിൽ നിന്ന് ലീവ് കഴിഞ്ഞു ഇവിടെ എത്തിയാൽ എനിക്ക് ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്ന ഒരു സംഭവമാണ് ഒരു നാല് നാലര ആവുമ്പോ നബീസുമ്മാടെ(ഉമ്മയാണ് ) കൂടെയുള്ള ചായ കുടി,.. പെങ്ങളും കുട്ട്യോളും വന്നിട്ടുണ്ടെൽ രുചി കൂടും , കൂർക്ക ,മുതിര , കപ്പ ,മധുരക്കിഴങ്ങ് , അരി വറുത്തു പൊടിച് തേങ്ങയും ശർക്കരയും ചേർത്തത് അങ്ങനെ വ്യത്യസ്ത വിഭവങ്ങളുടെ ലിസ്റ്റ് വീമാനം ലാൻഡ് ചെയ്യുന്നതിന് മുൻപേ കൊടുത്തിട്ടുണ്ടാകും ... എന്ന് വിളിച്ചാലും ചോദിക്കും ഇന്നെന്താ ചായക്കെന്നു , എനിക്ക് വിഷമാവണ്ട എന്ന് കരുതി ഉള്ളത് പറയൂല , . വിളിച്ചാൽ ആദ്യം പറയും പൈസ ഉണ്ടായിട്ട് നിനക്ക് നാട്ടില് വരാൻ പറ്റില്ല , വരുന്നിടത്ത് വെച്ച് കാണാം ഒരു പത്തു ദിവസതിനെലും നീ നാട്ടില് വായോന്നു .കുറച്ചു വിഷമം തോന്നുമെങ്കിലും ഇത് കേൾക്കുമ്പോ മനസ്സിന് ഒരു സുഖാണ്, ഉമ്മയെന്നല്ല ആര് നാട്ടിൽ വരുന്നില്ലെന്ന് ചോദിച്ചു കേൾക്കുന്നതും ഒരു സുഖമാണ്.. ഇവിടെ എത്തിയ നാലു വർഷത്തിലും വ്യക്തമായ പ്ലാനിങ്ങോട് കൂടി കാര്യങ്ങൾ ചെയ്യുന്ന ഒരു ശീലമുള്ളത് കൊണ്ട് അടുത്ത ലീവ് എന്നാകും എന്ന് ഏകദേശ ഒരു രൂപം വീട്ടിൽ കൊടുത്തിട്ടാണ് എന്നും ഞാൻ പോരാറുല്ലത് , ദൈവാനുഗ്രഹം കൊണ്ട് അതിൽ മാറ്റങ്ങൾ ഒന്നും ഉണ്ടാവാറില്ല. ഇത്തവണ ഈ ചായ കുടിയും , പണി നടന്നോണ്ടിരികുന്ന വീട് കാണാനുള്ള മോഹവും എല്ലാം കൂടെ തലക്ക് പിടിച്ചു,.പ്ലാൻ പ്രകാരം മാർച്ചിൽ (2016) ആയിരുന്നു ലീവ് , ഒരുപാട് ആലോചിച്ചു , വീട് പണിയുടെ കാര്യങ്ങൾ (കുറി ,ലോൺ , വണ്ടിടെ അടവ് , വീട് വാടക ) എല്ലാം കുളമാകും എന്നുള്ളോ ണ്ട് ഒരു 15 ദിവസത്തിൽ കൂടുതൽ നാട്ടിൽ നിക്കാൻ പറ്റില്ല എന്നുറപ്പാണ്.. അപ്പൊ പിന്നെ മാർച്ചിൽ പോണതും ഇപ്പൊ (നവംബർ 2015 )പോണതും എന്ത് വ്യത്യാസം എന്ന തോന്നലിൽ ആദ്യം കൂട്ടുകാരനെ Afsalafsu Kunnathparmbil വിളിച്ച് ടിക്കെറ്റ് എടുത്തു തരാൻ പറ്റൊന്നു ചോദിച്ചു , എന്റെ എല്ലാ നല്ല ഭ്രാന്തുകൾക്കും കൂട്ട് നിൽക്കുന്ന അവൻ ഓക്കേ പറഞ്ഞു., അളിയനെ സാധാരണ വിളിക്കണ പോലെ വിളിച്ചു, കുറിയുടെ അടവും ബാങ്ക് അടവും അടക്കാനുള്ള സമയമായി ശമ്പളം കിട്ട്യൊന്നുഅളിയൻ ചോദിച്ചപ്പോ നിയന്ത്രണം വിട്ട വീമാനം പോലെ എന്റെ മനസ്സ് എവ്ടെയോക്കെയോ ഇടിച്ചു നിന്നു ,.എങ്കിലും അളിയനോട് തമാശയായി അളിയാ -നാട്ടിലേക്കുള്ള ടിക്കെറ്റി നു ചാർജ് ഇപ്പൊ നല്ല കുറവുണ്ട്എന്ന് പറഞ്ഞു നോക്കി , .പ്രതീക്ഷിച്ച മറുപടി വന്നു കണ്ടില്ല , വീണ്ടും ആവർത്തിച്ചു മനസ്സ് മനസിലാക്കിയ പോലെ അളിയൻ പറഞ്ഞു പോയിട്ട് ഒന്നര കൊല്ലായില്ലേ ലീവ് കിട്ടൂച്ച വന്നു പോവർന്നൂലെ ന്ന് , ലഡ്ഡു പൊട്ടിയ ഞാൻ പുറത്തു കാണിക്കാതെ പറഞ്ഞു ഹേയ് അതൊന്നും നടക്കില്ല അളിയാ കാര്യങ്ങൾഎല്ലാം കുളമകില്ലെന്നു . അതൊക്കെ നമുക്ക് എന്തേലും ചെയ്യാർന്നു മൂപ്പര് പറഞ്ഞപ്പോ ൻ പിന്നെ വിളിക്കട്ടാ ന്നും പറഞ്ഞു ഫോൺ വെച്ചു ,
.
ഉമ്മാക്ക് വിളിച്ചു- നബീസുമ്മാ നാട്ടിൽ കൂട്ടുകാരാൻ വരുന്നുണ്ട് എന്തേലും ആവശ്യണ്ടോന്നു ചോദിച്ചു, പതിവ് മറുപടി ഒന്നും വേണ്ട പറ്റുന്നു വെച്ച വെല്ലിമ്മാക്ക് ഒരു ചെറിയ എമർജെൻസി ലൈറ്റ് അയക്കാൻ പറഞ്ഞു , നോക്കന്നും പറഞ്ഞു ഫോൺ വെച്ച് ഞാൻ എന്റെ കമ്പനി PRO നെ വിളിച്ചു-സാർ എനിക്ക് നാട്ടിലേക്ക് എമർജൻസി വേണന്നു കുറച്ചു വിഷമത്തോടെ കാച്ചി , അറബി മണ്ടൻ ഏത് എമർജെൻസിയാണ് അറിയാതെ ലീവ് കണ്ഫോം . ..പടച്ചോന്റെ കാവൽ എപ്പോഴും ഉള്ളോണ്ട് 700 ദിർഹംസിനു ടിക്കറ്റ് ഓക്കേ . മാമന്റെ മോനെ വിളിച്ചു എയർപോർടിൽ വരാനും , വീട്ടിൽ ആരോടും പറയണ്ടാന്നും പറഞ്ഞു. ..
.
പിറ്റേ ദിവസം രാത്രിയുള്ള അബുദാബി കൊച്ചി ഫ്ലൈറ്റ്. പുലർച്ച സുബഹിക്ക് വീട്ടിലെത്തും , നിസ്കരിക്കാൻ എണീക്കുന്ന നബീസുമ്മാനെ ഞെട്ടിക്കാൻ തന്നെ തീരുമാനിച്ചു..
എയർപോട്ടിൽ ഒറ്റക്ക് രാത്രി വരുന്നത് ബുധിമുട്ടയോണ്ട് അവസാന നേരം എന്റെ ഇക്കാട് കാര്യം പറയേണ്ടി വന്നു , അവൻ വീട്ടിൽ ആരോടും പറയാതെ സിനിമക്കന്നും പറഞ്ഞു ഉമ്മാടെ ചീത്തയും കേട്ട് വീട്ടില്ന്നു ഇറങ്ങി പാവം ..പിറ്റേ ദിവസം പുലർച ഉമ്മറത്തെ ഗ്രില്ലിന് മുൻപിൽ എത്തി ഇക്കാടെ ഫോണിൽന്നു ഉമ്മാക്ക് മിസ്സ്കാൾ അടിച്ചു (ഡോർ തുറക്കാൻ അതാണ് പതിവ്- ഞങ്ങൾ ആരേലും പുറത്തു പോയാൽ വരുന്നത് വരെ ഫോൺ തലയിണേല് വെച്ച് കാത്തിരിക്കും എന്റെ പൊന്നുമ്മ ) വാതിൽ തുറന്നു ഇക്കയാണ് എന്ന് കരുതി ദേഷ്യം മുഖത്ത് കാണിച്ചു തെണ്ടി തിരിഞ്ഞു ഓൻ വന്നിണ്ട് പിറ് പിറുത്തു നബീസുമ്മ അകത്തേക്ക് നടന്നു .തിരിഞ്ഞു നിന്ന് ഒന്നൂടെ മുഖത്ത് നോക്കി ...HOOOOOOOOOOOOOOOO യാ റബ്ബേ ,,
പടച്ചോൻ ആണേ എന്നെ കണ്ടപ്പോ ഉള്ള ആ മുഖം ഉണ്ടല്ലോഏതു തൂലിക കൊണ്ട് ഞാൻ വർണ്ണിക്കും , ഏത് അക്ഷരങ്ങൾ ഞാൻ ചേർത്ത് വെക്കും ആ സ്നേഹം വിവരിക്കാൻ . കഴിയില്ല കൂട്ടുകാരെ ..നബീസുമ്മാടെ കണ്ണ് നിറയുന്നത് എനിക്ക് സഹിക്കില്ലെങ്കിലും ആ നിമിഷം ഞങൾ രണ്ടാളുടേം കണ്ണിൽ നിന്ന് വീണത് സന്തോഷത്തിന്റെ കണ്ണുനീരാണ് .
അന്ന് വൈകുന്നേരം കഴിച്ച കൂർക്ക ഉപ്പേരിക്ക് എന്റെ ജീവിതത്തിൽ ഇന്നേവരെ കഴിച്ച എല്ലാറ്റിനെക്കളും രുചി കൂടുതലായിരുന്നു ..
ഓർമ്മകളെ നിങ്ങൾ രുചി നഷ്ടപ്പെടാതെ നിലനിൽക്കുക ,,
സ്രിഷ്ടികൾക്കുടയവനെ അമ്മ ഉമ്മമാർക്ക് ആയുസ്സ് നൽകി സ്വർഗ വാതിൽ അവർക്ക് വേണ്ടി നീ തുറന്നു നൽകുക ,....
അൻവർ മൂക്കുതല
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക