Slider

ഒരുമിച്ചൊരു ജീവിതം

0
"എന്തായാലും ഒരുമിച്ചൊരു ജീവിതം ഈ ജന്മം ഉണ്ടാകുമെന്ന് തോന്നുന്നില്ല.."
" മ്‌... അവൾ മൂളി.
"നിന്റെ വീട്ടുകാരെ വേദനിപ്പിക്കാൻ നിനക്കും,
എന്റെ വീട്ടുകാരെ വിഷമിപ്പിക്കാൻ എനിക്കും കഴിയാത്തിടത്തോളം ഒളിച്ചോട്ടവും നടക്കില്ല.."
"..മ്..."
"മനസ്സ് കൊണ്ടിത്രക്ക് അടുത്തിട്ട് എങനാടീ പിരിയുന്നത്..?"
"എന്തോ...എനിക്കറിയില്ല, ഓർത്തിട്ട് വിഷമം സഹിക്കാൻ വയ്യ.."
"മ്....നീ വിഷമിക്കണ്ട,
നമുക്കൊരുമിച്ചൊരു മരണം അങ് വച്ചു കൊടുത്താലോ..????"
നിറഞ്ഞ കണ്ണാലെ അവൾ ചിരിച്ചു പോയി.!
"എന്നാലും വീട്ടുകാർ വിഷമിക്കില്ലേ...?"
"മ്..പക്ഷേ..നീയും ഞാനും മറ്റൊരു ജീവിതം
ഇഷ്ട്ടമില്ലാതെ ജീവിച്ചു തീർക്കുന്നതിനേക്കാൾ ഭേദം മരണമല്ലേ...?
ഒന്നും കാണണ്ടല്ലോ...ആരേം കാണണ്ടല്ലോ...."
"...ശരിയാണ്....മരണമാണ്...
അവളും പതിയെ ശരി വച്ചു...
"അതെ, മരണം തന്നെ...
മനസ്സ് കൊണ്ട് അകലമേതുമില്ലാതെ നമ്മൾ അടുത്തു, ഇനി മരിക്കും മുൻപ് നമ്മൾ ഒന്നാകണം ...എല്ലാ അർത്ഥത്തിലും....ന്തേ...?"
"...വേണ്ട,...അത് വേണ്ട...
അടുത്ത ജന്മമുണ്ടെങ്കിൽ നീ എനിക്കായും,ഞാൻ നിനക്കായും കാത്തിരിക്കണം...കരുതി വയ്ക്കണം"
".....മ്ഹ്....ബോറാണ്...ബോറല്ലേ.....
ആണ്...മഹാബോറ്..."
അവന്റെ മുഖം കണ്ടതും അവൾ പൊട്ടിച്ചിരിച്ചു.
അവൻ ആ കാഴ്ച ആവോളം നുകർന്നു...
പ്രതീക്ഷിച്ചില്ല ഈയൊരു നേരത്ത്....ഇനി കാണാൻ കഴിയില്ലിത്‌.!!!!
"എന്റെ നാവേ നിനക്ക് നന്ദി"
'എങനാടാ മരിക്ക..?!!!'
അതിനൊരു സ്ഥലമുണ്ട്...ഒരുഗ്രൻ സ്ഥലം,നമുക്ക് അങോട്ട് പോയാലോ....?
" ....പോകാം....,..ഡാ, നിന്റെ കൈയ്യിൽ സിഗരറ്റുണ്ടോ?...ഒരെണ്ണം തന്നേ...!!!"
"ങേ..ഡീ..!!!"
അവൻ ഞെട്ടിപ്പോയി.!!
നീ സ്റ്റൈലിൽ പുകച്ചു തള്ളുമ്പോഴേ ഉള്ള കൊതിയാ...നീ വലിക്കുന്നത് കാണാൻ പ്രത്യേക രസ്സാട്ടാ..."
"കൊള്ളാല്ലോ നീ....ന്നാ വലി...."
*
"നീ പറഞ്ഞത് ശരിയാ, ബ്യൂട്ടിഫുൾ പ്ലേസ്.!!!
എന്താ നീ സൂയിസൈഡ് പോയിന്റ് തന്നെ സെലക്ട് ചെയ്തത്...??
അവൻ ചിരിച്ചു.....
"പറയാം....ഒന്നാമത്തെ കാരണം, എനിക്ക് പേടിയാ മരിക്കാൻ...!! ട്രൈനിൻ തല വയ്ക്കാനും ,പുഴേൽ ചാടാനൊന്നും എനിക്ക് വയ്യ...ഇതാകുമ്പം ചാടി താഴെയെത്തും മുൻപേ പേടിച്ച് കാറ്റ് പോകും..."
"...ഹ..ഹ..ഹ..ഡാ....
ഞാൻ ഇവിടെ ചാടാതെ തന്നെ മരിക്കും കേട്ടാ..ചിരിച്ചിട്ട്......."
അവൾ ചിരിയൊതുക്കാൻ പാട് പെട്ടു...
"പിന്നെന്താ...കാരണം..?... പറ.."
".....പിന്നെ...'
അവൻ പതിയെ അവളെ നോക്കി,
ഇരു കൈയ്യാൽ മുഖം കവർന്ന് മിഴികളിലേയ്ക്ക് നോക്കി....
" പറയാൻ കഴിയോ നിനക്ക് എന്നോടുള്ള
പ്രണയത്തിന്റെ ആഴം..?"
അവൾ അവന്റെ കണ്ണുകളിൽ നോക്കി ഇല്ലെന്ന് തലയാട്ടി....
".....അതു പോലെ എനിക്കും അറിയില്ല നിന്നോടുള്ള പ്രണയത്തിന്റെ ആഴമെന്തെന്ന്......!!
നിനക്ക് ഈ സൂയിസൈഡ് പോയിന്റിൽ നിന്നും താഴേയ്ക്കുള്ള ദൂരമറിയോ....?"
"...ഇല്ല...."
"....എനിക്കുമറിയില്ല,...നിന്നോടുള്ള പ്രണയാഴമെന്നത് പോലെ....
അറിവില്ലാത്ത ആഴത്തിലേയ്ക്ക് നമുക്ക് നമ്മുടെ പ്രണയത്തെ യാത്രയാക്കാം.."
അവൾ പൊട്ടി പൊട്ടിക്കരയാൻ തുടങി..
അവനും കരഞ്ഞു കൊണ്ട് അവളെ
ഇറുകെ പുണർന്നു.
ആഞ്ഞു വീശിയ കാറ്റിൽ അവൻ അവളുടെ ചെവിയിൽ പതിയെ പറഞ്ഞു.
"നമുക്കീ കാറ്റുവഞ്ചിയിൽ കയറി തുഴഞ്ഞ് പോയാലോ..?!!"
"മ്...പോകാം....നീയെന്നെ മുറുകെ പിടിച്ചോണം....."
അവൾ അവനിലേയ്ക്ക്
കൂടുതൽ കൂടുതൽ ഒതുങി.
അവരെ തട്ടിത്തടഞ്ഞു പോയ കാറ്റ് ചുറ്റിത്തിരിഞ്ഞു വന്നപ്പോൾ മുട്ടിയുരുമ്മാൻ അവർ നിന്നിടത്ത് ശൂന്യത മാത്രമേയുണ്ടായിരുന്നുള്ളൂ.!!!
പുൽത്തുമ്പിൽ
തുടിച്ചു നിന്ന മഞ്ഞുതുള്ളികൾക്കിടയിൽ രണ്ട് കണ്ണീർ മണികൾ മുട്ടിയുരുമ്മി ഒറ്റത്തുള്ളിയായ് അലിഞ്ഞു ചേർന്നു.

By Syam varkala
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo